കേരള ഹൈക്കോടതിയിൽ 34 ഓഫീസ് അറ്റൻഡർമാരുടെ ഒഴിവ്. നേരിട്ടുള്ള നിയമനമാണ്. ജൂലൈ 2 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: എസ്എസ്എൽസി ജയം/തത്തുല്യം. പ്രായം: 1988 ജനുവരി 2നും 2006 ജനവരി ഒന്നിനുമിടയിൽ ജനിച്ചവരാകണം.അപേക്ഷ ഫീസ് 500 രൂപ. ഓൺലൈനായും സിസ്റ്റം ജനറേറ്റഡ് ഫീപേയ്മെന്റ് ചെലാനായും ഫീസടയ്ക്കാം. വിവരങ്ങൾക്ക്: www.hckrecruitment.keralacourts.in സന്ദർശിക്കുക.Read More
കേരള സർവകലാശാല ഗവ./എയ്ഡഡ് / സ്ഥാശ്രയ / കെയുസിടിഇ കോളേജുകളിലേക്കുള്ള ബി എഡ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ, റിസർവേഷൻ, മാനേജ്മെന്റ്, സ്പോർട്സ് ക്വോട്ട, പി ഡബ്യൂഡി, ട്രാൻസ്ജൻ സർ,ടിഎൽഎം,ലക്ഷദ്വീപ് സ്വദേശികൾ അടക്കം ഏകജാലകം വഴി അപേക്ഷിക്കണം.ജൂൺ 20വരെ ഓപ്ഷൻ സെലക്ട് ചെയ്യാം. പ്രിന്റൗട്ടും ഫീസ് രസീതും പ്രവേശന സമയത്ത് ഹാജരാക്കണം. ഫീസ് 700 രുപ . വിവരങ്ങൾക്ക്: https://admissions.keralauniversity.ac.in ഫോൺ:9188524612,Read More
തിരുവനന്തപുരം: രോഗികകളുടെ ഗതാഗതത്തിനായി യന്ത്രവൽകൃത ‘ട്രോളി ഇ-ഡ്രൈവ് വികസിപ്പിച്ച് ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി. ബാർട്ടൺഹിൽ ഗവ. എൻജിനീയറിംഗ് കോളേജിന്റെ സഹകരഞ്ഞത്തോടെയാണ് പുതിയ സംവിധാനം. സ്ട്രക്ചറുകൾ തള്ളുമ്പോഴുള്ള സുരക്ഷിതയില്ലായ്മയും ജീവനക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടും ഇല്ലാതാക്കാനും ഡോക്ടറുടെയടുത്ത് രോഗിയെ എത്തിക്കുന്നത് വൈകാതിരിക്കാനു മാണിത്. റീചാർജ് ചെയ്യാവുന്ന ബാറ്ററിയാൽ പ്രവർത്തിക്കുന്നതാണ് മോട്ടോർ.ബയോ ആക്ടീവ് സെറാമിക് ബീഡുകൾ മുഖേന ആന്റി ബയോട്ടിക്കുക ൾ, അണുബാധയേറ്റ എല്ലുകളിലേക്ക് എത്തിക്കുന്ന സാങ്കേതിക വിദ്യ, […]Read More
തിരുവനന്തപുരം: വ്യവസായ, കൃഷി വകുപ്പുകളുടെ കീഴിലുള്ള സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങളും കെ സ്റ്റോർ വഴി വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിയമസഭയെ അറിയിച്ചു. റേഷൻകടകളെ ആധുനിക സാങ്കേതിക സൗകര്യം ഉപയോഗിച്ച് ശക്തിപ്പെടുത്താനാണ് കെ സ്റ്റോറുകൾ ആരംഭിച്ചത്. 488 റേഷൻ കടകളാണ് ഇത്തരത്തിൽ ഉയർത്തിയത്. 427 റേഷൻ കടകളിൽക്കൂടി കെ സ്റ്റോറാക്കുന്ന നടപടി അന്തിമഘട്ടത്തിലാണ്. ഓണത്തിനു മുൻപ് 1000 കെ സ്റ്റോറുകൾ കൂടി പ്രവർത്തന സജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു. 4 […]Read More
ടൂറിസം, സാംസ്കാരികം,പെട്രോളിയം പ്രകൃതി വാതകം വകുപ്പുകളാണ് തൃശ്ശൂർ എംപിക്ക് ലഭിച്ചത് ഇന്നലെ ദൈവനാമത്തിൽ സത്യവാചകം ചൊല്ലിയാണ് സുരേഷ് ഗോപി സ്ഥാനമേറ്റത്. കേരളത്തിലെ ബി.ജെ.പിയുടെ ചരിത്രത്തിൽ ഇനി എക്കാലവും രേഖപ്പെടുത്തിവെയ്ക്കപ്പെടേണ്ട പേരാണ് സുരേഷ് ഗോപി. ഇന്ത്യയിലാകെ ഭരണം പിടിച്ചിട്ടും കേരളത്തിൽ ഒരു സീറ്റുപോലും നേടാൻ സാധിച്ചില്ല എന്നുള്ളത് ബിജെപിയെ സംബന്ധിച്ചിടത്തോളം നിരാശാജനകമായിരുന്നു. തൃശൂരിൽ 74,686 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി ഒന്നാമനാകുന്നത്. ‘കേരളത്തിനൊരു കേന്ദ്രമന്ത്രി, തൃശൂരിനൊരു കേന്ദ്രമന്ത്രി’ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു സുരേഷ് ഗോപിയുടെ പ്രചരണം. 2024 ലോക്സഭ […]Read More
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഡൽഹിയിൽ നടക്കുന്നതിന് തൊട്ടു മുൻപ് ജമ്മുകാശ്മീരിൽ തീർഥാടകർ സഞ്ചിച്ച ബസിനുനേരെ ഭീകരാക്രമണം. നിയന്ത്രണംവിട്ട ബസ് മലയിടുക്കിലേക്ക് പതിച്ച് പത്ത്പേർ മരിച്ചു.33പേർക്ക് പരിക്കേറ്റു. ജമ്മുവിലെ റിയാസി ജില്ലയിലെ ശിവ്ഖോരി ക്ഷേത്രത്തിലേക്ക് പോയവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച വൈകിട്ട് 6.10 ന് പൂണിയ ടേരിയത്ത് ഗ്രാമത്തിലാണ് സംഭവം. റിയാസിൽനിന്ന് ശിവ് ഖേരിയിലേക്ക് പുറപ്പെട്ട 53 സീറ്റുള്ള ബസിനു നേരെ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർത്തു. ദുഷ്ക്കരമായ മലമ്പ്രദേശത്ത് പ്രദേശവാസികളാണ് […]Read More
മുംബൈ: മുംബൈ വിമാനത്താവളത്തിൽ ഒരേ റൺവേയിൽ മിനിട്ടുകൾ വ്യത്യാസത്തിൽ രണ്ടു വിമാനങ്ങൾ. 27ാം നമ്പർ റൺവേയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനം ടേക്ക് ഓഫ് തുടങ്ങിയ ഉടൻ അതേ റൺവേയിൽ തൊട്ടുപിന്നിലായി ഇൻഡോറിൽ നിന്നുള്ള ഇൻഡിഗോ വിമാനം ഇറങ്ങുകയായിരുന്നു. തലനാരിഴക്കാണ് അപകടം ഒഴിവായതു്. ഇതിന്റെ വീഡിയ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഏവിയേഷൻ അന്വേഷണം ആരംഭിച്ചു. എടിസി യുടെ നിർദേശപ്രകാരമാണ് ലാൻഡ് ചെയ്തതെന്ന് ഇൻഡിഗോയും, […]Read More
ഹൈദരാബാദ്: റാമോജി ഫിലിം സിറ്റി സ്ഥാപകനും വൻകിട മാധ്യമസ്ഥാപനങ്ങളുടെ ഉടമയുമായ റാമോജി റാവു(87) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ശനിയയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. അസുഖബാധിതനായി ബുധനാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതു്. പത്ര പ്രവർത്തനം, സാഹിത്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ സംഭാവനകൾക്ക് 2016 ൽ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചു. ഏറ്റവും പ്രചാരമുള്ള തെലുഗു പത്രം ഈനാട്, ഇടിവി ചാനൽ, ഡിജിറ്റൽ മീഡിയ, ഇടിവി ഭാരത്, ഈനാട് ജേർണലിസം, മയൂരി ഫിലിം സിസ്ട്രിബ്യൂഷൻ, […]Read More
സംസ്കൃത സർവകലാശാല പുതുതായി ആരംഭിക്കുന്ന നാല് വർഷ ബിരുദം, ബി എഫ്എ, ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 12 വരെ ദീർഘിപ്പിച്ചു. വിവരങ്ങൾക്ക്:https://ugadmission.ssus.ac.in.Read More
ഇന്ന് രാത്രി 12 മണിയോടെയാണ് ടോളിoഗ് നിരോധനം ആരംഭിക്കുന്നത്. ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസം സംസ്ഥാനത്ത് ട്രോളിംഗ് നിരോധനമുണ്ടാകും. പരമ്പരാഗത വള്ളങ്ങള്‍ക്ക് മാത്രമെ ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് അനുമതിയുള്ളു. നിരോധനം ലംഘിക്കുന്ന ബോട്ടുള്‍ക്കതിരെ നടപടിയെടുക്കുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. നിരോധനം ലംഘിക്കുന്നവരെ നിരീക്ഷിക്കാന്‍ കോസ്റ്റല്‍ പൊലീസുണ്ടാകും. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ട്രോളിംഗ് നിരോധന കാലയളവില്‍ ഇന്‍ബോര്‍ഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയര്‍ വള്ളം മാത്രമേ അനുവദിക്കൂ. നിരോധന […]Read More
