ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ നവജാതശിശു മരിച്ചു. വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. കൃത്യമായ പരിചരണം ലഭിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. പ്രസവവേദന വന്നിട്ടും സൗമ്യയെ ലേബർ റൂമിലേക്ക് മാറ്റിയില്ലെന്നും യുവതി വാര്‍ഡിൽ കിടന്ന് പ്രസവിച്ചു എന്നുമാണ് ആരോപണം. പ്രസവസമയം മെഡിക്കൽ വിദ്യാർഥികൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും ബന്ധുക്കൾ ആരോപിച്ചു. ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന കുഞ്ഞിനെ ഐസിയുവിൽ പ്രവേശിപ്പിച്ചതായിരുന്നു.Read More
പുനെ: ഇന്ത്യൻ വ്യോമസേനയുടെ സുഖോയി യുദ്ധവിമാനം പരീക്ഷണപ്പറക്കലിനിടെ തകർന്നു വീണു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലാണ് യുദ്ധവിമാനം തകർന്ന് വീണത്.പൈലറ്റും സഹ പൈലറ്റും വിമാനത്തിൽ നിന്ന് പാരച്ച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു. ഇവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.Read More
കൊച്ചി: മാധ്യമങ്ങൾ ഊതിപ്പെരുപ്പിച്ച എക്സിറ്റ് പോൾ ആ വേശത്തിന്റെ കെണിയിൽപ്പെട്ട് കുതിച്ചുയർന്ന ഓഹരി വിപണി വോട്ടെണ്ണൽ ദിനത്തിൽ കുത്തനെ തകർന്നു വീണു. ബിഎസ്ഇ സെൻസെക്സ് 5.74 ശതമാനവും എൻഎസ്ഇ നിഫ്റ്റി 5.93 ശതമാനവും നഷ്ടം നേരിട്ടു. വ്യാപാരത്തിനിടയിൽ സെൻസെക്സ് 6,234.35 പോയിന്റ് നഷ്ടത്തിൽ 70234.43 ലേക്കും, നിഫ്റ്റി 1,982.45 പോയിന്റ് നഷ്ടപ്പെട്ട് 21281.45ലേക്കും താഴ്ന്നു. നിഫ്റ്റിയിൽ അദാനി ഗ്രൂപ്പ് ഓഹരികൾ വൻ തകർച്ച നേരിട്ടു.എന്നാൽ ഹിന്ദുസ്ഥാൻ യൂണിലിവർ, ടിസിഎസ് ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം […]Read More
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ 2014 ലേതിന് സമാനമായ ജനവിധിയിലൂടെ കേരളത്തിൽ വീണ്ടും യുഡിഎഫിന് മേൽക്കൈ. 20 ൽ18 സീറ്റിൽ യുഡിഎഫ് വിജയിച്ചപ്പോൾ ഓരോ സീറ്റു വീതം എൽഡിഎഫിനും ബിജെപിയ്ക്കും ലഭിച്ചു. യുഡിഎഫിന് ലഭിച്ചതിൽ 14 സീറ്റ് കോൺഗ്രസിനും രണ്ട് മുസ്ലിം ലീഗിനും ഓരോ സീറ്റുവീതം കേരള കോൺഗ്രസിനും ആർഎസ്പിയ്ക്കുമാ ണ്.ദേശീയ തലത്തിൽ ബിജെപിയ്ക്ക് തിരിച്ചടി കിട്ടിയപ്പോഴും തൃശൂരിൽ സുരേഷ് ഗോപിയ്ക്ക് വിജയിക്കാനായി.യുഡിഎഫ് വോട്ടിൽ നല്ലൊരു ശതമാനം തൃശൂരിൽ ബിജെപി പിടിച്ചെടുത്തു.. […]Read More
പുതിയ സർക്കാർ രൂപീകരണത്തിന് മുന്നോടിയായി നരേന്ദ്ര മോദി സർക്കാർ രാജിവെച്ചു. രാജിക്കത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപതി മുർമുവിന് കൈമാറി. രാജി സ്വീകരിച്ച രാഷ്ട്രപതി, പുതിയ സർക്കാർ അധികാരത്തിലേറുന്നത് വരെ മന്ത്രിസഭ തുടരാൻ ആവശ്യപ്പെട്ടു.Read More
ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപിക്ക് ആശംസകളുമായി മോഹൻലാൽ. സോഷ്യൽ മീഡിയയിലാണ് സുരേഷ്ഗോപിയുടെ ചിത്രം പങ്കുവെച്ച് മോഹൻലാൽ ആശംസകൾ അറിയിച്ചിരിക്കുന്നത്. ‘കൺഗ്രാറ്റ്സ് ഡിയർ സുരേഷ്’, എന്നായിരുന്നു മോഹൻലാലിന്റെ കുറിപ്പ്. നിരവധി താരങ്ങൾ സുരേഷ് ഗോപിക്ക് ആശംസകൾ അറിയിച്ച് രംഗത്തെത്തിയിരുന്നു. മമ്മൂട്ടിയും താരത്തിന് ആശംസ അറിയിച്ചു. ‘നിങ്ങളുടെ വിജയത്തിന് പ്രിയ സുരേഷ് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ’, എന്നായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്.Read More
മൂന്നാം തവണയും ജനങ്ങൾ എൻഡിഎയിൽ വിശ്വാസം അർപ്പിച്ചെന്ന് നരേന്ദ്രമോദി. ലോക്സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. തുടർച്ചയായി മൂന്നാം തവണയും ജനങ്ങൾ എൻഡിഎയിൽ വിശ്വാസം അർപ്പിച്ചെന്നും, ഇത് ഇന്ത്യയുടെ ചരിത്രത്തിലെ ഒരു ചരിത്ര നേട്ടമാണെന്നും എക്സിൽ മോദി കുറിച്ചു. ഈ വാത്സല്യത്തിന് ഞാൻ ഓരോ ജനതയെയും വണങ്ങുന്നുവെന്നും മോദി കുറിച്ചു. കുറിപ്പിന്റെ പൂർണ്ണരൂപം:Read More
എക്സിറ്റ് പോൾ പ്രവചനങ്ങൾ ശരിവച്ച് കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നു. തൃശൂരിലൂടെ കേരളത്തിൽ അക്കൗണ്ട് തുറന്ന ബിജെപി സംസ്ഥാനത്ത് മത്സരിച്ച മിക്കയിടങ്ങളിലും വോട്ടും ഉയർത്തി എന്നതും ശ്രദ്ധേയമാണ്. നിരവധി മണ്ഡലങ്ങളില്‍ വളരാനായതോടെ സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാന ശക്തിയായി ബിജെപി ഉയരുന്നുവെന്നാണ് ലോകസഭ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ 11 നിയമസഭ മണ്ഡലങ്ങളില്‍ ഇത്തവണ ബിജെപി ഒന്നാമതെത്താനും 9 മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്താനും ബിജെപിക്ക് സാധിച്ചു. ഇതിൽ ഒന്നാമതെത്തിയ ആറ് മണ്ഡലങ്ങൾ തൃശൂരിലാണ്. വോട്ടെണ്ണലിൻ്റെ തുടക്കം മുതൽ മികച്ച […]Read More
മുംബൈ: പിൻവലിച്ച 2000 രൂപ നോട്ടുകളിൽ 97.82 ശതമാനവും തിരിച്ചെത്തിയതായി ആർബിഐ. 7,775 കോടി രൂപയുടെ നോട്ടുകൾ ഇപ്പോഴും ജനങ്ങളുടെ പക്കലാണ്. 2023 മെയ് 19 നാണ് 2000 രൂപ നോട്ടുകൾ ആർബിഐ പിൻവലിച്ചത്. 2000 രൂപ നോട്ടുകളുടെ നിയമപ്രാബല്യം തുടരും.Read More
തിരുവനന്തപുരം: ഡിജിറ്റൽ സർവേയ്ക്കുശേഷം സ്വകാര്യവ്യക്തികളുടെ കൈവശം അവരവരുടെ അതിർത്തിക്കുള്ളിൽ അളവിൽ കൂടുതൽ ഭൂമിയുണ്ടെങ്കിൽ പ്രത്യേക ഉടമസ്ഥതാ രേഖ നൽകാൻ സർക്കാർ നടപടി. ഇതിനായി നിയമം തയ്യാറാക്കാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. നിയമസഭാ സമ്മേളനത്തിൽ ഇതിനായി ബിൽ അവതരിപ്പിക്കും. റീസർ യും ഡിജിറ്റൽ സർവേയും പൂർത്തിയായിവരുന്നു . എന്നാൽ അധിക ഭൂമിക്ക് ഉടമസ്ഥാവകാശം നൽകിയിരുന്നില്ല. ഡിജിറ്റൽരേഖ പ്രകാരമുള്ള ഭൂമി ക്രമീകരിച്ച് നൽകുന്നതാകും പ്രത്യേക ഉടമസ്ഥതാ രേഖ. ഇതിനുള്ള ക്കമുള്ള കാര്യങ്ങൾ ഉന്നതതല സമിതി തീരുമാനിക്കും.Read More
