തിരുവനന്തപുരം: ഒരു മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷൻ വിതരണം ബുധനാഴ്ച തുടങ്ങും.ഇതിനുള്ള 900 കോടി രൂപ കഴിഞ്ഞ ദിവസം ധനവകുപ്പ് അനുവദിച്ചു. ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയവർക്ക് അതു വഴിയും മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴിയും പെൻഷൻ എത്തിക്കും.Read More
അങ്കോള: ഉത്തര കന്നഡ ജില്ലയിലെ ഷിരൂരിൽ മണ്ണിടിഞ്ഞ് കാണാതായ അർജുനായുള്ള തിരച്ചിൽ തുടരുന്നു. ഗംഗാവാലി പുഴയിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതിന്ശേഷം കാര്യമായ തിരച്ചിൽ നടന്നില്ല. നേവിയുടെയും മുങ്ങൽ വിദഗ്ദർ സ്ഥലത്തെത്തിയിരുന്നു. പുഴയിലെ നീരൊഴുക് കൂടിയത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം എട്ടായി. അർജുനടക്കം മൂന്നുപേരെ ഇനിയും കണ്ടെത്താനായിട്ടുണ്ട്. കേരളത്തിലെ രക്ഷാപ്രവർത്തകർക്ക് അപകടസ്ഥലത്തേക്ക് പോകാൻ അനുമതിയില്ല. ഷിരൂരിൽ നിന്ന് എട്ടു കിലോമീറ്റർ അകലെ ചൊവ്വാഴ്ച രാവിലെ ഒരു മൃതദേഹം കൂടി കരയ്ക്കടിഞ്ഞു.Read More
പാരീസ്: ഒളിമ്പിക്സ് ചരിത്രത്തിൽ ഇതുവരെ കാണാത്ത ഉദ്ഘാടന ചടങ്ങാണ് ലോകം സാക്ഷിയാകുന്നത്. സെൻ നദിയിലൂടെ അത്ലറ്റുകൾ ബോട്ടിൽ ഒഴുകിയെത്തിയ ശേഷമാകും ഉദ്ഘാടനം. സ്റ്റേഡിയത്തിൽ നടക്കാറുള്ള അത്ലറ്റുകളുടെ മാർച്ച് പാസ്റ്റ് ഇക്കുറി ബോട്ടിലാണ്. ഏകദേശം 7000 അത്ലറ്റുകൾ 160 കൂറ്റൻ ബോട്ടുകളിലെത്തും. പാരീസിന്റെ ഹൃദയത്തിലൂടെ ഒഴുകുന്ന സെൻ നദിയിൽ ആറ് കിലോമീറ്ററാണ് അത്ലറ്റുകൾ സഞ്ചരിക്കുന്നത്.ഇന്ത്യൻ സമയം വെള്ളിയാഴ്ച രാത്രി 11 ന് തുടങ്ങുന്ന ഉദ്ഘാടനച്ചടങ്ങുകൾ . മൂന്നു മണിക്കൂർ നീളും.നൂറോളം ലോക നേതാക്കൾ […]Read More
മുംബൈ: ഇന്ത്യൻ നാവികസേനയുടെ അഭിമാന പടക്കപ്പലിലൊന്നായ ഐഎൻഎസ് ബ്രഹ്മപുത്രയിൽ വൻ തീ പിടിത്തം. ജൂനിയർ സെയിലറെ കാണാതായി. തീ പിടിത്തത്തെത്തുടർന്ന് ഒരു ഭാഗത്തേയ്ക്ക് ചെരിഞ്ഞ് കപ്പൽ പാതി മുങ്ങിയനിലയിലാണ്. അറ്റകുറ്റപ്പണിക്കായി മുംബൈ നേവൽ ഡോക്ക്യാർഡിൽ എത്തിച്ച കപ്പലിൽ ഞായറാഴ്ച വൈകിട്ടോടെയാണ് തീ പിടിത്തമുണ്ടായതെന്ന് നേവി അറിയിച്ചു. തിങ്കളാഴ്ച രാവിലെയോടെ തീ നിയന്ത്രണ വിധേയമാക്കി. സംവ ത്തിൽ അന്വേഷണത്തിന് നേവി ഉത്തരവിട്ടു. കാണാതായ നാവിക സേനാംഗത്തിനായുള്ള തെരച്ചിൽ തുടരുകയാണ്.Read More
മോദി 3.0 കേന്ദ്ര ബജറ്റ് 2024 യുടെ ആദ്യ പൊതുബജറ്റ് അവതരിപ്പിച്ചു. ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിച്ചു, ധനമന്ത്രിയെന്ന നിലയിൽ ഇത് അവരുടെ തുടർച്ചയായ ഏഴാമത്തെ ബജറ്റാണ്. ബജറ്റിൽ വിവിധ മേഖലകൾക്കായി നിരവധി പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ട്. പല കാര്യങ്ങളിലും സർക്കാർ കസ്റ്റംസ് ഡ്യൂട്ടി കുറച്ചിട്ടുണ്ടെന്നും പ്രധാനമായും ക്യാൻസർ മരുന്നുകൾക്ക് ഡ്യൂട്ടി ഫ്രീ ആക്കിയിരിക്കുന്നുവെന്നതും പ്രത്യേകതയാണ്. എന്തൊക്കെയാണ് വിലകുറഞ്ഞതെന്നും എന്താണ് വിലകൂടിയതെന്നും അറിയാം. 50 ലക്ഷം പേർക്ക് അധിക തൊഴിലവസരങ്ങൾ നൽകാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. കൂടാതെ വിദ്യാഭ്യാസത്തിനും തൊഴിൽ നൈപുണ്യത്തിനുമായി 1.48 […]Read More
ദില്ലി: രണ്ട് നീറ്റ് ഹർജികളിൽ സുപ്രീം കോടതിയിൽ ഇന്ന് വീണ്ടും വാദം തുടരും. പുനഃപരീക്ഷ ആവശ്യപ്പെട്ടുള്ള ഹർജികളിൽ ഇന്ന് കേന്ദ്രത്തിന്റെ വാദമാണ് നടക്കുക. ഇന്നലെ ഹർജിക്കാരുടെ വാദം പൂർത്തിയാക്കിയിരുന്നു. നീറ്റ് പരീക്ഷ ചോദ്യ പേപ്പർ കൂടുതൽ സ്ഥലങ്ങളിൽ ചോർന്നതിന് തെളിവില്ല എന്ന നിലപാടിൽ കോടതി ഉറച്ചു നിൽക്കുകയാണ്. പല പരീക്ഷ കേന്ദ്രങ്ങളിലും പിഴവുകൾ ഉണ്ടായി എന്ന ഹർജിക്കാരുടെ വാദം സമ്മതിക്കാം. എന്നാൽ പിഴവുകളും ചോദ്യപേപ്പർ ചോർച്ചയും രണ്ടായാണ് പരിഗണിക്കുന്നതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എട്ടു കേന്ദ്രങ്ങളിൽ ചോദ്യപേപ്പർ സെറ്റ് […]Read More
മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റ് ഇന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിക്കും. നികുതിയിളവ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഏറെ പ്രതീക്ഷകളോടെയാണ് രാജ്യം. ഈ ബജറ്റ് സർക്കാരിൻ്റെ സാമ്പത്തിക നയങ്ങൾക്കും വരും വർഷത്തേക്കുള്ള മുൻഗണനകൾക്കുമുള്ള ഗതി നിശ്ചയിക്കുന്നതിനാൽ നിർണായകമാണ്. ആദായ നികുതി ഇളവിലാണ് പ്രാഥമിക ശ്രദ്ധ. പുതിയ ആദായനികുതി വ്യവസ്ഥയ്ക്ക് കീഴിൽ നികുതി സ്ലാബുകൾ പുനർഘടന നടത്താൻ സാധ്യതയുണ്ടെന്നും സർക്കാർ സ്രോതസ്സുകൾ സൂചന നൽകുന്നു. ഇളവ് പരിധി 3 ലക്ഷത്തിൽ നിന്ന് 5 ലക്ഷമായി ഉയർത്തുമെന്ന അഭ്യൂഹവും […]Read More
ന്യൂഡൽഹി: ബില്ലുകൾ തടഞ്ഞുവക്കുന്നുവെന്ന് ആരോപിച്ച് രാഷ്ട്രപതിക്കെതിരെ കേരളം നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. നിയമസഭ പാസാക്കിയ നാല് ബില്ലുകൾ തടഞ്ഞുവെച്ച നടപടി ഭരണഘടനാവിരുദ്ധമാണെന്നാണ് കേരളത്തിന്റെ വാദം. അനുമതി നിഷേധിച്ച ബില്ലുകളിൽ രാഷ്ട്രപതിയും ഗവർണറും രേഖപ്പെടുത്തിയതെന്തെന്നറിയാൻ ഫയലുകൾ വിളിച്ചുവരുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. രാഷ്ട്രപതിയുടെ സെക്രട്ടറി, ഗവർണർ, കേന്ദ്ര സർക്കാർ എന്നിവരാണ് എതിർകക്ഷികൾ. ചീഫ് സെക്രട്ടറിയും ടി പി രാമകൃഷണൻ എംഎൽഎയുമാണ് ഹർജിക്കാർ. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നതുമായി […]Read More
ഇസ്ലാമാബാദ്:ഭീകര സംഘടനയായ അൽ ഖായ്ദയുടെ മുതിർന്ന നേതാവും ഒസാമബിൻ ലാദന്റെ അടുത്ത അനുയായിയുമായ അമിനുൾ ഹഖ് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ അറസ്റ്റിൽ. പാക് പഞ്ചാബ് പൊലീസിന്റെ തീവ്രവാദ വിരുദ്ധ വകുപ്പാണ് വെള്ളിയാഴ്ച ഹഖിനെ അറസ്റ്റു ചെയ്തത്. 1996 മുതൽ ബിൻ ലാദന്റെ അനുയായിയാരുന്ന ഇയാൾ പ്രദേശത്തെ ക്രമസമാധാനം തകർക്കാനും പ്രമുഖ വ്യക്തികളെ ആക്രമിക്കാനും പദ്ധതിയിട്ടിരുന്നതായി പൊലീസ് അറിയിച്ചു.Read More
