ചില ക്യാൻസർ മരുന്നുകളുടെ നിരക്ക് കുറയ്ക്കാൻ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തിങ്കളാഴ്ച പറഞ്ഞു. നവംബറിൽ നടക്കുന്ന അടുത്ത യോഗത്തിൽ മെഡിക്കൽ ഹെൽത്ത് ഇൻഷുറൻസ് നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് കൗൺസിൽ ആവശ്യപ്പെടുമെന്നും അവർ പറഞ്ഞു. ചില കാൻസർ മരുന്നുകളുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചതായി തിങ്കളാഴ്ച ജിഎസ്ടി കൗൺസിലിൻ്റെ 54-ാമത് യോഗത്തിൽ അധ്യക്ഷയായ നിർമല സീതാരാമൻ പറഞ്ഞു. കൗൺസിൽ നാംകീനിൻ്റെ നിരക്ക് 18 ശതമാനത്തിൽ നിന്ന് 12 ശതമാനമായി […]Read More
തിരുവനന്തപുരം: എഡിജിപി എം ആര് അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ആര്‍എസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണെന്നും സുഹൃത്താണ് തന്നെ കൂട്ടിക്കൊണ്ടുപോയതെന്ന് എഡിജിപി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഷംസീര്‍ പറഞ്ഞു. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ഫോണ്‍ ചോര്‍ത്തിയെന്ന അന്‍വറിന്റെ ആരോപണത്തില്‍ അടിസ്ഥാനമുണ്ടെന്ന് തോന്നുന്നില്ലെന്നും ഷംസീര്‍ മാധ്യമങ്ങളോട് പറഞ്ഞു. “എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടകാര്യത്തില്‍ അഭിപ്രായം പറയേണ്ടത് സര്‍ക്കാരാണ്. വ്യക്തികള്‍ ആര്‍എസ്എസ് നേതാവിനെ കാണുന്നതില്‍ തെറ്റില്ല. അദ്ദേഹം തന്നെ പറഞ്ഞത് സുഹൃത്താണ് കൂട്ടിക്കൊണ്ടുപോയതെന്നാണ്. അതൊന്നും […]Read More
തിരുവനന്തപുരം:സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലെ വാർഡുകളുടെ എണ്ണം പുതുക്കി നിശ്ചയിച്ചപ്പോൾ ജില്ലയിൽ 87 വാർഡുകൾ വർധിച്ചു. 73 പഞ്ചായത്തുകളിലെ 1299 വാർഡുകൾ 1386 ആകും. കാട്ടാക്കട, വിളവൂർക്കൽ, കല്ലിയൂർ പഞ്ചായത്തിൽ മൂന്നു വാർഡുകൾ വീതം കൂടും. മറ്റ് പഞ്ചായത്തുകളിൽ രണ്ട്, ഒന്നു വീതം വാർഡുകളാണ് കൂടുക. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ 26 ഡിവിഷനുകൾ 28 ആകും.Read More
റോം:ഇറ്റലിയിൽ നടക്കുന്ന 81-ാം വെനീസ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് ജൂതവംശജയായ അമേരിക്കൻ സംവിധായിക. ഫെമിലിയർ ടച്ച് എന്ന ചിത്രത്തിന് പുരസ്കാരം ലഭിച്ച ഫ്രീഡ്ലാൻഡാണ് അവാർഡ് സ്വീകരിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തിൽ ഇസ്രയേലിനെ വിമർശിച്ചത്.ഇസ്രയേൽ അധിനിവേശത്തിന്റെ 76-ാം വർഷത്തിലും വംശഹത്യയുടെ 336-ാം ദിവസത്തിലുമാണ് താൻ അവാർഡ് സ്വീകരിക്കുന്നതെന്ന് അറിയിച്ച ഫ്രീഡ്ലാൻഡ് ഇസ്രയേലിനെതിരെ കലാപരമായി പ്രതികരിക്കാൻ ചലച്ചിത്രപ്രവർത്തകരോട് ആഹ്വാനം ചെയതു. ഹാപ്പി ഹോളിഡേയ്സ് എന്ന ചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിയ പലസ്തീൻ വംശജൻ സ്കാന്ദർ […]Read More
ഫ്ളോറിഡ: അനിശ്ചിതത്വങ്ങൾക്കൊടുവിൽ ബോയിങ് സ്റ്റാർലൈനർ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിൽ തിരിച്ചെത്തി. സുരക്ഷാ കാരണങ്ങളാൽ ആളില്ലാതെയാണ് പേടകം മടങ്ങിയെത്തിയത്. നാസ സഞ്ചാരികളായ സുനിതാ വില്യംസും ബുച്ച് വിൽമോറുമായി ജൂൺ ആറിനാണ് പേടകം നിലയത്തിലെത്തിയത്. യാത്രയ്ക്കിടെ ത്രസ്റ്ററുകൾ തകരാറിലായതും ഹീലിയം ചോർച്ചയും ആശങ്ക സൃഷ്ടിച്ചു. തകരാർ പരിഹരിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഇരുവരുടേയും മടക്ക യാത്ര പ്രതിസന്ധിയിലായി. നിലയവുമായി ബന്ധിച്ച പേടകത്തിൽ നിന്ന് അസാധാരണ ശബ്ദം ഉണ്ടായ തിനെത്തുടർന്നാണ് പേടകത്തെ ഉടൻ ഭൂമിയിലെത്തിക്കാൻ ശ്രമം തുടങ്ങിയത്. അടുത്ത […]Read More
കൊച്ചി:സിനിമാതാരങ്ങളുടെ സംഘടനയായ അമ്മ നടത്തിവന്നിരുന്ന ‘ആർപ്പോ ഇർറോ’ എന്ന ഓണാഘോഷ പരിപാടി ഇക്കുറി റദ്ദാക്കി.ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സിനിമാരംഗത്ത് കോളിളക്കങ്ങളുണ്ടാക്കിയ സാഹചര്യത്തിലാണ് ആഘോഷം റദ്ദാക്കിയത്.ആഘോഷം ഉണ്ടാകില്ലെന്ന വിവരം കത്തിലൂടെ എല്ലാ അംഗങ്ങളെയും അറിയിച്ചു.ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ച് ഓണാഘോഷം നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാണ് പരിപാടി റദ്ദാക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്Read More
ന്യൂഡൽഹി: മഹാരാഷ്ട്ര സ്വദേശി പൂജ ഖേഡ് കറിനെ ഐഎഎസിൽ നിന്ന് പിരിച്ചുവിട്ടു. ഒബിസി,ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ വ്യാജമായി നിർമിച്ചതെന്ന് തെളിഞ്ഞതോടെയാണ് പിരിച്ചുവിടൽ. യുപിഎസി പരീക്ഷ എഴുതാൻ ആജീവനാന്തവിലക്കു മേർപ്പെടുത്തി. 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായിരുന്ന പൂജയ്ക്കെതിരെ ജൂണിൽ പുണെ കലക്ടർ സുഭാസ് ദിവാസ് മഹാരാഷ്ട്ര ചീഫ്സെക്രട്ടറിക്ക് കത്ത് നൽകിയ തോടെയാണ് തട്ടിപ്പുകൾ പുറത്ത് വന്നത്. മേൽത്തട്ട് വിഭാഗത്തിലുള്ള പൂജ വ്യാജസർട്ടിഫിക്കറ്റ് വഴി സംവരണാനുകൂല്യം നേടിയെന്നും, ഭിന്നശേഷി സർട്ടിഫിക്കറ്റിനായി ആൾമാറാട്ടം നടത്തിയെന്നും കണ്ടെത്തി. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ […]Read More
കോഴിക്കോട്: കോഴിക്കോട് ലുലു മാള്‍ തുറന്നു. ലുലു ഗ്രുപ്പ് നാടിന്റെ വികസനത്തിനു ഒപ്പം എന്നും ഉണ്ടാകുമെന്നു ചെയര്മാന് എം എ യൂസഫലി പറഞ്ഞു. വികസനത്തിനു തടസം ആകുന്നത് ഗതാഗത കുരുക്കാണ്. ഗതാഗത സൗകര്യം വികസനത്തില്‍ പ്രധാന ഘടകമാണ്. എല്ലാവരും ഇക്കാര്യത്തില്‍ ഒരുമിച്ചു നിക്കണം എന്നും യൂസഫലി പറഞ്ഞു. ഗതാഗത കുരുക്കിന് കാരണം വാഹന പെരുപ്പമാണ്. ഇത് പരിഹരിക്കാന്‍ പുതിയ റോഡുകളും പലങ്ങളും നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അംഗീകാരം നല്കി എന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സ്ഥലം ഏറ്റെടുക്കാന്‍ […]Read More
എഡിജിപി എം.ആർ അജിത് കുമാറും ആർഎസ്എസ് നേതാവും തമ്മിലുള്ള കൂടിക്കാഴ്ചയിൽ സിപിഐഎമ്മിന് ഉത്തരവാദിത്തമില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എഡിജിപിയും ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയത് മാധ്യമങ്ങളാണ്. അത്തരത്തിലുള്ള ഒരു വിവാദത്തിലും സിപിഎമ്മില്ല. ബിജെപിയുമായി ബന്ധമുള്ളത് യുഡിഎഫിനാണെന്നും അദ്ദേഹം ആരോപിച്ചു.ഇപ്പോൾ ആടിനെ പട്ടിയാക്കുന്ന രീതിയാണ് നടക്കുന്നതെന്നും എം വി ഗോവിന്ദൻ വിമർശിച്ചു തൃശൂർ പൂരം കലക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ട് എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടുവെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണത്തെയാണ് താൻ എതിർത്തത്. എഡിജിപി ആരെ കാണാൻ പോകുന്നതും […]Read More
