തിരുവനന്തപുരം:വിദ്യാർഥികൾ ക്കുള്ള കെഎസ്ആർടിസി കൺസഷനുള്ള അപേക്ഷ ഇനിമുതൽ ഓൺലൈനിൽ. വിദ്യഭാസ സ്ഥാപനങ്ങൾ ജൂൺ രണ്ടിനുമുൻപ് www.concessionksrtc.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റുകൾ അപ് ലോഡ് ചെയ്യണം.രജിസ്ട്രേഷൻ പൂർത്തീകരിച്ചാൽ നൽകിയ മൊബൈൽ നമ്പറിൽ എസ്എംഎസ് എത്തും.അപേക്ഷ നിരസിച്ചാൽ അറിയാനും അപ്പീൽ നൽകാനും അവസരമുണ്ട്.മൂന്നു മാസമായിരിക്കും സ്റ്റുഡൻസ് കൺസഷൻ കാലാവധി.അപ് ലോഡ് ചെയ്യേണ്ട രേഖകൾ:ഫോട്ടോ, സ്കൂൾ/ കോളേജ് തിരിച്ചറിയൽ കാർഡ്, ആധാർ കാർഡിന്റെ കോപ്പി, റേഷൻ കാർഡിന്റെ കോപ്പി, ഐ പി എൽ പരിധിയിൽ വരുന്ന കുട്ടികൾ മാതാപിതാക്കൾ […]Read More
ബംഗളുരു:ലൈംഗികാതിക്രമക്കേസ് പ്രതി രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു.വെള്ളിയാഴ്ച പുലർച്ചെ ജർമനിയിലെ മ്യൂണിക്കിൽനിന്ന് ലുഫ്താൻസ എയർ വിമാനത്തിൽ ബംഗളുരു വിമാനത്താവളത്തിലെത്തിയ ഉടനെയായിരുന്നു നടപടി. പോലീസ് സംഘം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ചർച്ച നടത്തി. ഹാസനിലെ എൻഡിഎ സ്ഥാനാർഥിയായ പ്രജ്വൽ ഏപ്രിൽ 27 ന് മണ്ഡലത്തിൽ വോട്ടെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേ ദിവസമാണ് ജർമ്മനിയിലേക്ക് കടന്നത്. 34 ദിവസം ഒളിവ് ജീവിതം നയിച്ച പ്രജ്വലിനായി ബ്ലൂ കോർണർ നോട്ടീസടക്കം പുറപ്പെടുവിച്ചിരുന്നു.പ്രജ്വലിനെതിരെ നിരവധി സ്ത്രീകളാണ് പരാതിയുമായി രംഗത്തെത്തിയത്.Read More
തിരുവനന്തപുരം:സംസ്ഥാനത്ത് സാമൂഹ്യസുരക്ഷ, ക്ഷേമ പെൻഷനുകളുടെ വിതരണം തുടങ്ങി. 62 ലക്ഷം പേർക്ക് ഒരു മാസത്തെ പെൻഷനായ 1600 രൂപ വീതമാണ്ലഭിക്കുക. ഇതിനായി 900 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയവർക്ക് അക്കൗണ്ട് വഴിയും മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴിയും നേരിട്ടും പെൻഷൻ ലഭിക്കും.Read More
കണ്ണൂർ: കർണാടക സർക്കാരിനെ താഴെയിറക്കാൻ മൃഗബലി നടത്തിയെന്ന കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ ആരോപണത്തെ തള്ളി കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം ഭാരവാഹികൾ. ക്ഷേത്രത്തെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് മോശമായിപ്പോയെന്നും മൃഗബലി പൂജയുള്ള ക്ഷേത്രമല്ല രാജരാജേശ്വര ക്ഷേത്രമെന്നും ഭാരവാഹികൾ പറഞ്ഞു. ക്ഷേത്ര പരിസരത്തും മൃഗബലി പൂജകൾ നടന്നിട്ടില്ലെന്നും ഭാരവാഹികൾ വ്യക്തമാക്കി. നേരത്തേ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും ആരോപണത്തിനെതിരെ രംഗത്തെത്തിയിരുന്നു. കേരളത്തിൽ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യമാണിതെന്നും ഇത്തരത്തിൽ എന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കുമെന്നുമാണ് മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചത്. സർക്കാരിനെ അട്ടിമറിക്കാൻ […]Read More
കൊച്ചി: റോഡില്‍ കയറ് കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ആലുവ കമ്പനിപ്പടിയിലാണ് സംഭവം. ഓട്ടോറിക്ഷ കെട്ടിവലച്ചു കൊണ്ടുപോവുകയായിരുന്ന കയറിലാണ് വിദ്യാര്‍ത്ഥിയുടെ കഴുത്ത് കുരുങ്ങിയത്. കളമശ്ശേരി ഐടിഐയിലെ വിദ്യാര്‍ത്ഥിയായ ഫഹദ് ആണ് മരിച്ചത്. നാളെ ഐഎസ്ആര്‍ഒയില്‍ അപ്രന്റിസായി ജോയിന്‍ ചെയ്യാനിരിക്കെയാണ് മരണം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.Read More
ന്യൂഡൽഹി:ഡൽഹിയിലടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഉഷ്ണ തരംഗത്തിൽ വെന്തുരുകുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ്അലർട്ട് പ്രഖ്യാപിച്ച ഡൽഹിയിൽ ചൊവ്വാഴ്ച താപനില അമ്പതിനോടടുത്തു എട്ടു ഡിഗ്രിയുടെ വർധന. മുംഗേഷ്പൂരിൽ 49.9 ഡിഗ്രി സെൽഷ്യസ് എന്ന സർവകാല റെക്കോഡിലെത്തി. നജ ഫ്ഗഡിൽ താപനില 48.6 ഡിഗ്രിയായി. രാത്രിയിലും കുറഞ്ഞ താപനില 32 ഡിഗ്രിയാണ്. ഹരിയാന, പഞ്ചാബ്, യുപി, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും താപനില 48 ഡിഗ്രി സെൽഷ്യസ് പിന്നിട്ടു. ഉഷ്ണതരംഗത്തിൽ രാജസ്ഥാനിൽ നാലു പേർ മരിച്ചു.Read More
തിരുവനന്തപുരം: വെള്ളായണിയില്‍ കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. വെള്ളയാണിയില്‍ കുളത്തിലുള്ള കിണറില്‍ അകപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ മരിച്ചത്. മുഹമ്മദ് ഇഹ്സാന്‍ (15), മുഹമ്മദ് ബിലാല്‍ (15) എന്നിവരാണ് മരിച്ചത്. പറക്കോട്ട് കുളത്തില്‍ വൈകീട്ട് കുളിക്കാനിറങ്ങിയതായിരുന്നു. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നേമം വിക്ടറി ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളാണ്.Read More
കുറയുന്ന സിനിമ റിലീസുകളും പ്രേക്ഷകരുടേയും എണ്ണം വർദ്ധിപ്പിക്കുന്നതിനായി തിയേറ്ററുകൾ മെയ് 31-ന് ഓഫറുകളിലൂടെ ടിക്കറ്റുകൾ നൽകും. സിനിമാ പ്രേമികളുടെ ദിനമായി ആചരിക്കുന്ന മെയ് 31 ന് വെറും 99 രൂപയ്ക്കാണ് പ്രമുഖ മൾട്ടിപ്ലക്സുകളും സിംഗിൾ സ്ക്രീൻ സിനിമാശാലകളും ടിക്കറ്റുകൾ വാഗ്ദാനം ചെയ്യുന്നത്. PVR Inox, Cinepolis India, Miraj Cinemas, Multa A2, Movie Max എന്നിവയുൾപ്പെടെ പ്രമുഖ മൾട്ടിപ്ലക്സ് ശൃംഖലകളിൽ ഈ പ്രത്യേക ഓഫർ ലഭ്യമാകും .Read More
ധ്യാനമിരിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിൽ എത്തി. നിശ്ചയിച്ചതിനേക്കാൾ ഒരു മണിക്കൂർ വൈകിയാണ് പ്രധാമന്ത്രി തിരുവനന്തപുരത്ത് വ്യോമസേനയുടെ ടെക്നിക്കൽ ഏരിയയിൽ വിമാനമിറങ്ങിയത്. മൂന്ന് ദിവസം പ്രധാനമന്ത്രി കന്യാകുമാരിയിലാണ്. കന്യാകുമാരി ഗസ്റ്റ് ഹൗസിൽ വിശ്രമത്തിന് ശേഷം ദേവീ ക്ഷേത്രത്തിൽ ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി ബോട്ട് മാര്‍ഗം വിവേകാനന്ദ പാറയിലേക്ക് പോകും. തുടര്‍ന്ന് അദ്ദേഹം ഇവിടെ ധ്യാനമിരിക്കും. അനുകൂല കാലാവസ്ഥയായതിനാൽ വ്യോമസേന ഹെലികോപ്പ്റ്ററിൽ അദ്ദേഹം കന്യാകുമാരിയിലേക്ക് പുറപ്പെട്ടു. മറ്റ് രണ്ട് ഹെലികോപ്റ്ററുകൾ അദ്ദേഹത്തെ അനുഗമിച്ചു. പ്രതികൂല കാലാവസ്ഥയാണെങ്കിൽ റോഡ് മാർഗം […]Read More
തിരുവനന്തപുരം: കനത്ത മഴയിൽ തിരുവനന്തപുരം നഗരഭാഗത്ത് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. കണ്ണമ്മൂല അടക്കമുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. വട്ടിയൂർക്കാവിലും വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളക്കെട്ടിൽ ഒറ്റപ്പെട്ട വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. അതേസമയം,അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്മുന്നറിയിപ്പ് നൽകി. . കേരളതീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത ഒരാഴ്ച മഴയ്ക്ക് സാധ്യതയുണ്ട്. വ്യാപകമായി ഇടി മിന്നലും കാറ്റും ഉണ്ടാവാൻ സാധ്യതയുണ്ട്. […]Read More
