തിരുവനന്തപുരം കരമനയിൽ 23 വയസ്സുകാരനെ തലയ്ക്കടിച്ചു കൊന്നവരെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. അഖിൽ, അനീഷ്, സുമേഷ്, വിനീഷ് രാജ് എന്നിവരാണ് പ്രതികൾ. മൂന്ന് പേർ ചേർന്നാണ് കൊലപാതകം നടത്തിയത്. ഒരാൾ വാഹനത്തിൽ തന്നെ ഇരിക്കുകയായിരുന്നുവെന്നും പ്രതികൾ സഞ്ചരിച്ച വാഹനം കസ്റ്റഡിയിൽ എടുത്തെന്നും ഡിസിപി പറഞ്ഞു. 26 ന് രാത്രി പാപ്പനംകോട് ബാറിൽ ഉണ്ടായ തർക്കം ആണ് കൊലപാതകത്തിന് കാരണം. അഖിലിനെ കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. കമ്പി കൊണ്ട് തലക്കടിച്ച ശേഷം മരണം ഉറപ്പാക്കാൻ ദേഹത്ത് വലിയ […]Read More
സംസ്ഥാനത്തെ ഹോസ്പിറ്റൽ മേഖലയിൽ കഴിഞ്ഞ നാലു ദിവസമായി തൊഴിൽ വകുപ്പ് നടത്തി വന്ന പരിശോധനയിൽ 1810 നിയമലംഘനങ്ങൾ കണ്ടെത്തിയതായി ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. സംസ്ഥാനവ്യാപകമായി 110 ഹോസ്പിറ്റലുകളിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം, മിനിമം വേതന നിയമം, പേയ്മെന്റ് ഓഫ് വേജസ് നിയമം, മെറ്റേണിറ്റി ബെനഫിറ്റ് നിയമം, നാഷണൽ ആൻഡ് ഫെസ്റ്റിവൽ ഹോളിഡേയ്സ് നിയമം എന്നീ തൊഴിൽ നിയമങ്ങളുടെ അടിസ്ഥാനത്തിലാ യിരുന്നു പരിശോധന. 34,235 തൊഴിലാളികൾ ജോലി ചെയ്യുന്നതിൽ 628 പേർക്ക് മിനിമം ലഭിക്കുന്നില്ലെന്ന് കണ്ടെത്തി. ഇതിനുപുറമേ 1,182 മറ്റു നിയമലംഘനങ്ങളും കണ്ടെത്തി. തൊഴിൽ […]Read More
കെപിസിസി അംഗം കെ. വി. സുബ്രഹ്മണ്യനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. ലോക്സഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട് യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവനെതിരെ പ്രവർത്തിച്ചതായി പരാതി ഉയർന്നിരുന്നു. കെ. വി. സുബ്രഹ്മണ്യനെതിരെ കെപിസിസി നേതൃയോഗത്തിൽ എം കെ രാഘവൻ വിമർശനം ഉയർത്തിയിരുന്നു. കോൺഗ്രസിൽ നിന്ന് നേരത്തെ സുബ്രഹ്മണ്യൻ രാജിവെച്ചിരുന്നു.Read More
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഇഡി അറസ്റ്റ് ചെയ്തു ജയിലിൽ കഴിഞ്ഞിരുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജാമ്യത്തിലിറങ്ങി. ദൈവം തനിക്കൊപ്പമാണെന്ന് പ്രതികരിച്ച കെജ്രിവാൾ സുപ്രീംകോടതിക്ക് നന്ദി പറഞ്ഞു. കെജ്രിവാളിനെ സ്വീകരിക്കാൻ നിരവധി പാർട്ടി പ്രവർത്തകരാണ് തിഹാർ ജയിലിനു മുന്നിലെത്തിയത്. തിഹാർ ജയിലിൽ നിന്ന് വീട്ടിൽ പോയി മാതാപിതാക്കളെ കാണും. നാളെ ഉച്ചയ്ക്ക് ഒരുമണിക്ക് വാർത്താസമ്മേളനം നടത്തുമെന്നും കേജ്രിവാൾ അറിയിച്ചു. ഇ.ഡിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും കടുത്ത എതിര്‍പ്പ് തള്ളിയാണ് കെജ്രിവാളിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. 50000 രൂപയുടെ വ്യക്തിഗത […]Read More
ഹിമാചൽ പ്രദേശിൽ വാഹനാപകടത്തിൽ സൈനികന് ദാരുണാന്ത്യം. ആർമി 426 ഇൻഡിപെൻഡന്റ് എൻജിനീയറിങ് കമ്പനിയിലെ സൈനികൻ ആദർശ്( 26 ) ആണ് മരിച്ചത്. കോഴിക്കോട് ഫറോക്ക് സ്വദേശിയാണ്. ഹിമാചൽ പ്രദേശിൽ ഡ്യൂട്ടിക്കിടെ സൈനികൻ ഓടിച്ചു കൊണ്ടിരുന്ന വാഹനത്തിലേക്ക് പാറക്കല്ല് വീഴുകയായിരുന്നു. നാളെ വൈകിട്ടോടെ കണ്ണൂർ എയർപോർട്ട് വഴി സൈനികന്റെ ഭൗതികശരീരം നാട്ടിലെത്തിക്കും.Read More
തിരുവനന്തപുരം:നിറയെ യാത്രക്കാരുമായി തിരുവനന്തപുരത്തേക്ക് സഞ്ചരിച്ച കെഎസ്ആർആർടിസിബസ് കർണാടക പൊലിസ് കസ്റ്റഡിലെടുത്തു. മടിവാള പൊലീസാണ് രാത്രി 7.30 ഓടെ സ്കാനിയ എസി ബസ് കസ്റ്റഡിയിലെടുത്തത്. സ്ഥലപരിചയമില്ലാത്ത യാത്രക്കാരിയെ കാത്ത് മടിവാള പൊലീസ് സ്റ്റേഷനുസമീപം ബസ് നിർത്തിയിട്ടതിൽ പ്രകോപിതരായാണ് ബസ് പിടിച്ചെടുത്തതെന്ന് ജീവനക്കാർ പറയുന്നു. മടിവാള സെന്റ് ജോൺസ് ആശുപത്രിക്ക് മുന്നിൽ നിന്ന് കയറേണ്ട യാത്രക്കാരിക്കു വേണ്ടിയാണ് ബസ് നിർത്തിയിട്ടത്.ട്രാഫിക് ബ്ളോക്ക് ഉണ്ടാക്കിയെന്നാരോപിച്ചാണ് ബസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു ചെല്ലാൻ നിർദ്ദേശിച്ചത്. കണ്ടക്ടറുടെ ഇലക്ട്രോണിക്സ് ടിക്കറ്റ് മെഷീൻ, ട്രിപ്പ് ഷീറ്റ്,പണം […]Read More
സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്ന് പുനരാരംഭിക്കും.കഴിഞ്ഞ ആറു ദിവസമായി തടസ്സപ്പെട്ടിരുന്ന ടെസ്റ്റുകള്‍ പൊലിസ് സംരക്ഷണയോടെ ഇന്ന് മുതൽ തുടങ്ങണമെന്നാണ് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദ്ദേശം. സ്ലോട്ട് ലഭിച്ചവർ സ്വന്തം വാഹനവുമായി ടെസ്റ്റിനെത്തണമെന്നാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. അതിനാൽ സ്ലോട്ട് ലഭിച്ച എല്ലാവരും ഇന്ന് എത്താൻ സാധ്യതയില്ല. മോട്ടോർ വാഹനവകുപ്പി് സ്വന്തമായി സ്ഥലമുളളടിത്താകും ടെസ്റ്റ് നടക്കുക. മറ്റ് സ്ഥലങ്ങളിൽ തിങ്കളാഴ്ച മാത്രമേ പകരം സൗകര്യം ഒരുങ്ങുകയുള്ളൂ. കെ എസ് ആർ ടി സിയുടെ […]Read More
നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിൻ്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ നാളെ[10/05/2024] മുതൽ മൂന്ന് ദിവസം ഗതാഗത നിയന്ത്രണം. നഗരത്തിലെ ആൽത്തറ – തൈക്കാട് റോഡ് വെള്ളിയാഴ്ച രാത്രി 10 മണി മുതൽ മെയ് 13 രാവിലെ ആറ് മണി വരെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ഇതിൻ്റെ ഭാഗമായിട്ടാണ് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഗതാഗതനിയന്ത്രണത്തിൻ്റെ വിശദാംശങ്ങൾ ആൽത്തറ – തൈക്കാട് സ്മാർട്ട് റോഡിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് വഴുതക്കാട് – സാനഡു റോഡിലും സാനഡു ജംഗ്ഷനിൽ കൂടിയും വാഹന ഗതാഗതം പൂർണ്ണമായും […]Read More
തിരുവനന്തപുരം : ബീഹാറിലും രാജസ്ഥാനിലും ഉള്ളത് പോലെ ജാതി സംഘർഷ ങ്ങളും സ്കൂളുകളിൽ ഉയർന്ന ജാതിക്കാർക്കും താഴ്ന്ന ജാതിക്കാർക്കും കുടിക്കാനായി പ്രത്യേകം കുടിവെള്ള സംസ്കാരവും കേരളത്തിൽ ഉണ്ടാകാത്തതിന് കാരണം ചട്ടമ്പി സ്വാമിയും ശ്രീ നാരായണ ഗുരുവുമാണെന്ന് നെറ്റിൻകര എം എൽ എ കെ ആൻസലൻ. ചട്ടമ്പി സ്വാമി ചാരിറ്റബിൾ മിഷൻ സംഘടിപ്പിച്ച ചട്ടമ്പി സ്വാമിയുടെ നൂറാം സമാധി ദിന ആഘോഷ പരിപാടി ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ചട്ടമ്പി സ്വാമി ചാരിറ്റബിൾ മിഷൻ ചെയർമാൻ അഡ്വ […]Read More
തിരുവനന്തപുരം : ബീഹാറിലും രാജസ്ഥാനിലും ഉള്ളത് പോലെ ജാതി സംഘർഷ ങ്ങളും സ്കൂളുകളിൽ ഉയർന്ന ജാതിക്കാർക്കും താഴ്ന്ന ജാതിക്കാർക്കും കുടിക്കാനായി പ്രത്യേകം കുടിവെള്ള സംസ്കാരവും കേരളത്തിൽ ഉണ്ടാകാത്തതിന് കാരണം ചട്ടമ്പി സ്വാമിയും ശ്രീ നാരായണ ഗുരുവുമാണെന്ന് നെറ്റിൻകര എം എൽ എ കെ ആൻസലൻ. ചട്ടമ്പി സ്വാമി ചാരിറ്റബിൾ മിഷൻ സംഘടിപ്പിച്ച ചട്ടമ്പി സ്വാമിയുടെ നൂറാം സമാധി ദിന ആഘോഷ പരിപാടി ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ചട്ടമ്പി സ്വാമി ചാരിറ്റബിൾ മിഷൻ ചെയർമാൻ അഡ്വ […]Read More
