കൊച്ചി:ഇന്ത്യൻ വാച്ച് ബ്രാൻഡായ ടൈറ്റൻ പുതിയ സ്റ്റെല്ലർ 2.0 വാച്ച് ശേഖരം പുറത്തിറക്കി. വാച്ച് നിർമാണ വൈദഗ്ധ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നവയാണ് ഈ വാച്ചുകളെന്നും ഓപ്പൺ ഹാർട്ട്, മൾട്ടി ഫങ്ഷൻ,സൺമൂൺ, മൂൺ ഫെയ്സ് തുടങ്ങിയ ടൈറ്റന്റേതു മാത്രമായ ഓട്ടോമാറ്റിക് സവിശേഷതകൾ ഈ വാച്ചുകൾക്ക് സമാനതകളില്ലാത്ത കൃത്യത നൽകുമെന്നും കമ്പനി അവകാശപ്പെടുന്നു. വില 10,195 രൂപയിൽ തുടങ്ങുന്നു.ടൈറ്റൻ സ്റ്റോറുകളിലും www.titan.co.in ലും ലഭ്യമാണ്.Read More
രാജ്യത്തെ വിവിധ സിആര്‍പിഎഫ് സ്കൂളുകള്‍ക്ക് വ്യാജ ബോംബ് ഭീഷണി. തിങ്കളാഴ്ച രാത്രി വൈകിയാണ് സന്ദേശം എത്തിയത്. ഭീഷണി സന്ദേശം എത്തിയത് ഡൽഹിയിലും ഹൈദരാബാദിലുമാണ്. ഡല്‍ഹിയിലെ രണ്ട് സ്കൂളുകൾക്കും ഹൈദരാബാദിലെ ഒരു സ്കൂളിനുമാണ് ഭീഷണിസന്ദേശം ലഭിച്ചതെന്ന് ദേശീയ മാധ്യമമായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സ്കൂള്‍ മാനേജ്മെന്റുകള്‍ക്ക് ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്. ഡല്‍ഹി പ്രശാന്ത് വിഹാറിലെ സിആര്‍പിഎഫ് സ്കൂളിനടുത്ത് ഞായറാഴ്ചയുണ്ടായ ബോംബ് സ്ഫോടനത്തിന് പിന്നാലെയാണ് ഭീഷണി സന്ദേശം.ഈ സ്ഫോടനത്തില്‍ പിന്നില്‍ ഖലിസ്താന്‍ […]Read More
ഒക്ടോബർ 21 ന് ന്യൂഡൽഹി വിമാനത്താവളത്തിൽ വച്ചാണ് നടൻ സൂര്യയെ കോൺഗ്രസ് നേതാവും എം എൽ എയുമായ രമേശ് ചെന്നിത്തല കണ്ടുമുട്ടിയത്. വിമാനത്താവളത്തിൽ വെച്ചെടുത്ത രണ്ട് ഫോട്ടോകൾ അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കിട്ടു. ജയ് ഭീം ചിത്രത്തെ അഭിനന്ദിച്ച ചെന്നിത്തല നടൻ്റെ സാമൂഹിക പ്രതിപദ്ധതയും അഭിനന്ദിക്കുകയും സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തിയെന്ന് വിളിക്കുകയും ചെയ്തു. ജയ്ഭീമിലെ പ്രകടനം മാത്രം മതി സൂര്യയുടെ സമർപ്പണത്തെ അടയാളപ്പെടുത്താനെന്നും ചെന്നിത്തല കുറിച്ചു.Read More
കണ്ണൂര്‍: എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയത് തന്നെയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പുലര്‍ച്ചെ നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലാണ് മരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരീരത്തിൽ മറ്റ് മുറിവുകളോ അടയാളങ്ങളോ ഇല്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് പൊലീസിന് കൈമാറി. നവീൻ ബാബു മരണപ്പെടുന്നതിന് മുൻപ് അവസാന സന്ദേശമയച്ചത് കണ്ണൂർ കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥർക്കായിരുന്നു. ഭാര്യയുടെയും മകളുടെയും ഫോൺ നമ്പറുകൾ ആണ് ഉദ്യോഗസ്ഥർക്ക് അയച്ച സന്ദേശത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ 4.58നാണ് ഫോണിൽ നിന്നും സന്ദേശം അയച്ചത്. എന്നാൽ. സന്ദേശം രാവിലെ ആറുമണിയോടെ മാത്രമായിരുന്നു […]Read More
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി പി വി അന്‍വര്‍ MLA . കോണ്‍ഗ്രസ് തീരുമാനം പറയേണ്ടത് കെപിസിസി പ്രസിഡന്റാണ്.പ്രതിപക്ഷ നേതാവല്ല .തന്നെ പ്രകോപിപ്പിക്കാനാണ് സതീശന്റെ ശ്രമം. വിഡ്ഢികളുടെ ലോകത്താണ് സതീശനെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു . പാലക്കാട് കോൺഗ്രസിലെയും സിപിഎമ്മിലെയും വലിയൊരു വോട്ട് ബിജെപിക്ക് പോകും. രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ചിലരുടെ മാത്രം തീരുമാനം ആണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ പരാജയപ്പെടുമെന്ന് ഇപ്പോള്‍ കോണ്‍ഗ്രസിന് മനസിലായി. ഡിഎംകെ മത്സരിച്ചത് കൊണ്ട് പാലക്കാട് ബിജെപി ജയിച്ചു എന്ന് […]Read More
ജക്കാർത്ത: ഇൻഡോനേഷ്യയുടെ എട്ടാമത്തെ പ്രസിഡന്റായി പ്രബോ വോ സുബിയാന്തോ ചുമതലയേറ്റു. മനുഷ്യ വകാശലംഘനങ്ങൾ ആരോപിക്കപ്പെട്ട മുൻ പ്രത്യകസേന കമാൻഡറായ പ്രബോ വോ രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. മനുഷ്യവകാശലംഘനം നടത്തിയെന്നാരോപിച്ച് അമേരിക്ക സുബിയാ ന്തോക്കെതിരെ യാത്രാ നിരോധനം ഏർപ്പെട്ടുത്തായിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു. 2014ലും 2019 ലും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. തലസ്ഥാനമായ ജക്കാർത്തയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ നാൽപതോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തുRead More
കണ്ണൂർ എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. പിപി ദിവ്യയെ സംരക്ഷിക്കില്ല. ആരോപണം ഉയർന്നപ്പോൾ തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും ദിവ്യയെ മാറ്റിയതാണ്. കുറ്റക്കാരിയെന്ന് കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി എൽഡിഎഫ് യോഗത്തിൽ നിലപാട് വ്യക്തമാക്കി. ദിവ്യക്കെതിരെ കേസെടുത്ത് അന്വേഷണം നടന്നുവരികയാണ്. അതിൽ ഒരുതരത്തിലുമുള്ള ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടില്ല. ഇപ്പോൾ കെ നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം നിൽക്കേണ്ട സമയമാണെന്നും സർക്കാർ കുടുംബത്തിന് ഒപ്പം ഇല്ല എന്ന വ്യാഖ്യാനത്തിന് […]Read More
ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷൻ്റെ (എൻസിപിസിആർ) ശുപാർശയും വിദ്യാഭ്യാസ അവകാശ നിയമം (ആർടിഇ) പാലിക്കുന്നില്ലെന്ന് ആരോപിച്ച് സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന മദ്രസകൾ അടച്ചുപൂട്ടാൻ കേന്ദ്രവും സംസ്ഥാനങ്ങളും സ്വീകരിച്ച തുടർന്നുള്ള നടപടികളും സുപ്രീം കോടതി തിങ്കളാഴ്ച സ്റ്റേ ചെയ്തു. അംഗീകാരമില്ലാത്ത മദ്രസകളിലെ വിദ്യാർത്ഥികളെയും സർക്കാർ എയ്ഡഡ് മദ്രസകളിൽ പഠിക്കുന്ന അമുസ്ലിം വിദ്യാർത്ഥികളെയും സർക്കാർ സ്കൂളുകളിലേക്ക് മാറ്റാൻ നിർദ്ദേശിച്ച ഉത്തർപ്രദേശ്, ത്രിപുര സർക്കാരുകളുടെ സമീപകാല ഉത്തരവുകളും കോടതി സ്റ്റേ ചെയ്തു. ഈ വർഷം ജൂൺ 7 നും ജൂൺ 25 […]Read More
ജമ്മു കാശ്മീരിലുണ്ടായ ഭീകരാക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. ജമ്മു കാശ്മീരിലെ ഗാൻദർബാൽ ജില്ലയിലെ ഗഗൻഗീർ മേഖലയിലെ തൊഴിലാളികളുടെ താമസസ്ഥലത്താണ് ഭീകരാക്രമണം ഉണ്ടായത്. വെടിവെയ്പ്പിൽ ഒരു ഡോക്ടറും 6 അതിഥി തൊഴിലാളികളുമാണ് കൊല്ലപ്പെട്ടത്. സോനാമാർഗ് മേഖലയിലെ ശ്രീനഗർ ലേ തുരങ്ക നിർമ്മാണത്തിന് എത്തിയ തൊഴിലാളികളെയാണ് ഭീകരർ വെടിവച്ചു കൊലപ്പെടുത്തിയത്.വെടിവയ്പ്പിൽ രണ്ട് പേർ തൽക്ഷണം മരിച്ചിരുന്നു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കാനാണ് സാധ്യത. രണ്ട് പേരാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കൂടുതൽ സുരക്ഷാ സേന പ്രദേശത്തേക്ക് എത്തിയിട്ടുണ്ട്. […]Read More
എഡിഎം കെ നവീൻബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തനെ പരിയാരം മെഡിക്കൽ കോളജിൽ നിന്ന് പിരിച്ചുവിടും. ടി വി പ്രശാന്തൻ സർക്കാർ ജീവനക്കാരനല്ലെന്നും സ്ഥിരപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ട് പോകില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. പരിയാരം മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ പ്രാഥമിക റിപ്പോർട്ടിൽ തൃപ്തിയില്ലെന്ന് മന്ത്രി പറഞ്ഞു. വിശദമായ റിപ്പോർട്ട് വൈകുന്നതായി ട്വന്റിഫോർ റിപ്പോർട്ട് ചെയ്തിരുന്നു. ടി വി പ്രശാന്തനെ പിരിച്ചു വിടുന്നതിന് മുൻപുള്ള നടപടികൾ ആരംഭിച്ചുവെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. പ്രശാന്തൻ […]Read More
