ന്യൂഡൽഹി: അഗ്നിപഥ് അടക്കം സൈന്യവുമായി ബന്ധപ്പെട്ട നടപടികളിൽ ഘടക കക്ഷികൾക്കിടയിൽ അഭിപ്രായവ്യത്യാസം നിലനിൽക്കെ, പുതിയ കരസേനാ മേധാവിയുടെ നിയമനത്തിൽ തിടുക്കം ഒഴിവാക്കി മൂന്നാം നരേന്ദ്ര മോദി സർക്കാർ. സ്ഥാനമൊഴിഞ്ഞ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയ്ക്കു പകരം ഏറ്റവും മുതിർന്ന സൈനിക ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയെ ആ സ്ഥാനത്തേക്ക് നിയമിച്ചു. മെയ് 31 ന് വിരമിക്കുന്നതിന് രണ്ടു ദിവസം മുമ്പ് ജനറൽ പാണ്ഡെയുടെ കാലാവധി ഒരു മാസത്തേയ്ക്ക് നീട്ടിയത് […]Read More
തിരുവനന്തപുരം: ഷവർമ മെഷീനിൽ മുടി കുടുങ്ങിയ വിദ്യാർഥിനിയെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. ബുധനാഴ്ച പകൽ 12.15 ന് പാളയത്തെ നൂർമഹൽ റെസ്റ്റോറന്റിലാണ് സംഭവം.നിലമേൽ എൻ എൻഎസ് കോളേജിലെ വിദ്യാർഥിനിയായ അധീഷ്യയുടെ മുടിയാണ് യന്ത്രത്തിൽ കുടുങ്ങിയത്. മഴ പെയ്തപ്പോൾ കടയിലേക്ക് ഓടിക്കയറിയ വിദ്യാർഥിനിയുടെ കാൽ വഴുതിയപ്പോൾ പ്രവർത്തിച്ചു കൊണ്ടിരുന്ന മെഷീനിൽ മുടി കുടുങ്ങുകയായിരുന്നു. തുടർന്ന് യന്ത്രം സ്വിച്ച് ഓഫ് ചെയ്തങ്കിലും ഒരു ഭാഗത്തെ മുടി ഉരുകിപ്പിടിച്ചതിനാൽ പുറത്തെടുക്കാൻ കഴിഞ്ഞില്ല.Read More
ഭുവനേശ്വർ: ഒഡിഷയിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി ഗോത്രവർഗ നേതാവും നാലുതവണ എംഎൽഎയുമായ മോഹൻ ചരൺ മാജി ബുധനാഴ്ച വൈകിട്ട് 5 ന് സത്യപ്രതിജ്ഞ ചെയ്യും. കനക് വർധൻ സിങ് ദേവ്,പ്രവതി പരിദ എന്നിവർ ഉപമുഖ്യമന്ത്രിമാരായി ചുമതലയേൽക്കും. ഭുവനേശ്വറിലെ ജനത മൈതാനത്താണ് സത്യപ്രതിജ്ഞ. 52കാരനായ മോഹൻ ചരൺ മാജി ഖനി മേഖലയായ ക്യോംഞ്ചറിൽ നിന്നും 2000ത്തിലാണ് ആദ്യമായി എംഎൽഎ ആയത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ടിഡിപി നേതാവ് ചന്ദ്രബാബു […]Read More
ഫ്ലോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ളവർക്ക് ഭീഷണിയായി മാരക ബാക്ടീരയുടെ സാന്നിധ്യം. മനുഷ്യന്റെ ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന ‘ എന്ററോ ബാക്ടർ ബുഗാണ്ടെനിസ്’ എന്ന ബാക്ടീരിയയുടെ പുതിയ രൂപത്തിന്റെ വ്യാപനമാണ് ആശങ്കയാകുന്നത്.ആന്റീബയോട്ടിക്കുകളടക്കം എല്ലാ മരുന്നിനേയും പ്രതിരോധിക്കാൻ ഇരട്ട ശേഷിയുള്ള ബാക്ടീരിയയാണിത്. അതിനിടെ സുനിത വില്യംസിന്റെ മടക്ക യാത്ര നാസ 18 വരെ നീട്ടി.ഇവരെ കൂടാതെ റഷ്യയുടെ മൂന്നുപേരും നാസയുടെ അഞ്ചു പേരുമാണ് നിലയത്തിലുള്ളതു്.Read More
കേരള ഹൈക്കോടതിയിൽ 34 ഓഫീസ് അറ്റൻഡർമാരുടെ ഒഴിവ്. നേരിട്ടുള്ള നിയമനമാണ്. ജൂലൈ 2 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: എസ്എസ്എൽസി ജയം/തത്തുല്യം. പ്രായം: 1988 ജനുവരി 2നും 2006 ജനവരി ഒന്നിനുമിടയിൽ ജനിച്ചവരാകണം.അപേക്ഷ ഫീസ് 500 രൂപ. ഓൺലൈനായും സിസ്റ്റം ജനറേറ്റഡ് ഫീപേയ്മെന്റ് ചെലാനായും ഫീസടയ്ക്കാം. വിവരങ്ങൾക്ക്: www.hckrecruitment.keralacourts.in സന്ദർശിക്കുക.Read More
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ അപ്രതീക്ഷിത തിരിച്ചടിയിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ആർഎസ് മുഖപത്രമായ ഓർഗനൈസർ. പ്രധാനമന്ത്രിയുടെ പ്രഭാവത്തെയും മറ്റുചില ദേശീയ നേതാക്കളുടെ സാന്നിധ്യത്തെയും മാത്രം ആശ്രയിച്ച് തിരഞ്ഞെടുപ്പ് ജയിക്കാമെന്നു കരുതിയതിൽ പാളിച്ച പറ്റിയെന്നും ജനങ്ങളിലേക്ക് എത്തുന്നതിൽ നേതാക്കൾക്ക് വീഴ്ച്ച പറ്റിയെന്നും ഓർഗൈനസർ കുറ്റപ്പെടുത്തി. താഴെത്തട്ടിലെ ജനങ്ങളുടെ ശബ്ദം കേൾക്കാൻ ശ്രമിക്കുന്നില്ല. പാർട്ടിക്കായി സ്വയം സമർപ്പിച്ച മുതിർന്ന നേതാക്കളെ തഴഞ്ഞ് പുതുതലമുറയിലെ സെൽഫി കേന്ദ്രീകൃത ആക്ടിവിസ്റ്റുകളെ ഉയർത്തിയത് പ്രതികൂല സ്വാധീനമാണുണ്ടാക്കിയതെന്നും ലേഖനങ്ങളിൽ ആരോപിച്ചു. മുതിർന്ന ആർഎസ്എസ് നേതാവ് രത്തൻ […]Read More
കണ്ണൂര്‍ പയ്യാമ്പലത്ത് ഇ കെ നായനാരുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി സുരേഷ് ഗോപി. കേന്ദ്ര സഹമന്ത്രിയായതിനുശേഷം ആദ്യത്തെ കേരള സന്ദര്‍ശനത്തിലാണ് സുരേഷ് ഗോപിയുടെ കണ്ണൂരിലേക്കുള്ള വരവ്. നായനാരുടെ വീട്ടില്‍ ഭാര്യ ശാരദ ടീച്ചര്‍ സുരേഷ് ഗോപിയെ സ്വീകരിച്ചു. സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്ന് ശാരദ ടീച്ചര്‍ പ്രതികരിച്ചു. ‘രാഷ്ട്രീയത്തിന് അതീതമായി പാവങ്ങളെ സഹായിക്കുന്ന ആളാണ് സുരേഷ് ഗോപി. ഇതിനുമുമ്പും പല തവണ വീട്ടിലെത്തി തന്നെ കണ്ടിട്ടുണ്ട്. ഭക്ഷണവും കഴിച്ചിട്ടുണ്ട്. മന്ത്രിയെന്ന നിലയില്‍ സുരേഷ് ഗോപിക്ക് നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും […]Read More
ഇടതു സൈബർ ഇടങ്ങളായി അറിയപ്പെടുന്ന ‘പോരാളി ഷാജി’ അടക്കമുള്ള സമൂഹമാധ്യമ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ് കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. യുവാക്കൾ സമൂഹമാധ്യമങ്ങൾ മാത്രം നോക്കിയതിന്റെ ദുരന്തം തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായതായി അദേഹം പറഞ്ഞു. ‘‘സമൂഹമാധ്യമങ്ങൾ മാത്രം നോക്കി നിൽക്കുന്ന ഒരു ശീലം നമ്മുടെ ചെറുപ്പക്കാർക്കിടയിൽ വ്യാപകമായി വരുന്നതിന്റെ ദുരന്തം ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനെതിരായി ചിന്തിക്കാൻ ഇടയായി. പാർട്ടി പ്രവർത്തകരും ഇടതുപക്ഷ പ്രസ്ഥാനത്തോടു കൂറുള്ളവരും ഒരു കാര്യം മനസിലാക്കണം. ഇടതുപക്ഷമെന്ന് നമ്മൾ കരുതുന്ന സമൂഹമാധ്യമത്തിലെ പല ഗ്രൂപ്പുകളെയും വിലയ്ക്കുവാങ്ങി.Read More
തിരുവനന്തപുരം: മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ ഇ ഡി അന്വേഷണം. കള്ളപ്പണ ഇടപാടിലാണ് അന്വേഷണം. സിനിമയ്ക്ക് വേണ്ടി ഏഴ് കോടി രൂപ മുടക്കിയയാൾക്ക് പണം തിരികെ നൽകിയില്ലെന്ന പരാതിയിലാണ് അന്വേഷണം. നിർമ്മാതാവ് ഷോൺ ആന്റണിയെ ഇ ഡി ചോദ്യം ചെയ്തു. നിർമ്മാതാവും നടനുമായ സൗബിൻ ഷാഹിറിനെയും ചോദ്യം ചെയ്യും. സാമ്പത്തിക തട്ടിപ്പ് കേസിൽ സിനിമ നിർമാതാക്കൾക്കെതിരെ ഹൈക്കോടതിയിൽ പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നിർമാതാക്കൾ നടത്തിയത് മുൻധാരണ പ്രകാരമുള്ള ചതിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപേ […]Read More
കേന്ദ്രമന്ത്രിസഭയിൽ പെട്രോളിയം വകുപ്പിന്റെ ചുമതല ഏറ്റെടുത്ത് സുരേഷ് ഗോപി . ഹർദീപ് സിംഗ് പുരിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ചുമതലയേറ്റെടുത്ത ശേഷം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, കേരളത്തിന്റെയും പ്രത്യേകിച്ച് തൃശൂരിലെയും ജനങ്ങളോടുള്ള തന്റെ നന്ദി രേഖപ്പെടുത്തി. ഭൂരിഭാഗം മന്ത്രിമാരും ഇതേദിവസം തന്നെ ചുമതല ഏറ്റെടുക്കാനാണ് സാധ്യത. കേന്ദ്രമന്ത്രിസഭയ്ക്ക് വകുപ്പുകൾ അനുവദിച്ചതിനെത്തുടർന്ന് തിങ്കളാഴ്ചയാണ് സുരേഷ് ഗോപിയെ ടൂറിസം, പെട്രോളിയം, പ്രകൃതി വാതക വകുപ്പ് സഹമന്ത്രിയാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ആദ്യ വിജയം അടയാളപ്പെടുത്തി കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി […]Read More
