ന്യൂയോർക്ക്:ട്വന്റി20 ലോകകപ്പിനുള്ള ആദ്യ മത്സരം ഇന്നു രാവിലെ ആറിന് ആതിഥേയരായ അമേരിക്കയും ക്യാനഡയും തമ്മിൽ നടക്കും. രാത്രി എട്ടു മണിക്ക് വെസ്റ്റിൻഡീസ് പപ്പുവ ന്യൂഗിനിയെ നേരിടും. ഇന്ത്യയുടെ ആദ്യമത്സരം ബുധനാഴ്ച രാത്രി എട്ടിന് അയർലൻഡുമായാണ്. ഇന്ത്യ ലോകകപ്പ് നേടിയിട്ട് 17 വർഷമായി. 2007 ൽ മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തിലാണ് കപ്പ് നേടുന്നത്. എന്നാൽ 2014 ൽ റണ്ണറപ്പായി.ഇന്ത്യൻ ടീമിൽ മാറ്റത്തിനു മുമ്പുള്ള അവസാന ലോകകപ്പാണ്.Read More
ന്യൂഡൽഹി:പൊതു തെരഞ്ഞെടുപ്പിന്റെ അന്തിമഘട്ടത്തിൽ ശനിയാഴ്ച വൈകിട്ട് അഞ്ചുമണിവരെ പോളിങ് 59.45 ശതമാനം മാത്രo.അവസാനഘട്ട പോളിങ്ങിൽ പലയിടത്തും അനിഷ്ട സംഭവങ്ങളുണ്ടായി. ബംഗാളിൽ തൃണമുൽ കോൺഗ്രസ്-ബിജെപി പ്രവർത്തകർ പയിടത്തും ഏറ്റുമുട്ടി.പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, നടി കങ്കണ റണാവത്ത്, ലാലുപ്രസാദ് യാദവിന്റെ മകൾ മിസ ഭാരതി, മമതാ ബാനർജിയുടെ അനന്തിരവൻ അഭിഷേക് ബാനർജി തുടങ്ങി നിരവധി പ്രമുഖർ ഏഴാം ഘട്ടത്തിൽ ജനവിധി തേടി. വോട്ടെടുപ്പ് പുർത്തിയായശേഷം വാർത്താ സമ്മേളനം നടത്തുന്ന കീഴ്വഴക്കം ഇത്തവണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ […]Read More
തിരുവള്ളുവരുടെ പ്രതിമയിൽ ആദരമർപ്പിച്ചതിനുശേഷമായിരുന്നു പ്രധാനമന്ത്രിയുടെ മടക്കം. വിവേകാനന്ദ സ്മാരകത്തിൽനിന്നു കന്യാകുമാരി തീരത്തേയ്ക്കു ബോട്ടിലാണ് പ്രധാനമന്ത്രി എത്തിയത് വിവേകാനന്ദപ്പാറയിലെ 45 മണിക്കൂര്‍ ധ്യാനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയില്‍ നിന്നും മടങ്ങി. ധ്യാനത്തിന് പിന്നാലെ തിരുവള്ളുവര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരുന്നു മോദിയുടെ മടക്കം. മൂന്നു സാഗരങ്ങളുടെ സംഗമകേന്ദ്രത്തിന് കിഴക്കേ ചെരുവിലായിരുന്നു മോദിയുടെ ധ്യാനം. സ്മാരക സന്ദർശന വേളയിൽ, പ്രധാനമന്ത്രി മോദി സന്ദർശക പുസ്തകത്തിൽ ഒരു സന്ദേശം എഴുതിയിരുന്നു. “തൻ്റെ ജീവിതത്തിലെ ഓരോ നിമിഷവും രാഷ്ട്ര സേവനത്തിനായി സമർപ്പിക്കും” […]Read More
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വെള്ളിയാഴ്ച രാവിലെ ആറിന് 119. 10 അടിയായി ഉയർന്നു.തലേദിവസം ഇത് 119 അടി ആയിരുന്നു. ഇന്നലെ രാവിലെ മുതലുള്ള 24 മണിക്കൂറിനുളളിൽ ഓരോ സെക്കൻഡിലും 308 ഘനയടി വീതം വെള്ളം അണക്കെട്ടിൽ ഒഴുകിയെത്തുന്നുണ്ട്.Read More
ലോക്സഭ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നു . ഇത്തവണ കേരളത്തിൽ ബിജെപി നേട്ടമുണ്ടാക്കുമെന്നാണ് ഫലങ്ങൾ നൽകുന്ന സൂചന. എക്സിറ്റ് പോൾ റിപ്പോർട്ട് പ്രകാരം കേരളത്തിൽ എൻഡിഎയ്ക്ക് 2-3 സീറ്റുകൾ ലഭിക്കുമെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശൂർ മണ്ഡലങ്ങൾ ബിജെപിയ്ക്ക് അനുകൂലമായി വിധിയെഴുതും. അതേസമയം കോൺഗ്രസിന് 13-14 സീറ്റുകൾ ലഭിക്കും. ഇടതിന് തിരിച്ചടിയാണ് എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന. കേരളത്തിൽ എൽഡിഎഫ് 0-1 സീറ്റ് നേടുമെന്നാണ് എക്സിറ്റ് പോളിൽ പറയുന്നത്. Read More
ദേശീയ തലത്തില്‍ മോദി തരംഗം പ്രവചിച്ച് വിവിധ എക്സിറ്റ് പോളുകള്‍. മൂന്നാം തവണയും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയായി അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. റിപ്പബ്ലിക്, ഇന്ത്യ ന്യൂസ്, ജന്‍ കി ബാത്ത്, എന്‍ഡിടിവി, ദൈനിക് ഭാസ്കര്‍ എന്നിവരെല്ലാം ബിജെപിക്ക് അനുകൂലമായാണ് പ്രവചിക്കുന്നത്. 350 സീറ്റിന് മുകളില്‍ എന്‍ഡിഎ സഖ്യത്തിന് നേടാന്‍ സാധിക്കുമെന്ന് ആറ് സര്‍വേകള്‍ പ്രവചിക്കുന്നു. പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിക്ക് 150 സീറ്റ് കടക്കാനാകില്ല. ഇന്ത്യാ ന്യൂസ് സര്‍വേ പ്രകാരം 371 സീറ്റ് ബിജെപി […]Read More
കൊച്ചി : അവയവക്കടത്ത് കേസിൽ മുഖ്യ പ്രതി പിടിയിൽ. ഹൈദരാബാദിൽ നിന്നാണ് കേസിലെ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തത്. സബിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രധാനപ്രതിയെ പിടികൂടിയത്. പ്രതിയെ ആലുവയിലേക്ക് എത്തിച്ചിട്ടുണ്ട്. ഹൈദരാബാദും ബെംഗളൂരും ചെന്നൈയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുഖ്യപ്രതി പിടിയിലായത്.Read More
നോർവേ:മുൻ ലോകചാമ്പ്യൻ മാഗ്നസ് കാൾസനെ വീഴ്ത്തി ഇന്ത്യയുടെ കൗമാരതാരം ആർ പ്രഗ്നാനന്ദ. നോർവെ ചെസ് ചാമ്പ്യൻഷിപ്പിലാണ് പതിനെട്ടുകാരന്റെ വിജയം. ചെസിലെ ക്ലാസിക്കൽ രീതിയിൽ കാൾസനെതിരെ നേടുന്ന ആദ്യ ജയമാണ്. മൂന്ന് റൗണ്ട് പൂർത്തിയായപ്പോൾ അഞ്ചു പോയിന്റുമായി പ്രഗ്നാനന്ദ ഒറ്റയ്ക്ക് മുന്നിലെത്തി.അമേരിക്കൻ താരം ഫാബിയാനോ കരുവാന ലോക ചാമ്പ്യൻ ചൈനയുടെ ഡിങ്ങ് ലിറനെ കീഴടക്കി. ഹികാരു നകാമുറ ഫ്രാൻസിന്റെ ഫിറൗസ്ജ അലിറെസയെ തോൽപ്പിച്ചു.അഞ്ചു പോയിന്റുള്ള കരുവാനയാണ് രണ്ടാമത്. വനിതകളിൽ ഇന്ത്യയുടെ ആർ വൈശാലി അപ്രതീക്ഷിത വിജയം തുടരുന്നു.പ്രഗ്നാനന്ദയുടെ സഹോദരിയായ […]Read More
