നീലേശ്വരം:നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിൽ പടക്കങ്ങൾ സൂക്ഷിച്ചതും വെടിക്കെട്ട് നടത്തിയതും അനുമതിയില്ലാതെയാണെന്ന് കാസർകോട് കലക്ടർ കെ ഇമ്പശേഖർ പറഞ്ഞു. പടക്കം സൂക്ഷിക്കുന്ന സ്ഥലവും പൊട്ടിക്കുന്ന സ്ഥലവും തമ്മിൽ കുറഞ്ഞത് 100 മീറ്റർ അകലമെങ്കിലും വേണമെന്നാണ് നിയമം. ഇവിടെ അഞ്ചു മീറ്റർ മാത്രം അകലമെ ഉണ്ടായിരുന്നുള്ളു. സംഭവത്തിൽ പൊലീസ് അന്വേഷണത്തിനു പുറമെ കലക്ടറും അന്വേഷണം പ്രഖ്യാപിച്ചു. എഡിഎം പി അഖിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുമെന്ന് കലക്ടർ അറിയിച്ചു. ജില്ലാ പൊലീസ് മേധാവി ഡി ശിൽപ്പയും പ്രത്യേക […]Read More
അഹമ്മദാബാദ്:ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ മോശം പ്രകടനത്തിന്റെ നിരാശ മായ്ച്ച് ഇന്ത്യൻ വനിതാ ടീം ഓപ്പണർ സ്മൃതി മന്ദാനയുടെ ഉശിരൻ സെഞ്ചുറി മികവിൽ ഇന്ത്യ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി. മൂന്നാം മത്സരത്തിൽ ആറ് വിക്കറ്റിനാണ് ജയം. പരമ്പര 2-1 നാണ് ഹർമൻപ്രീത് കൗറും സംഘവും നേടിയത്.ആദ്യം ബോറ്റു ചെയ്ത ന്യൂസിലാൻഡ് 49.5 ഓവറിൽ 232 ന് പുറത്തായി. ഇന്ത്യ 44.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ജയം കണ്ടു. 122 പന്തിൽ 100 റണ്ണെടുത്ത മന്ദാന കളിയിലെ […]Read More
കൊച്ചി: കാക്കനാട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. 7 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബസില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കം ഉണ്ടായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. പുക്കാട്ടുപടി ഭാഗത്തുനിന്ന് വന്ന ബസിലാണ് ടോറസ് ലോറി ഇടിച്ചത്. ടോറസ് ലോറി അമിത വേഗതയിലായിരുന്നുവെന്നും ഇതാണ് അപകടമുണ്ടാക്കിയതെന്നും ദൃക്സാക്ഷികള്‍ പറയുന്നു.Read More
2022 -ൽ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച ചിത്രസംയോജകനുളള സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട് എറണാകുളം: മലയാള സിനിമാ എഡിറ്റർ നിഷാദ് യൂസഫിനെ (43) കൊച്ചിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നിരവധി മലയാള സിനിമകളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുള്ള നിഷാദ് യൂസഫ് ഹരിപ്പാട് സ്വദേശിയാണ്. ചാവേർ, തല്ലുമാല, ഉണ്ട, വൺ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെയാണ് നിഷാദ് ശ്രദ്ധേയനായത്. ചിത്രീകരണം പുരോഗമച്ചികൊണ്ടിരിക്കുന്ന തരുൺ മൂർത്തി-മോഹൻലാൽ ചിത്രം, മമ്മൂട്ടി ചിത്രം […]Read More
റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ ഇന്ന് ജാമ്യാപേക്ഷ നല്‍കും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകുക. എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായതിന് പിന്നാലെയാണ് പി പി ദിവ്യയുടെ ജാമ്യാപേക്ഷ. ഇന്നലെ കനത്ത പൊലീസ് സുരക്ഷയോടെയാണ് തളിപ്പറമ്പ് മജിസ്ട്രേറ്റിന്റെ വീട്ടില്‍ നിന്നും ദിവ്യയെ പള്ളിക്കുന്നിലെ വനിത ജയിലിലെത്തിച്ചത്. അടുത്ത മാസം 12-ാം തിയതി വരെയാണ് ദിവ്യയുടെ റിമാന്‍ഡ് കാലാവധി. ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കപ്പെട്ടാല്‍ പൊലീസിനോട് […]Read More
തിരുവനന്തപുരം:ഒളിമ്പിക്സിൽ രണ്ടാം തവണയും വെങ്കലമെഡൽ നേടിയ ഇന്ത്യൻ ഹോക്കിതാരം പി ആർ ശ്രീജേഷിന് ബുധനാഴ്ച വൈകിട്ട് 4 മണിക്ക് വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ സംസ്ഥാന സർക്കാർ സ്വീകരണം നൽകും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സർക്കാർ പ്രഖ്യാപിച്ച രണ്ടുകോടി രൂപയുടെ പാരിതോഷികവും മുഖ്യമന്ത്രി സമ്മാനിക്കും. കായിക മന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് 3.30 ന് മാനവീയം വീഥിയുടെ പരിസരത്തുനിന്ന് ശ്രീജേഷിനെ സ്വീകരിച്ച് തുറന്ന ജീപ്പിലാണ് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലേക്ക് […]Read More
വാഷിങ്ടൺ:അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരാഴ്ചമാത്രം ബാക്കി നിൽക്കെ, ഇരുപക്ഷവും അവസാനഘട്ട പ്രചാരണത്തിലേക്ക്. ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസും, റിപ്പബ്ളിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവയ്ക്കുന്നു. ജോ ബൈഡൻ മാറി കമല ഹാരിസ് ഡെമോക്രാകിക് സ്ഥാനാർഥിയായതു മുതൽ തുടരുന്ന വിദ്വേഷ, വംശീയ അധിക്ഷേപങ്ങൾക്ക് തീവ്രത കൂട്ടിയിരിക്കുകയാണ് ട്രംപ്. ഞായറാഴ്ച മാഡിസൺ സ്ക്വയർ ഗാർഡനിൽ നടത്തിയ പ്രചാരണത്തിലടക്കം അധിക്ഷേപം തുടർന്നു. അരിസോണ, ജോർജിയ, മിഷിഗൻ, നൊവാഡ, നോർത്ത് കരോലിന, പെൻസിൽവാനിയ സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിൽ നിർണായകമാകും.Read More
മുംബൈ:നിസാൻ മോട്ടോർ ഇന്ത്യ പുതുക്കിയ നിസാൻ മാഗ്നൈറ്റ് വിപണിയിൽ അവതരിപ്പിച്ചു. ഒരു ലിറ്റർ പെട്രോൾ എംടി, ഇഇ സെഡ് ഷിഫ്റ്റ്, ഒരു ലിറ്റർ ടർബോ പെട്രോൾ എംടി,സിവിടി എന്നിങ്ങനെ നാല് പവർട്രെയിനുകളിൽ ലഭ്യമാകുന്ന ഈ കോംപാക്ട എസ് യു വിയിൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെ ബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം,ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ് എന്നിവയുൾപ്പെടെ നാൽപ്പതിലധികം Instructions സുരക്ഷാ ഫീച്ചറുകൾ ഉൾപ്പെടുത്തിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു . എക്സ് ഷോറും വില 5.99 ലക്ഷം രൂപയിൽ […]Read More
ന്യൂഡൽഹി:ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിക്കുള്ള ഇന്ത്യൻ വനിതാ ടീമിനെ സലിമ ടെറ്റെ നയിക്കും. 18 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ബീഹാറിൽ നവംബർ 11 മുതൽ 20 വരെയാണ് ടൂർണമെന്റ്. നവ്നീത് കൗറാണ് വൈസ് ക്യാപ്റ്റൻ. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, മലേഷ്യ, തായ്ലൻഡ് ടീമുകളും രംഗത്തുണ്ട്. നവംബർ 11 ന് മലേഷ്യയുമായാണ് ഇന്ത്യയുടെ അടുത്ത കളി. നിലവിലെ ചാമ്പ്യൻമാരാണ് ഇന്ത്യ.Read More
ദിവ്യ കീഴടങ്ങാനെത്തിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് കമ്മിഷണര്‍ വിശദീകരിച്ചു കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ പി പി ദിവ്യ പൊലീസിനുമുന്നിൽ കീഴടങ്ങി. ദിവ്യ കസ്റ്റഡിയിലെന്ന് പൊലീസ് സ്ഥിരീകരിച്ചു. അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ഇപ്പോൾ ദിവ്യയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കീഴടങ്ങാനെത്തിയപ്പോൾ കണ്ണപുരത്ത് വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തലശ്ശേരി ജില്ലാ സെഷൻ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് […]Read More
