ഹൈദരാബാദ്:കഴിഞ്ഞ രാത്രിയിലെ കനത്ത മഴയിൽ തെലുങ്കാനയിൽ 13 പേർ മരിച്ചു.ഹൈദരാബാദിനു സമീപം ബച്ചു പള്ളിയിൽ നിർമാണത്തിരുന്ന ഫ്ലാറ്റ് സമുച്ചയത്തിന്റെ മതിൽ ഇടിഞ്ഞുവീണ് സമീപത്തെ ഷെഡ്ഡിൽ താമസിക്കുകയായിരുന്ന ആറു തൊഴിലാളികളും കുഞ്ഞും മരിച്ചു.ഒഡിഷ,ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ നിന്നുള്ള നിർമാണത്തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. മേഡക് ജില്ലയിൽ റൈലാപൂരിൽ മതിലിടിഞ്ഞുവീണ് രണ്ടു പേരും മരിച്ചു. ബേഗംപേട്ടിൽ വെള്ളക്കെട്ടു ഓടയിൽ നിന്ന് രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി. കുകുനൂർ പള്ളിയിൽ ഒരാൾ മിന്നലേറ്റും വാറങ്കലിൽ മരംവീണ് യുവാവും മരിച്ചു.[09/05, 7:52 pm] Tnn Sathyan, V: നാലുവർഷ ബിരുദ […]Read More
ഒട്ടോവ:ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകക്കേസിൽ അറസ്റ്റിലായ മൂന്ന് ഇന്ത്യാക്കാരെ കോടതിയിൽ ഹാജരാക്കി. കരൺ ബ്രാർ (22), കമൽ പ്രീത് സിങ് (22), കരൺ പ്രീത്(28) സിങ് എന്നിവരെയാണ് വീഡിയോ കോൺഫറൻസിലൂടെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ കോടതിയിൽ ഹാജരാക്കിയത്. ഇംഗ്ലീഷിൽ വാദം കേൾക്കാൻ മൂവരും സമ്മതിച്ചു. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി വെള്ളിയാഴ്ചയാണ് ഇവരെ അറസ്റ്റു ചെയതത്.Read More
തിരുവനന്തപുരം : ബീഹാറിലും രാജസ്ഥാനിലും ഉള്ളത് പോലെ ജാതി സംഘർഷ ങ്ങളും സ്കൂളുകളിൽ ഉയർന്ന ജാതിക്കാർക്കും താഴ്ന്ന ജാതിക്കാർക്കും കുടിക്കാനായി പ്രത്യേകം കുടിവെള്ള സംസ്കാരവും കേരളത്തിൽ ഉണ്ടാകാത്തതിന് കാരണം ചട്ടമ്പി സ്വാമിയും ശ്രീ നാരായണ ഗുരുവുമാണെന്ന് നെറ്റിൻകര എം എൽ എ കെ ആൻസലൻ. ചട്ടമ്പി സ്വാമി ചാരിറ്റബിൾ മിഷൻ സംഘടിപ്പിച്ച ചട്ടമ്പി സ്വാമിയുടെ നൂറാം സമാധി ദിന ആഘോഷ പരിപാടി ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ചട്ടമ്പി സ്വാമി ചാരിറ്റബിൾ മിഷൻ ചെയർമാൻ അഡ്വ […]Read More
തിരുവനന്തപുരം : ജനതാ പരിവാറിൽപ്പെട്ട കേരളത്തിലെ പാർട്ടികൾ ഒത്തുചേർന്ന് ചേർന്ന് സോഷ്യലിസ്റ്റ് ഫ്രണ്ട് (SF) എന്ന പേരിൽ പുതിയ മുന്നണി രൂപീകരിച്ച് ഒരുമിച്ചു പ്രവർത്തിക്കാൻ നീക്കമാരംഭിച്ചു. ഇതിന്റെ ഭാഗമായി രാഷ്ട്രീയ ലോക് ദൾ (RLD ), രാഷ്ട്രീയ ലോക് മോർച്ച (ദേശീയ ജനതാപാർട്ടി -RLM) എന്നിവയുടെ സംസ്ഥാന നേതൃത്വങ്ങൾ തമ്മിൽ പ്രാഥമിക തല ചർച്ച പൂർത്തിയാക്കി. മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിംഗിന്റെ പൗത്രനും അജിത് സിംഗിന്റെ മകനുമായ ജയന്ത് സിംഗ് ചൗധരി നയിക്കുന്ന സോഷ്യലിസ്റ്റ് പാർട്ടിയാണ് […]Read More
ബിലീവേഴ്സ് ചര്‍ച്ച് മാര്‍ അത്തനേഷ്യസ് യോഹാൻ അന്തരിച്ചു (കെ.പി യോഹന്നാന്). യുഎസിലെ ടെക്സസിലായിരുന്നു അന്ത്യം. അമേരിക്കയില്‍ പ്രഭാത നടത്തത്തിനിടെ വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റിരുന്നു. തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കായി ഡാലസ് മെത്തഡിസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇന്ന് വൈകുന്നേരം ഹൃദയ ആഘാതം സംഭവിക്കുകയായിരുന്നു.Read More
കൂട്ട അവധിയിൽ പ്രവേശിച്ചതിനാൽ, വിമാന സർവീസുകൾ റദ്ദാക്കേണ്ടി വന്ന സാഹചര്യത്തിൽ ചില മുതിർന്ന ക്യാബിൻ ക്രൂ അംഗങ്ങളുടെ കരാർ അവസാനിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ് (Air India Express). ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്യാത്ത ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നിലെ കാരണം പരാമർശിച്ച എയർലൈൻസ്, ബന്ധപ്പെട്ട വ്യക്തികൾ ‘നീതീകരിക്കാവുന്ന കാരണങ്ങളില്ലാതെ മുൻകൂട്ടി തയ്യാറെടുത്ത് ജോലിയിൽ നിന്ന് വിട്ടുനിന്നതായി’ അഭിപ്രായപ്പെട്ടു. ഒരു ജീവനക്കാരന് അയച്ച പിരിച്ചുവിടൽ കത്തിൽ, അവസാന നിമിഷം നിരവധി ക്രൂ അംഗങ്ങൾ അസുഖം ബാധിച്ചതായി റിപ്പോർട്ട് ചെയ്തു എന്നും, […]Read More
തിരുവനന്തപുരം:ശബരിമല ഇടവമാസ പൂജയോടനുബന്ധിച്ച് മേയ് 14 മുതൽ 19 വരെ കൂടുതൽ കെഎസ്ആർടി സർവീസ് നടത്തും. തിരുവനന്തപുരം, പത്തനംതിട്ട, കൊട്ടാരക്കര, ചെങ്ങന്നൂർ, എരുമേലി എന്നീ യൂണിറ്റുകളിൽ നിന്ന് പമ്പയിലേക്ക് സർവീസുകൾ ഉണ്ടാകും. നിലയ്ക്കൽ – പമ്പ ചെയിൻ സർവീസുകളും ക്രമീകരിച്ചിട്ടുണ്ട്. തീർഥാടകരുടെ സൗകര്യാർഥം പമ്പയിലേക്ക് മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യാം. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച് സ്പെഷ്യൽ ബസുകളും മുൻകൂട്ടി ബുക്കിങ് സൗകര്യവും ഏർപ്പെടുത്തും.Read More
വിഴിഞ്ഞം:വിഴിഞ്ഞം തുറമുഖ വാർഫിലേക്ക് വിദേശ ടഗ് എത്തും. അദാനി തുറമുഖ കമ്പനിയുടെ ശാന്തിസാഗർ 10ഡ്രജറിനെ കൊണ്ടു പോകുന്നതിനായാണ് ശ്രീലങ്കയിലെ ട്രിങ്കോമാലിയിൽ നിന്നുള്ള ടഗ് മഹാവേവ എത്തുന്നത്.കേരള മാരിടൈം ബോർഡിനു കീഴിലെ വിഴിഞ്ഞം പുതിയ വാർഫിൽ ടഗ് വ്യാഴാഴ്ച ഉച്ചയോടെ അടുക്കും. ശ്രീലങ്കൻ തുറമുഖത്തെ അദാനി കമ്പനിയുടെ പദ്ധതികളോട് അനുബന്ധിച്ചാണ് ഡ്രജർ കൊണ്ടുപോകുന്നതു്.ജലാശ്വ എന്ന മറ്റൊരു ടഗിനേയും കൊണ്ടുപോകുന്നുണ്ട്. ഇതിനായി മഹാവേവ രണ്ടാമതും എത്തും. വിദേശ ടഗ് തുറമുഖ വാർഫിൽ എത്തുന്നത് ഇതാദ്യമാണെന്ന് അധികൃതർ പറഞ്ഞു. തലസ്ഥാനം കേന്ദ്രമാക്കിയുള്ള […]Read More
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. സെക്രട്ടേറിയേറ്റിലെ പി.ആര് ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11 ദിവസം മുൻപായാണ് ഇത്തവണ ഫലംപ്രഖ്യാപനം നടത്തിയത് 99 .69 ശതമാനമാണ് വിജയശതമാനം. ലക്ഷദ്വീപ്, ഗൾഫ് ഉൾപ്പെടെ 2971 കേന്ദ്രങ്ങളിലായി 4,27,153 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 4,25,563 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 71831 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ്Read More
നാല് വിമാനത്താവളങ്ങളിലുമായി നൂറുകണക്കിന് യാത്രക്കാർക്കാണ് സമരം തിരിച്ചടിയായത്. ജീവനക്കാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചതാണ് വിമാനം റദ്ദാക്കാൻ കാരണമെന്നാണ് യാത്രക്കാരെ അറിയിച്ചിരിക്കുന്നത്. പകരം സംവിധാനം ഏർപ്പെടുത്താത്തതിനെതിരെ യാത്രക്കാർ പ്രതിഷേധിക്കുകയാണ്. മണിക്കൂറുകളോളം തങ്ങളെ കാത്തുനിര്‍ത്തിച്ചുവെന്നും മോശമായ രീതിയാണിതെന്നും യാത്രക്കാർ പ്രതികരിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസിൻ്റെ രണ്ട് വിമാനങ്ങളാണ് റദ്ദാക്കിയത്. പുലർച്ചെ 2.05ന് പുറപ്പെടേണ്ട ഷാർജ വിമാനവും രാവിലെ 8.50ന് പുറപ്പെടേണ്ട മസ്കത്ത് വിമാനവുമാണ് റദ്ദാക്കിയത്. Read More
