ഏലപ്പാറ: അര ലക്ഷത്തിലേറെ രൂപയുടെ അമിത ബിൽത്തുക അടയ്ക്കാത്തതിനാൽ കെഎസ്ഇബി വിഛേദിച്ച വൈദ്യുതി ബന്ധം മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ഇടപെടലിൽ പുന:സ്ഥാപിച്ചു. വാഗമൺ വട്ടപ്പതാൽ കുരുവിളവീട്ടിൽ അന്നമ്മ (67)യ്ക്കാണ് കെഎസ്ഇബി അമിത ബിൽ നൽകിയത്. മെയ് പതിനഞ്ചിനാണ് 59,118 രൂപയുടെ ബില്ല് ലഭിച്ചത്. ഒറ്റമുറി മാത്രമുള്ള ഇവരുടെ വീട്ടിൽ വലിയ തുകയ്ക്കുള്ള ബിൽ എങ്ങനെവന്നുവെന്നതിന് കെഎസ്ഇബി അധികൃതർക്ക് വിശദീകരണമില്ല. അധികൃതരോട് പരാതിപ്പെട്ടിട്ടും പരിഹാരമായില്ല. ബിൽത്തുക 50 ഗഡുക്കളായി തിരിച്ചടയ്ക്കണമെന്നാണ് ബോർഡ് ആവശ്യപ്പെട്ടത്. […]Read More
ആലപ്പുഴ: കേരളത്തിലെ സാമൂഹിക യാഥാർത്ഥ്യങ്ങളെ കുറിച്ച് തുറന്നു പറയുന്നതിന്റെ പേരില്‍ രക്തസാക്ഷിയാകാനും തയാറെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്. ഇടതു വലതു മുന്നണികള്‍ അതിരുവിട്ട മുസ്ലിം പ്രീണനം നടത്തുകയാണെന്ന വിമര്‍ശനവും വെള്ളാപ്പള്ളി എസ്എന്‍ഡിപി മുഖമാസികയായ യോഗനാദത്തിന്റെ എഡിറ്റോറിയലില്‍ ആവര്‍ത്തിച്ചു. മതവിവേചനവും മതവിദ്വേഷവും തിരിച്ചറിഞ്ഞ ക്രിസ്ത്യാനികളാണ് തൃശൂരില്‍ സുരേഷ് ഗോപിയെ വിജയിപ്പിച്ചതെന്നും അവർ ബിജെപിയെ രക്ഷകരായി കണ്ടെന്നും ലേഖനത്തില്‍ വെള്ളാപ്പള്ളി പറയുന്നു. ഒഴിവു വന്ന മൂന്ന് രാജ്യസഭ സീറ്റുകളിലേക്ക് എല്‍ഡിഎഫും യുഡിഎഫും രണ്ടു മുസ്ലിങ്ങളെയും ഒരു […]Read More
തൃശൂരിലും പാലക്കാട്ടും വിവിധ പ്രദേശങ്ങളിൽ തുടർച്ചയായ രണ്ടാം ദിനവും നേരിയ ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ 3.56 നാണ് തൃശൂരില്‍ ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളം, എരുമപ്പെട്ടി, വേലൂർ, വടക്കാഞ്ചേരി മേഖലകളിലാണ് പ്രകമ്പനമുണ്ടായത്. ഏതാനും സെക്കൻഡുകളോളം ഇത് നീണ്ടു നിന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നലെ രാവിലെയും ഈ മേഖലയില്‍ ഭൂചലനം ഉണ്ടായിരുന്നു. പാലക്കാട് തൃത്താല, ആനക്കര, കപ്പൂർ,തിരുമിറ്റക്കോട് ഭാഗങ്ങളിൽ ഇന്നും പുലര്‍ച്ചെ നാലുമണിയോടെ ഭൂചലനമുണ്ടായി. തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കാമെന്നും എന്നാല്‍ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇന്നലെ തൃശൂർ ജില്ലയിൽ കുന്നംകുളം, […]Read More
നീറ്റ് പരീക്ഷാ ക്രമക്കേട് രാജ്യമാകെ വിവാദമായിരിക്കെ, ബിഹാറിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിൻ്റെ അന്വേഷണത്തിൽ വൻ കണ്ടെത്തലുകൾ. പരീക്ഷയിൽ വലിയ തോതിൽ ക്രമക്കേട് നടന്നെന്ന കുറ്റസമ്മത മൊഴികളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. ചോദ്യപ്പേപ്പര്‍ ചോര്‍ത്തിക്കിട്ടാൻ 30-32 ലക്ഷം രൂപ വരെ ലഭിച്ചെന്നാണ് പ്രതികളുടെ കുറ്റസമ്മത മൊഴി. പ്രതികളുമായി ബന്ധപ്പെട്ടെന്ന നിഗമനത്തിൽ ഒൻപത് വിദ്യാര്‍ത്ഥികളോട് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പാറ്റ്നയിൽ അന്വേഷണ സംഘത്തിൻ്റെ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. ഈ ഒൻപത് വിദ്യാര്‍ത്ഥികളും ബിഹാറിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരെന്നാണ് […]Read More
ന്യൂയോർക്ക്: മുൻചാമ്പ്യൻമാരായ പാകിസ്ഥാൻ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ സൂപ്പർ എട്ട് കാണാതെ പുറത്തായി.ആദ്യ മത്സരങ്ങളിൽ അമേരിക്കയോടും ബ ഇന്ത്യയോടും തോറ്റ പകിസ്ഥാന് രണ്ട് പോയിന്റ് മാത്രമാണ്.എട്ടു ടീമുകൾ ഏറ്റുമുട്ടുന്ന എട്ട് മത്സരങ്ങൾ ജൂൺ19 നാണ് തുടങ്ങുന്നത്. ബി ഗ്രൂപ്പിൽ നിന്ന് ഓസ്ട്രേലിയയാണ് മുന്നേറിയത്. സി ഗ്രൂപ്പിൽ ഒരു കളി ശേഷിക്കെ അഫ്ഗാനിസ്ഥാനും വെസ്റ്റീൻഡീസും യോഗ്യത നേടി. ഡി ഗ്രൂപ്പിൽ നിന്നാണ് ദക്ഷിണാഫ്രിക്ക സൂപ്പർ എട്ടിലെത്തിയത്. ബംഗ്ലാദേശിന് നാലും, […]Read More
റിയാദ്: അന്താരാഷ്ട്രതല എണ്ണ ഇടപാടുകൾക്ക് ഡോളർ അടിസ്ഥാന കറൻസിയായി ഉപയോഗിക്കുമെന്ന ധാരണയിൽനിന്ന് പിന്മാറി സൗദി അറേബ്യ. അമേരിക്കയുമായി നിലനിന്ന 50 വർഷം പഴക്കമുള്ള കരാറാണ് പുതുക്കേണ്ടെന്ന് തീരുമാനിച്ചത്.ഇതോടെ എണ്ണ കയറ്റുമതി വില നിശ്ചയിക്കാൻ ചൈനീസ് ആർഎംബി, യുവാൻ, യെൻ, യൂറോ തുടങ്ങിയ കറൻസികൾ ഉപയോഗിക്കാനാകും.ഇത് ആഗോള വിപണിയിൽ വൻമാറ്റത്തിന് വഴിവയ്ക്കും. 1974 ജൂൺ എട്ടിനാണ് അന്നത്തെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ഹെന്റി കിസ്സിഞ്ജറും സൗദി രാജകുമാരൻ ഫിന്ദ് ഇബ്ൻ അബ്ദേൽ അസീസും […]Read More
മനാമ: തീർഥാടകരുടെ മിനായിലെ രാപ്പാർപ്പോടെ ഈ വർഷത്തെ ഹജ്ജ് തീർഥാടത്തിന് തുടക്കമായി. 180 രാജ്യത്തുനിന്നായി 20 ലക്ഷത്തിലധികം തീർഥാടകർ ശനിയാഴ്ച അറഫാ മൈതാനിയിൽ സംഗമിക്കും. മലയാളികളടക്കം ഇന്ത്യയിൽനിന്ന് എത്തിയ 1,75,000 തീർഥാടകർ മിനായിലെത്തി. ശനിയാഴ്ച പുലർച്ചെ പ്രഭാത നമസ്കാര ശേഷം തീർഥാടകർ അറഫ സംഗമത്തിനായി നീങ്ങും. നമിറാ പള്ളിയിൽ അറഫാ പ്രഭാഷണത്തോടെ സംഗമത്തിന് തുടക്കമാകും. സൂര്യാസ്തമയശേഷം തീർഥാടകർ മുസ്ദലിഫയിലേക്ക് നീങ്ങും. അവിടെ അന്തിയുറങ്ങി ഞായറാഴ്ച പുലർച്ചെ മിനായിൽ തിരിച്ചെത്തും. ജംറയിൽ കല്ലേറുകർമം […]Read More
തിരുവനന്തപുരം: ദിവസവും സംസ്ഥാനത്ത് ഒരു മസ്തിഷ്ക മരണമെങ്കിലും നടക്കുന്നുണ്ടെന്നും അവയവദാനത്തിന്റെ പ്രസക്തി ഇനിയും ജനങ്ങളിലെത്തേണ്ടതുണ്ടെന്നും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസിലെ ന്യൂറോ സർജറി പ്രൊഫസർ എച്ച് വി ഈശ്വർ . ഡയാലിസിസ് ചെയ്യുന്ന മൂവായിരത്തിലധികം രോഗികൾക്ക് വൃക്ക ദാനം ചെയ്യുന്നതിന് ഇത്തരം മസ്തിഷ്ക മരണങ്ങൾകൂടി പ്രയോജനപ്പെടുത്താനായാൽ മുതൽക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.മസ്തിഷ്ക മരണം സാക്ഷ്യപ്പെടുത്താൻ പരിശീലനം നൽകുന്നവേളയിലാണ് പ്രൊഫസർ ഈശ്വർ ഇക്കാര്യം വെളിപ്പെടുത്തിയത്.Read More
ഫ്ളോറിഡ: സൗരയൂഥത്തിൽ ഏറ്റവും അകലെ എത്തിയ ബഹിരാകാശ പേടകം വോയേജർ 1 വീണ്ടും പൂർണ തോതിൽ പ്രവർത്തിച്ചു തുടങ്ങി.പ്ലൂട്ടോയും കടന്ന് ഇന്റർസ്റ്റെല്ലാർ സ്പേയ്സ് വഴി സഞ്ചരിക്കുന്ന പേടകത്തിൽ നിന്ന് നിരീക്ഷണ വിവരങ്ങൾ ലഭിച്ചു തുടങ്ങിയതായി നാസ അറിയിച്ചു. 1977 ൽ വിക്ഷേപിച്ച വോയേജർ മാസങ്ങളായി പ്രവർത്തന രഹിതമായിരുന്നു. സാങ്കേതിക തകരാർമൂലം കഴിഞ്ഞ നവംബർ 14 മുതൽ നാല് പ്രധാന ഉപകരണങ്ങളുടെ പ്രവർത്തനം നിലച്ചിരുന്നു.പ്രത്യേക സന്ദേശങ്ങൾ അയച്ച് തകരാർ പരിഹരിക്കാനുള്ള ജെറ്റ് […]Read More
കോട്ടയം: എസ്ഐയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ എസ് ഐ മുട്ടമ്പലം കാച്ചുവേലിക്കുന്ന് പീടിയേക്കൽ കുരുവിള ജോർജ് (45) ആണ് മരിച്ചത്. കോട്ടയം കഞ്ഞിക്കുഴിയിലെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്. വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. ഈ സമയം കുരുവിളയുടെ അച്ഛനും അമ്മയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ വീടിന്റെ താഴത്തെ നിലയിലായിരുന്നു. കഴിഞ്ഞ ദിവസം മെഡിക്കൽ അവധി എടുത്ത് കുരുവിള ജോർജ് കോട്ടയത്തെ വീട്ടിൽ എത്തിയിരുന്നു. മൃതദേഹം […]Read More
