കൊച്ചി:കായിക കേരളം പുതുചരിത്രമെഴുതാൻ മണിക്കൂറുകൾ മാത്രം. ഒളിമ്പിക്സ് മാതൃകയിലുള്ള സംസ്ഥാന സ്കൂൾ കായികമേളയെ വരവേൽക്കാൻ കൊച്ചി ഒരുങ്ങി. 17 വേദികളിലായി നടക്കുന്ന കായിക മേളയുടെ അവസാന വട്ടഒരുക്കങ്ങൾ പൊതു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ വിലയിരുത്തി.പ്രധാന വേദിയായ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വൈകിട്ട് നാലിന് ആരംഭിക്കുന്ന പ്രൗഢഗംഭീരമായ ഉദ്ഘാടനച്ചടങ്ങോടെയാണ് മേളയ്ക്ക് തുടക്കമാകുക. മാർച്ച് പാസ്റ്റിലും ദീപശിഖാ റാലിയിലും 14 ജില്ലകളിൽനിന്ന് 3500 കുട്ടികൾ അണിനിരക്കും. മന്ത്രിവി ശിവൻകുട്ടി മേള ഉദ്ഘാടനം ചെയ്യും. മേളയുടെ ബ്രാൻഡ് അംബാസഡർ […]Read More
വാഷിങ്ടൺ:അമേരിക്കൻ തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ റിപ്പബ്ളിക്കൻ സ്ഥാനാർഥി ഡോണാൾഡ് ട്രംപിന്റെയും ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിന്റെയും നെഞ്ചിടിപ്പ് കൂട്ടി സർവേഫലങ്ങൾ. തെരഞ്ഞെടുപ്പ് അടുക്കുംതോറും കമലഹാരിസിനുള്ള പിന്തുണ കുറയുന്നതും ട്രംപ് മുന്നേറുന്നതും ഡെമോക്രാറ്റുകളെ ആശങ്കയിലാഴ്ത്തുന്നു. ഡെമോക്രാറ്റുകൾക്കും റിപ്പബ്ളിക്കൻക്കാർക്കും അനുകൂലമായി മാറിമാറി വിധിയെഴുതുന്ന ചാഞ്ചാട്ട സംസ്ഥാനങ്ങളിലാണ് സ്ഥാനാർഥികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിലവിലെ സ്ഥിതിയനുസരിച്ച് കമലയ്ക്ക് 226ഉം ട്രoപിന് 219ഉം ഇലക്ടറൽ വോട്ടുകൾ ഉറപ്പാണ്.Read More
തിരുവനന്തപുരം:പാറശാല ഷാരോൺ വധകേസിലെ പ്രതി ഗ്രീഷ്മ വിഷത്തിന്റെ പ്രവർത്തനരീതി ഇന്റർനെറ്റിൽ തിരഞ്ഞതായി പ്രോസിക്യൂഷൻ തെളിവ് നൽകി. 2022 ഒക്ടോബർ 14ന് രാവിലെ ഏഴരയോടെയാണ് ഗ്രീഷ്മ പരാക്വാറ്റ് എന്ന കളനാശിനി മനുഷ്യശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുമെന്ന് ഇന്റർനെറ്റിൽ തിരഞ്ഞത്. അന്ന് രാവിലെ പത്തരയോടെ ഷാരോണിന് വിഷം നൽകി. 11ദിവസത്തെ വിദഗ്ദചികിത്സ നൽകിയിട്ടും ഷാരോണിനെ രക്ഷിക്കാനായില്ല. 15 മില്ലീലിറ്റർ വിഷം അകത്തെത്തിയാൽ മരണമുറപ്പാണെന്നും മറുമരുന്നില്ലാത്ത വിഷമാണിതെന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ മേധാവി ഡോ.അരുണ കോടതിയിൽ മൊഴി നൽകി. തിരുവനന്തപുരം […]Read More
പട്ന:വായ്പ തിരിച്ചടയ്ക്കാൻ ബീഹാറിൽ ദമ്പതികൾ ഒരു വയസുള്ള മകനെ 9000 രൂപയ്ക്ക് വിറ്റു.അരാരിയ ജില്ലയിലെ റാണിഗഞ്ച് പചിര നിവാസികളായ മൊഹമ്മദ് ഹാരൂണും ഭാര്യ രഹാനയുമാണ് എട്ടു മക്കളിൽ ഏറ്റവും ഇളയവനായ ഗുർഫാനെ കടം വീട്ടുന്നതിനു വേണ്ടി വിറ്റത്.രഹാനയുടെ സഹോദരൻ തൻവീറിന്റെ നിർദ്ദേശപ്രകാരം മൊഹമ്മദ് ആരിഫ് എന്നയാൾക്ക് കുട്ടിയെ വിൽക്കുകയായിരുന്നു. മാതാപിതാക്കളെ കസ്റ്റഡിയിലെടുത്ത പൊലീസ് ആരിഫിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറി.രണ്ടു ലക്ഷം രൂപയ്ക്കാണ് ആരിഫ് ഈ ഇടപാട് നടത്താനിരുന്നതു്.Read More
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പ് ദിവസത്തിൽ മാറ്റം. വോട്ടെടുപ്പ് ഈ മാസം 20 ലേക്കാണ് മാറ്റിയിരിക്കുന്നത്. തീരുമാനം കൽപാത്തി രഥോത്സവത്തെ തുടർന്ന്. പാലക്കാട് ഉൾപ്പടെ ഉപതെരഞ്ഞെടുപ്പ് നടക്കേണ്ട 16 ഓളം സീറ്റുകളിലെ തെരഞ്ഞെടുപ്പ് തിയതിയാണ് മാറ്റിയിരിക്കുന്നത്. കല്‍പ്പാത്തി രഥോത്സവം നടക്കന്നതിനാൽ നവംബര്‍ 13ലെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് വോട്ടെടുപ്പ് മാറ്റിവെച്ചത്. എന്നാൽ വോട്ടെണ്ണൽ തീയതിൽ മാറ്റമില്ല. വിവിധ രാഷ്ട്രീയ പാർടികളുടെ ആവശ്യങ്ങൾ പരിഗണിച്ച് നടപടിയെന്നാണ് തീയതി മാറ്റികൊണ്ടുള്ള ഉത്തരവിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.Read More
സംസ്ഥാന ഭാരവാഹിയായിരുന്നിട്ടും തന്റെ അമ്മ മരിച്ചപ്പോൾ കൃഷ്ണകുമാർ വന്നില്ല . പാർട്ടിക്ക് ഓഫിസ് നിർമ്മിക്കാൻ സ്ഥലം കൊടുത്ത അമ്മയുടെ മൃതദേഹത്തിൽ ബിജെപിയുടെ ഒരു റീത്ത് പോലും വെച്ചില്ലെന്നും സന്ദീപ് വാരിയർ ആരോപിച്ചു. ബിജെപി നേതൃത്വവുമായുള്ള അസ്വാരസ്യങ്ങൾ സംബന്ധിച്ച ചർച്ചകൾക്കിടെ പരസ്യ പ്രതികരണവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ രംഗത്ത്. പാർട്ടിയുമായുള്ള അസംതൃപ്തി വ്യക്തമാക്കുന്നതാണ് സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റ്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി കൃഷ്ണകുമാറിന് വിജയാശംസകള്‍ നേര്‍ന്നും അതേസമയം അതൃപ്തി പരസ്യമാക്കിയുമാണ് പേസ്റ്റിലെ വിശദാംശങ്ങൾ. തനിക്ക് […]Read More
രമ്യമായ പരിഹാരം എന്നതുകൊണ്ട് മുസ്ലിം സംഘടനകൾ ഉദ്ദേശിക്കുന്നത് പകരം സ്ഥലം നൽകുക എന്നതാണ്.അത് പ്രായോഗികമല്ലെന്നും ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ പറഞ്ഞു. മുനമ്പം വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. സർക്കാരിന്റെ മൗനം അത്ഭുതപ്പെടുത്തുന്നെന്നും ഭയപ്പെട്ടാണ് സർക്കാർ മൗനം തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം വിഷയം ഒരു മത വിഭാഗത്തിന്റെ പ്രശ്നം മാത്രമായി കാണരുത്. നിയമപ്രകാരം ഒരു സമൂഹം കാലങ്ങളായി താമസിക്കുന്ന സ്ഥലത്ത് നിന്നും മറ്റൊരു സമൂഹം ഇറങ്ങണം […]Read More
ന്യൂഡൽഹി:ദീപാവലിക്കു ശേഷം ഇന്ത്യയിലെ നൂറോളം നഗരങ്ങളിലെ വായുനിലവാരം മോശമായെന്ന് റിപ്പോർട്ട്. വായുനിലവാര സൂചിക ലഭ്യമായ രാജ്യത്തെ 265 നഗരങ്ങളിൽ 99 നഗരങ്ങളിലും വായുനിലവാരം മോശമായതായി കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡ്. ഡൽഹി ഉൾപ്പെടുന്ന 13 നഗരങ്ങളിലും വായു നിലവാരം മോശമാണ്. വിലക്ക് ലംഘിച്ച് ദീപാവലിക്ക് വലിയ രീതിയിൽ പടക്കം പൊട്ടിച്ചതോടെയാണ് വായുനിലവാരം മോശമായത്. ഹരിയാനയിലെ അംബാലയാണ് ഏറ്റവും മോശം. ഇവിടത്തെ വായുനിലവാര സൂചിക 367 ആണ്.പഞ്ചാബിലെ അമൃത്സറാണ് തൊട്ടുപിന്നിൽ. വൈക്കോൽ കുറ്റികൾ കത്തിക്കുന്നതും വാഹനങ്ങൾ സൃഷ്ടിക്കുന്ന പുക പടലങ്ങളും […]Read More
വാഷിങ്ടൺ:43വർഷമായി ഉപയോഗത്തിലില്ലാത്ത റേഡിയോ ട്രാൻസ്മിറ്റർ രക്ഷകനായതോടെ വോയേജർ 1 ബഹിരാകാശ പേടകം ഭൂമിയുമായുള്ള ബന്ധം പുന:സ്ഥാപിച്ചു. 1500 കോടി മൈൽ അകലെ ഇന്റർസ്റ്റെല്ലാർ സ്പേയ്സിൽ സഞ്ചരിക്കുന്ന പേടകവുമായുള്ള ആശയവിനിമയം ഒക്ടോബർ 16ന് നിലച്ചിരുന്നു. പേടകത്തിലെ ട്രാൻസ് മീറ്ററുകളിലൊന്ന് പ്രവർത്തന രഹിതമായതിനെ തുടർന്നായിരുന്നു ഇത്. 1981മുതൽ ഉപയോഗത്തിലല്ലാതിരുന്ന റേഡിയോ ട്രാൻസ്മിറ്ററിന്റെ സഹായത്തോടെ കാലിഫോർണിയ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ നാസ ബഹിരാകാശ പേടകവുമായുള്ള ബന്ധം പുന:സ്ഥാപിച്ചതു്.Read More
പാക്കേജുകളും ചികിത്സ നിരക്കും പരിഷ്ക്കരിച്ച് ജീവനക്കാരുടെ നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കുകയാണ് സർക്കാർ ലക്ഷ്യം. തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ്പ് പൊളിച്ച് പണിയാൻ സർക്കാർ തീരുമാനം. പദ്ധതിയ്ക്കെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനം. നിലവിലുള്ള പാളിച്ചകൾ തിരുത്തി, ജീവനക്കാർക്ക് കൂടുതൽ ഗുണപ്രദമായ രീതിയിൽ പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാൻ വിദഗ്ദ സമിതിയെ നിയോഗിച്ചു. പദ്ധതി നടത്തിപ്പുകാരായ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുമായുള്ള കരാർ അടുത്ത ജൂണിൽ അവസാനിക്കും. നേരത്തെ, പല വൻകിട ആശുപത്രികളും […]Read More
