ന്യൂഡൽഹി: പൊതു തെരഞ്ഞെടുപ്പ് നടത്തിയ രീതിയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി വിരമിച്ച ഹൈക്കോടതി ജഡ്ജിമാർ രാഷ്ട്രപതി ഉൾപ്പെടെയുള്ളവർക്ക് തുറന്ന കത്ത് നൽകി. ന്യൂനപക്ഷങ്ങൾക്കെതിരായ തീവ്ര വിദ്വേഷപ്രചാരണം തടയുന്നതിലും കൃത്യമായ പോളിങ് കണക്കുകൾ പുറത്തുവിടുന്നതിലും തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങൾ തടയുന്നതിലും തെരഞ്ഞെടുപ്പ് കമീഷന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ച ആശങ്കപ്പെടുത്തുന്നു. മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജിമാരായ ജി എം അക്ബർ അലി,അരുണാ ജഗദീശൻ,, ഡി ഹരിപരന്തമൻ, പി ആർ ശിവകുമാർ, സി ടി ശെൽവം,എസ് […]Read More
ബിജെപി കേരളത്തിൽ അക്കൗണ്ട് തുറന്നു ഏറെ കാത്തിരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ഫലം പുറത്തുവന്നപ്പോൾ അപ്രതീക്ഷിത വിധിയാണ് കേരളത്തിലുണ്ടായത്. ചരിത്രത്തിലാദ്യമായി ബിജെപി കേരളത്തിൽ അക്കൗണ്ട് തുറന്നു. തിരുവനന്തപുരത്ത് ശശി തരൂരിന് കടുത്ത മത്സരമാണ് അവസാനം വരെ രാജീവ് ചന്ദ്ര ശേഖർ നൽകിയത്. യുഡിഎഫും ബിജെപിയും മികച്ച മുന്നേറ്റം നടത്തിയപ്പോൾ തകർന്നടിഞ്ഞത് എൽഡിഎഫ് ആണ്. വോട്ടെണ്ണലിൻ്റെ ആദ്യ ഘട്ടത്തിൽ വിവിധയിടങ്ങളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ ലീഡ് ചെയ്തിരുന്നു. പ്രത്യേകിച്ച് പോസ്റ്റൽ വോട്ട് എണ്ണി കൊണ്ടിരുന്നപ്പോൾ കാസർഗോഡും, കണ്ണൂരും, മാവേലിക്കരയുമെല്ലാം എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് ലീഡ് നൽകി. […]Read More
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. വോട്ടെണ്ണലിന് സംസ്ഥാനത്തെ കേന്ദ്രങ്ങളും സജ്ജമായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ജൂൺ നാലിന് രാവിലെ എട്ടു മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. സുതാര്യവും സുരക്ഷിതവുമായി വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയാക്കാനുള്ള നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും സഞ്ജയ് കൗൾ അറിയിച്ചു. കേരളത്തിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ തിരുവനന്തപുരം-ആറ്റിങ്ങൽ മണ്ഡലങ്ങള്‍: മാർഇവാനിയോസ് കോളേജ്, തിരുവനന്തപുരം കൊല്ലം മണ്ഡലം: തങ്കശ്ശേരി സെന്റ്.അലോഷ്യസ് എച്ച് എസ് എസ് പത്തനംതിട്ട മണ്ഡലം: ചെന്നീർക്കര കേന്ദ്രീയവിദ്യാലയം മാവേലിക്കര മണ്ഡലം: മാവേലിക്കര ബിഷപ്പ് മൂർ കോളേജ് […]Read More
തിരുവനന്തപുരം: കേരളത്തില്‍ അക്കൗണ്ട് തുറന്നാല്‍ വമ്പന്‍ ആഘോഷമാക്കാന്‍ തീരുമാനിച്ച് സംസ്ഥാനത്തെ ബിജെപി നേതൃത്വം. കേരളത്തിലെ വിജയം ആഘോഷിക്കാന്‍ തന്നെയാണ് ഒരുക്കമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി സി ശിവന്‍കുട്ടി പറഞ്ഞു. തങ്ങള്‍ നേരത്തെ വിലയിരുത്തിയത് പോലെ തന്നെയാണ് എക്സിറ്റ് പോള്‍ ഫലങ്ങളെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. ഇത്തവണ അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസം നേതൃത്വത്തിനുണ്ട്. പ്രധാന നേതാക്കളെല്ലാം തിരുവനന്തപുരത്തുണ്ട്.Read More
ലോക്സഭ തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലം അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്നും ആദ്യ ഫല സൂചന രാവിലെ ഒമ്പത് മണിയോടെ ലഭിക്കുമെന്നും സഞ്ജയ് കൗള്‍ പറഞ്ഞു. നാളെ രാവിലെ എട്ട് മുതല്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങും. തുടര്‍ന്ന് രാവിലെ എട്ടരയോടെ ഇവിഎം വോട്ടുകളും എണ്ണും. ഇവിഎം വോട്ടുകള്‍ എണ്ണി തുടങ്ങുന്നതിനൊപ്പം പോസ്റ്റല്‍ ബാലറ്റും എണ്ണും. ഒരുക്കങ്ങളെല്ലാം പൂര്‍ണമാണ്. ജില്ലാ കളക്ടര്‍മാരുമായി അവലോകന യോഗം ചേര്‍ന്ന് ഒരുക്കം വിലയിരുത്തിയിട്ടുണ്ട്. എല്ലാം സുതാര്യമായി തന്നെ നടക്കും. വടകരയില്‍ […]Read More
ബീജിങ്:ചൈനയുടെ ചാങ് ഇ6 പേടകം ചന്ദ്രന്റെ മറുപുറത്ത് വിജയകരമായി സോഫ്റ്റ് ലാന്റ് ചെയ്തു. സാമ്പിൾ ശേഖരിച്ച് ഉടൻ മടങ്ങുന്നതിനുള്ള ദൗത്യവുമായി ഞായറാഴ്ച പുലർച്ചെ 6.23 നാണ് ഏയ്കൻ സമതലത്തിലിറങ്ങിയത്. മെയ് മൂന്നിന് വിക്ഷേപിച്ച പേടകം എട്ടിനാണ് ചാന്ദ്രപഥത്തിലെത്തിയത്. തുടർന്ന് പടിപടിയായി പഥം താഴ്ത്തി. ഓർബിറ്ററിൽ നിന്ന് 30ന് ലാൻഡർ വേർപെട്ടിരുന്നു. പേടകത്തിലെ ലേസർ ത്രീഡി സ്കാനറിന്റെ സഹായത്തോടെയാണ് സുരക്ഷിതമായ ലാൻഡിങ് സ്ഥലം തെരഞ്ഞെടുത്തതെന്ന് ചൈനാ നാഷണൽ സ്പേയ്സ് അഡ്മിനിസ്ട്രേഷൻ പറഞ്ഞു. ഭൂമിയുമായുള്ള ലാൻഡറിന്റെ ആശയവിനിമയം ഉറപ്പാക്കുന്നത് ക്വക്വിയോ […]Read More
മധുര:കൈക്കൂലി വാങ്ങുന്നതിൽനിന്ന് സർക്കാർ ജീവനക്കാരനായ ഭർത്താവിനെ നിരുത്സാഹപ്പെടുത്തേണ്ടത് ഭാര്യയുടെ കടമയാണെന്ന് മദ്രാസ് ഹൈക്കോടതി. ഭർത്താവ് വാങ്ങിയ കൈക്കൂലിയുടെ പങ്കുപറ്റുന്ന ഭാര്യയും പരിണിത ഫലം അനുഭവിക്കേണ്ടിവരുമെന്നും ഹൈക്കോടതിയുടെ മധുര ബെഞ്ചിലെ ജസ്റ്റിസ് കെ കെ രാമകൃഷ്ണൻ നിരീക്ഷിച്ചു.അനധികൃത സ്വത്തു സമ്പാദനക്കേസിൽ പൊലീസുകാരനായ ഭർത്താവിനൊപ്പം പ്രതിയായ ഭാര്യയുടെ ശിക്ഷ റദ്ദാക്കാൻ വിസമ്മതിച്ചു കൊണ്ടാണ് കോടതിയുടെ പരാമർശം.അഴിമതിക്കേസിൽ പ്രതിയായ സബ് ഇൻസ്പെക്ടർ വിചാരണയ്ക്കിടെ മരിച്ചതോടെ ഭാര്യയെ കൂട്ടുപ്രതിയാക്കിയിരുന്നു.Read More
പ്രഗ്നാനന്ദ കരുവാനയെ വിഴ്ത്തിനോർവെ:മുൻ ലോക ചാമ്പ്യനും ഒന്നാം റാങ്കുകാരനുമായ മാഗ്നസ് കാൾസനെ വീഴ്ത്തിയ ഇന്ത്യയുടെ കൗമാരതാരം ആർ പ്രഗ്നാനന്ദ ഫാബിയാനോ കരുവാനയെയും തോൽപ്പിച്ചു. അമേരിക്കൻ താരം ലോകരണ്ടാം റാങ്കുകാരനാണ്. 77 നീക്കത്തിലാണ് പതിനെട്ടുകാരൻ പ്രഗ്നാനന്ദയുടെ വിജയം. നോർവെ ചെസ് ചാമ്പ്യൻഷിപ്പ് അഞ്ച് റൗണ്ട് പൂർത്തിയായപ്പോൾ പത്ത് പോയിന്റുമായി അമേരിക്കയുടെ ഹികാരു നകാമുറയാണ് ഒന്നാമത്. കാൾസന് ഒമ്പത് പോയിന്റുണ്ട്.പ്രഗ്നയ്ക്ക് എട്ടര പോയിന്റ്. വനിതകളിൽ ഇന്ത്യയുടെ ആർ വൈശാലി പത്തു പോയിന്റുമായി ഒന്നാം സ്ഥാനം തുടർന്നു.Read More
വയനാട് ലോക്സഭാ മത്സരത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ശക്തമായി നിലകൊള്ളുന്നുവെന്നും തുടർച്ചയായി ഈ സീറ്റിൽ അദ്ദേഹം വിജയിച്ചേക്കുമെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു. എക്സിറ്റ് പോൾ പ്രകാരം ബിജെപി സ്ഥാനാർത്ഥിയും സംസ്ഥാന പാർട്ടി അധ്യക്ഷനുമായ കെ സുരേന്ദ്രനെതിരെയാണ് രാഹുൽ ഗാന്ധിയുടെ ഈ മുൻതൂക്കം. മുതിർന്ന സിപിഐ നേതാവ് ആനി രാജയാണ് മത്സരരംഗത്തുള്ള മറ്റൊരു സ്ഥാനാർത്ഥി.Read More
ഇടക്കാല ജാമ്യത്തിൻ്റെ കാലാവധി അവസാനിച്ചതോടെ അരവിന്ദ് കെജ്രിവാൾ തിഹാർ ജയിലിലേയ്ക്ക് മടങ്ങി. എന്നാൽ ഞായറാഴ്ച ജൂൺ അഞ്ച് വരെ ജുഡീഷ്യൽ കസ്റ്റഡിയിലേക്കാണ് വിട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കെജ്രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. കീഴടങ്ങിയതിന് ശേഷം ജയിൽ ഉദ്യോഗസ്ഥർ കെജ്രിവാളിനെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുമെന്ന് വൃത്തങ്ങൾ അറിയിച്ചു. മെഡിക്കൽ ചെക്കപ്പിൽ അദ്ദേഹത്തിൻ്റെ ഷുഗർ, രക്തസമ്മർദ്ദം എന്നിവയുടെ അളവും ജയിൽ അധികൃതർ രേഖപ്പെടുത്തും. കീഴടങ്ങുന്നതിന് മുമ്പ്, കെജ്രിവാൾ രാജ് ഘട്ടിൽ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിക്കുകയും കൊണാട്ട് പ്ലേസിലെ ഹനുമാൻ […]Read More
