വർഷങ്ങളായി ഹസീനയുടെ സ്ഥിരം വിമർശകനായ യൂനുസിനെതിരെ 190 ലധികം കേസുകളാണ് നിലനിൽക്കുന്നത്. ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുന്നതിൽ ‘ഗ്രാമീൺ ബാങ്ക്’ വഴി നടത്തിയ പയനിയറിംഗ് പ്രവർത്തനത്തിന് 2006 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം അദ്ദേഹത്തിന് ലഭിച്ചു. സമാധാനത്തിനുള്ള സമാധാനത്തിനുള്ള നോബേല് പുരസ്കാര ജേതാവ് മുഹമ്മദ് യൂനുസ് ബംഗ്ലാദേശിലെ ഇടക്കാല സര്ക്കാരിന്റെ പ്രധാനമന്ത്രിയാകും. ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ പ്രസ് സെക്രട്ടറി ജോയ്നാല് അബെദിന് ആണ് ഈ തീരുമാനം അറിയിച്ചത്. സൈനിക മേധാവിമാരും പ്രതിഷേധത്തിന് നേതൃത്വം നല്കിയ വിദ്യാര്ത്ഥികളും പ്രമുഖ […]Read More
തിരുവനന്തപുരം : വയനാട്ടിൽ ഉരുൾപൊട്ടലിന് കാരണം ഖനനവും അനധികൃത കുടിയേറ്റവുമാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന്റെ പരാമർശം ദുരാരോപണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തത്തിന് ഇരയായ മനുഷ്യരെ അപമാനിക്കുന്ന തരത്തിലാണ് മന്ത്രിയുടെ പരാമർശമെന്നും മുഖ്യമന്ത്രി വിമർശിച്ചു. “ആ ഹതഭാഗ്യകരെ ഈ രീതിയിൽ അപമാനിക്കരുതെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അനധികൃത ഖനനമാണ് ഉരുൾപൊട്ടലിന് കാരണമെന്നത് വിചിത്രമായ വാദമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജീവൻ നഷ്ടപ്പെട്ട ഹതഭാഗ്യരുടെ തലയിൽ ചാർത്തുന്നത് ശരിയല്ല.” വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ […]Read More
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യനയത്തിൽ ഉപാധികളോടെ മാറ്റം വരുത്തും. ഡ്രൈ ഡേയിലെ മദ്യവിതരണത്തിലാണ് ഉപാധികളോടെ മാറ്റം വരുത്താൻ മദ്യനയത്തിന്റെ കരടില് ശുപാര്ശ. ഡ്രൈ ഡേ കാരണം കോടികളുടെ നഷ്ടം വരുന്നതായി ടൂറിസം, നികുതി വകുപ്പ് റിപ്പോര്ട്ട് നല്കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡെസ്റ്റിനിഷേന് വെഡ്ഡിങ്ങടക്കമുള്ളവയക്ക് ഇളവ് നല്കാനാണ് ശുപാര്ശ. വിനോദ സഞ്ചാരമേഖലക്ക് നേട്ടമാകുന്ന രീതിയിലാവും ഇളവുകള്. ഒന്നാം തിയ്യതി മദ്യഷോപ്പുകൾ മുഴുവനായി തുറക്കില്ല. പകരം മൈസ് ടൂറിസം, അന്താരാഷ്ട്ര കോൺഫറൻസുകൾ, ഡെസ്റ്റിനേഷൻ വെഡിംഗ് എന്നിവടങ്ങളിൽ പ്രത്യേക ഇളവ് അനുവദിക്കും. മദ്യവിതരണം […]Read More
ധാക്ക: ഷെയ്ഖ് ഹസീനയെ സ്ഥാനഭ്രഷ്ടയാക്കി സര്ക്കാരിനെ താഴെയിറക്കുന്നതില് പാകിസ്താനും പങ്കെന്ന് ബംഗ്ലാദേശ് രഹസ്യാന്വേഷണ റിപ്പോര്ട്ട്. ഇതിനായി പാക് ചാര സംഘടനയായ ഐ.എസ്.ഐയുമായി ഗൂഡാലോചന നടത്തിയെന്നും സൂചന. പ്രതിപക്ഷ പാര്ട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്ട്ടി ആക്ടിങ് ചെയര്മാനും മുന്പ്രധാനമന്ത്രി ഖാലിദാ സിയയുടെ മകനുമായ താരിഖ് റഹ്മാന് ഐ.എസ്.ഐ. ഏജന്റുമാരുമായി സംസാരിച്ചുവെന്ന് രഹസ്യാന്വേഷണ വിവരം ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്ട്ട് ചെയ്തു.Read More
15 വർഷത്തെ ബംഗ്ലാദേശിനെ നയിച്ച ശേഷം, ‘ഉരുക്കു വനിത’ എന്നറിയപ്പെടുന്ന ഷെയ്ഖ് ഹസീനയ്ക്ക് തിങ്കളാഴ്ച സർക്കാർ വിരുദ്ധ പ്രതിഷേധം അതിൻ്റെ പാരമ്യത്തിലെത്തിയപ്പോൾ രാജിവച്ച് രാജ്യം വിട്ടു. കഴിഞ്ഞ മൂന്നാഴ്ചയായി അക്രമവും മരണവാർത്തകളും കൊണ്ട് നടുങ്ങിയ ധാക്കയിലെ തെരുവുകൾ അവളുടെ പുറത്തുപോയതിനെ തുടർന്ന് ആഘോഷമായി. മുൻ ഭരണകക്ഷിയായ അവാമി ലീഗ് ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികളുമായി ആലോചിച്ച് പുതിയ ഇടക്കാല സർക്കാർ ഉടൻ രൂപീകരിക്കുമെന്ന് ബംഗ്ലാദേശ് സൈനിക മേധാവി ജനറൽ വക്കർ-ഉസ്-സമാൻ പറഞ്ഞു. 300-ലധികം ആളുകളുടെ മരണത്തിനിടയാക്കിയ അടിച്ചമർത്തൽ അവസാനിപ്പിക്കുമെന്ന് അദ്ദേഹം […]Read More
ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു. ഔദ്യോഗിക വസതിയിൽനിന്നു ഹസീന സുരക്ഷിത കേന്ദ്രത്തിലേക്കു മാറി. ഷെയ്ഖ് ഹസീന ഹെലികോപ്റ്ററിൽ ധാക്ക വിട്ടു. ബംഗ്ലദേശിൽ സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണു നീക്കമെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സാഹചര്യം മോശമാണെന്നു ബംഗ്ലദേശ് നിയമമന്ത്രി മാധ്യമങ്ങളോടു പ്രതികരിച്ചു.ധാക്ക വിടുന്നതിനു മുൻപു പ്രസംഗം റെക്കോർഡ് ചെയ്യാൻ ഷെയ്ഖ് ഹസീന ആഗ്രിച്ചിരുന്നെങ്കിലും സാധിച്ചില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രക്ഷോഭകാരികൾ ധാക്കയിലെസെൻട്രൽ സ്ക്വയറിലെത്തിയിരിക്കുകയാണ്. ഭരണകക്ഷിയായ അവാമി ലീഗിന്റെ […]Read More
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമീബിക്ക് മെനിഞ്ചോ എന്സെഫലൈറ്റിസ് (അമീബിക് മസ്തിഷ്ക ജ്വരം) സ്ഥിരീകരിച്ച സാഹചര്യത്തില് ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. പായല് പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ കുളങ്ങളിലെ വെള്ളം ഉപയോഗിക്കുന്നവര് മുന്കരുതലുകളെടുക്കണം. മലിനമായ വെള്ളത്തില് കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. ഇത്തരം കുളങ്ങളില് കുളിക്കുന്നവര്ക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്ദി, കഴുത്ത് തിരിക്കാന് ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങള് കണ്ടാല് അത് പറഞ്ഞ് ചികിത്സ തേടേണ്ടതാണ്. […]Read More
ആർആർബിയിൽ 7951 ഒഴിവ് റെയിൽവേയിലെ 7951 ഒഴിവുകളിൽ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 29 വരെ ഓൺലൈനായി അപേക്ഷിക്കാം.ഏതെങ്കിലും ഒരു ആർബിയിലേക്കുമാത്രം അപേക്ഷിക്കണം. പ്രയം 18-36 വയസ്സ്.വിശദ വിവരങ്ങൾക്ക്: www.rrbthiruvananthapuram.gov.in.Read More
അങ്കോള: മണ്ണിടിഞ്ഞ് ട്രക്ക് ഡ്രൈവർ അർജുനെ കാണാതായ ഷിരൂരിൽ ഞായറാഴ്ച തിരച്ചിലിനെത്തിയവർക്ക് കലക്ടർ അനുമതി നിഷേധിച്ചു. അമാവാസിയായതിനാൽ ഗംഗാവലിപ്പുഴയിൽ നീരൊഴുക്ക് കുറയുമെന്ന പ്രതീക്ഷയിലെത്തിയ ഉഡുപ്പിയിലെ മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽ പെയെയും സംഘത്തേയും ഒഴുക്ക് കുറഞ്ഞില്ലെന്നു കാട്ടിയാണ് വിലക്കിയത്. സ്ഥലത്തെത്തിയ അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ രണ്ടു ദിവസം കൂടി അങ്കോളയിൽ തുടരുമെന്നറിയിച്ചു. കേരളത്തിൽ നിന്നുള്ള മാധ്യമങ്ങൾ മടങ്ങിയതോടെ ഇവിടുത്തെ എല്ലാത്തരത്തിലുമുള്ള തിരച്ചിലും കർണാടക സർക്കാർ അവസാനിപ്പിച്ചിരുന്നു.അർജുന്റെ കുടുംബത്തെ മുഖ്യമന്ത്രി […]Read More
പാരിസ്: ബാഡ്മിന്റണിൽ ഇന്ത്യൻ യുവതാരം ലക്ഷ്യ സെന്നിന്റെ വിസ്മയക്കുതിപ്പ് സെമിയിൽ അവസാനിച്ചു. നിലവിലെ ചാമ്പ്യനും ലോക രണ്ടാം റാങ്കുകാരനുമായ ഡെൻമാർക്കിന്റെ വിക്ടർ അക്സൽ സനോട് നേരിട്ടുള്ള ഗെയിമുകളിലാണ് ലക്ഷ്യ തോറ്റത്. സ്കോർ:20-22, 21-14. ലക്ഷ്യയ്ക്ക് ഇനി വെങ്കല മെഡൽ പോരാട്ടം അവശേഷിക്കുന്നുണ്ട്. ഇന്ന് വൈകിട്ട് ആറിന് നടക്കുന്ന മത്സരത്തിൽ മലേഷ്യയുടെ ലീസി ജിയയാണ് എതിരാളി.ആദ്യ ഗെയിമിൽ 16-11 നും രണ്ടാം ഗെയിമിൽ 7-0നും ലീഡെടുത്ത ശേഷമാണ് ലക്ഷ്യ കീഴടങ്ങിയത്. പാരിസിൽ നേരിട്ട […]Read More
