യുഎൻ ദുരിതാശ്വാസ ഏജൻസിയായ യുഎൻആർഡബ്ല്യുഎ രാജ്യത്തിനകത്ത് പ്രവർത്തിക്കുന്നത് നിരോധിക്കുന്നതിനുള്ള നിയമം ഇസ്രായേൽ പാർലമെൻ്റ് തിങ്കളാഴ്ച പാസാക്കി. ഇത് ഗാസയിൽ മാനുഷിക സാഹചര്യം വഷളാക്കുമെന്ന് ഭയപ്പെടുന്ന ഇസ്രായേലിൻ്റെ ചില പാശ്ചാത്യ സഖ്യകക്ഷികളെ ഭയപ്പെടുത്തി 2023 ഒക്ടോബർ 7-ന് തെക്കൻ ഇസ്രയേലിനെതിരായ ആക്രമണത്തിൽ ഹമാസിലും മറ്റ് സായുധരായ ഏതാനും ജീവനക്കാരുടെ അംഗത്വത്തിലും ഫലസ്തീൻ അഭയാർത്ഥികൾക്ക് വേണ്ടിയുള്ള ആയിരക്കണക്കിന് ജീവനക്കാരുടെ പങ്കാളിത്തം നിയമത്തിൻ്റെ കരട് തയ്യാറാക്കിയ നെസെറ്റ് അംഗങ്ങൾ ഉദ്ധരിച്ചു. രണ്ട് വടക്കൻ ഗാസ പട്ടണങ്ങളിലേക്കും അഭയാർത്ഥി ക്യാമ്പിലേക്കും ഇസ്രായേൽ ടാങ്കുകൾ കടന്നു ചെന്നു. ഒരു […]Read More
പി പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയില്‍ ഇന്ന് വിധി. കഴിഞ്ഞ ദിവസം മണിക്കൂറുകളോളം നീണ്ട വാദമാണ് കോടതിയില്‍ നടന്നത്. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് നിസാർ അഹമ്മദാണ് ഉത്തരവ് പറയുക. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടും പി പി ദിവ്യ എവിടെയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നാണ് പൊലീസ് പറഞ്ഞിരുന്നത്.സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായ പി പി ദിവ്യക്കെതിരായ പാർട്ടി നടപടിയും വൈകുകയാണ്. കേസിൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്താൻ ആണ് […]Read More
പൊട്ടിത്തെറിയിൽ കേസെടുത്ത് പൊലീസ്. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിനെയും സെക്രട്ടറിയെയും കസ്റ്റഡിയിലെടുത്തു നീലേശ്വരം: കാസർഗോഡ് നിലേശ്വരത്ത് ക്ഷേത്ര പടക്കശാലയ്ക്ക് തീപിടിച്ച് അപകടം. അഞ്ഞൂറ്റമ്പലം വീരർക്കാവിലെ തെയ്യം കെട്ട് മഹോത്സവത്തിനിടെയാണ് സംഭവം. തീപിടിത്തത്തിൽ 154 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ് 97 പേരാണ് ചികിത്സയിലുള്ളത്. അപകടത്തിൽ പരിക്കേറ്റവരിൽ എട്ടുപേരുടെ നില ഗുരുതരമാണെന്ന് ജില്ല കളക്ടര്‍ ഇമ്പശേഖര്‍ പറഞ്ഞു. അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ കേസെടുത്ത് പൊലീസ്. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിനെയും സെക്രട്ടറിയെയും കസ്റ്റഡിയിലെടുത്തു. […]Read More
ഇടുക്കി:വർഷം 99 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള തൊട്ടിയാർ ജലവൈദ്യുത പദ്ധതി തിങ്കളാഴ്ച രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ലോവർ പെരിയാർ ജലവൈദ്യുത പദ്ധതി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ കൃഷ്ണൻ കുട്ടി അധ്യക്ഷനാകും. മന്ത്രി റോഷി അഗസ്റ്റിൽ, ഡീൻ കുര്യാക്കോസ് എം പി എന്നിവർ മുഖ്യാതിഥികളാകും.ഇടുക്കി ജില്ലയിലെ മന്നാ ണ്ടം വില്ലേജിൽ നീണ്ട പാറയിലാണ് തൊട്ടിയാർ പവർ ഹൗസ് സ്ഥാപിച്ചിട്ടുള്ളത്. 88 കോടി രൂപയാണ് നിർമ്മാണച്ചെലവ്. ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാൻ […]Read More
ന്യൂഡൽഹി:ലഡാക്കിൽ ചൈനയുമായുള്ള നിയന്ത്രണരേഖയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നത് ആദ്യ നടപടിയാണെന്നും സംഘർഷസ്ഥിതി ലഘൂകരിക്കുകയാണ് അടുത്ത ചുവടെന്നും വിദേശമന്ത്രി എസ് ജയ ശങ്കർ പറഞ്ഞു. നിയന്ത്രണരേഖയുടെ മറുവശത്തും സമാന നടപടി സ്വീകരിക്കുന്നുവെന്ന് ഉറപ്പ് വരാതെ ഇത് സാധ്യമാകില്ലെന്നും മന്ത്രി പറഞ്ഞു. സംഘർഷസ്ഥിതിയിൽ അയവുവന്നതിനു ശേഷം അതിർത്തി മേഖലകൾ ഏതുവിധം കൈകാര്യം ചെയ്യണമെന്ന തിലേക്ക് ചർച്ചകൾ കടക്കും.ലഡാക്കിലെ ദെംചോക്, ദെപ്സാങ് മേഖലകളിൽ നിന്നാണ് പിൻവാങ്ങൽ നടപടി ആരംഭിച്ചത്. 2020 ഒക്ടോബർ 31ന് മുമ്പുള്ള സ്ഥിതിയിലേക്ക് മടങ്ങിയെത്താൻ സമയമെടുക്കും.Read More
സ്കോട്ലൻഡ് യാർഡും സെൻട്രൽ ഇന്റലിജൻസും കർണാടക പൊലീസും ചേർന്നാണു സുരക്ഷ ഒരുക്കുന്നത്. സന്ദർശനത്തിനു മുന്നോടിയായി ഭാര്യ കാമില രാജ്ഞി ഒരാഴ്ച മുൻപു തന്നെ സൗഖ്യയിൽ എത്തിയിട്ടുണ്ടായിരുന്നു. കാൻസർ ചികിത്സയ്ക്കായി ബ്രിട്ടനിലെ ചാൾസ് രാജാവ് ബെംഗളൂരു വൈറ്റ്ഫീൽഡ് സൗഖ്യ ഹോളിസ്റ്റിക് ആൻഡ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സെന്ററിൽ എത്തി. രാജ പദവി ഏറ്റെടുത്ത ശേഷം ആദ്യമായാണ് ചാൾസ് രാജാവ് ഇന്ത്യയിലേക്ക് എത്തുന്നത്. സ്വകാര്യ സന്ദർശനം ആയതുകൊണ്ട് തന്നെ മറ്റു പരിപാടികൾ ഒന്നും ഉണ്ടായിരിക്കില്ല. ഈ മാസം 30 വരെയാണ് ചാൾസ് രാജാവ് […]Read More
കൊല്ലം വെളിച്ചിക്കാലയിൽ യുവാവിനെ കുത്തിക്കൊന്നു. കണ്ണനല്ലൂർ മുട്ടയ്ക്കാവ് സ്വദേശി ചാത്തന്റഴികത്ത് വീട്ടിൽ നവാസ് (35) ആണ് മരിച്ചത്. സഹോദരനെ ആക്രമിച്ചതിനെക്കുറിച്ച് ചോദിക്കാൻ എത്തിയപ്പോഴാണ് കുത്തേറ്റത്. രാത്രി 7.30നാണു സംഭവങ്ങളുടെ തുടക്കം. നവാസിൻ്റെ സഹോദരൻ നബീലും സുഹൃത്ത് അനസും മുട്ടയ്ക്കാവിലെ ഓട്ടോ ഡ്രൈവറായ മറ്റൊരു സുഹൃത്തിൻ്റെ വീടിൻ്റെ ഗൃഹപ്രവേശനച്ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങിവരുമ്പോൾ ഒരുസംഘം വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചിരുന്നു. ഇതുസംബന്ധിച്ച് രാത്രി തന്നെ ഇവർ കണ്ണനല്ലൂർ പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് രാത്രി 10 മണിയോടെയാണ് കൊലപാതകം നടന്നത്. സഹോദരനെ […]Read More
തൻ്റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിൻ്റെ (TVK) ഉദ്ഘാടന സമ്മേളനത്തിൽ നിലപാട് വ്യക്തമാക്കി വിജയ്. യഥാക്രമം ബിജെപിയെയും ഡിഎംകെയെയും പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ എതിരാളികളായി പ്രഖ്യാപിച്ചായിരുന്നു പാർട്ടിയുടെ നയപ്രഖ്യാപനം. തമിഴക വെട്രി കഴകത്തിന്റെ സമ്മേളന വേദിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് ദളപതി വിജയ്. കൈ ഉയർത്തി കൂപ്പിക്കൊണ്ട് എന്നോടെ ഉയിർ വണക്കങ്ങൾ എന്നു പറഞ്ഞാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. നാമെല്ലാവരും സമമാണെന്നും സയൻസും ടെക്ക്നോളജിയും മാത്രം മാറിയാൽ പോര രാഷ്ട്രീയത്തിലും മാറ്റം വരണമെന്ന് വിജയ് പറഞ്ഞു. രാഷ്ട്രീയം കൈകാര്യം […]Read More
ന്യൂദില്ലി: ഇന്ത്യയിലെ പ്രാദേശിക ലേഖകരുടേയും ഓൺലൈൻ-പ്രിൻ്റ് മീഡിയാ പത്രപ്രവർത്തകരുടേയും അഖിലേന്ത്യാ സംഘടനയായ മീഡിയ ആൻഡ് ജേർണ്ണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ (MJWU) ദേശീയ വർക്കിംഗ് പ്രസിഡണ്ടായി മുതിർന്ന പത്രപ്രവർത്തകനും അഭിഭാഷകനുമായ ഡോ.ബിജു കൈപ്പാറേടൻ തെരഞ്ഞെടുക്കപ്പെട്ടു. പത്രപ്രവർത്തന രംഗത്തെ വിവിധ സംഘടനകളെ ഏകോപിപ്പിക്കുന്ന കോൺഫെഡറേഷൻ ഓഫ് അസ്സോസ്സിയേഷൻസ് ഓഫ് ഇന്ത്യൻ ലോക്കൽ കറസ്പോണ്ടൻസ് & മീഡിയാ വർക്കേസിൻ്റെ ദേശീയ ചെയർമാനായ ഡോ. കൈപ്പാറേടൻദേശീയ ജനതാ പാർട്ടിയുടെ (RLM) നാഷണൽ ജനറൽ സെക്രട്ടറിയും കേരളാ ഘടകം പ്രസിഡണ്ടുമാണ്.Read More
