ഇറ്റലിയിൽ ജി7 ഉച്ചകോടിക്കിടെ ഫ്രാൻസിസ് മാർപാപ്പയെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉച്ചകോടിയിൽ ക്ഷണിതാക്കളുടെ സമ്മേളനത്തിനിടെയാണ് മാർപാപ്പയെ പ്രധാനമന്ത്രി കണ്ടത്. മാർപാപ്പയെ ആശ്ലേഷിച്ച പ്രധാനമന്ത്രി, കൈപിടിച്ച് കുശലാന്വേഷണം നടത്തുകയും അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇരുവരും തമ്മിൽ ഇന്ന് ചർച്ച നടത്തുന്നുണ്ട്. ജി7 ഉച്ചകോടിയിൽ ഇതാദ്യമായാണ് മാർപാപ്പ പങ്കെടുക്കുന്നത്. സമ്മേളനത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പയെ കണ്ടുവെന്നും ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചുവെന്നും പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു. ജനങ്ങളെ സേവിക്കാനും നമ്മുടെ ലോകത്തെ മികച്ചതാക്കാനുമുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധതയെ അഭിനന്ദിക്കുന്നുവെന്നും മോദി […]Read More
G7 ഉച്ചകോടിയുടെ ഔട്ട്റീച്ച് സെഷനിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച (പ്രാദേശിക സമയം) ഇറ്റലിയിലെ അപുലിയയിലെത്തി.മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ വിദേശയാത്രയാണിത്. “ലോക നേതാക്കളുമായി ചർച്ചകളിൽ ഏർപ്പെടാൻ കാത്തിരിക്കുകയാണ്. ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കാനും ശോഭനമായ ഭാവിക്കായി അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കാനും ഞങ്ങൾ ഒരുമിച്ച് ലക്ഷ്യമിടുന്നു,” അദ്ദേഹം ട്വീറ്റ് ചെയ്തു. ഇറ്റലിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ്, പ്രധാനമന്ത്രിയായ ശേഷം തുടർച്ചയായി മൂന്നാം തവണയും തൻ്റെ ആദ്യ വിദേശ സന്ദർശനം ജി 7 ഉച്ചകോടിക്കായി […]Read More
ട്രിനിഡാഡ് :ന്യൂസിലൻഡിനെ 13 റണ്ണിന് കീഴടക്കി വെസ്റ്റിൻഡീസ് ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ സൂപ്പർ എട്ടിലേക്ക് കടന്നു. മൂന്നുകളിയും ജയിച്ചാണ് ആതിഥേയരുടെ കുതിപ്പ്.ഏഴാം ഓവറിൽ 30/5 സ്കോറിന് തകർന്ന വിൻഡീസിനെ രക്ഷപ്പെടുത്തിയ ഷെർഫേൻ റൂതർ ഫോർഡാണ് കളിയിലെ താരം. 39പന്തിൽ ആറ് സിക്സറും രണ്ടു ഫോറും അടക്കം 68 റണ്ണുമായി ഇരുപത്തിയഞ്ചുകാരൻ പുറത്താകാതെ നിന്നു. സ്കോർ: വിൻഡീസ് 149/9, ന്യൂസിലാൻഡ്: 136/9.Read More
ന്യൂഡൽഹി:അജിത് ഡോവലിന് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി വീണ്ടും നിയമനം. പി കെ മിശ്ര പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായും തുടരും.ഇരുവർക്കും ക്യാബിനറ്റ് പദവിയാണ്. ഇന്റലിജൻസ് ബ്യൂറോ മുൻഡയറക്ടറും 1968 ബാച്ച് കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ അജിത് ഡോവൽ 2014 മുതൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ്. അമിത് ഖാരെ, തരുൺ കപൂർ എന്നിവരെ പ്രധാനമന്ത്രിയുടെ ഓഫീസിൽ ഉപദേഷ്ടാക്കളായി വീണ്ടും നിയമിച്ചു. കേന്ദ്ര സർക്കാർ സെക്രട്ടറി പദവിയിലും ശമ്പളത്തിലുമാണ് നിയമനം.Read More
ന്യൂഡൽഹി:നീറ്റ് ക്രമക്കേടിൽ രാജ്യവ്യാപകമായി ഉയർന്ന പ്രതിഷേധം കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കി. ഹരിയാനയിലെ ഒരു കേന്ദത്തിൽ പരീക്ഷ എഴുതിയ 1536 വിദ്യാർഥികൾക്ക് ചട്ടവിരുദ്ധമായി നൽകിയ ഗേസ് മാർക്ക് റദ്ദാക്കാമെന്ന് എൻടി എ സുപ്രീംകോടതിയെ അറിയിച്ചു. ഇവർക്ക് പരീക്ഷ ജൂൺ 23 ന് വീണ്ടും നടത്തി മുപ്പതിനുമുൻപ് ഫലം പ്രസിദ്ധീകരിക്കും. പരീക്ഷയ്ക്കുള്ള വിജ്ഞാപനം വ്യാഴാഴ്ച തന്നെ പുറത്തിറക്കുമെന്നും എൻടിഎ യുടെ അഭിഭാഷകൻ നരേഷ് കൗശിക്ക് കോടതിയെ അറിയിച്ചു. പരീക്ഷ എഴുതാൻ തയ്യാറാകാത്തവർക്ക് നിലവിലുള്ള മാർക്കിൽ നിന്ന് ഗ്രേസ് മാർക്ക് കുറച്ചായിരിക്കും പ്രവേശനത്തിന് […]Read More
കൊച്ചി:രാജ്യത്ത് എടിഎം ഇടപാടുകൾക്ക് ഇനി ഉപയോക്താവ് അധികതുക നൽകേണ്ടിവരും. എടിഎം വഴി പണം പിൻവലിക്കുമ്പോൾ ബാങ്കുകൾ തമ്മിൽ ഈടാക്കുന്ന ഇന്റർ ചെയ്ഞ്ച് ഫീസ് നിലവിലുള്ള 17രൂപയിൽനിന്ന് 23 രൂപയായി ഉയർത്തുമെന്നാണ് സൂചന. ഒരു ബാങ്കിന്റെ ഉപയോക്താവ് മറ്റൊരു ബാങ്കിന്റെ എടിഎം വഴി പണം പിൻവലിക്കുമ്പോൾ ഉപയോക്താവിന്റെ ബാങ്ക് ആ ബാങ്കിന് നൽകേണ്ട ചാർജാണ് ഇന്റർ ചെയ്ഞ്ച് ഫീസ്. ഓരോ ബാങ്കും ഉപയോക്താക്കൾക്ക് സൗജന്യ എടിഎം ഉപയോഗത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്.കൂടാതെ സേവിങ്സ് അക്കൗണ്ട് ഉടമകൾക്ക് സ്വന്തം ബാങ്കിൽ ഓരോ […]Read More
ഇന്ത്യൻ വ്യോമസേന വിമാനം കുവൈത്തിലേയ്ക്ക് പുറപ്പെട്ടു ബുധനാഴ്ച പുലർച്ചെ കുവെെത്തിലെ മംഗഫ് നഗരത്തിലെ ആറ് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലേയ്ക്ക് എത്തിയ്ക്കും. ഇതിനായി ഇന്ത്യൻ വ്യോമസേനയുടെ C-130J സൂപ്പർ ഹെർക്കുലീസ് ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് കുവൈത്തിലേയ്ക്ക് പുറപ്പെട്ടു. നാളെയോടെ മൃതദേഹങ്ങൾ നാട്ടിൽ എത്തിയ്ക്കാൻ സാധിച്ചേക്കും. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങൾ തുടരുന്നതായാണ് ആരോഗ്യ വ്യക്തമാക്കി. കൊല്ലപ്പട്ടവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് ഒരുലക്ഷം രൂപ വീതവും നൽകുമെന്ന് കേരള സർക്കാർ ഇതിനോടകം തന്നെ പ്രഖ്യാപിച്ചു. തഞ്ചാവൂർ […]Read More
ആന്റിഗ്വ: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ ഒസ്ട്രേലിയ സൂപ്പർ എട്ടിൽ കടന്നു. നമീബിയയെ ഒമ്പതു വിക്കറ്റിന് തകർത്ത് മൂന്നാം വിജയം ആഘോഷിച്ചു. നാല് ഓവറിൽ 12 റൺ വഴങ്ങി നാലു വിക്കറ്റെടുത്ത സ്പിന്നർ ആദം സാമ്പയാണ് കളിയിലെ താരം. സ്കോർ:നമീബിയ 72 (17), ഓസീന് 74/1 (5.4). ആദ്യം ബാറ്റെടുത്ത നമീബിയയ്ക്ക് ഓസീസ് ബൗളിങ്ങിനുമുന്നിൽ പിടിച്ചുനിൽക്കാനായില്ല. ക്യാപ്റ്റൻ ജെറാർഡ് ഇറസ്മസ് 36 റൺ നേടി.ആദം സാമ്പക്ക് പിന്തുണയുമായി ജോഷ് ഹാസിൽവുഡും, മാർക്സ് […]Read More
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കന്ററി ഒന്നാം വർഷ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് പൂർത്തിയായപ്പോൾ അവശേഷിക്കന്നത് 70,100 സീറ്റ്. പ്രവേശനം വൈകിട്ട് അഞ്ചിന് സമാപിക്കും.ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മറ്റ് ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് സ്ഥിരപ്രവേശനമോ താൽക്കാലിക പ്രവേശനമോ നേടണം.ആദ്യ അലോട്ടു മെന്റിൽ 12,957 പേർ സ്ഥിരപ്രവേശനം നേടി. പൊതുവിഭാഗത്തിൽ 34 സീറ്റാണ് ഒഴിവുള്ളത്.രണ്ടാo ഘട്ട അലോട്ടുമെന്റിനുശേഷം വിദ്യാർഥികൾ പ്രവേശനം നേടാനില്ലാത്ത വിഭാഗത്തിലെ സീറ്റുകളും മൂന്നാം ഘട്ടത്തിൽ പരിഗണിക്കും.Read More
