ഇസ്രയേലുമായുള്ള ഏറ്റുമുട്ടലിനിടെ ഇറാനിൽ ആഭ്യന്തര പ്രതിസന്ധിയും ഉയരുന്നു. ഇറാൻ്റെ പരമോന്നത നേതാവ് അലി ഖമേനി ഗുരുതരാവസ്ഥയിലാണെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിൻ്റെ രണ്ടാമത്തെ മകൻ മൊജ്തബ ഖമേനിയെ ഇറാനെ നയിക്കാൻ തിരഞ്ഞെടുത്തു. പിതാവിൻ്റെ മരണത്തിന് മുമ്പ് തന്നെ മൊജ്തബയുടെ ചുമതല ഏറ്റെടുക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ. പശ്ചിമേഷ്യയിലെ സാഹചര്യം കണക്കിലെടുത്ത് ഇത് ഇറാനെ സംബന്ധിച്ചിടത്തോളം പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. ഇറാനെ അതിൻ്റെ പരമോന്നത നേതാവായി നയിക്കാൻ മൊജ്തബ ഖമേനിയെ രഹസ്യമായി തിരഞ്ഞെടുത്തതായി ഇറാൻ ഇൻ്റർനാഷണൽ റിപ്പോർട്ട് ചെയ്തു. ഇറാനിയൻ വിമതരുമായി ബന്ധമുള്ള പേർഷ്യൻ ഭാഷാ മാധ്യമമായ […]Read More
സമൂഹത്തിന് നല്ല സന്ദേശങ്ങള്‍ എത്തിക്കുന്ന സീരിയലുകളാണ് ആവശ്യമെന്നും സീരിയലുകള്‍ നിരോധിക്കാന്‍ കമ്മിഷന് വിചാരിച്ചാല്‍ കഴിയുന്ന കാര്യമല്ലെന്നും സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി തിരുവനന്തപുരം: സീരിയൽ മേഖലയിൽ സെൻസറിംഗ് ആവശ്യമാണെന്ന് സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി. സീരിയൽ മേഖലയിൽ നിന്നും തെറ്റായ സന്ദേശങ്ങൾ സമൂഹത്തിലേക്ക് എത്തുന്നുണ്ടെന്ന് സതീദേവി അഭിപ്രായപ്പെട്ടു. 2017-18 കാലത്താണ് മെഗാ സീരിയലുകൾ നിരോധിക്കണമെന്ന റിപ്പോർട്ട് നൽകിയത്. ആ റിപ്പോർട്ട് താൻ കണ്ടിട്ടില്ലെന്നും സതീദേവി പറഞ്ഞു. സീരിയൽ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന […]Read More
ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമെയ്നി കോമയിൽ എന്ന് റിപ്പോർട്ട്. ആരോഗ്യനില അതീവ ഗുരുതരം എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 85 കാരനായ ഇദ്ദേഹത്തിന്റെ പകരക്കാരനെ തെരഞ്ഞെടുക്കാനുള്ള ശ്രമങ്ങൾ ഇറാനിൽ തുടങ്ങിയിട്ടുണ്ട്. 1989 ലാണ് ഇറാൻ പ്രസിഡന്റ് ആയിരുന്ന അലി ഖമയിനി അയത്തുള്ളയായി ചുമതലയേറ്റത്. മിഡിൽ ഈസ്റ്റിൽ ഏറ്റവും കൂടുതൽ കാലം ഒരു രാജ്യത്തിന്റെ ഭരണാധിപ സ്ഥാനത്തിരുന്ന വ്യക്തിയാണ് അദ്ദേഹം. താൻ ജീവിച്ചിരിക്കുമ്പോൾ തന്നെ അയത്തുള്ള സ്ഥാനത്തേക്ക് മറ്റൊരാൾ വരണം എന്ന് അലി ഖമെയ്നി ആഗ്രഹിച്ചിരുന്നു എന്നും […]Read More
മോദിക്ക് മറ്റൊരു രാജ്യം നൽകുന്ന പതിനേഴാമത്തെ അന്താരാഷ്ട്ര പുരസ്കാരമാണിത് നൈജീരിയയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ദേശീയ അവാർഡായ ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് നൈജർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ഈ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ വിദേശ വിശിഷ്ട വ്യക്തിയാണ് മോദി. നൈജീരിയയുടെ ‘ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി നൈജർ’ അവാർഡ് ലഭിച്ചതിൽ ബഹുമതിയുണ്ട്. ഞാൻ ഇത് വളരെ വിനയത്തോടെ സ്വീകരിക്കുകയും ഇന്ത്യയിലെ ജനങ്ങൾക്ക് സമർപ്പിക്കുകയും ചെയ്യുന്നു.” അവാർഡ് ഏറ്റുവാങ്ങിയ ശേഷം നടത്തിയ […]Read More
എരുമേലിയിൽ നിന്ന് പമ്പയിലേക്ക് പോയ തമിഴ്നാട് നാമക്കൽ സ്വദേശികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത് എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ അഞ്ച് തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. എരുമേലി കണമല അട്ടിവളവിൽ ഇന്ന് രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. എരുമേലിയിൽ നിന്ന് പമ്പയിലേക്ക് പോയ തമിഴ്നാട് നാമക്കൽ സ്വദേശികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബസിലുണ്ടായിരുന്ന അഞ്ച് തീർത്ഥാടകർക്കാണ് പരിക്കേറ്റത്. പരുക്കേറ്റവരെ എരുമേലിയിലെ ഗവണ്മെന്റ് ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു. […]Read More
തിരുവനന്തപുരം:അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് ശബരിമലയിൽ റോപ്വേ പദ്ധതി യാഥാർഥ്യമാകുന്നു. ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം ഭൂമി നൽകിയാണ് പദ്ധതി നടപ്പാക്കുക. ഇത് സംബന്ധിച്ചുള്ള ഉത്തരവ് സർക്കാർ ശനിയാഴ്ച പുറത്തിറക്കി.പദ്ധതിയ്ക്ക് ഏറ്റെടുക്കുന്ന 4.5336 ഹെക്ടർ വനഭൂമിക്ക് പകരം കുളത്തൂപ്പുഴ വില്ലേജിൽ സർവെ 976/1 ൽപ്പെട്ട 4.5336 ഹെക്ടർ ഭൂമിയുടെ ഉടമസ്ഥാവകാശം വനംവകുപ്പിന് നൽകി. ഇതിന്റെ തുടർനടപടി ക്കായി കൊല്ലം കളക്ടറെ ചുമതലപ്പെടുത്തി. ഹിൽടോപ്പിൽ നിന്ന് സന്നിധാനം പൊലീസ് ബാരക്കിനടുത്തേക്ക് ബിഒടി വ്യവസ്ഥയിൽ നിർമ്മിക്കുന്ന റോപ്വേയ്ക്ക് ഈ തീർഥാടന കാലത്തുതന്നെ തറക്കല്ലിടുമെന്ന് ദേവസ്വം […]Read More
ബ്രസീലിയ:ജി 20 രാജ്യങ്ങളുടെ ഉച്ചകോടി 18, 19 തീയതികളിൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കും.ബ്രസീലിനാണ് ഇത്തവണ ഉച്ചകോടിയുടെ അധ്യക്ഷ പദവി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈന പ്രസിഡന്റ് ഷി ജിൻ പിങ്, യു എസ് പ്രസിഡന്റ് ജോ ബൈഡൻ തുടങ്ങിയവർ പങ്കെടുക്കും. വിവിധ രാഷ്ട്രത്തലവൻമാർ എത്തുന്നതിന്റെ ഭാഗമായി സുരക്ഷ ശക്തമാക്കി.സമ്മേളനത്തിനിടെ ഷി ജിൻ പിങും നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തിയേക്കും.Read More
ന്യൂയോർക്ക്:അമ്പത്തെട്ടാം വയസിൽ ഇടിക്കൂട്ടിലേക്ക് തിരിച്ചെത്തിയ ബോക്സിങ്ങിലെ ഇതിഹാസതാരം മൈക്ക് ടൈസന് തോൽവി.യൂട്യൂബറായി തുടങ്ങി പ്രൊഫഷണൽ ബോക്സിങ്ങിലേക്ക് എത്തിയ ജേക്ക് പോളായിരുന്നു എതിരാളി. എട്ട് റൗണ്ട് നീണ്ട പോരാട്ടത്തിൽ ഏകപക്ഷീയമായിട്ടായിരുന്നു ഇരുപത്തേഴുകാരൻ പോളിന്റെ ജയം. രണ്ടു തവണ ഹെവിവെയ്റ്റ് ചാമ്പ്യനായ ടൈസൻ 2005 ലാണ് അവസാനമായി ഇടിക്കൂട്ടിൽ ഇറങ്ങിയത്.ടൈസനും പോളും തമ്മിൽ 31 വയസിന്റെ വ്യത്യാസമുണ്ട്. പ്രായത്തിന്റെ അവശത ടൈസനെ ബാധിച്ചിരുന്നു. ടെക്സസിൽ 70,000 പേരാണ് പോരാട്ടം കാണാനെത്തിയത്.Read More
തെലുങ്കര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ നടി കസ്തൂരിയെ ഈ മാസം 29 വരെ റിമാൻഡ് ചെയ്തു. ഹൈദരാബാദിലെ സിനിമാ നിർമ്മാതാവിന്റെ വീട്ടിൽ നിന്ന് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത കസ്തൂരിയെ റോഡ് മാർഗ്ഗമാണ് ചെന്നൈയിലെ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. നടിയെ ജയിലിലേക്ക് മാറ്റും. കേസില്‍ നടിയുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ചെന്നൈ : തെലുങ്ക് അധിക്ഷേപ പ്രസംഗത്തിൽ നടി കസ്തൂരിയെ റിമാൻഡ് ചെയ്തു. ചെന്നൈ എഗ്മോർ കോടതിയിൽ ഹാജരാക്കിയ കസ്തൂരിയെ 12 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.നേരത്തെ നടിയുടെ മുൻകൂർ […]Read More
ശബരിമല തീർത്ഥാടന പാതയിൽ ബസിനു തീപിടിച്ചു. പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോയ കെഎസ്ആർടിസി ബസിനാണ് തീപിടിച്ചത്. അട്ടത്തോടിന് സമീപത്ത് വച്ച് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. തീർത്ഥാടകരെ കയറ്റാനായി നിലയ്ക്കലേക്ക് പോകവെയാണ് തീ ആളിപ്പടർന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. ചാലക്കയത്തിനും നിലയ്ക്കലിനും ഇടയിലെ 30–ാം വളവിലാണ് സംഭവം. പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവർ വാഹനം നിർത്തുകയായിരുന്നു. ഉടൻ തന്നെ കണ്ടക്ടറും ഡ്രൈവറും വാഹനത്തിൽ നിന്ന് ഉറങ്ങി ഓടി. ഇതിനു പിന്നാലെ വാഹനം കത്താൻ തുടങ്ങിയെന്നാണ് വിവരം. ഭാഗികമായി കത്തി നശിച്ച […]Read More
