ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു. ഔദ്യോഗിക വസതിയിൽനിന്നു ഹസീന സുരക്ഷിത കേന്ദ്രത്തിലേക്കു മാറി. ഷെയ്ഖ് ഹസീന ഹെലികോപ്റ്ററിൽ ധാക്ക വിട്ടു. ബംഗ്ലദേശിൽ സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണു നീക്കമെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സാഹചര്യം മോശമാണെന്നു ബംഗ്ലദേശ് നിയമമന്ത്രി മാധ്യമങ്ങളോടു പ്രതികരിച്ചു.ധാക്ക വിടുന്നതിനു മുൻപു പ്രസംഗം റെക്കോർഡ് ചെയ്യാൻ ഷെയ്ഖ് ഹസീന ആഗ്രിച്ചിരുന്നെങ്കിലും സാധിച്ചില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രക്ഷോഭകാരികൾ ധാക്കയിലെസെൻട്രൽ സ്ക്വയറിലെത്തിയിരിക്കുകയാണ്. ഭരണകക്ഷിയായ അവാമി ലീഗിന്റെ […]Read More
വയനാട്ടിൽ സൈന്യം തീരുമാനിക്കുന്നത് വരെ തെരച്ചിൽ തുടരണമെന്ന് മന്ത്രിസഭാ ഉപസമിതി. പുനരധിവാസത്തിനായി എല്ലാവരുടേയും സഹായത്തോടെ ബൃഹദ് പാക്കേജ് തയ്യാറാക്കും. ദുരന്ത നിവാരണ നിധിയിൽ നിന്ന് കൂടുതൽ തുക പുനരധിവാസത്തിന് ഉറപ്പാക്കാൻ എൽ ത്രീ നിലയിലുള്ള ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ വീണ്ടും ആവശ്യപ്പെടും. ദുരന്തബാധിതരായ കുട്ടികളുടെ പഠനത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കും.Read More
മഞ്ഞുമ്മൽ ബോയ്സിന്റെ നിർമ്മാതാക്കൾ ഇളയരാജയ്ക്ക് 60 ലക്ഷം രൂപ നൽകി ചെന്നൈ: ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച മലയാള സിനിമയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. യുവതാരങ്ങൾ അണിനിരന്ന സിനിമയിലെ കൺമണി അൻപോട്… എന്ന ഗാനം തന്റെ അനുമതിയില്ലാതെയാണ് ഉപയോഗിച്ചതെന്ന സംഗീതജ്ഞൻ ഇളയരാജയുടെ പരാതി ഒത്തുതീർപ്പാക്കി. മഞ്ഞുമ്മൽ ബോയ്സിന്റെ നിർമ്മാതാക്കൾ ഇളയരാജയ്ക്ക് 60 ലക്ഷം രൂപ നൽകി വിവാദം അവസാനിപ്പിച്ചതായാണ് ലഭിക്കുന്ന വിവരം.Read More
പാരിസ്: ലോകത്തിലെ ഏറ്റവും വലിയ വേഗക്കാരി വെസ്റ്റിൻഡീസിലെ ദ്വീപ് രാജ്യമായ സെന്റ് ലൂസിയയിൽ നിന്നുള്ള ഇരുപത്തിമൂന്നുകാരി ജൂലിയൻ ആൾഫ്രെഡ്. വനിതകളുടെ 100 മീറ്റർ ഫൈനലിൽ 10.72 സെക്കൻഡിലാണ് ജൂലിയൻ ഫിനിഷ് ചെയ്തത്.അമേരിക്കയുടെ ഷകാരി റിച്ചാർഡ് സൺ 10.87 സെക്കൻഡിൽ വെള്ളി നേടി. മെലിസ് ജെഫേഴ്സനാണ് 10.92 സെക്കൻഡിൽ വെങ്കലം നേടിയത്. എട്ടു പേർ അണിനിരന്ന വേഗപ്പോരിൽ ഒരിക്കലും സാധ്യത കൽപ്പിക്കാതിരുന്ന താരാമായിരുന്നു ജൂലിയൻ. അഞ്ചാം ട്രാക്കിൽ നിന്ന് വെടിയൊച്ചയ്ക്കൊപ്പം കുതിച്ച ജൂലിയൻ ആദ്യ 30 മീറ്ററിൽത്തന്നെ ലീഡ് […]Read More
കോവളം: വിഴിഞ്ഞത്ത് ശനിയാഴ്ച ലഭിച്ചത് കാൽലക്ഷം ടൺ കല്ലൻ കണവ. വിഴിഞ്ഞത്തു നിന്ന് മീൻപിടിക്കാൻ പോയ തൊഴിലാളികൾക്കാണ് കൂട്ടത്തോടെ കല്ലൻ കണവ ലഭിച്ചത്. ഇവ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കും. കിലോയ്ക്ക് 400 ലേറെ രുപ വിലയുണ്ട്. വിദേശത്തെത്തുമ്പോൾ വില 1000 കടക്കും. ശനിയാഴ്ച രാവിലെ വേളാപ്പാരയും വൈകിട്ടോടെ ടൺ കണക്കിന് കണവയും ലഭിച്ചു. വിഴിഞ്ഞത്തു നിന്ന് ഏകദേശം 45 കിലോമീറ്റർ ഉള്ളിൽ നിന്നാണ് ഇവ ലഭിച്ചതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.Read More
ടെൽ അവീവ്: അതിർത്തി കടന്നുള്ള ഇസ്രയേൽ ആക്രമണങ്ങൾ കലുഷിതമാക്കിയ മധ്യ പൗരസ്ത്യ ദേശത്ത് യുദ്ധഭീതി പരത്തി അമേരിക്ക. മേഖലയിൽ കൂടുതൽ പടക്കപ്പലുകളും യുദ്ധവിമാനങ്ങളും വിന്യസിക്കാൻ അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഉത്തരവിട്ടു. ബാലിസ്റ്റിക് മിസൈലുകളും വിന്യസിക്കും. ഇറാനിൽ വച്ച് ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയേയും ലബനനിൽ ഹിസ്ബുള്ള നേതാവ് മസൂദ് ഫവദിനെയും ഇസ്രയേൽ വധിച്ചത് അയൽ രാജ്യങ്ങളെ പ്രകോപിച്ചിട്ടുണ്ട്. തുറന്ന യുദ്ധത്തിലേക്ക് എന്ന ഭീതി പടരവേ യാണ് ഇസ്രയേലിന് കരുത്തു പകരുവാനുള്ള അമേരിക്കൻ നീക്കം. ഹിസ്ബുള്ള […]Read More
കൽപ്പറ്റ: ദുരന്തമേഖലയിലെ രക്ഷാപ്രവർത്തകർക്കായി സമൂഹ അടുക്കള സജീവം. നാല് ദിവസമായി മുടങ്ങാതെ പ്രവർത്തിക്കുകയാണ് മേപ്പാടി ഗവ. പൊളിടെക്നിക്കിൽ സജ്ജമാക്കിയ അടുക്കള. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്സ് അസോസിയേഷനാണ് ഭക്ഷണം വച്ചു വിളമ്പുന്നത്. തഹസീൽദാർ പി യു സിത്താരയാണ് നോഡൽ ഓഫീസർ. ദിവസേന ഏഴായിരത്തോളം ഭക്ഷണപ്പൊതികൾ ചൂരൽമല, മുങ്ങക്കൈ ദുരന്തമേഖലകളിൽ വിതരണം ചെയ്യുന്നു. ഉപ്പുമാവ്, കുറുമ തുടങ്ങിയ പ്രഭാതഭക്ഷണം, ചോറ്, സാമ്പാർ, തോരൻ തുടങ്ങിയ ഉച്ചഭക്ഷണം, രാത്രിയിൽ ചപ്പാത്തിയും കറിയുമാണ് നൽകുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിരീക്ഷണത്തിലാണ് പാചകം.Read More
തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനിൽ പൂങ്കുന്നത്തിനും ഗുരുവായൂരിനുമിടയിൽ ഉണ്ടായ വെള്ളക്കെട്ട് കാരണം വിവിധ ട്രെയിനുകൾ വെട്ടിച്ചുരുക്കിയതായിസൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. വ്യാഴാഴ്ച രാവിലെ പുറപ്പെടുന്ന ഗുരുവായൂർ – തൃശൂർ,തൃശൂർ – ഗുരുവായൂർ (06445, 06446), പാസഞ്ചർ പൂർണ്ണമായും റദ്ദാക്കിയിരുന്നു. രാവിലെ 6.10ന് പുറപ്പെടുന്ന എറണാകുളം – ഗുരുവായൂർ പാസഞ്ചർ (06438) തൃശൂർ വരെ സർവീസ് നടത്തും. രാവിലെ 6.45 ന് തൃശൂരിൽ നിന്ന് പുറപ്പെടുന്ന തൃശൂർ- കണ്ണൂർ എക്സ്പ്രസ് (16609) […]Read More
വയനാട്: തിങ്കളാഴ്ച അർധരാത്രിയുണ്ടായ ഉരുൾപൊട്ടലിൽ പാലം തകർന്ന് ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം ത്വരിത ഗതിയിൽ. ബുധനാഴ്ചയും, വ്യാഴാഴ്ചയുമായി നിരവധി മൃതദേഹങ്ങൾ പുറത്തെടുത്തു. സമാനതകളില്ലാത്ത രക്ഷാ ദൗത്യമാണ് നടന്നു വരുന്നതു്. മുണ്ടക്കൈയിൽ ബെയ്ലി പാലം നിർമ്മാണം ഇന്ന് പൂർത്തിയായി. മണ്ണി നടിയിലെ മനുഷ്യ സാന്നിധ്യം കണ്ടെത്താൻ പരിശീലനം ലഭിച്ച മൂന്ന് സ്നിഫർ ഡോഗുകൾ തിരച്ചിൽ ആരംഭിച്ചു. വയനാട് 91ദുരിതാശ്വാസ ക്യാമ്പുകളിലായി 9,328 പേർ ഉണ്ട്. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രിമാരും ജനപ്രതിനിധികളും അവിടെ […]Read More
പാരിസ്: പാരിസിലെ ഷൂട്ടിങ്ങിൽ ഇന്ത്യ തീർക്കുന്നത് വെങ്കലത്തിര. മെഡൽ എളുപ്പമല്ലാത്ത 50 മീറ്റർ റൈഫിൾ 3 പൊസി വിനിലാണ് ഇരുപത്തെട്ടുകാരനായ സ്വപ്നിൽ കുശാലെയുടെ നേട്ടം. നീലിങ്, പ്രോൺ, സ്റ്റാൻഡിങ് എന്നീ മൂന്ന് പൊസിഷനുകളിലാണ് മത്സരം. 411.6 പോയിന്റോടെ മൂന്നാം സ്ഥാനം നേടി.പാരിസിലെ ട്രാക്കിനും ഫീൽഡിനും ജീവൻ വയ്ക്കുന്നു.ആദ്യദിനം 20 കിലോമീറ്റർ നടത്ത മത്സരമാണ്. 11ദിവസം 48 സ്വർണ മെഡലുകൾക്കായി 1810 അത്ലറ്റുകൾ മത്സരിക്കും.ഇന്ത്യയ്ക്ക് 29 അംഗ ടീമാണ്. പാരിസിലെ സ്റ്റാഡ് ഡി ഫ്രാൻസ് […]Read More
