ന്യൂഡൽഹി:ഒളിമ്പിക്സ് മെഡൽ ജേതാവായ ഇത്യൻ ഗുസ്തിതാരം ബജ്റങ് പുനിയയെ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ്) താൽക്കാലികമായി സസ്പെന്റ് ചെയ്തു. മെയ് ഏഴിനുള്ളിൽ വിശദീകരണം നൽകിയില്ലെങ്കിൽ കൂടുതൽ നടപടിയുണ്ടാകുമെന്ന് താക്കീത് നൽകി.ഉത്തേജക പരിശോധനയ്ക്കായി മൂത്രസാമ്പിൾ നൽകിയില്ലെന്നാണ് ആരോപണം.എന്നാൽ സാമ്പിൾ നൽകാൻ വിസമ്മതിച്ചില്ലെന്ന് പുനിയ അറിയിച്ചു. കാലാവധി കഴിഞ്ഞ കിറ്റ് ഉപയോഗിച്ച് സാമ്പിൾ പരിശോധിക്കുന്നതിൽ പരാതി ഉന്നയിച്ചിരുന്നു. നാഡയുടെ നോട്ടീസിന് അഭിഭാഷകൻ മുഖേന മറുപടി നൽകും. ലോക-ഒളിമ്പിക്സ് മെഡൽ ജേതാവായ പുനിയ വനിതാ ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ […]Read More
ലണ്ടൻ:ടൈറ്റാനിക്, ലോർഡ് ഓഫ് ദ റിങ്സ് തുടങ്ങിയ സിനിമകളിലൂടെ ലോകപ്രശസ്തനായ ബ്രിട്ടീഷ് താരം ബെർണാഡ് ഹിൽ (79) അന്തരിച്ചു. ഞായറാഴ്ച രാവിലെയാണ് മരിച്ചതെന്ന് അദ്ദേഹത്തിന്റെ സെക്രട്ടറി ലൂ കോൾസൺ അറിയിച്ചു. 1997ൽ പുറത്തിറങ്ങിയ ജെയിംസ് കാമറൂൺ ചിത്രം ടൈറ്റാനിക്കിൽ ക്യാപ്റ്റൻ എഡ്വേർഡ് സ്മിത് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചതു്. ലോർഡ് ഓഫ് ദി റിങ്സിൽ കിങ് തിയോഡെന്റെ വേഷത്തിലും ശ്രദ്ധേയനായി. റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത ഗാന്ധിയിൽ (1982) അഭിനയിച്ചിട്ടുണ്ട്. 1973 ൽ ബിബിസിയുടെ ബോയ്സ് ഫ്രം […]Read More
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസിനോടാണ് കോടതി നിർദേശിച്ചത്. മേയറുടെ ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവ്, മേയറുടെ സഹോദരൻ, സഹോദര ഭാര്യ എന്നിവർക്കെതിരെയും കേസെടുക്കണമെന്ന് കോടതി നിർദേശിച്ചു. തന്റെ പരാതിയിൽ പൊലീസ് കേസെടുക്കാത്തതുകൊണ്ടാണ് യദു കോടതിയെ സമീപിച്ചത്. ജോലി തടസപ്പെടുത്തിയതിന് മേയർക്കെതിരെയും ബസിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയതിന് എംഎൽഎയ്ക്കെതിരെയുമാണ് യദു പരാതി കൊടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിന്റെ പരാതിയില്‍ മേയർക്കും […]Read More
കെരെം ഷാലോം അതിർത്തി കടന്ന മാരകമായ റോക്കറ്റ് ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഹമാസ് ഏറ്റെടുത്തതിന് പിന്നാലെ തെക്കൻ ഗാസയിലെ റാഫ നഗരം ഇസ്രായേൽ തകർത്തു. ഞായറാഴ്ച ഇസ്രായേൽ പ്രത്യാക്രമണത്തിൽ 19 പേരെങ്കിലും കൊല്ലപ്പെട്ടതായി ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള എൻക്ലേവിലെ ആരോഗ്യ അധികൃതർ പറഞ്ഞതായി റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേൽ സൈന്യം പറയുന്നതനുസരിച്ച്, റാഫയിൽ നിന്ന് അതിർത്തി കടക്കലിലേക്ക് 10 പ്രൊജക്ടൈലുകൾ വിക്ഷേപിച്ചു. അത് ഇപ്പോൾ ഗാസയിലേക്ക് എയ്ഡ് ട്രക്കുകൾക്ക് പ്രവേശിക്കുന്നതിനായി അടച്ചിരിക്കുന്നു.Read More
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) യിലെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി വിദ്യാർത്ഥി ആത്മഹത്യ ചെയ്തതായി പോലീസ് അറിയിച്ചു. കാമ്പസിനുള്ളിലെ കെട്ടിടത്തിൽ നിന്നാണ് വിദ്യാർത്ഥി ചാടിയത്. മുംബൈ സ്വദേശിയായ യോഗേശ്വർ നാഥ് ആണ് മരിച്ചത്. രാവിലെ ആറരയോടെ ഹോസ്റ്റലിൻ്റെ ഏഴാം നിലയിൽനിന്നും താഴേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയാണ് യോഗേശ്വർ നാഥ്. ബിടെക് പരീക്ഷകൾ ഇന്നലെയാണ് അവസാനിച്ചത്. ഇതിന് മുൻപും ഈ ഹോസ്റ്റലിൽ സമാനമായ ആത്മഹത്യാ […]Read More
കൊല്ലം:പാരിപ്പള്ളിയിലെ കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ ഒമ്പത് വിഷയങ്ങളിൽ പി ജി കോഴ്സുകൾ ആരംഭിക്കുന്നതിന് ധനവകുപ്പ് അംഗീകാരം നൽകി. 34 ഡോക്ടർമാർക്കാണ് ഇതുവഴി ഉപരിപഠനത്തിന് അവസരം ഒരുങ്ങുന്നത്. ജനൽ മെഡിസിൻ, ജനറൽ സർജറി, അനസ്തേഷ്യോളജി എന്നിവയിൽ അഞ്ചുവീതവും ഒബ്സ്ട്രെട്രിക്സ് ആൻഡ് ഗൈനോക്കോളജി, പീഡിയാട്രിക്സ്, ഓർത്തോപീഡിയാട്രിക്സ് എന്നിവയിൽ നാലു വീതവും മെഡിസിനിൽ ഒന്നും സീറ്റുകളാണ് അനുവദിച്ചത്.Read More
തിരുവനന്തപുരം:സർക്കാർ ജോലിയിലിരിക്കെ മരിക്കുന്നവരുടെ ആശ്രിതർക്ക് നിയമനം നൽകുന്നതിൽ ഭരണപരിഷ്ക്കരണവകുപ്പ് തയ്യാറാക്കിയ കരട് മാർഗനിർദ്ദേശങ്ങൾ സർവീസ് സംഘടനകളുമായി ചർച്ച ചെയ്യും. അധ്യാപക തസ്തികകളിലെ ആശ്രിതനിയമനവും ചർച്ച ചെയ്യും. മരിക്കുന്ന ജീവനക്കാരുടെ കുട്ടികളുടെ പ്രായം 13 ൽ താഴെയാണെങ്കിൽ 17 മുതൽ 25 ലക്ഷം വരെ നഷ്ടപരിഹാരം നൽകാമെന്ന ശുപാർശ മാർഗ നിർദ്ദേശത്തിലുണ്ട്. എട്ട് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള ജീവനക്കാരന്റെ 13 വയസിന് മുകളിലുള്ള കുട്ടികൾക്ക് പ്രായപൂർത്തിയാകുന്ന മുറയ്ക്ക് ആശ്രിത നിമനത്തിന് അപേക്ഷ നൽകാം. നിയമനം ആവശ്യമില്ലാത്തവർക്ക് […]Read More
തിരുവനന്തപുരം : ചൊവ്വാഴ്ചവരെ സംസ്ഥാനത്തിൻ്റെ പല ഭാഗത്തും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് 08, 09 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയും മണിക്കൂറിൽ 30 മുതൽ 40 കിലോ മീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് പ്രവചിക്കുന്നുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി തെക്കൻ കേരള തീരത്തും, കന്യാകുമാരി, തൂത്തുക്കുടി, തെക്കൻ തമിഴ്നാട് തീരത്തും തീരപ്രദേശത്തിൻ്റെ താഴ്ന്ന പ്രദേശങ്ങളിലും ഞായറാഴ്ച രാത്രി 11.30 വരെ 0.5 മുതൽ 1.5 […]Read More
കോഴിക്കോട്: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്.ഇവർ ഇറാനിൽ മത്സ്യബന്ധനത്തിന് പോയ സംഘത്തിലുള്ളവരാണെന്നാണ് വിവരം. ശമ്പളം കിട്ടാഞ്ഞതിനെ തുടർന്ന് ഇറാനിൽനിന്ന് രക്ഷപ്പെട്ടെത്തിയതാണെന്നാണ് ഇവർ പറയുന്നത്. കൊച്ചിയില്‍ നിന്നുള്ള കോസ്റ്റ് ഗാര്‍ഡ് സംഘമാണ് ഇവരെ പിടികൂടിയത്. പുറംകടലില്‍ ഇറാനിയന്‍ ബോട്ടിന്റെ സാന്നിധ്യം സംബന്ധിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടന്നത്. കൊയിലാണ്ടിയിൽ നിന്ന് 20 നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് കണ്ടെത്തിയത്. ബോട്ട് നിലവിൽ കോസ്റ്റ് ഗാർഡിന്റെ കസ്റ്റഡിയിലാണ്.Read More
തിരുവനന്തപുരം: കെ.പി. സി.സി അദ്ധ്യക്ഷസ്ഥാനത്ത് കെ സുധാകരന്റെ തിരിച്ചു വരവ് ത്രിശങ്കുവിലായതോടെ, കേരളത്തില്‍ കോണ്‍ഗ്രസ്സില്‍ പിളര്‍പ്പുണ്ടാകുമെന്ന അഭ്യൂഹവും ശക്തം. തനിക്ക് കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനം തിരികെ ലഭിച്ചില്ലെങ്കില്‍ കടുത്ത നിലപാടിലേക്ക് പോകേണ്ടി വരുമെന്ന നിലപാടാണ് സുധാകരന് അനുയായികളെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ സുധാകരന് അദ്ധ്യക്ഷ സ്ഥാനം തിരികെ നല്‍കരുതെന്ന കടുത്ത നിലപാടിലാണ് വി.ഡി സതീശന് വിഭാഗം ഉള്ളത്. ഈ നിലപാടിന് കോണ്‍ഗ്രസ്സിലെ എ വിഭാഗത്തിന്റെ പിന്തുണയുമുണ്ട്. തിരഞ്ഞെടുപ്പ് രംഗത്ത് പലയിടത്തും ബുത്ത് ഏജന്റുമാര്‍ പോലും ഇല്ലാത്ത സാഹചര്യം ഉണ്ടായത് […]Read More
