ഒട്ടേറെ ആരോപണങ്ങളിൽ അന്വേഷണം നേരിടുന്ന എഡിജിപി എംആർ അജിത്ത് കുമാറിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ. എന്നാൽ, അന്വേഷണം നേരിടുന്നതിനാൽ മെഡൽ തൽക്കാലം നൽകേണ്ടെന്ന തീരുമാനവുമായി ഡിജിപി. നാളെയാണ് മുഖ്യമന്ത്രിയുടെ മെഡൽ ദാന ചടങ്ങ്. അന്വേഷണം നേരിടുന്ന സാഹചര്യത്തിൽ അജിത്ത് കുമാറിന് മെഡൽ നൽകേണ്ടെന്ന് മുഖ്യമന്ത്രിക്ക് ഡിജിപി കത്തയക്കുകയായിരുന്നു. മെഡൽ പ്രാപിച്ചാലും അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് മെഡൽ നൽകാറില്ല. തൃശൂർ പൂരം അലങ്കോലമാക്കൽ ഉൾപ്പെടെയുള്ള ആരോപണങ്ങളെ തുടർന്നാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയായിരുന്ന അജിത്ത് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കിയത്. നിലവിൽ […]Read More
തൃശൂരിന് സുരേഷ് ഗോപി എംപിയുടെ ദീപാവലി സമ്മാനമായി പുതിയ റെയിൽവേ സ്റ്റേഷൻ. തൃശൂരിരിൽ പുതിയ റെയിൽവേ സ്റ്റേഷൻ നിർമിക്കാൻ ദക്ഷിണ റെയിൽവേ പണം അനുവദിച്ചതായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തൃശൂർ ജനതയ്ക്ക് ദീപാവലി സമ്മാനമായി പുതിയ റെയിൽവേ സ്റ്റേഷൻ നിർമിക്കും. ഇതിനായി 393.58 കോടി രൂപ അനുവദിച്ചുകൊണ്ടുള്ള ദക്ഷിണ റെയിൽവേയുടെ ഉത്തരവ് പുറത്തിറങ്ങിയതായി സുരേഷ് ഗോപി അറിയിച്ചു. ‘തൃശ്ശൂർ ജനതയ്ക്ക് ദീപാവലി സമ്മാനമായി പുതിയ റെയിൽവേ സ്റ്റേഷൻ നിര്‍മ്മിക്കുവാനായി 393.58 കോടി രൂപ അനുവദിച്ചുകൊണ്ടുള്ള ദക്ഷിണ […]Read More
ഗുജറാത്തിലെ കച്ചിലെ ഇന്ത്യ-പാക് അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യൻ സൈനികർക്കൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ദീപാവലി ആഘോഷിച്ചത്. കാച്ചിലെ സന്ദർശന വേളയിൽ, സർ ക്രീക്കിന് സമീപമുള്ള ലക്കി നളയിൽ ജവാൻമാർക്കൊപ്പം ദീപാവലി ആഘോഷിച്ച പ്രധാനമന്ത്രി മോദി ഇന്ത്യൻ സൈനികർക്ക് മധുരം വിളമ്പി. സർ ക്രീക്കിൻ്റെ ക്രീക്ക് ചാനലിൻ്റെ ഭാഗമാണ് ലക്കി നല. പട്രോളിംഗ് പ്രവർത്തനങ്ങൾ നടത്തുന്നത് വളരെ വെല്ലുവിളി നിറഞ്ഞ ഒരു ചതുപ്പ് പ്രദേശമുള്ള ക്രീക്ക് അതിർത്തിയുടെ ആരംഭ പോയിൻ്റാണിത്. ഈ പ്രദേശം അതിർത്തി രക്ഷാസേനയുടെ (ബിഎസ്എഫ്) നിരീക്ഷണത്തിലാണ്. […]Read More
മുംബൈ: റിസർവ് ബാങ്ക് വിദേശത്ത് സൂക്ഷിച്ച 102 ടൺ സ്വർണം കൂടി ഇന്ത്യയിൽ തിരിച്ചെത്തിച്ചു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ സൂക്ഷിച്ചിരുന്ന സ്വർണം പ്രത്യേക വിമാനത്തിൽ അതീവ രഹസ്യമായാണ് കൊണ്ടുവന്നതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മേയിൽ 100 ടൺ സ്വർണം ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ നിന്ന് കൊണ്ടുവന്നു. സെപ്തംബർ അവസാനത്തെ കണക്കു പ്രകാരം റിസർവ് ബാങ്കിന്റെ കരുതൽ ശേഖരത്തിൽ 854.73 ടൺ സ്വർണ മുണ്ട്. ഇതിൽ 510.46 ടൺ സ്വർണം ഇന്ത്യയിലാണ്. 344.27 […]Read More
തിരുവനന്തപരം: മാതൃകാപരമായ പ്രവർത്തനമാണ് നാഷണൽ സർവീസ് സ്കീം ഏറ്റെടുത്ത് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന എൻഎസ്എസ് പുരസ്കാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. വിഷലിപ്തമായ പ്രചാരണത്തിലൂടെ മനുഷ്യരിൽ വിഷം നിറയ്ക്കാനുള്ള ശ്രമം നടക്കുമ്പോൾ സമൂഹത്തെ നേരായ വഴിയിലേക്ക് നയിക്കാനുള്ള സന്ദേശമാണ് എൻഎസ്എസ് പകരുന്നതു്. മതനിരപേക്ഷത ഉയർത്തിപ്പിടിക്കണമെന്ന സന്ദേശമാണ് എൻ എൻഎസ്എസ് ഗാനം നൽകുന്നതു്.ആതുര സേവനരംഗത്തും മാതൃകാപരമായ പ്രവർത്തനമാണ് എൻഎസ്എസ് നടത്തുന്നതു്.Read More
നാറ്റോ മിസൈൽ ആക്രമണത്തിന് പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടിനിടെയാണ് റഷ്യആണവ മിസൈലുകൾ പരീക്ഷിച്ച് മോസ്കോ: ഉക്രയ്നുമായി യുദ്ധം മുറുകുന്നതിനിടെ ആണവമിസൈലുകൾ പരീക്ഷിച്ച് റഷ്യ. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളാണ് പരീക്ഷിച്ചത്. നിരവധി തവണ പരീക്ഷണം നടത്തിയതായി പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാറ്റോ മിസൈൽ ആക്രമണത്തിന് പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടിനിടെയാണിതു്.പ്രസിഡന്റ് വ്ലാളി മർ പുടിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരീക്ഷണമെന്നാണ് വിവരം. ഭീഷണിയും ശത്രുക്കളും ഏറി വരുന്നതിനാൽ എന്തിനും തയ്യാറായിരിക്കേണ്ടത് അത്യാവശ്യമാണെന്ന് പുടിൻ പ്രതികരിച്ചു.Read More
ടെറസിന് മുകളിൽ നിന്നാണ് മകൻ ജെയ്തുവിന്റെ മൃതദേഹം കണ്ടെത്തിയത് തൃശൂർ: ഒല്ലൂരിൽ അമ്മയേയും മകനേയും വീടിനുളളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെന്ന് സൂചന. മേൽപ്പാലത്തിന് സമീപത്തെ വീടിനുള്ളിലാണ് കാട്ടികുളം അജയന്റെ ഭാര്യ മിനി (56), മകൻ ജെയ്തു എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച പുലർച്ച 5 മണിയോടെ ഭർത്താവ് അജയനാണ് ഭാര്യ മിനിയെ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് അയൽക്കാരെ വിവരമറിയിച്ചു.തുടർന്നുള്ള പരിശോധനയിൽ ടെറസിന് മുകളിൽ നിന്നാണ് മകൻ ജെയ്തുവിന്റെ മൃതദേഹം കണ്ടെത്തിയത്. […]Read More
തൃശൂരിലെ ജനങ്ങൾ വോട്ട് ചെയ്തതിന് കാരണം കരുവന്നൂർ വിഷയമാണെന്നും അത് മറക്കാനുള്ള ശ്രമമാണ് പൂരം കലക്കൽ ആരോപണമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. തൃശൂർ പൂരം കലക്കലിൽ എന്ത് വേണമെങ്കിലും ചെയ്യട്ടെ. ആംബുലൻസിൽ വന്നിറങ്ങി എന്ന് പറഞ്ഞ ആളുടെ മൊഴി എടുത്തിട്ടുണ്ടല്ലോ. ആ മൊഴിയിൽ എന്ത് കൊണ്ടാണ് പൊലീസ് കേസ് എടുക്കാത്തതെന്നും സുരേഷ് ഗോപി ചോദിച്ചു. തൃശൂര്‍ പൂരനഗരിയില്‍ ആംബുലന്‍സില്‍ കയറിയെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി സമ്മതിച്ചു. കാലിന് വയ്യായിരുന്നു. ആളുകള്‍ക്ക് ഇടയിലൂടെ നടക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. […]Read More
ദീപാവലി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ പൗരന്മാർക്ക് ഊഷ്മളമായ ആശംസകൾ അറിയിച്ചു. “എല്ലാവർക്കും ദീപാവലി ആശംസകൾ നേരുന്നു. ഈ ദിവ്യമായ വിളക്കുകളുടെ ഉത്സവത്തിൽ എല്ലാവർക്കും ആരോഗ്യവും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ജീവിതം ഞാൻ ആശംസിക്കുന്നു,” എക്സ് പോസേറ്റിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ സന്ദേശം. ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും അനുഗ്രഹത്താൽ എല്ലാവർക്കും ഐശ്വര്യമുണ്ടാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.Read More
ന്യൂഡൽഹി: കൊളീജിയം നിർദ്ദേശിച്ച 5 ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ചു.ഹൈക്കോടതി രജിസ്ട്രാർ ജനറൽ പി കൃഷ്ണകുമാർ,ഹൈക്കോടതി വിജിലൻസ് രജിസ്ട്രാർ കെ വി ജയകുമാർ,ഹൈക്കോടതി ജില്ലാ ജുഡീഷ്യറി രജിസ്ട്രാർ ജോബിൻ സെബാസ്റ്റ്യൻ,കോഴിക്കോട് ജില്ലാ ആൻഡ് സെഷൻസ് ജഡ്ജ് എസ് മുരളീകൃഷ്ണ, തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജ് പി ബി ബാലകൃഷ്ണൻ എന്നിവരെ അഡീഷണൽ ജഡ്ജിമാരായി നിയമിക്കാമെന്ന കൊളീജിയം ശുപാർശ അംഗീകരിച്ചതായി കേന്ദ്ര നിയമമന്ത്രി അർജുൻറാം മേഘ്വാളണ് അറിയിച്ചതു്.അഞ്ചു പേരും ഉടൻ സത്യപ്രതിജ്ഞ ചെയ്യും.ഇതോടെ ഹൈക്കോടതിയിലെ […]Read More
