യദു –മേയർ വിഷയത്തിൽ നിലപാട് വ്യക്തമാക്കി ദേശിയ ജനത പാർട്ടി (RLM) പ്രസിഡന്റ് ഡോ. ബിജു കൈപ്പാറേടൻ മേയർ ഡ്രൈവർ യദു വിഷയത്തിന്റെ ശരി തെറ്റുകൾ തീരുമാനിക്കാൻ ദേശീയ ജനതാ പാർട്ടി തയ്യാറാവുന്നില്ല. അതെല്ലാം കോടതി തീരുമാനിക്കട്ടെ ഡോ. ബിജു കൈപ്പാരെടൻ പറഞ്ഞു. മേയറുടെ പത്തിലൊന്നു പോലും വരുമാനമില്ലാത്ത ഒരു താൽക്കാലിക ജീവനക്കാരനാണ് യദു. മേയറുടെ വീട്ടിൽ പണിക്ക് വരുന്ന കല്പണിക്കാരന് ദിവസം 1200 രൂപ കൊടുക്കണം. യദുവിന് ഈ തീപ്പൊരി ചൂടിൽ ഒരു ദിവസം വണ്ടി […]Read More
രാജ്യത്തെ വിവിധ മെഡിക്കൽ കോളേജുകളിലെ മെറിറ്റ് സീറ്റുകളിലെ പ്രവേശനത്തിനു നടത്തപ്പെടുന്ന നീറ്റ് യുജി (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് – അണ്ടർ ഗ്രാജുവേഷൻ) പരീക്ഷ, രാജ്യത്തെ വിവിധകേന്ദ്രങ്ങളിൽ ഇന്ന്( ഞായറാഴ്ച )നടക്കും. 2013നു വരെ എല്ലാ സംസ്ഥാനങ്ങളും അവരവർ തന്നെ മെഡിക്കൽ പ്രവേശന പരീക്ഷകൾ നടത്തി, പ്രവേശനം നടത്തുകയായിരുന്നു, പതിവ്. നീറ്റ് പരീക്ഷ വന്നതോടെ രാജ്യമെമ്പാടുമുള്ള മെഡിക്കൽ പ്രവേശന പരീക്ഷകൾ ഏകീകരിക്കപ്പെട്ടു. തമിഴ്നാട് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ എതിർപ്പ് പരിഗണിച്ച്, സുപ്രീംകോടതി 2014ൽ നീറ്റ് റദ്ദാക്കിയെങ്കിലും 2016ൽ ഇത് […]Read More
കാസർഗോഡ് : ജോലി സമ്മർദ്ദത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഗ്രേഡ് എഎസ്ഐ വിജയൻ മരിച്ചു. കാസർഗോഡ് ബേഡകം സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിഷം കഴിച്ചതിനെ തുടർന്ന് ആരോഗ്യ നില മോശമായ വിജയൻ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിഎം ഉനൈസിനെതിരായി സിപിഐഎം വനിതാ നേതാവ് നൽകിയ പരാതിയിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു വിജയൻ. ഈ കേസിലുണ്ടായ സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കോൺഗ്രസ് ആരോപണം.Read More
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) വാഹനവ്യൂഹത്തിന് നേരെ ഭീകരർ വെടിയുതിർത്തതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. ശനിയാഴ്ച നടന്ന വെടിവെയ്പ്പിൽ സൈനികർക്ക് പരിക്കേറ്റതായും അവർ പറഞ്ഞു. സുരൻകോട്ടിലെ സനായി ഗ്രാമത്തിലാണ് ആക്രമണം നടന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ ഇന്ത്യൻ ആർമിയുടെയും പോലീസിൻ്റെയും സേനാ വിഭാഗങ്ങൾ സ്ഥലത്തെത്തി പരിശേധനകൾ ആരംഭിച്ചിട്ടുണ്ട്. പ്രാദേശിക രാഷ്ട്രീയ റൈഫിൾസ് യൂണിറ്റ് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഷാസിതാറിനടുത്തുള്ള ജനറൽ ഏരിയയിലെ എയർബേസിനുള്ളിൽ വാഹനങ്ങൾ സുരക്ഷിതമാക്കിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. Read More
മേയർ – കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെ കേസെടുത്ത് പൊലീസ്. കോടതി നിർദ്ദേശപ്രകാരമാണ് കൻ്റോണ്‍മെൻ്റ് പൊലീസ് കേസെടുത്തത്. കെഎസ്ആർടിസി ബസിൻ്റെ യാത്ര തടസപ്പെടുത്തിയതുൾപ്പെടെയാണ് വകുപ്പുകൾ. കേസിൽ അഞ്ചു പേരാണ് പ്രതികൾ. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ്. അഭിഭാഷകൻ ബൈജു നോയലിന്റെ ഹർജിയിൽ പരിശോധിച്ച് കേസെടുക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ആയിരുന്നു നിർദ്ദേശം നൽകിയത്.Read More
കൊച്ചി:നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊന്നശേഷം ഫ്ളാറ്റിന്റെ അഞ്ചാം നിലയിൽ നിന്നും റോഡിലേക്ക് വലിച്ചെറിഞ്ഞു. എറണാകുളം പനമ്പള്ളി നഗറിനു സമീപത്തെ ഫ്ളാറ്റിൽ വെള്ളിയാഴ്ച രാവിലെ 8.15 നാണ് സംഭവം. ഇരുപത്തി മൂന്നുകാരിയാണ് പ്രസവിച്ച് മൂന്നു മണിക്കൂറിനകം ബാൽക്കണിയിൽനിന്ന് കുഞ്ഞിനെ താഴേക്ക് എറിഞ്ഞത്. പീഡനത്തിന് ഇരയായാണ് ഇവർ ഗർഭിണിയായതെന്ന് പൊലീസ് പറഞ്ഞു. യുവതിയെ അറസ്റ്റു ചെയ്തു. ഗർഭിണിയാണെന്ന് മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല. ഫ്ളാറ്റിലെ ശുചിമുറിയിൽ വെള്ളിയാഴ്ച പുലർച്ചെ അഞ്ചിനാണ് പ്രസവിച്ചത്. റോഡിന്റെ നടുക്കാണ് മൃതദേഹം കിടന്നത്. യുവതിയെ പീഡിപ്പിച്ചയാൾ തൃശൂർ […]Read More
ദേശീയ സുരക്ഷയെ കുറിച്ച് സംസാരിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസ്സ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ചു , “നേരത്തെ, തീവ്രവാദ ആക്രമണങ്ങൾക്ക് ശേഷം, കോൺഗ്രസിൻ്റെ ഭീരു സർക്കാർ ആഗോള പ്ലാറ്റ്ഫോമിൽ കരഞ്ഞിരുന്നു. ഇന്ത്യയുടെ ആ സമയമെല്ലാം മാറി, ഇപ്പോൾ പാകിസ്ഥാൻ കരയുകയും സഹായത്തിനായി നിലവിളിക്കുകയും ചെയ്യുന്നു.” പ്രധാനമന്ത്രി മോദി പറഞ്ഞു. ബിജെപി ഭരണത്തിന് കീഴിൽ സ്ഥിതി മാറിയെന്നും പാകിസ്ഥാൻ ഇപ്പോൾ സഹായത്തിനായി കരയുകയുകയാണെന്നും ഝാർഖണ്ഡിലെ പലാമുവിൽ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, “സമാധാനം പ്രതീക്ഷിച്ച് മുൻ സർക്കാരുകൾ പാകിസ്ഥാനിലേക്ക് […]Read More
തിരുവനന്തപുരം : തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കും എതിരായ കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. ഈ മാസം ആറിന് കേസ് മജിസ്ട്രേറ്റ് കോടതിയിൽ പരിഗണിക്കും. തന്റെ പരാതിയിൽ പൊലീസ് കേസെടുക്കാത്തതുകൊണ്ടാണ് യദു കോടതിയെ സമീപിച്ചത്. ജോലി തടസപ്പെടുത്തിയതിന് മേയർക്കെതിരെയും ബസിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയതിന് എംഎൽഎയ്ക്കെതിരെയുമാണ് യദു പരാതി കൊടുത്തിരിക്കുന്നത്.Read More
കൊല്ലം : കൊല്ലം കണ്ണനല്ലൂര്‍ മുട്ടയ്ക്കാവില്‍ മൂന്നുപേര്‍ മുങ്ങി മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശികളായ സബീര്‍, ഭാര്യ സുമയ്യ, ബന്ധു സജീന എന്നിവരാണ് വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചത്. കുളിക്കാനിറങ്ങിയ സജീന വെള്ളക്കെട്ടില്‍ മുങ്ങിത്താഴുകയായിരുന്നു. സജീനയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സബീറും ഭാര്യയും കൂടി മുങ്ങിത്താഴ്ന്നത്. വെള്ളക്കെട്ടിലെ ചെളിയില്‍ മുങ്ങിപോവുകയായിരുന്നു. ഒരാഴ്ച മുമ്പാണ് സബീറും കുടുംബവും ഇവിടെ വാടകയ്ക്ക് താമസിക്കാന്‍ തുടങ്ങിയത്.Read More
കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പിനെ തുടർന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലർട്ട്.മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാൻ നിർദേശം. നാളെ രാത്രി 11.30 വരെ കേരളാ തീരത്ത് അതീവ ജാഗ്രത തുടരണമെന്നാണ് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. ഇന്ന് രാവിലെ 05.30 മുതൽ നാളെ രാത്രി 11.30 വരെ അതി തീവ്ര തിരമാലകൾ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. കടലേറ്റത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. മത്സ്യബന്ധന ഉപകരണങ്ങൾ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും മുന്നറിയിപ്പുണ്ട്. തെക്കൻ […]Read More
