തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തടുത്ത് രണ്ടു ദിവസങ്ങളിലുണ്ടായ നേരിയഭൂചലനത്തിന് കാരണം ഭ്രംശ മേഖലകളിലുണ്ടാകുന്ന സ്വാഭാവിക ചലനങ്ങളെന്ന് വിദഗ്ധർ. ശനിയാഴ്ച രാവിലെ 8.15 നും 8.20നും ഇടയിൽ തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് സെക്കൻഡുകൾ നീണ്ട നേരിയ ഭൂചലനമുണ്ടായത്. ദേശീയ ഭൂകമ്പനി രീക്ഷണ സംവിധാനത്തിൽ തീവ്രതമൂന്നുള്ള ചലനമാണുണ്ടായത്. ഞായറാഴ്ച പുലർച്ചെ 3.55 ന് കുന്നംകുളത്തും,പാലക്കാടും ചിലയിടങ്ങളിൽ തുടർചലനം സംഭവിച്ചെങ്കിലും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് വിദഗ്ധാഭിപ്രായം. ഭൂമിയുടെ ഫലകങ്ങൾ തമ്മിൽ കൂട്ടിമുട്ടുന്നതോ ഇവയ്ക്കിടയിലെ ചലനങ്ങളോ ആണ് […]Read More
മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കും നോട്ടീസ്. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനുമാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. മാത്യു കുഴൽനാടന്റെ ഹർജിയിലാണ് ഹൈക്കോടതി നടപടി. മുഖ്യമന്ത്രിക്കും മകൾക്കും പറയാനുള്ളത് കോടതി കേൾക്കും. അതിന്റെ അടിസ്ഥാനത്തിലാകും കൂടുതൽ നടപടി. തുടർ നടപടികൾക്കായി കാത്തിരിക്കുന്നുവെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മാത്യൂ കുഴല്നാടന് പുറമെ, പൊതുപ്രവര്ത്തകന് ജി ഗിരീഷ് ബാബുവിന്റെ ഹര്‍ജിയും പരിഗണനയിലുണ്ട്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യൂകുഴല്‍നാടന്‍ […]Read More
കണ്ണൂരിൽ വയോധികൻ ബോംബ് പൊട്ടി മരിച്ചു. തേങ്ങ പെറുക്കാൻ പോയ വയോധികനാണ് ബോംബ് പൊട്ടി മരിച്ചത്. മരിച്ചത് കൂടത്തളം സ്വദേശി വേലായുധൻ. 75 വയസായിരുന്നു. സംഭവം ആളൊഴിഞ്ഞ പറമ്പിലാണ് നടന്നത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. തേങ്ങ പെറുക്കാന്‍ വീടിനോട് ചേര്‍ന്നുള്ള പറമ്പിലേക്ക് വേലായുധന് പോയ സമയത്താണ് അപകടം ഉണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. ബോംബ് ആണെന്ന് അറിയാതെ തുറന്നപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.Read More
പാർട്ടിക്കെതിരെ അതീവ ഗൗരവകരമായ വെളിപ്പെടുത്തലുകളുമായി മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരന്. പിണറായി ബന്ധം തള്ളി സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരന്. തനിക്ക് പിണറായിയുമായി പഴയപോലുള്ള മാനസിക അടുപ്പമില്ലെന്ന് പറഞ്ഞ ജി സുധാകരൻ വിഎസ് അച്യുതാനന്ദന് അപ്പുറം അന്നും ഇന്നും തനിക്കൊരു നേതാവില്ലെന്നും ജി സുധാകരന് പറഞ്ഞു. ഒരു മലയാളം ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ജി സുധാകരന്റെ വെളിപ്പെടുത്തൽ.Read More
ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എച്ച്ആർ 29, എഫ് ആൻഡ് എ17, സി ആൻഡ് എംഎം 12 എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലേയും ഒഴിവ്. പ്രായം: 21-28 വയസ്സ്. നിയമാനുസൃത ഇളവുണ്ട്. യോഗ്യത: 50 ശതമാനം മാർക്കോടെയുള്ള ബിരുദം. നിയമനം ആദ്യം മുംബൈയിലായിരിക്കും. എഴുത്തു പരീക്ഷ, ടൈപ്പ് റൈറ്റിംഗ്, കംപ്യൂട്ടർ പ്രാവീണ്യം എന്നിവ തെളിയിക്കുന്നതിനുള്ള പരീക്ഷ നടത്തിയാവും തെരഞ്ഞെടുപ്പ്.അപേക്ഷാ ഫീസ് 100 […]Read More
കൊല്ലം: തീറ്റയോടൊപ്പം നൽകിയ പൊറോട്ട അമിതമായതിനെത്തുടർന്ന് സ്വകാര്യ ഫാമിൽ അഞ്ചു പശുക്കൾ ചത്തു. വെളിനല്ലൂർ വട്ടപ്പാറയിലുള്ള ഫാമിൽ ശനിയാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. കാലിത്തീറ്റയ്ക്ക് വിലയേറിയതിനാൽ പൊറോട്ട,പയർ,ചക്ക, പുളിയരി തുടങ്ങിയവയാണ് പശുക്കൾക്ക് തീറ്റയായി നൽകിയിരുന്നത്. വയർ കമ്പനവും തുടർന്നുള്ള അമ്ലവിഷബാധയും, നിർജലീകരണവുമാണ് മരണകാരണമെന്ന് ജില്ലാ വെറ്ററിറ്ററി ഡോക്ടർമാർ പറഞ്ഞു. മന്ത്രി ചിഞ്ചു റാണി ഫാം സന്ദർശിച്ചു.Read More
തിരൂവനന്തപുരം: കെഎസ്ആർടിസി ഡ്രൈവിങ് ലൈസൻസിനുള്ള ഫീസിൽ തിരുമാനമായി. ടൂ വീലറിന് 3500 രൂപയും ഹൈവിലൈസൻസിന് 9000 രൂപയുമാണ് ഫീസ്. സ്വകാര്യ സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ശരാശരി 20 മുതൽ 40 ശതമാനം വരെ തുക കുറവായിരിക്കും.ആദ്യ ഘട്ടം ആറ് ഡ്രൈവിങ് സ്കൂൾ ആരംഭിക്കും. തിരുവന്തപുരത്ത് തുടങ്ങുന്ന ഡ്രൈവിങ് സ്കൂൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.എൽഎംവി, ടു വീലർ ലൈസൻസുകൾക്ക് രണ്ടിനുംകൂടി 11000 രൂപ മതിയാകും. മികച്ച ഡ്രൈവിങ് പഠനമാകും […]Read More
കൊല്ലം: ചാത്തന്നൂരിൽ ദേശീയപാതയിൽ കാർ കത്തി ഒരാൾ മരിച്ചു. നിർമ്മാണം നടക്കുന്ന ദേശീയപാതയുടെ മധ്യത്തിൽ നിർത്തിയിട്ട കാറാണ് കത്തിനശിച്ചത്. കൊല്ലം കല്ലുവാതുക്കൽ സ്വദേശിയുടെ ഉടമസ്ഥയിൽ ഉള്ള കാറിലാണ് അപകടം. മരിച്ചത് സ്ത്രീയാണെന്ന് സംശയമുണ്ട്.ആളെ തിരിച്ചറിഞ്ഞിട്ടില്ല. ആത്മഹത്യയാണെന്നാണ് സംശയം. ഞായറാഴ്ച രാത്രി 7 മണിയോടെയായിരുന്നു സംഭവം. സർവീസ് ഇല്ലാത്ത റോഡിലാണ് വാഹനമുണ്ടായിരുന്നത്. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമായിരുന്നു സംഭവം. കത്തിനശിക്കും മുമ്പ് കാർ ഏറെ നേരം റോഡിൽ നിർത്തിയിട്ടിരുന്നു. ഇരുവശത്തും വാഹനം ഓടുന്നുണ്ടായിരുന്നു. പെട്ടെന്ന് കാറിനുള്ളിൽ തീപിടിക്കുകയായിരുന്നു. […]Read More
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർ പട്ടികയിൽ ഓൺലൈനായി പേര് ചേർക്കാം.ഇത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. sec. kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. ജില്ല, തദ്ദേശസ്ഥാപനം, വാർഡ്, പോളിങ് സ്റ്റേഷൻ എന്നിവ തെരഞ്ഞെടുത്ത് വോട്ടറുടെ പേരും മറ്റ് വിവരങ്ങളും നൽണം. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഹിയറിങ്ങിനുള്ള നോട്ടീസ് ലഭിക്കും. നോട്ടീസിൽ പറഞ്ഞിട്ടുള്ള തീയതിയിൽ അപേക്ഷകൻ ആവശ്യമായ രേഖകൾ സഹിതം ഹാജരാകണം.അപേക്ഷയോടെപ്പം ഫോട്ടോ അപ് ലോഡ് ചെയ്യാൻ കഴിയാത്തവർക്കും ഹിയറിങ്ങിൽ പങ്കെടുക്കാൻ അവസരമുണ്ട്.Read More
കോവളം: വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുന്നതിനോടനുബന്ധിച്ച് തൊഴിലവസരങ്ങളുടെ വേദി തുറക്കുകയാണ് അസാപ്പിന്റെ കമ്യൂണിറ്റി സ്കിൽ പാർക്ക്. യുവതി – യുവാക്കൾക്ക് നിരവധി അവസരങ്ങൾ മുന്നോട്ടുവച്ചാണ് പാർക്കിലെ പരിശീലനങ്ങൾ ഒരുക്കിയിട്ടുള്ളത്.രണ്ടു നിലകളിലായി 18.20 കോടി രൂപ ചെലവഴിച്ചാണ് പരിശീലനകേന്ദ്രം സ്ഥാപിച്ചത്. ഹോസ്റ്റൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്. മറൈൻ സ്ട്രക്ചറൽ ഫിറ്റർ, ബേസിക് പ്രൊഫിഷ്യൻസി കോഴ്സ് ഇൻ ഇംഗ്ലീഷ്, ഓപ്പൺ വാട്ടർ ഡൈവർ, ടാലി എസെൻഷ്യൽ കോംപ്രിഹെൻസീവ് കോഴ്സുകളിൽ അഡ്മിഷൻ ആരംഭിച്ചു.32 മണിക്കൂർ മുതൽ 660 […]Read More
