ന്യൂഡല്‍ഹി: ഇന്ത്യയിലെ അഞ്ച് ഭാഷകൾകൂടി ക്ലാസിക്കല്‍ പദവിയിലേക്ക്. കേന്ദ്രമന്ത്രിസഭയാണ് ഈ തീരുമാനത്തിന് അംഗീകാരം നല്‍കിയത്. മറാത്തി, ബംഗാളി, പാലി, പ്രാകൃത്, ആസാമീസ് എന്നീ അഞ്ച് ഭാഷകള്‍ക്ക് കൂടി ക്ലാസിക്കല്‍ ഭാഷ പദവി നല്‍കുന്നതിന് കേന്ദ്ര മന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നല്കി. ഈ മന്ത്രിസഭാ തീരുമാനത്തോടെ, പദവിയുള്ള ഭാഷകളുടെ എണ്ണം ആറില്‍ നിന്ന് 11 ആയി വർധിക്കും. തമിഴ്, സംസ്കൃതം, തെലുങ്ക്, കന്നഡ, മലയാളം, ഒഡിയ എന്നീ ഭാഷകൾക്കായിരുന്നു നിലവിൽ ക്ലാസിക്കൽ പദവിയുള്ളത്. 2013ലാണ് മലയാളത്തിന് ക്ലാസിക്കല്‍ പദവി […]Read More
സർക്കാർ ജോലി നൽകുമെന്ന മന്ത്രിസഭാ തീരുമാനത്തിൽ സന്തോഷമെന്ന് ശ്രുതി. ഇത് കാണാൻ ജെൻസൺ ഇല്ലാത്തതിന്റെ വേദന മാത്രമാണ് ഉള്ളതെന്ന് ശ്രുതി പ്രതികരിച്ചു. വാർത്തയിലൂടെയാണ് ജോലി വിവരം അറിഞ്ഞതെന്നും വയനാട്ടിൽ തന്നെ ജോലി ചെയ്യാനാണ് ആഗ്രഹമെന്നും ശ്രുതി പറഞ്ഞു. വയനാട് ദുരന്തത്തിൽ മുഴുവൻ കുടുംബത്തെയും നഷ്ടപ്പെട്ട ശ്രുതിയുടെ അവസ്ഥ ദാരുണമാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. വയനാട് ഉരുൾപൊട്ടലിനെ തുടർന്നു മാതാപിതാക്കൾ രണ്ടു പേരും നഷ്ടപ്പെട്ട 6 കുട്ടികളുണ്ട്. ഇവർക്ക് ഒരു കുട്ടിക്ക് 10 ലക്ഷം രൂപ വീതം നൽകും.മാതാപിതാക്കളിൽ […]Read More
കാസർഗോഡ്: പോക്സോ കേസില്‍ നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസർഗോഡ് ജില്ലാ സെഷന്‍സ് കോടതി തള്ളി. നടന്മാര്ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പരാതി നല്കിയ നടിക്കെതിരെ ബന്ധു കൂടിയായ പെണ്‍കുട്ടി നല്കിയ പരാതി പ്രകാരമാണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. നടി കാസർഗോഡ് കോടതിയെ കൂടാതെ 13 ജില്ലാ കോടതികളിലും കേരള, മദ്രാസ് ഹൈക്കോടതികളിലും മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയിട്ടുണ്ട്. നടനും എംഎല്‍എയുമായ മുകേഷ് അടക്കമുള്ള നടന്മാര്ക്കെതിരെ പരാതി നല്കിയ നടിക്കെതിരെയാണ് മൂവാറ്റുപുഴ പൊലീസ് പോക്സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. […]Read More
നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ്റെ പരാതിയിൽ ആലുവ സ്വദേശിയായ നടിക്കും അഭിഭാഷകനുമെതിരെ കേസ്. നടിയും അഭിഭാഷകനും ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആലുവ സ്വദേശിയായ നടി യൂട്യൂബിലും ഫേസ്ബുക്കിലും അശ്ലീല പരാമർശം നടത്തിയെന്നാണ് ബാലചന്ദ്രമേനോൻ്റെ പരാതി. ബാലചന്ദ്രമേനോൻ്റെ ചിത്രങ്ങൾ പ്രതികൾ ദുരുപയോഗം ചെയ്തെന്ന് പോലീസ് പറയുന്നു. നടിയുടെ അഭിമുഖം അപ്ലോഡ് ചെയ്ത യൂട്യൂബ് ചാനലുകൾക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. കേസില്‍ നടിയെ ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. ബാലചന്ദ്രമേനോനെതിരെ കഴിഞ്ഞ ദിവസം ലൈംഗീക പീഡന […]Read More
കിരീടത്തിലെ കീരിക്കാടൻ ജോസ് എന്ന വില്ലൻ കഥാപാത്രം മലയാളികൾ ഒരിക്കലും മറക്കാത്ത ഒരു വില്ലനാണ് മലയാള സിനിമാ പ്രേമികൾക്കിടയിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ കീരിക്കാടൻ ജോസ് എന്ന മോഹൻ രാജ് അന്തരിച്ചു. . സിനിമാ-സീരിയൽ താരവും നിർമ്മാതാവുമായ ദിനേശ് പണിക്കാരനാണ് നടന്റെ വിയോഗ വാർത്ത സോഷ്യൽമീഡിയ പോസ്റ്റിലൂടെ അറിയിച്ചത്. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച റോഷാക്ക് ആണ് അവസാന ചിത്രം. സംസ്കാരം നാളെ വിട്ടുവളപ്പിൽ നടക്കും.മോഹൻലാൽ കേന്ദ്ര കഥാപാത്രമായെത്തിയ കിരീടം എന്ന സിനിമയിലെ വില്ലൻ കഥാപാത്രമായ കീരിക്കാടൻ ജോസ് എന്ന […]Read More
പൂണെ :മഹാരാഷ്ട്രയിൽ സ്വകാര്യ ഏവിയേഷൻ കമ്പനിയുടെ ഹെലികോപ്ടർ തകർന്നു വീണ് മലയാളി പൈലറ്റ് അടക്കം മൂന്നുപേർ മരിച്ചു. പൈലറ്റുമാരായ കൊല്ലം കുഴിമതിക്കാട് വിളയിൽ വീട്ടിൽ ക്യാപ്റ്റൻ ഗിരീഷ് പിള്ള (53), ഡൽഹി സ്വദേശി ക്യാപ്റ്റൻ പരംജിത്ത് സിങ്(64), നവി മുംബൈ സ്വദേശി എയർ ക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയർ പ്രീതംചന്ദ് ഭരദ്വാജ്(56) എന്നിവരാണ് മരിച്ചതു്. വേറെ യാത്രക്കാർ ഉണ്ടായിരുന്നില്ല. ഹെറിറ്റേജ് ഏവിയേഷന്റെ അഗസ്റ്റ എ 109 എസ് ഗ്രാൻഡ് ഇരട്ട എൻജിൽ ഹെലികോപ്ടറാണ് ബുധനാഴ്ച രാവിലെ 7.40 ടെ […]Read More
മെക്സിക്കോ സിറ്റി:മെക്സിക്കോയുടെ ആദ്യ വനിത പ്രസിഡന്റായി ഇടതുപക്ഷത്തിന്റെ ക്ലോഡിയ ഷെയ്ൻബാം പാർദോ അധികാരമേറ്റു.രാജ്യം സ്വതന്ത്രമായി 200 വർഷം പിന്നിടുമ്പോഴാണ് രാജ്യത്തിന് വനിത പ്രസിഡന്റിനെ ലഭിക്കുന്നത്. മെക്സിക്കോയുടെ പ്രതിനിധി സഭയായ ലസാറൊ ലെജിസ്ലേറ്റീവ് പാലസിൽ ചൊവ്വാഴ്ച നടന്ന ചടങ്ങിൽ അധികാരചിഹ്നമായ അങ്കി ക്ലോഡിയയെ അണിയിച്ചു. പോരാടുന്ന എല്ലാ സ്ത്രീകൾക്കുമായി ക്ലോഡിയ തന്റെ വിജയം സമർപ്പിച്ചു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടില്ലെന്ന നിർണായക പ്രഖ്യാപനവും അവർ നടത്തി. ഇന്ത്യയുടെ പ്രതിനിധി യായി വിദേശ സഹമന്ത്രി പബിത്ര മാർഗരീറ്റ പങ്കെടുത്തു.Read More
കൊച്ചി:യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുതിയ മോഡൽ ‘വീറോ’ പുറത്തിറക്കി. 3.5 ടണ്ണിൻ താഴെയുള്ള സെഗ്മെന്റിനെ പുനർ നിർവചിക്കുന്ന ഫീച്ചറുകളുമായി വരുന്ന ഈ വാഹനത്തിന് മികച്ച മൈലേജും സമാനതകളില്ലാത്ത പ്രകടനവുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഡീസൽ, സിഎൻജി വകഭേദങ്ങളും ലഭ്യമാണ്. മഹീന്ദ്രയുടെ നൂതന അർബൻ പ്രോസ്പർ പ്ലാറ്റ്ഫോമിലാണ് പുതിയ വീറോയുടെ നിർമാണം. 1600 കിലോഗ്രാം പേലോഡ് കപ്പാസിറ്റി, 3035 എം എം കാർഗോ ലെങ്ത്, 5.1 മീറ്റർ ടേണിങ് റേഡിയസ്, ഡ്രൈവർ സൈഡ് എയർബാഗ്, […]Read More
ഇറാൻ 180 ഓളം മിസൈലുകൾ ഇസ്രയേലിലേക്ക് വിക്ഷേപിച്ചതിന് ശേഷം ഇറാൻ്റെ ആണവ കേന്ദ്രങ്ങളിൽ ഇസ്രായേൽ പ്രതികാര ആക്രമണത്തിന് സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു. ചൊവ്വാഴ്ചത്തെ ഇറാൻ ആക്രമണത്തിന് ശേഷം ഇറാനും ഇസ്രായേലും തമ്മിൽ പിരിമുറുക്കം ഉയർന്നതാണ്, ഇസ്രായേൽ മിസൈൽ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് അതിനെ ചെറുക്കുന്നതെന്ന് ഇസ്രായേൽ പറഞ്ഞു. ഹമാസിൻ്റെ രാഷ്ട്രീയ നേതാവ് ഇസ്മായിൽ ഹനിയേ, ഹിസ്ബുള്ള നേതാവ് ഹസൻ നസ്റല്ല, ഇറാൻ റവല്യൂഷണറി ഗാർഡ്സ് കോർപ്സ് കമാൻഡർ ബ്രിഗ്-ജനറൽ അബ്ബാസ് നിൽഫോറൗഷൻ എന്നിവരുടെ […]Read More
സെൻട്രൽ ബെയ്റൂട്ടിലെ കെട്ടിടത്തിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനീസ് അധികൃതർ അറിയിച്ചു. ബച്ചൗറയിലെ ബഹുനില ബ്ലോക്കിൽ ഹിസ്ബുള്ളയുമായി ബന്ധമുള്ള ഒരു ആരോഗ്യ കേന്ദ്രം ഉണ്ടായിരുന്നു, “കൃത്യമായ” ആക്രമണത്തിൽ തകർന്നതായി ഇസ്രായേൽ സൈന്യം പറഞ്ഞു. ലെബനൻ പാർലമെൻ്റിൽ നിന്ന് മീറ്ററുകൾ അകലെ ബെയ്റൂട്ടിൻ്റെ കേന്ദ്രത്തിന് സമീപമുള്ള ആദ്യത്തെ ഇസ്രായേലി ആക്രമണമാണിത്. തെക്കൻ പ്രാന്തപ്രദേശമായ ദാഹിയിലെ ലക്ഷ്യങ്ങൾക്കെതിരെ ഒറ്റരാത്രികൊണ്ട് മറ്റ് അഞ്ച് വ്യോമാക്രമണങ്ങൾ നടന്നു. തെക്കൻ ലെബനനിലെ പോരാട്ടത്തിൽ […]Read More
