നിപ സ്ഥിരീകരിച്ചു. കോഴിക്കോട്ട് ചികിത്സയിൽ കഴിയുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിക്കാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. കോഴിക്കോടുളള വൈറോളജി ലാബിലെ പരിശോധനയിലും പൂനെ വൈറോളജി ലാബിലെ പരിശോധനയിലും നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതോടെ ജില്ലയിൽ ജാഗ്രതാ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ പ്രോട്ടോകോൾ പ്രകാരം നിപ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുൻ കരുതൽ നടപടികൾ സ്വീകരിക്കുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കേരളത്തിൽ അത് അഞ്ചാം തവണയാണ് നിപ ബാധ സ്ഥിരീകരിക്കുRead More
ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ താൽക്കാലികമായി നിർത്തി. വെള്ളിയാഴ്ച രാത്രി 9 മണിക്ക് തിരച്ചിൽ നിർത്തിവച്ചുവെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കനത്ത മഴയെ അവഗണിച്ചാണ് തിരച്ചിൽ നടന്നിരുന്നത്. ലൈറ്റുകൾ അടക്കം സജ്ജമാക്കിയിരുന്നു. എന്നാൽ മേഖലയിൽ ഇപ്പോൾ മഴ അതിശക്തമായി പെയ്യുകയാണ്. കൂടുതൽ മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാലാണ് തിരച്ചിൽ നിർത്തിയത്. ശനിയാഴ്ച അതിരാവിലെ തിരച്ചിൽ പുനഃരാരംഭിക്കും.Read More
മൈക്രോ സോഫ്റ്റ് തകരാറിലായതിനെത്തുടർന്ന് ലോകത്തെമ്പാടുമുള്ള ഐടി സേവനങ്ങൾ സ്തംഭിച്ചു. ഇന്ത്യയിൽ വ്യാപകമായ ഫ്ലൈറ്റുകൾക്ക് കാലതാമസം നേരിട്ടു. ഡൽഹി, മുംബൈ വിമാനത്താവളങ്ങളി യാത്രക്കാർ കാത്തിരിക്കുകയാണ്. ഇൻഡിഗോ, ആകാശ എയർലൈൻസ്, സ്പൈസ് ജെറ്റ് എന്നിവയുൾപ്പെടെ നിരവധി എയർലൈനുകളുടെ ബുക്കിംഗും ചെക്ക്-ഇൻ സേവനങ്ങളും തടസ്സപ്പെട്ടു. ഫ്ലൈറ്റുകളെക്കുറിച്ചുള്ള അപ്ഡേറ്റുകൾ നൽകുന്നതിൽ സാങ്കേതിക പ്രശ്നം നേരിടുന്നതായി ബജറ്റ് എയർലൈൻ സ്പൈസ് ജെറ്റ് പറഞ്ഞു. “ഈ പ്രശ്നം പരിഹരിക്കാൻ ഞങ്ങളുടെ ടീം സജീവമായി പ്രവർത്തിക്കുന്നു,” എയർലൈൻ എക്സ്-ൽ പോസ്റ്റ് ചെയ്തു. Read More
ഇന്ത്യയിലും വിദേശത്തുമുള്ള വിമാന സർവീസുകളെ ബാധിച്ച മൈക്രോസോഫ്റ്റ് ആപ്ലിക്കേഷനുകളുടെ ആഗോള തകർച്ചയെത്തുടർന്ന് ഇന്ത്യൻ ബജറ്റ് കാരിയർ ഇൻഡിഗോയ്ക്ക് വെള്ളിയാഴ്ച രാജ്യത്തുടനീളമുള്ള 200 വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നു. “ഞങ്ങളുടെ നിയന്ത്രണത്തിനപ്പുറമുള്ള ലോകമെമ്പാടുമുള്ള യാത്രാ സംവിധാനം തടസ്സപ്പെട്ടതിൻ്റെ കാസ്കേഡിംഗ് ഇഫക്റ്റ് കാരണം ഫ്ലൈറ്റുകൾ റദ്ദാക്കിയിരിക്കുന്നു. നിങ്ങളുടെ ക്ഷമയെയും പിന്തുണയെയും ഞങ്ങൾ അഭിനന്ദിക്കുന്നു,” ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു. ഒരു ഫ്ലൈറ്റ് റീബുക്ക് ചെയ്യാനോ റീഫണ്ട് ക്ലെയിം ചെയ്യാനോ ഉള്ള ഓപ്ഷൻ താൽക്കാലികമായി ലഭ്യമല്ലെന്നും എയർലൈൻ അറിയിച്ചു.Read More
20 നകം ഓൺലൈനായി നൽകണം. വിവരങ്ങൾക്ക്:https//hscap.kerala.gov.in.Read More
ബംഗളൂരു: ബംഗളുരു മാളിൽ മുണ്ട് ധരിച്ചെത്തിയ വയോധികനെ തടഞ്ഞു. ജിടി മാളിൽ മകനോടൊപ്പം സിനിമ കാണാനെത്തിയ കർഷക നോട് മുണ്ട് ധരിച്ച് പ്രവേശിക്കാൻ പാടില്ലെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാർഡ് അറിയിച്ചു. ഇതിന്റെ വീഡിയോ പ്രചരിച്ചി തിന് പിന്നാലെ മാപ്പ് പറഞ്ഞ് മാൾ അധികൃതർ രംഗത്ത് വന്നു. സംഭവത്തിൽ കർഷക സംഘടന മാളിനു മുന്നിൽ പ്രതിഷേധിച്ചു. നേരത്തെ വലിയ ചാക്കമായെത്തിയ കർഷകന് ബംഗളുരു മെട്രോ അധികൃതർ പ്രവേശനം നിഷേധിച്ചിരുന്നു.Read More
തിരുവനന്തപുരം: ശബരിമല ദർശനത്തിനെത്തുന്ന തീർഥാടകർക്കായുള്ള റോപ്വേ പദ്ധതി ഉടൻ യാഥാർഥ്യമാകും. കോടതിയുടെ അനുമതി ലഭ്യമായതോടെ ദേവസ്വം ബോർഡ് തുടർനടപടികളിലേക്ക് കടന്നു. ദേവസ്വം, വനം, റവന്യൂ മന്ത്രിമാർ യോഗം ചേർന്ന് തടസ്സങ്ങൾ നീക്കി.ഏറ്റെടുക്കുന്ന സ്ഥലത്തിന് പകരം സ്ഥലം വിട്ടുനൽകൽ, പുതുക്കിയ വിശദപദ്ധതിരേഖ (ഡി പി ആർ)തയ്യാറാക്കൽ, റവന്യൂ വകുപ്പിന്റെ നോട്ടിഫിക്കേഷൻ തുടങ്ങിയവ പൂർത്തിയാക്കിയാൽ നിർമ്മാണപ്രവർത്തനത്തിലേക്ക് കടക്കും. ഈ മണ്ഡല കാലത്തു തന്നെ റോപ്വേ യാഥാർഥ്യമാക്കുകയാണ് സംസ്ഥാന സർക്കാർ ലക്ഷ്യം.എത്രയും വേഗം നിർമ്മാണം ആരംഭിക്കുമെന്ന് ദേവസ്വം മന്ത്രി വി എൻ […]Read More
തിരുവനന്തപുരം: പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ.എം.എസ്.വല്യത്താൻ (90) അന്തരിച്ചു. മണിപ്പാലിലായിരുന്നു അന്ത്യം. തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ആദ്യ ഡയറക്ടറും മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വിസിയുമായിരുന്നു. 90 വയസായിരുന്നു. കഴിഞ്ഞ ദിവസം രാത്രി മണിപ്പാൽ ആശുപത്രിയിലായിരുന്നു അന്ത്യം. ലോകമെമ്പാടും അറിയപ്പെട്ടിരുന്ന ഹൃദ്രോഗ വിദഗ്ധനായിരുന്നു അദ്ദേഹം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആദ്യ ബാച്ച് വിദ്യാർത്ഥിയായിരുന്നു ഡോ. വല്യത്താൻ. ഇന്ത്യയിലെ ആരോഗ്യ സാങ്കേതിക വിദ്യയ്ക്ക് നൽകിയ സംഭാവനകൾക്ക് 2005ൽ രാജ്യം അദ്ദേഹത്തെ പത്മവിഭൂഷൺ നൽകി ആദരിച്ചു. […]Read More
ബെംഗളൂരു: കർണാടകയിൽ സ്വകാര്യമേഖലയിൽ തദ്ദേശീയർക്ക് 100 ശതമാനംവരെ തൊഴിൽ സംവരണം ചെയ്യാൻ ലക്ഷ്യമിട്ട് മന്ത്രിസഭ അംഗീകാരം നൽകിയ ബില്ല് മരവിപ്പിച്ചു. വലിയ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് ബില്ല് താൽകാലികമായി മരവിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. വരുംദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തിയ ശേഷമാകും വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുക. ഐടി മേഖലയിൽ നിന്നുൾപ്പടെ ശക്തമായ പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലാണ് സിദ്ധരാമയ്യ സർക്കാർ ബില്ല് മരവിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് കര്‍ണാടകയില്‍ സ്വകാര്യമേഖലയില്‍ തദ്ദേശീയര്‍ക്ക് 100 ശതമാനം വരെ നിയമനങ്ങള്‍ സംവരണംചെയ്യാന്‍ ലക്ഷ്യമിടുന്ന ബില്ലിന് […]Read More
തിരുവനന്തപുരം: എല്ലാ മാസവും ഏഴിനു മുൻപ് ശമ്പളം നൽകുമെന്ന ഉറപ്പുകൾ ലംഘിച്ച ഇഎംആർഐ ഗ്രീൻഹെൽത്ത് സർവീസ് കമ്പനിക്കെതിരെ 108 ആംബുലൻസ് എംപ്ലോയീസ് യൂണിയന്റെ പ്രതിഷേധം ആരംഭിച്ചു. അടിയന്തിര കേസുകളെ അവഗണിക്കാതെയാണ് സമരം. റോഡപകടങ്ങളിൽ പെടുന്നവരേയും വീടുകളിൽ നിന്ന് രോഗികളേയും കുട്ടികളേയും ആശുപത്രിയിലെത്തിച്ചു .പ്രസവ സംബന്ധിയായ കേസുകളും ഒഴിവാക്കിയില്ല. കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെയും നൽകാത്ത സാഹചര്യത്തിലാണ് സമരമാരംഭിച്ചത്.Read More
