ബിജെപി കേരളത്തിലും തമിഴ്നാട്ടിലും അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒരു ദേശിയ മാധ്യമത്തിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിലും പാര്‍ട്ടി കോണ്‍ഗ്രസിനെ പിന്നിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ‘‘ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളും ചേര്‍ന്നാല്‍ ഞങ്ങള്‍ കോണ്‍ഗ്രസിനെക്കാള്‍ മുന്നിലായിരിക്കും. ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കേരളത്തിലും തമിഴ്നാട്ടിലും ഉറപ്പായും അക്കൗണ്ട് തുറക്കുമെന്നും ഷാ പറഞ്ഞു.Read More
ഡൽഹി: ഡൽഹി വനിതാ കമ്മീഷനിലെ ജീവനക്കാരെ അടിയന്തര പ്രാബല്യത്തിൽ പിരിച്ചുവിട്ടു. വനിതാ ശിശു വികസന വകുപ്പിൻ്റെ ഉത്തരവിനെ തുടർന്നാണ് നടപടി. 2017ൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഡൽഹി ലഫ്റ്റനൻ്റ് ഗവർണർ വി.കെ.സക്സേന നടപടിക്ക് അംഗീകാരം നൽകുകയായിരുന്നു. സ്റ്റാഫിനെ നിയമിക്കുമ്പോൾ ഡിസിഡബ്ല്യു കൃത്യമായ നടപടിക്രമങ്ങളൊന്നും പാലിച്ചിട്ടില്ലെന്നും ഓരോ തസ്തികയ്ക്കുമുള്ള അധിക ജീവനക്കാരുടെ യഥാർത്ഥ ആവശ്യകതയും യോഗ്യതാ മാനദണ്ഡങ്ങളും വിലയിരുത്തുന്നതിന് ഒരു പഠനവും നടത്തിയിട്ടില്ലെന്നും ഉത്തരവിൽ പറയുന്നു. ജീവനക്കാരെ ഉൾപ്പെടുത്തുന്നതിന് ഡൽഹി സർക്കാരിൽ നിന്ന് ഭരണാനുമതിയും ചെലവും ലഭിച്ചിട്ടില്ലെന്നും […]Read More
കേരളത്തിൽ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ ഡ്രൈവിങ് സ്കൂളുകാര്‍ക്കെതിരെ മന്ത്രി കെബി ഗണേഷ് കുമാര്‍. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രതിഷേധം കണ്ട് പിന്മാറില്ലെന്നും ഗണേഷ് കുമാര്‍ 24നോട് പറഞ്ഞു. പരിഷ്കരണത്തിൽ നിന്നും പിന്മാറ്റം കോടതി പറഞ്ഞാൽ മാത്രം. മനുഷ്യ ജീവനാണ് വലുത്. നാല് മിനിറ്റ് കൊണ്ട് ലൈസൻസ് നൽകണമെന്ന് കോടതി പറഞ്ഞാൽ അനുസരിക്കും. ഇക്കാര്യത്തിൽ ഈഗോ ഇല്ല. മിന്നൽ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസൻസ് നൽകൽ. ഇലക്ട്രോണിക് വാഹനത്തിനായി ഇന്ത്യയിൽ പ്രത്യേക […]Read More
ഫ്ലാഷ്ബാക്ക് ഓർമ്മയുണ്ടോ ഈ പാലം? ഇത് നമ്മുടെ ആദ്യത്തെ തിരുവല്ലം പാലം. ഒരു ചരിത്രം തന്നെ ഇതിനു പിന്നിലുണ്ട്. രാജഭരണക്കാലത്ത് ബ്രിട്ടീഷ് എൻജിനീയർമാരുടെ മേൽനോട്ടത്തിൽ നിർമ്മിയ്ക്കപ്പെട്ടതാണ് ഇത്. ഇന്നത്തെ പാലങ്ങളുടെ അടിയിലുള്ളതുപോലെ കൂറ്റൻ ബീമുകളും സ്പാനുകളും [കോൺക്രീറ്റ് കൊണ്ടുള്ള താങ്ങുകൾ] ഒന്നുമില്ല.വലിയ കുഴലിൻ്റെ ആകൃതിയിലുള്ള, ലോഹം കൊണ്ടുള്ള തൂണുകളിന്മേൽ ആണ് പാലം നിലകൊണ്ടിരുന്നത്. ആ തൂണുകൾക്കു മുകളിൽ നെടു നീളത്തിൽ പാളംപോലെയുള്ള ഇരുമ്പ് ബീമുകൾ. ഈ തൂണുകളും ഇരുമ്പ് ബീമുകളും തമ്മിൽ നട്ടും ബോൾട്ടും വച്ച് ഉറപ്പിച്ചിരുന്നു. […]Read More
കിണറ്റിൽ വീണ പന്ത് എടുക്കുവാൻ ശ്രമിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ വിദ്യാർത്ഥി മരിച്ചു. കുടക്കച്ചിറ വല്ലയിൽ ഓന്തനാൽ ബിജു പോളിൻ്റ മകൻ ലിജു ബിജു (10)വാണ് മരിച്ചത്. നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. ബുധനാഴ്ച രാവിലെ 10:40 ഓടെയാണ് സംഭവം ഉണ്ടായത്.സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികൾക്കും ഒപ്പം വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. കിണറ്റിൽ വീണ പന്ത് കുട്ട ഉപയോഗിച്ച് ഉയർത്തിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു. സംഭവം സമയം മാതാപിതാക്കൾ പുരിയിടത്തിൽ മറ്റ് ജോലികളിൽ ആയിരുന്നു. […]Read More
തിരുവനന്തപുരം:പാലക്കാട്ട് ഉഷ്ണത രംഗ സാധ്യത തുടരുന്നതിനാൽ വ്യാഴാഴ്ചവരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ല കളിലും ഉഷ്ണതരംഗ സാധ്യത നിലനിൽക്കന്നു. പാലക്കാട്ട് 41 ഡിഗ്രി വരെയും തൃശൂരിൽ 40 ഡിഗ്രി വരെയും കോഴിക്കോട്ട് 39 ഡിഗ്രി വരെയും ആലപ്പുഴയിൽ 38 ഡിഗ്രി വരെയും താപനില ഉയരാനാണ് സാധ്യത.അതേസമയം ശനിയാഴ്ചവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടെ മഴയ്ക്കും സാധ്യതയുണ്ട്. തിങ്കളാഴ്ച കേരളത്തിലും മധ്യകേരളത്തിലും വിവിധ പ്രദേശങ്ങളിൽ വേനൽ മഴ ലഭിച്ചു.Read More
ന്യൂഡല്‍ഹി: രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ തുടര്‍ച്ചയായ രണ്ടാം മാസവും പാചക വാതക സിലിന്‍ഡറിന് വില കുറച്ചു. ഇത്തവണയും 19 കിലോഗ്രാം വാണിജ്യാവശ്യത്തിനുള്ള സിലിന്‍ഡറിന്റെ വില 19 രൂപ കുറച്ചു. അതേസമയം, ഗാര്‍ഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന 14.2 കിലോഗ്രാം എല്‍പിജി സിലിന്‍ഡറിന്റെ വിലയില്‍ ഇത്തവണയും മാറ്റമില്ല. ഫെബ്രുവരിയിലും മാർച്ചിലുമായി ഗാര്‍ഹികാവശ്യ സിലിന്‍ഡറിന്റെ വില 42 രൂപ കൂട്ടിയിരുന്നു.Read More
ന്യൂയോര്‍ക്ക്: ഗാസ യുദ്ധവിരുദ്ധ വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ ഭാഗമായി യുഎസിലെ കൊളംബിയ സര്‍വകലാശാല ക്യാംപസിലെ കെട്ടിടത്തില്‍ തമ്പടിച്ച വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്തു നീക്കി. സര്‍വകലാശാലയിലെ ഹാമില്ട്ടണ് ഹാളിന്റെ രണ്ടാം നിലയിലേക്ക് പൊലീസ് ഇരച്ചുകയറിയാണ് നിരവധി വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്തു നീക്കുകയും മറ്റുള്ളവരെ ഒഴിപ്പിക്കുകയും ചെയ്തത്. അമ്പതോളം വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കെട്ടിടത്തില്‍ തമ്പടിച്ച സമരക്കാര്‍, ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തിയ പലസ്തീന് ബാലന്റെ സ്മരണയില്‍ ‘ഹിന്ദ് ഹാള്‍’ എന്നെഴുതിയ ബാനര്‍ സ്ഥാപിച്ചിരുന്നു. സമാധാനപരമായി നടന്ന പ്രക്ഷോഭം […]Read More
ഡൽഹി : ഡൽഹിയിലെ 50-ലധികം സ്കൂളുകൾക്കും നോയിഡയിലെ ഒരു സ്കൂളിനും ബുധനാഴ്ച രാവിലെ ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചതിനെത്തുടർന്ന് കുട്ടികളെ പൂർണമായും ഒഴിപ്പിച്ചതായി പോലീസ്. സ്കൂൾ പരിസരം ഒഴിപ്പിച്ചു, ഭീഷണി ലഭിച്ച ഉടൻ തന്നെ വിദ്യാർത്ഥികളെ വീട്ടിലേക്ക് സുരക്ഷിതരായി അയക്കുകയും ചെയ്തു . ഒന്നിലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് മയൂർ വിഹാറിലെ മദർ മേരീസ് സ്കൂളിന് പുറത്ത് പോലീസും അഗ്നിശമന സേനാംഗങ്ങളും. ഡൽഹി പബ്ലിക് സ്കൂളിൻ്റെ (ഡിപിഎസ്) ദ്വാരക, വസന്ത് കുഞ്ച് യൂണിറ്റുകൾ, […]Read More
മേയർ-KSRTC ഡ്രൈവർ തര്‍ക്കം തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവുമായുള്ള തർക്കത്തിൽ ബസിനുള്ളിൽ പൊലീസ് പരിശോധന. ബസിലെ മൂന്ന് ക്യാമറകളിലെ ദൃശ്യങ്ങളെടുത്ത് പരിശോധിക്കാനാണ് പൊലീസ് എത്തിയത്. എന്നാൽ, ബസിലെ മെമ്മറി കാർഡ് കാണാനില്ല എന്ന് പൊലീസ് അറിയിച്ചു. തമ്പാനൂർ ഡിപ്പോയിൽ എത്തിയാണ് പരിശോധന നടത്തുന്നത്. തർക്കം ഉണ്ടായ ബസ്സിലുള്ളത് മൂന്ന് ക്യാമറകളാണ്. എന്നാൽ, ദൃശ്യങ്ങൾ സൂക്ഷിക്കുന്ന മെമ്മറി കാർഡ് കാണാനില്ല. കേസന്വേഷണത്തെ ഇത് പ്രതികൂലമായി ബാധിക്കും. ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചു എന്ന […]Read More
