ന്യൂദില്ലി: ഇന്ത്യയിലെ പ്രാദേശിക ലേഖകരുടേയും ഓൺലൈൻ-പ്രിൻ്റ് മീഡിയാ പത്രപ്രവർത്തകരുടേയും അഖിലേന്ത്യാ സംഘടനയായ മീഡിയ ആൻഡ് ജേർണ്ണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ (MJWU) ദേശീയ വർക്കിംഗ് പ്രസിഡണ്ടായി മുതിർന്ന പത്രപ്രവർത്തകനും അഭിഭാഷകനുമായ ഡോ.ബിജു കൈപ്പാറേടൻ തെരഞ്ഞെടുക്കപ്പെട്ടു. പത്രപ്രവർത്തന രംഗത്തെ വിവിധ സംഘടനകളെ ഏകോപിപ്പിക്കുന്ന കോൺഫെഡറേഷൻ ഓഫ് അസ്സോസ്സിയേഷൻസ് ഓഫ് ഇന്ത്യൻ ലോക്കൽ കറസ്പോണ്ടൻസ് & മീഡിയാ വർക്കേസിൻ്റെ ദേശീയ ചെയർമാനായ ഡോ. കൈപ്പാറേടൻദേശീയ ജനതാ പാർട്ടിയുടെ (RLM) നാഷണൽ ജനറൽ സെക്രട്ടറിയും കേരളാ ഘടകം പ്രസിഡണ്ടുമാണ്.Read More
ടെഹ്റാൻ:പശ്ചിമേഷ്യയിൽ യുദ്ധഭീതി പടർത്തി ഇറാനിലും ഇസ്രയേൽ വ്യോമാക്രമണം നടത്തി. ശനിയാഴ്ച പുലർച്ചെ ടെഹ്റാനിലേക്കും ഇലാം, ഖുസൈസ്ഥാൻ പ്രവിശ്യകളിലേക്കുമാണ് വ്യോമാക്രമണം നടത്തിയത്. മൂന്നു ഘട്ടമായി നൂറോളം യുദ്ധവിമാനങ്ങളും മിസൈൽ സംവിധാനങ്ങളും ഉപയോഗിച്ചു. നാല് ഇറാൻ സൈനികർ കൊല്ലപ്പെട്ടു. സൈനിക, വ്യോമ പ്രതിരോധ,മിസൈൽ നിർമാണ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. എന്നാൽ മിസൈലുകൾ ഏറിയപങ്കും വ്യോമപ്രതിരോധ സംവിധാനം ഉപയോ ഗിച്ച് തടഞ്ഞതായും ചെറിയ നാശനഷ്ടം മാത്രമാണ് ഉണ്ടായതെന്നും ഇറാൻ പ്രതികരിച്ചു.Read More
ന്യൂഡൽഹി: ശബരിമല തീർഥാടകർക്ക് വിമാനത്തിൽ ഇരുമുടിക്കെട്ടിൽ തേങ്ങ കൊണ്ടുപോകാൻ സിവിൾ ഏവിയേഷൻ സെക്യൂരിറ്റി ബ്യൂറോ അനുമതി നൽകി. 2025 ജനുവരി 20 വരെയാണ് അനുമതി നൽകിയിട്ടുള്ളത്. നവംബർ മുതൽ ആരംഭിക്കുന്ന മണ്ഡല കാലത്തിൽ ശബരിമലയിലേക്ക് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭക്തരെത്തുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇരു മുടിയിലുള്ള തേങ്ങ തീപിടിക്കാൻ സാധ്യതയുള്ള വസ്തുവായി കണക്കാക്കിയിരിക്കുന്നതിനാൽ വിമാനത്തിൽ കൊണ്ടുപോകുന്നതിന് അനുമതിയുണ്ടായിരുന്നില്ല.Read More
പുണെ:പന്ത്രണ്ട് വർഷത്തിനുശേഷം ഇന്ത്യ സ്വന്തം മണ്ണിൽ ഒരു ക്രിക്കറ്റ് പരമ്പരയിൽ അടിയറവ് പറഞ്ഞു. മി മിച്ചെൽ സാന്റ്നെർ എന്ന ഇടംകൈയൻ സ്പിന്നർ ജ്വലിച്ചു നിന്നപ്പോൾ ഇന്ത്യൻ ബാറ്റർമാർ തകർന്നു പോയി.രണ്ടാം ടെസ്റ്റിൽ 113 റണ്ണിന് ജയിച്ച് ന്യൂസിലാൻഡ് ഇന്ത്യയുടെ സ്പിൻ കോട്ടയിൽ ചരിത്രമെഴുതി. 359 റണ്ണെന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യൻനിര 245 ന് കൂടാരം കയറി. ന്യൂസിലാൻഡിന്റെ ഒന്നാം ഇന്നിങ്സ് 255 നാണ് അവസാനിച്ചതു്.രണ്ടാം ഇന്നിങ്സിലെ ആറെണ്ണം ഉൾപ്പെടെ 13 വിക്കറ്റ് വീഴ്ത്തിയ സാന്റ്നെർ […]Read More
ജറുസലേം: വടക്കൻ ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 35 മരണം. നിരവധിയാളുകൾക്ക് പരിക്കേറ്റതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയ പട്ടണത്തിലാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ വാസയോഗ്യമായ കെട്ടിടങ്ങൾ തകർന്നുവീണു. മരണസംഖ്യ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇറാനെതിരെ ആക്രമണം ശക്തമാക്കുന്നതിനിടെയാണ് വടക്കൻ ഗാസയിലും ഇസ്രായേൽ ആക്രമണം നടത്തിയത്. ബെയ്ത് ലാഹിയ പട്ടണത്തിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മുപ്പതിലധികം പേർ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസികൾ അറിയിച്ചു. ബെയ്ത് ലാഹിയ പട്ടണത്തിൽ […]Read More
വന്ദേ ഭാരത് എക്സ്പ്രസ് ടെയിൻ കടന്നുപോകവെ റെയിൽവേ ട്രാക്കില്‍ മണ്ണുമാന്തി യന്ത്രം കയറി. ലോക്കോ പെെലറ്റിൻറെ സമയോചിത ഇടപെടലിൽ സഡൺ ബ്രേക്ക് ഇട്ടതിനാൽ വൻ ദുരന്തം ഒഴിവായി. കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന വന്ദേഭാരത് ആണ് ലോക്കോ പെെലറ്റിൻറെ സമയോചിത ഇടപെടലിൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. അമൃത് ഭാരത് പദ്ധതിയിൽ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിർമ്മാണം നടക്കുന്നുണ്ട്. ഇതിനായി കൊണ്ടു വന്ന കോൺക്രീറ്റ് മിക്സിംഗ് യന്ത്രമടങ്ങിയ വാഹനമാണ് ട്രാക്കിലേക്ക് കയറിയത്.Read More
വിഴിഞ്ഞത്ത് ആളൊഴിഞ്ഞ സ്ഥലത്ത് നിന്ന് മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തി. രണ്ടരമാസം മുന്‍പ് വിഴിഞ്ഞം സ്റ്റേഷന് പരിധിയില്‍ നിന്ന് കാണാതായ കോട്ടുകാല്‍ പുന്നക്കുളം നെട്ടത്താനം കുരുവിതോട്ടം എ ജെ ഭവനില്‍ കൃഷ്ണ്‍കുട്ടി(60)യുടെ അസ്ഥികൂടമാണെന്ന് സ്ഥിരീകരിച്ചതായി വിഴിഞ്ഞം പോലീസ് അറിയിച്ചു. കോട്ടുകാല്‍ ഗ്രാമപഞ്ചായത്തിലെ പുന്നക്കുളം തോട്ടിനരികിൽ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. പോലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ തലയോട്ടി ഉള്‍പ്പെട്ട അസ്ഥികൂടം കണ്ടെത്തിയിരുന്നു. ഇതേ സ്ഥലത്ത് നടത്തിയ തുടര്‍ പരിശോധനയില്‍ കൃഷ്ണ്‍കുട്ടി ധരിച്ചിരുന്ന വസത്രങ്ങും ഷര്‍ട്ടിൻ്റെ പോക്കറ്റില്‍ […]Read More
കണ്ണൂർ: മലബാർ മേഖലയിലെ ട്രെയിൻ യാത്രക്കാർക്ക് ആശ്വാസമേകുന്ന പ്രഖ്യാപനവുമായി ദക്ഷിണ റെയിൽവേ. കണ്ണൂർ – ഷൊർണുർ പാസഞ്ചർ പ്രതിദിന സർവീസായി നീട്ടി. ആഴ്ചയിൽ നാല് ദിവസം മാത്രമുണ്ടായിരുന്ന സർവീസ് ഏഴ് ദിവസമാക്കിയാണ് മാറ്റിയിരിക്കുന്നത്. ഈ മാസം സർവീസ് അവസാനിക്കാനിരിക്കെ സർവീസ് നീട്ടിയുള്ള പ്രഖ്യാപനം വരാത്തത് ആശങ്ക ഉയർത്തിയിരുന്നു. ഇതിനൊടുവിലാണ് ഡിസംബർ 31 വരെ സർവീസ് നീട്ടിയിരിക്കുന്നത്. നിലവിൽ നാല് ദിവസം മാത്രം സർവീസുണ്ടായിരുന്ന ട്രെയിൻ പ്രതിദിന സർവീസാക്കിമാറ്റണമെന്ന യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യമാണ് യാഥാർഥ്യമാകുന്നത്. കോഴിക്കോട് നിന്നും […]Read More
തിമിംഗലത്തെ എഴുന്നള്ളിക്കാനാകുമായിരുന്നുവെങ്കില്‍ ആനകള്‍ പുറത്തായേനെ. കാലുകള്‍ ബന്ധിക്കപ്പെട്ട് മണിക്കൂറുകളാണ് ആനകള്‍ നില്‍ക്കുന്നത്. നിന്ന് തിരിയാന്‍ ഇടമില്ലാത്ത ഇടത്താണ് മൂന്ന് ആനകളുടെ എഴുന്നള്ളത്ത് നടത്തുന്നത്. ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നള്ളിക്കുന്നത് ദുരിതവും ഭീകരവുമാണ്. ഉത്സവങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കുമ്പോൾ ആനകൾക്ക് മതിയായ വിശ്രമം നൽകണം, എഴുന്നള്ളക്കുന്നിടത്ത് മതിയായ ഇടമുണ്ടാകണം, ആനകൾ തമ്മിൽ അകലം പാലിക്കണം, ആൾത്തിരക്ക് നിയന്ത്രിക്കണം, ആനകൾക്ക് ആവശ്യമായ മരുന്നും ഭക്ഷണവും ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. എഴുന്നള്ളത്തിന് കരയിലെ ഏറ്റവും വലിയ നടക്കുന്ന […]Read More
ഇസ്രായേലിന്റെ ആക്രമണത്തിൽ പത്ത് സെക്കന്‍ഡുകളുടെ വ്യത്യാസത്തിനിടയിൽ ടെഹ്റാനിൽ മാത്രം അഞ്ചിലധികം വലിയ സ്ഫോടനങ്ങള്‍ ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ ജറുസലേം: ഇറാന് തിരിച്ചടിയുമായി ഇസ്രായേൽ. ഇറാന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി കൊണ്ടുള്ള വ്യോമാക്രമണമാണ് ശനിയാഴ്ച പുലർച്ചെ നടന്നത്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ഉഗ്ര സ്ഫോടനങ്ങളുണ്ടായി. ടെഹ്റാന്റെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തും സ്ഫോടനം ഉണ്ടായി. വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ ഉണ്ടായെന്നാണ് അന്താര്ഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുൻനിര യുദ്ധവിമാനങ്ങളും മിസൈലുകളും അണിനിരത്തി. ഇരുകൂട്ടർക്കും ഇടയിലെ സംഘർഷത്തിലെ ഏറ്റവും പുതിയ ആക്രമണമാണിത്. ഹിസ്ബുള്ളയുടെയും […]Read More
