അന്തരിച്ച ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്സിയോടുള്ള ആദരസൂചകമായി ചൊവ്വാഴ്ച ഇന്ത്യയിലുടനീളം ഒരു ദിവസത്തെ ദുഃഖാചരണം ആചരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളം എല്ലാ കെട്ടിടങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. കൂടാതെ ദുഃഖാചരണ കാലയളവിൽ ഔദ്യോഗിക വിനോദ പരിപാടികൾ ഉണ്ടാകില്ല. ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡൻ്റും വിദേശകാര്യ മന്ത്രിയും മറ്റ് ഉദ്യോഗസ്ഥരെയും ഉൾപ്പെടെയുള്ളവരുടെ മൃതദേഹങ്ങൾ തിങ്കളാഴ്ചയാണ് കണ്ടെത്തിയത്. രാജ്യത്തിൻ്റെ വടക്കുപടിഞ്ഞാറൻ മൂടൽമഞ്ഞുള്ള, പർവതപ്രദേശത്ത് വെച്ചാണ് ഹെലികോപ്റ്റർ തകർന്നത്. പിന്നാലെ പ്രസിഡൻ്റ് സെയ്ദ് ഇബ്രാഹിം റൈസിയും […]Read More
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നും നാല് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ പോലീസ് പിടികൂടി. ഗുജറാത്തിൽ ചാവേർ ആക്രമണം നടത്താൻ പാകിസ്ഥാനിൽ നിന്നുള്ള ഒരു വ്യക്തി ഇവരെ ചുമതലപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു. മുഹമ്മദ് നുസ്രത്ത്, മുഹമ്മദ് നഫ്രാൻ, മുഹമ്മദ് ഫാരിസ്, മുഹമ്മദ് റസ്ദീൻ എന്നിവരാണ് ഭീകരർ. നാല് ഭീകരരും ശ്രീലങ്കൻ സ്വദേശികളാണെന്നും ഇസ്ലാമിക് സ്റ്റേറ്റിൻ്റെ പ്രത്യയശാസ്ത്രത്താൽ സമൂലവൽക്കരിക്കപ്പെട്ടവരാണെന്നും ഡെപ്യൂട്ടി ജനറൽ ഓഫ് പോലീസ് വികാസ് സഹായ് പറഞ്ഞു. ഇവരിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകൾ, ഇന്ത്യൻ, ശ്രീലങ്കൻ കറൻസികൾ, പാകിസ്ഥാൻ നിർമ്മിത ആയുധങ്ങൾ, ഇസ്ലാമിക് […]Read More
ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്സിയും അദ്ദേഹത്തിൻ്റെ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ഡോൾഹിയാനും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന സ്ഥലത്ത് നിന്ന് “അതിജീവിച്ചവരെ ആരെയും” കണ്ടെത്തിയില്ലെന്ന് ഇറാൻ സ്റ്റേറ്റ് മീഡിയ തിങ്കളാഴ്ച അറിയിച്ചു. “ഹെലികോപ്റ്റർ കണ്ടെത്തുമ്പോൾ യാത്രക്കാർ ആരും ജീവിച്ചിരിക്കുന്നതിൻ്റെ ഒരു സൂചനയും ഇല്ല.” സ്റ്റേറ്റ് ടിവി പറഞ്ഞു. “പ്രതികൂല കാലാവസ്ഥയ്ക്കിടയിൽ മണിക്കൂറുകളോളം പർവതപ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയ ശേഷമാണ് രക്ഷാസംഘങ്ങൾ തകർന്ന ഹെലികോപ്റ്റർ കണ്ടെത്തിയത്. അത് ഏതാണ്ട് പൂർണ്ണമായും കത്തി നശിച്ച നിലയിൽ ആയിരുന്നു.” ഒരു ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.Read More
തിരുവനന്തപുരം: ക്യൂ നിൽക്കാതെയും കെഎസ്ഇബി ഓഫീസുകളിൽ എത്താതെയും സംസ്ഥാനത്ത് ഓൺലൈനിലൂടെ സ്മാർട്ടായി വൈദ്യുതിബിൽ അടയ്ക്കുന്നവർ 67 ശതമാനം. ഏപ്രിലിൽ ബില്ലടച്ച 71.48 ലക്ഷം ഉപയോക്താക്കളിൽ 47.85 ലക്ഷം പേരും വിവിധ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാണ് പണം അടച്ചതു്. നഗര പ്രദേശങ്ങളേക്കാൾ ഗ്രാമങ്ങളിലാണ് ഓൺ ലൈൻ പെയ്മെന്റുകളുടെ വർധന. മലയോര മേഖലകളുൾപ്പെടെയുള്ള പല ഉൾപ്രദേശങ്ങളിലും 80 ശതമാനത്തിനു മുകളിലാണ് ഓൺലൈനിലൂടെ വൈദ്യുതി ബിൽ അടച്ച വരുടെ എണ്ണം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ ഓൺലൈൻ […]Read More
കൊച്ചി: ഇന്ത്യയില്‍ നിന്നും ആളുകളെ വിദേശത്തേക്ക് കടത്തി അവയവക്കച്ചവടം നടത്തിയെന്ന പരാതിയിൽ സംഘത്തിലെ മുഖ്യകണ്ണി പിടിയില്‍. തൃശ്ശൂർ വലപ്പാട് സ്വദേശി സബിത്ത് നാസർ ആണ് നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി ഇരകളെ പറഞ്ഞ് വിശ്വസിച്ച് വിദേശത്തു കൊണ്ടുപോയി കിഡ്നി കച്ചവടം നടത്തിയെന്നാണ് ആരോപണം. ഇയാളുടെ ഫോണില്‍ നിന്നും അവയവക്കച്ചവടത്തിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇറാനിലെ ആശുപത്രിയിലാണ് അവയവ ശസ്ത്രക്രിയ നടത്തിയിരുന്നതെന്നാണ് കണ്ടെത്തല്‍. അവയവ കടത്തിന് ആളെ കൊണ്ടുപോയി തിരികെ വരും വഴി വിമാനത്താവളത്തില്‍ വെച്ച് […]Read More
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ശസ്ത്രക്രിയ പിഴവെന്ന് പരാതി. അപകടത്തിൽ പരുക്കേറ്റ യുവാവിന് നടത്തിയ ശസ്ത്രക്രിയയിലാണ് പിഴവ് സംഭവിച്ചിരിക്കുന്നത്. കൈയിലെ എല്ല് പൊട്ടിയതിനെ തുടർന്ന് കോതിപ്പാലം സ്വദേശി അജിത്തിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. കൈയിലെ എല്ലു പൊട്ടിയതിന് കാലിന് ഇടേണ്ട വലിയ കമ്പിയാണ് ശസ്ത്രക്രിയ നടത്തി കൈയിൽ ഇട്ടത്. പിഴവ് മനസിലാക്കിയതിന് പിന്നാലെ വീണ്ടും ശസ്ത്രക്രിയ നടത്തണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടെന്ന് കുടുംബം ട്വന്റിഫോറിനോട് പറഞ്ഞു. വാഹനപകടത്തിൽ പരുക്കേറ്റ അജിത്തിനെ ഇന്നലെ 12 മണിക്കാണ് […]Read More
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരാൻ സാധ്യത. ഇന്ന് നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ അടുത്ത 3 ദിവസവും റെഡ് അലേർട്ടുണ്ട്. എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ യെല്ലോ ആലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 19, 20, 21 തിയതികളിലും ഈ ജില്ലകളിൽ യെല്ലോ അലേർട്ടാണ്. മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ […]Read More
തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതിതീവ്ര മഴ മൂലം മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യതയുണ്ട്. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് ഉണ്ടായേക്കും. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. സുരക്ഷ കണക്കിലെടുത്ത് മലയോര പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണമെന്നും ആവശ്യമെങ്കില്‍ ക്യാമ്പിലേക്ക് മാറണമെന്നും മുഖ്യമന്ത്രി നിര്‍ദേശത്തില്‍ പറയുന്നു. അതിതീവ്രമായ മഴക്ക് സാധ്യതയുള്ളതിനാല്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ നാളെ റെഡ് […]Read More
തിരുവനന്തപുരം:സവാരി ട്രാവൽ മേറ്റ് സാധാരണക്കാർക്ക് ചുരുങ്ങിയ ചെലവിൽ വിമാന യാത്രയ്ക്കുള്ള അവസരമൊരുക്കുന്നു. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് വിമാന യാത്രയും പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനവും ഉൾപ്പെടെയാണ് ഏകദിന യാത്രാ പാക്കേജ്. വിമാന ടിക്കറ്റ്, ട്രെയിൻ ടിക്കറ്റ്, ഭക്ഷണം,പ്രവേശന ടിക്കറ്റുകൾ, ടൂർ മാനേജരുടെ സേവനം എല്ലാം ചേർന്നതാണ് യാത്ര. കുടുംബശ്രീകൾ, വായനശാലകൾ, ക്ലബ്ബുകൾ, സീനിയർ സിറ്റിസൺ ഫോറം, റസിഡൻസ് അസോസിയേഷനുകൾ, സ്വയം സഹായക സംഘങ്ങൾ എന്നിവയ്ക്ക് പ്രത്യേക നിരക്കുകളുമുണ്ട്. ബുക്കിംഗിനും വിശദ വിവരങ്ങൾക്കും:9072668874,9072669664.Read More
ന്യൂഡൽഹി:ആറ് സംസ്ഥാനത്തും രണ്ട് കേന്ദ്രഭരണ പ്രദേശത്തുമായി മേയ് 20 ന് വോട്ടെടുപ്പ് നടക്കും. 49 ലോക്സഭ മണ്ഡലത്തിൽ പരസ്യപ്രചാരണം ശനിയാഴ്ച വൈകിട്ട് സമാപിക്കും.അഞ്ചാം ഘട്ടത്തിൽ ആകെ 695 സ്ഥാനാർഥികളാണുള്ളത്. ഹൗറ, ഹൂഗ്ലി, ആരം ബാഗ്, ബറാക്ക്പൂർ,ഉലു ബേരിയ, ബെൻഗാവ് മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരമാണ്. രാജ്നാഥ് സിങ് (ലക്നൗ ), രാഹുൽ ഗാന്ധി (റായ് ബറേലി ), സ്മൃതി ഇറാനി (അമേഠി), പീയുഷ് ഗോയൽ (മുംബൈ നോർത്ത് ), ഒമർ അബ്ദുള്ള (ബാരാമുള്ള ), അരവിന്ദ് സാവന്ത് […]Read More
