ഇസ്രായേലിന്റെ ആക്രമണത്തിൽ പത്ത് സെക്കന്‍ഡുകളുടെ വ്യത്യാസത്തിനിടയിൽ ടെഹ്റാനിൽ മാത്രം അഞ്ചിലധികം വലിയ സ്ഫോടനങ്ങള്‍ ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ ജറുസലേം: ഇറാന് തിരിച്ചടിയുമായി ഇസ്രായേൽ. ഇറാന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി കൊണ്ടുള്ള വ്യോമാക്രമണമാണ് ശനിയാഴ്ച പുലർച്ചെ നടന്നത്. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ഉഗ്ര സ്ഫോടനങ്ങളുണ്ടായി. ടെഹ്റാന്റെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തും സ്ഫോടനം ഉണ്ടായി. വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ ഉണ്ടായെന്നാണ് അന്താര്ഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുൻനിര യുദ്ധവിമാനങ്ങളും മിസൈലുകളും അണിനിരത്തി. ഇരുകൂട്ടർക്കും ഇടയിലെ സംഘർഷത്തിലെ ഏറ്റവും പുതിയ ആക്രമണമാണിത്. ഹിസ്ബുള്ളയുടെയും […]Read More
തിരുവനന്തപുരം : സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞo 2025 ആരംഭിക്കുന്നു. 01-10-2024 നോ അതിന് മുൻപോ പതിനേട്ട് വയസ്സ് തികയുന്ന എല്ലാപേരെയും ഉൾപ്പെടുത്തി രാജ്യത്താകമാനം പുതിയ വോട്ടർ പട്ടിക തയ്യാറാക്കുകയാണ്. ഇതനുസരിച് അക്ഷയ കേന്ദ്രത്തിൽ ഓൺലൈനായി വോട്ടർ പട്ടികയിൽ പേര് ചേർക്കാവുന്നതാണ്. സമഗ്ര വോട്ടർ പട്ടിക പ്രസിദ്ധീകരണം ഒക്ടോബർ 29നും അവകാശങ്ങളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള സമയപരിധി ഒക്ടോബർ 28 വരെയും അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കൽ 2025 ജനുവരി 6 നും നടക്കും. റേഷൻ കാർഡ്, […]Read More
4.5 ഏക്കർ സ്ഥലം വാങ്ങി വയനാട് : വയനാട് പുനരധിവസത്തിനായി ഭൂമി കണ്ടെത്തി സേവാഭാരതി. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പുതിയ വീടുകൾ നിർമ്മിച്ചു നൽകുന്നതിനായി കുപ്പാടി വില്ലേജിൽ നൂൽപ്പുഴ ശ്രീനിലയത്തിൽ എം. കെ മീനാക്ഷിയുടെയും മൂന്ന് മക്കളുടെയും ഉടമസ്ഥതയിലുണ്ടായിരുന്ന 4.5 ഏക്കർ സ്ഥലം സേവാഭാരതി വാങ്ങി. വൈത്തിരി താലൂക്കിലെ മൂപ്പയ്നാട് പഞ്ചായത്തിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. സേവാഭാരതിയുടെ മുതിർന്ന കാര്യകർത്താക്കളുടെ സന്നിദ്ധ്യത്തിൽ തീറാധാരം എഴുതി രജിസ്റ്റർ ചെയ്തു. ദുരന്തം നടന്ന ദിവസം മുതൽ സേവാഭാരതിയുടെ ഓഫീസ് ദുരിത […]Read More
ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി (സിജെഐ) ജസ്റ്റിസ് സഞ്ജീവ് ഖന്നയെ രാഷ്ട്രപതി ദ്രൗപതി മുർമു വ്യാഴാഴ്ച നിയമിച്ചു. നിലവിൽ സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയായ ജസ്റ്റിസ് ഖന്ന, നിലവിലെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ പിൻഗാമിയായി 2024 നവംബർ 11 ന് സ്ഥാനമേൽക്കും. 2024 നവംബർ 10 ന് 65 വയസ്സ് തികയുമ്പോൾ സ്ഥാനത്തു നിന്ന് വിരമിക്കാനൊരുങ്ങുന്ന ഡി വൈ ചന്ദ്രചൂഡിൻ്റെ ശുപാർശയെ തുടർന്നാണ് നിയമനം. ജസ്റ്റിസ് ചന്ദ്രചൂഡ് 2022 നവംബർ 8 ന് […]Read More
ഷൊര്‍ണൂര്‍ ട്രെയിനില്‍ വച്ച് കൊലചെയ്യപ്പെട്ട സൗമ്യയുടെ സഹോദരനെ മരിച്ച നിലയില്‍ കണ്ടെത്തി. കാരേക്കാട് മുല്ലക്കല്‍ സന്തോഷ് ആണ് മരിച്ചത്. 34 വയസായിരുന്നു. ഉച്ചക്ക് ഒന്നരയോടെയാണ് സന്തോഷിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഇന്നലെ രാത്രി 9.30ന് വീട്ടിലേക്കെത്തി ഉറങ്ങാന്‍ കിടന്നതായിരുന്നു. ഉച്ച ആയിട്ടും വാതില്‍ തുറക്കാത്തത് കണ്ട അമ്മ അയല്‍വാസിയെ വിളിച്ച് വാതില്‍ തള്ളി തുറക്കുകയായിരുന്നു. ഒറ്റപ്പാലം താലൂക്കില്‍ തഹസില്‍ദാരുടെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഷൊര്‍ണൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ […]Read More
ന്യൂഡൽഹി:പരസ്പര ബഹുമാനം ഉറപ്പാക്കി പക്വതയോടെ സമാധാനപരമായ ബന്ധം നിലനിർത്താൻ ഇന്ത്യയും ചൈനയും തമ്മിൽ ധാരണയായി.റഷ്യയിലെ കസാനിൽ നടക്കുന്ന ബ്രിക്സ് സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ചൈനയുടെ പ്രസിഡന്റ് ഷി ചിൻപിങ്ങും നടത്തിയ ചർച്ചയിലാണ് തീരുമാനം. കിഴക്കൻ ലഡാക്കിലെ അതിർത്തിത്തർക്കത്തിൽ നിണായകമായ തീരുമാനമുണ്ടായതിനു പിന്നാലെയായിരുന്നു കൂടിക്കാഴ്ച. പ്രാദേശികവും രാജ്യാന്തര തലത്തിലുമുള്ള സമാധാനത്തിനും സുസ്ഥിരതയ്ക്കും ഇന്ത്യ-ചൈന ബന്ധം പ്രധാനപ്പെട്ടതാണ്. കൈലാസ – മാനസ സരോവർ തീർഥയാത്ര പുനരാരംഭിക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ വൈകാതെ തീരുമാനമുണ്ടാകുമെന്നാണ് സൂചന.Read More
തിരുവനന്തപുരം:വിദേശ പഠനത്തിന് ശ്രമിക്കുന്ന വിദ്യാർഥികൾ സ്റ്റുഡന്റ്സ് – വിസിറ്റ് വിസ തട്ടിപ്പുകൾക്ക് ഇരയാകുന്നതു തടയാൻ സർക്കാർ നിയമനിമ്മാണത്തിനു തയ്യാറാകുന്നു. നിലവിൽ തട്ടിപ്പുകളിൽ ഇടപെടുന്നതിനു നിയമപരിധിയുണ്ട്. വിസ തട്ടിപ്പുകൾ തടയുന്നതിനു രൂപീകരിച്ച ‘ഓപ്പറേഷൻ ശുഭയാത്ര’ ടാസ്ക് ഫോഴ്സിന്റെ യോഗം സർക്കാരിന് ഇതു സംബന്ധിച്ച വിവരങ്ങൾകൈമാറും. അനധികൃത വിദേശ തൊഴിൽ റിക്രൂട്ടുമെന്റുകൾ, വിസിറ്റ് വിസയിലെത്തിയുള്ള തട്ടിപ്പുകൾ, റഷ്യ, പോളണ്ട്, നെതർലൻഡ്സ്, തായ്ലൻഡ്, കംബോഡിയ,ലാവോസ്, ന്യൂസിലന്റ് എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള തൊഴിൽ തട്ടിപ്പുകൾ എന്നിവയെക്കുറിച്ചുള്ള പരാതികളും ചർച്ച ചെയ്തു. തട്ടിപ്പിനെതിരെ ബോധവൽക്കരണ […]Read More
കണ്ണൂർ:എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ കണ്ണൂർ കലക്ടർക്കൊപ്പം ഇന്ന് പങ്കെടുക്കേണ്ടിയിരുന്ന മുഴുവൻ പരിപാടികളും മാറ്റി വച്ച് റവന്യു മന്ത്രി കെ രാജൻ. വിവിധയിടങ്ങളിൽ പട്ടയമേള, ചിറക്കൽ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം എന്നീ ചടങ്ങുകളിലാണ് മന്ത്രിയും കലക്ടറും ഒന്നിച്ചു പങ്കെടുക്കേ ങ്ങിയിരുന്നതു്. ഈ പരിപാടികൾ പിന്നീട് നടത്തും. റവന്യു വകുപ്പിന്റെ പങ്കാളത്തത്തോടെയല്ലാതെ ഇന്നും നാളെയും ജില്ലയിൽ നടക്കുന്ന പരിപാടികളിൽ മന്ത്രി പങ്കെടുക്കും.Read More
യശ്വന്തപുരയിൽ നിന്ന് കോട്ടയം വരെയും ഹുബ്ബള്ളിയിൽ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്കും രണ്ട് സ്പെഷ്യൽ ട്രെയിനുകളാണ് പ്രഖ്യാപിച്ചത് പാലക്കാട്: ദീപാവലി അവധിയ്ക്ക് നാട്ടിലെത്താൻ ആഗ്രഹിക്കുന്നവർക്കായി കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. അയൽ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് ദീപാവലി അവധിയ്ക്ക് നാട്ടിലെത്താൻ കഴിയുന്ന വിധത്തിലാണ് സ്പെഷ്ൽ ട്രെയിൻ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. കോട്ടയം – യശ്വന്ത്പുർ റൂട്ടിലും ചെന്നൈ മംഗളൂരു റൂട്ടിലുമാണ് സ്പെഷ്യൽ ട്രെയിനുകൾ ഓടുക. മംഗളൂരു സെൻട്രൽ – ചെന്നൈ എഗ്മോർ റൂട്ടിൽ […]Read More
16-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുത്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിൽ തിരിച്ചെത്തി. റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങ് എന്നിവരുമായി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്ത ശേഷമാണ് പ്രധാനമന്ത്രി രണ്ട് ദിവസത്തെ റഷ്യ സന്ദർശനം പൂർത്തിയാക്കി മടങ്ങിയെത്തുന്നത്. ബ്രിക്സ് ഉച്ചകോടിക്കായി ചൊവ്വാഴ്ച റഷ്യയിലെ കസാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ടാറ്റർസ്ഥാൻ മേധാവി റുസ്തം മിന്നിഖാനോവിൽ നിന്ന് ഊഷ്മളമായ സ്വീകരണം ലഭിച്ചു. ബുധനാഴ്ച നടത്തിയ പ്രസംഗത്തിൽ, റഷ്യ-ഉക്രെയ്ൻ സംഘർഷത്തിന് സമാധാനപരമായ പരിഹാരത്തിനായി വാദിച്ചുകൊണ്ട്, സംഭാഷണത്തിനും […]Read More
