ബെംഗളൂരു: കർണാടകയിൽ സ്വകാര്യമേഖലയിൽ തദ്ദേശീയർക്ക് 100 ശതമാനംവരെ തൊഴിൽ സംവരണം ചെയ്യാൻ ലക്ഷ്യമിട്ട് മന്ത്രിസഭ അംഗീകാരം നൽകിയ ബില്ല് മരവിപ്പിച്ചു. വലിയ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് ബില്ല് താൽകാലികമായി മരവിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. വരുംദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തിയ ശേഷമാകും വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുക. ഐടി മേഖലയിൽ നിന്നുൾപ്പടെ ശക്തമായ പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലാണ് സിദ്ധരാമയ്യ സർക്കാർ ബില്ല് മരവിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് കര്‍ണാടകയില്‍ സ്വകാര്യമേഖലയില്‍ തദ്ദേശീയര്‍ക്ക് 100 ശതമാനം വരെ നിയമനങ്ങള്‍ സംവരണംചെയ്യാന്‍ ലക്ഷ്യമിടുന്ന ബില്ലിന് […]Read More
തിരുവനന്തപുരം: എല്ലാ മാസവും ഏഴിനു മുൻപ് ശമ്പളം നൽകുമെന്ന ഉറപ്പുകൾ ലംഘിച്ച ഇഎംആർഐ ഗ്രീൻഹെൽത്ത് സർവീസ് കമ്പനിക്കെതിരെ 108 ആംബുലൻസ് എംപ്ലോയീസ് യൂണിയന്റെ പ്രതിഷേധം ആരംഭിച്ചു. അടിയന്തിര കേസുകളെ അവഗണിക്കാതെയാണ് സമരം. റോഡപകടങ്ങളിൽ പെടുന്നവരേയും വീടുകളിൽ നിന്ന് രോഗികളേയും കുട്ടികളേയും ആശുപത്രിയിലെത്തിച്ചു .പ്രസവ സംബന്ധിയായ കേസുകളും ഒഴിവാക്കിയില്ല. കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെയും നൽകാത്ത സാഹചര്യത്തിലാണ് സമരമാരംഭിച്ചത്.Read More
ബംഗളുരു: സംഘപരിവാർ വിമർശകയായ പ്രമുഖ മാധ്യമപ്രവർത്തക ഗൗരിലങ്കേഷിനെ വെടിവച്ചുകൊന്ന കേസിൽ മൂന്ന് പ്രതികൾക്ക് കർണാടക ഹൈക്കോടതി ജാമ്യം നൽകി. അമിത് ദ്വിഗേക്കർ, കെ ടി നവീൻകുമാർ, എച്ച് എൽ സുരേഷ് എന്നിവർക്കാണ് കൽ ബുർഗി ബെഞ്ചിലെ ജസ്റ്റിസ് എസ് വിശ്വജിത്ത് ഷെട്ടി ജാമ്യം നൽകിയത്. വിചാരണ വൈകുന്നത് ചൂണ്ടിക്കാട്ടി മറ്റൊരു പ്രതിയായ മോഹൻ നായിക്കിന് ഹൈക്കോടതി 2023ൽ ജാമ്യം നൽകിയിരുന്നു.ഇത് ചൂണ്ടിക്കാട്ടിയാണ് മൂന്ന് പ്രതികളും ജാമ്യഹർജി നൽകിയത്. അതിനിടെ കേസിലെ പ്രധാന സാക്ഷിയായ വ്യവസായി തിമ്മയ്യ കൂറുമാറി. […]Read More
കാഠ്മണ്ഡു:നേപ്പാളിൽ കെ പി ശർമ ഒലി നാലാം തവണ പ്രധാനമന്തിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു.പ്രസിഡന്റ് രാം ചന്ദ്ര പൗഡേലാണ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ യൂണിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ് (സിപിഎൻയുഎംഎൽ) നേതാവായ ഒലിയെ ഞായറാഴ്ച പ്രധാനമന്ത്രിയായി നിയമിച്ചത്.പ്രധാനമന്ത്രിയായിരുന്ന പുഷ്പ കമൽ ദാഹാൽ പ്രചണ്ഡ വിശ്വാസവോട്ടിൽ പരാജയപ്പെട്ടതോടെയാണ് ഒലിക്ക് വഴിയൊരുങ്ങിയത്. ഭരണഘടനപ്രകാരം 30 ദിവസത്തിനുള്ളിൽ പാർലമെന്റിൽ വിശ്വാസവോട്ട് തേടണം. 275 അംഗ പ്രതിനിധിസഭയിൽ 138 വോട്ടുവേണം ജയിക്കാൻ. നേപ്പാളി കോൺഗ്രസിന് 89 സീറ്റും സിപിഎൻയുഎം എല്ലിന് 78 സീറ്റുമാണുള്ളത്.പ്രചണ്ഡയുടെ […]Read More
ബീജിങ്:തെക്കൻ ചൈനയിലെ സൈനിക തുറമുഖത്തിൽ റഷ്യയും ചൈനയും സംയുക്ത നാവികാഭ്യാസം ഞായറാഴ്ച ആരംഭിച്ചു. പസഫിക് സമുദ്രത്തിന്റെ വടക്ക് – പടിഞ്ഞാറ് ഭാഗങ്ങളിൽ റഷ്യയുമായി ചേർന്ന് പെട്രോളിങ് നടത്തിയതായി ചൈനയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മിസൈൽവേധ അഭ്യാസം, സമുദ്രയുദ്ധം, വ്യോമപ്രതിരോധം എന്നിവയുൾപ്പെടുന്ന സൈനികാഭ്യാസം ജൂലൈവരെ നീളും. വാഷിങ്ടണിൽ ചേർന്ന നാറ്റോ ഉച്ചകോടിയിൽ 32 രാജ്യങ്ങൾ ഒപ്പിട്ട സമാപനപ്രഖ്യാപനത്തിൽ റഷ്യയുടെ സുപ്രധാന സഖ്യകക്ഷിയായ ചൈനയെ ഉക്രയ്ൻ യുദ്ധത്തെ പിന്താങ്ങുന്ന രാജ്യമെന്ന് പരാമർശിച്ചിരുന്നു.Read More
തിരുവനന്തപുരം : തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടില്‍ വീണു മരിച്ച ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം സംസ്കരിച്ചു. മാരായമുട്ടത്തെ ജോയിയുടെ വീട്ടുവളപ്പിലായിരുന്നു സംസ്കാരചടങ്ങുകള്‍. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. 46 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ തകരപ്പറമ്പ് വഞ്ചിയൂർ റോഡിലെ കനാലിൽ നിന്നുമാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. ജീർണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം. കഴിഞ്ഞ രണ്ട് ദിവസമായി ഫയർഫോഴ്സ്, എൻഡിആർഎഫ് സംഘങ്ങൾ റെയിൽവേയുടെ ഭാഗത്ത് തെരച്ചിൽ നടത്തിയിരുന്നെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല. ഇന്ന് കൊച്ചിയിൽ നിന്നുള്ള നേവി സംഘവും സ്ഥലത്ത് തെരച്ചിലിനെത്തിയിരുന്നു. ഇന്നത്തെ […]Read More
കോപ്പ അമേരിക്ക ഫുട്ബോള്‍ കിരീടം നിലനിര്‍ത്തി അര്‍ജന്റീന . ആവേശം നിറഞ്ഞ ഫൈനലില്‍ കൊളംബിയയെ വീഴ്ത്തിയാണ് മെസ്സിപ്പട തുടരെ രണ്ടാം വട്ടവും കിരീടം ഉയര്‍ത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍ നേടിയില്ല. മത്സരം അധിക സമയത്തേക്ക് നീണ്ടപ്പോള്‍ പകരക്കാരനായി എത്തിയ ലൗട്ടാരോ മാര്‍ട്ടിനസിന്റെ ഗോളാണ് കളിയുടെ ഗതി നിര്‍ണയിച്ചത്. ലയണല്‍ മെസിക്കും അർജന്റീനയ്ക്കും ഇത് അഭിമാന നേട്ടങ്ങളുടെ തുടര്‍ച്ചയാണ്. ഇത് പതിനാറാം തവണയാണ് ലാറ്റിനമേരിക്കയുടെ ചാമ്പ്യന്മാരെ കണ്ടെത്താനുള്ള പോരാട്ടത്തിൽ അർജന്റീന കിരീടം നേടുന്നത്. മത്സരത്തിനിടെ പരിക്കേറ്റ് […]Read More
മുംബൈ: അധികാര ദുർവിനിയോഗം നടത്തി വിവാദത്തിലായ മഹാരാഷ്ട്ര പ്രൊബേഷനറി ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേഡ്കർ ഉപയോഗിച്ച ആസംബരകാർ പൊലീസ് കണ്ടുകെട്ടി. ഈ ഔഡി കാറിൽ നിയമ വിരുദ്ധമായി ചുവന്ന ബീക്കൺ ലൈറ്റ് ഘടിപ്പിക്കുകയും സർക്കാർ ബോർഡ് വയ്ക്കുകയും ചെയതിരുന്നു. കാർ ഉടമസ്ഥരായ പൂണെയിലെ സ്വകാര്യ കമ്പനിക്ക് വ്യാഴാഴ്ച ആർടിഒ നോട്ടീസ് നൽകിയിരുന്നു. കാറിൽ ജാമർ ഘടിപ്പിച്ചതും കണ്ടെത്തിയിട്ടുണ്ട്. 21 തവണ ട്രാഫിക് നിയമ ലംഘനത്തിന് ചെലാൻ നൽകുകയും 27,000 രൂപ പിഴ ഒടുക്കുകയും ചെയ്തിട്ടുണ്ട്.Read More
