ഇറാനിലെ ചബഹാർ തുറമുഖം പത്ത് വർഷത്തേക്ക് നോക്കിനടത്തുന്നതിനുള്ള കരാറിൽ ഇന്ത്യ ഒപ്പിട്ടു. ഇതോടെ അടുത്ത ദശാബ്ദം തുറമുഖത്തിൻറെ നടത്തിപ്പ് ചുമതല ഇന്ത്യക്കായിരിക്കും. ഇന്ത്യയ്ക്കും മധ്യേഷ്യയ്ക്കും ഇടയിലെ ചരക്കുനീക്കത്തിന് പ്രധാന ഹബ്ബായി തുറമുഖം മാറുമെന്നാണ് കരുതുന്നത്. ഒപ്പം ഇന്ത്യയെ ലക്ഷ്യം വെച്ച് പാക്കിസ്താനും ചൈനയും ഒപ്പിട്ട തുറമുഖ കരാറിനുള്ള മറുപടി കൂടിയായാണ് ഈ കരാർ വിലയിരുത്തപ്പെടുന്നത്. തെരഞ്ഞെടുപ്പ് ചൂട് കത്തി നിൽക്കുന്ന കാലത്ത് ഇത്തരമൊരു കരാർ ഒപ്പുവെച്ചതിലൂടെ മധ്യേഷ്യയിൽ ഇന്ത്യയുടെ സൗഹൃദവും സ്വാധീനവും ശക്തിപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത്. കരാർ […]Read More
ഗുരുവായൂർ:ഗുരുവായൂർ ക്ഷേത്രത്തിൽ സോപാനം, വനിത സെക്യൂരിറ്റി ഗാർഡ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 27 ഒഴിവുകളാണുളളത്. ആറുമാസത്തെ താത്കാലിക നിയമനമാണ്. 2024 ജൂൺ അഞ്ച് മുതൽ ഡിസംബർ നാലുവരെയാണ് കാലാവധി.ഹിന്ദു മതത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. സോപാനം കാവൽ ( പുരുഷൻ) ഒഴിവ് 15. യോഗ്യത ഏഴാം ക്ലാസ്. മികച്ച ശാരീരിക യോഗ്യതയും കാഴ്ചശക്തിയും ഉണ്ടാകണം. പ്രായം 2024 ജനുവരി ഒന്നിന് 30 – 50 വയസ്സ്. വനിതാ സെക്യൂരിറ്റി ഗാർഡ്: ഒഴിവ് 12. യോഗ്യത:ഏഴാം ക്ലാസ് ജയം. പ്രായം 2024 […]Read More
കാലിഫോർണിയ:പ്രശസ്ത ഹോളിവുഡ് തിരക്കഥാകൃത്തും സംവിധായകനുമായ റോജർ കോർമാൻ (98)അന്തരിച്ചു. കാലിഫോർണിയയിലെ സാന്റാ മോണിക്കയിലെ വസതിയിൽ വ്യാഴാഴ്ചയായിരുന്നു അന്ത്യം. ഹോളിവുഡിലെ പ്രശസ്തരായ നിരവധി സംവിധായകരെയും അഭിനേതാക്കളെയും കൈ പിടിച്ചുയർത്തുന്നതിൽ കോർമാൻ പ്രധാന പങ്കു വഹിച്ചു. ജെയിംസ് കാമറൂൺ, മാർട്ടിൻ സ്കോർ സെസി എന്നിവരുൾപ്പെടെ പ്രശസ്തരായ നിരവധി സംവിധായകരെ മുഖ്യധാരയിൽ എത്തിക്കുന്നതിൽ കോർമാൻ പ്രധാന പങ്ക് വഹിച്ചു. പീറ്റർ ഫോണ്ട, റോബർട്ട് ഡി നിറോ, സാന്ദ്ര ബുള്ളക്ക് തുടങ്ങിയ അഭിനേതാക്കളുടെ കരിയർ രൂപപ്പെടുത്തുന്നതിലും അദ്ദേഹം സഹായിച്ചിട്ടുണ്ട്. കൂടാതെ കോർമാൻ സംവിധായകൻ, […]Read More
ഡൽഹിയിൽ പ്രചാരണം ശക്തമാകുന്നു; വോട്ടെടുപ്പിന് മുന്നോടിയായി. ദില്ലി തെരുവുകളിൽ ബിജെപിയുടെ ബൈക്ക് റാലിയും എഎപിയുടെ സൈക്കിൾ റാലിയും ഭരത് കൈപ്പാറേടൻ ന്യൂ ദില്ലി : ഞായറാഴ്ച ബിജെപിയും ആം ആദ്മി പാർട്ടിയും തങ്ങളുടെ ശക്തി പ്രകടമാക്കി ഡൽഹിയിലെ റോഡുകളിൽ റാലികൾ സംഘടിപ്പിച്ചു. തലസ്ഥാനത്തെ രാഷ്ട്രീയമായി ഏറെ സ്വാധീനിച്ച ഞായറാഴ്ചയായിരുന്നു ഇന്നലെ കടന്നുപോയത്. സിഖ് സമൂഹത്തിനു വേണ്ടി പ്രധാനമന്ത്രി മോദി നടത്തിയ ശ്രമങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു ബിജെപിയുടെബൈക്ക് റാലി. പാർട്ടി നേതാവ് മഞ്ജീന്ദർ സിംഗ് സിർസയുടെ നേതൃത്വത്തിൽ സിഖ് […]Read More
ന്യൂഡൽഹി:ലോക്സഭ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടമായി ഒമ്പത് സംസ്ഥാനത്തും ജമ്മു-കാശ്മീരിലുമായി 96 മണ്ഡലത്തിൽ തിങ്കളാഴ്ച വോട്ടെടുപ്പ്.ആന്ധ്രപ്രദേശിലെ 25, തെലുങ്കാനയിലെ 17 മണ്ഡലത്തിൽ ഒറ്റ ഘട്ടമായി തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. ഉത്തർപ്രദേശിൽ 13, മഹാരാഷ്ട്രയിൽ 11, ബംഗാളിലും മധ്യപ്രദേശിലും 8 വീതം, ബീഹാറിൽ അഞ്ച്, ഒഡീഷയിലും,ജാർഖണ്ഡിലും നാലു വീതം മണ്ഡലങ്ങളിൽ വോട്ടെടുപ്പുകൾ നാളെ നടക്കും.ഇതോടൊപ്പം ജമ്മു-കാശ്മീരിലെ ശ്രീനഗറിലും വോട്ടെടുപ്പ് നടക്കും. ഈ സീറ്റുകളിലേക്കുള്ള പരസ്യപ്രചാരണം ഇന്ന് സമാപിച്ചു. നാലാം ഘട്ടത്തോടെ 380 മണ്ഡലത്തിലെ വോട്ടെടുപ്പ് പൂർത്തിയാകും. മെയ് 20നും, 25നും 49 […]Read More
ഗുരുവായൂർ:പുന്നത്തൂർ അനത്താവളത്തിലെ കൊമ്പൻ 55 വയസുള്ള മുകുന്ദൻ ചരിഞ്ഞു. ശനിയാഴ്ച രാവിലെ 9.40 ന് തെക്കേപ്പറമ്പിലെ കെട്ടുംതറയിലായിരുന്നു അന്ത്യം.മുകുന്ദൻ ചരിഞ്ഞതോടെ ഗുരവായൂർ ദേവസ്വത്തിലെ ആനകളുടെ എണ്ണം 38 ആയി ചുരുങ്ങി. കോഴിക്കോട് സാമൂതിരി രാജാ 1986 നാണ് മുകുന്ദനെ 16-ാം വയസിൽ നടയിരുത്തിയത്. 2006 മുതൽ ഇടത്തെ പിൻകാൽ മടക്കാനാകാത്ത നിലയിലായിരുന്നു.ഇതിനാൽ മുകുന്ദനെ ആനത്താവളത്തിന് പുറത്ത് കൊണ്ടുപോകാറില്ലായിരുന്നു. മൂകുന്ദന്റെ ജഡം കോടനാട് വനത്തിൽ സംസ്കരിച്ചു.Read More
ബിജെപിയേയും കേന്ദ്ര സർക്കാരിനേയും കടന്നാക്രമിക്കുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മറുപട്. നരേന്ദ്ര മോദി വീണ്ടും രാജ്യത്തിൻ്റെ പ്രധാനമന്ത്രിയാകുമെന്നും തൻ്റെ മൂന്നാം ടേം പൂർത്തിയാക്കുമെന്നും അമിത് ഷാ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അടുത്ത വർഷം 75 വയസ്സ് തികയുമെന്നും അത് അദ്ദേഹത്തിൻ്റെ ഓഫീസിലെ അവസാന ദിവസമായിരിക്കുമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ അവകാശവാദത്തിന് മറുപടിയായാണ് അമിത് ഷായുടെ പരാമർശം. “മോദിജിക്ക് 75 വയസ്സ് തികയുന്നതിൽ സന്തോഷിക്കേണ്ട കാര്യമില്ലെന്ന് അരവിന്ദ് കെജ്രിവാളിനോടും ഇന്ത്യൻ സഖ്യത്തോടും ഞാൻ പറയാൻ […]Read More
ജീവനക്കാരുടെ സമരം പിൻവലിച്ചെങ്കിലും എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ പ്രതിസന്ധി അവസാനിച്ചിട്ടില്ല. ഇന്നും വിവിധയിടങ്ങളിലേക്കുള്ള ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ മുടങ്ങി. കൊച്ചിയിൽ നിന്നുള്ള അഞ്ച് വിമാനങ്ങളാണ് റദ്ദാക്കിയത്. ബഹ്റൈൻ, ഹൈദരാബാദ്, ദമാം, കൊൽക്കത്ത, ബെംഗളൂരു വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്. ഷെഡ്യൂൾ ചെയ്ത സർവീസുകളാണ് റദ്ദ് ചെയ്തിരിക്കുന്നത്. ഇക്കാര്യം യാത്രക്കാരെ ഇന്നലെ തന്നെ കമ്പനി അറിയിച്ചു. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള കാലാതാമസമാണ് പ്രതിസന്ധി തുടരാനുള്ള കാരണം. ഇന്നലെയും കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ട ആറു വിമാനങ്ങൾ റദ്ദാക്കിയിരുന്നു. 2 […]Read More
തിരുവനന്തപുരം : കരമന അഖിൽ കൊലപാതകത്തിൽ ഡ്രൈവർ അനീഷ് പിടിയിൽ. ബാലരാമപുരത്തു നിന്നാണ് ഇയാളെ പിടികൂടിയത്. മറ്റൊരിടത്തേക്ക് ഒളിവിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു പൊലീസ് നീക്കം. കരമന പൊലീസാണ് ഇയാളെ പിടികൂടിയത്. അഖിലിനെ കൊലപ്പെടുത്താൻ എത്തിയ ഇന്നോവ വാഹനം ഓടിച്ചത് അനീഷ് ആയിരുന്നു.Read More
പാലക്കാട്:കൊങ്കൺ റെയിൽവേയിലൂടെ കടന്നുപോകുന്ന ട്രെയിനുകളുടെ സമയം മൺസൂൺ ടൈംടേബിൾ പ്രകാരം ജൂൺ പത്തുമുതൽ ക്രമീകരിക്കും. ഒക്ടോബർ 31 വരെ മൺസൂൺ ടൈംടേബിൾ അനുസരിച്ചായിരിക്കും ട്രെയിനുകൾ ഓടുന്നത്. നേരത്തെ ബുക്കു ചെയ്തവർ യാത്രയുടെ സമയം സ്ഥിരീകരിക്കണമെന്ന് റെയിൽവേ അറിയിച്ചു. ഏറ്റവും പുതിയ ട്രെയിൻ സമയത്തിനായി യാത്രക്കാർ https://enquiry.indianrail.gov.in/mntes.ntes സന്ദർശിക്കുക.Read More
