തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എസ്എൽസി, എഎച്ച്എസ്എൽസി ഫലപ്രഖ്യാപനം മെയ് 8ന്. ഹയർസെക്കന്ററി പരീക്ഷാ ഫലം മെയ് 9 നും പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസമന്ത്രി വി ശിവൻക്കുട്ടി മൂന്ന് മണിക്കാണ് രണ്ട് പരീക്ഷകളുടെയും പ്രഖ്യാപനം നടത്തുക. ഇത്തവണ നേരത്തെയാണ് പരീക്ഷഫലം പ്രസ്ദ്ധികരിക്കുന്നത്. കഴിഞ്ഞ വർഷം മേയ് 19നാണ് എസ്എസ്എൽസി ഫലപ്രഖ്യാപനം നടത്തിയത്. മേയ് 25 നാണ് രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം നടത്തിയത്.Read More
തൃശ്ശൂര്‍: കാണാതായ യുവതിയേയും ഒന്നരവയസ്സുള്ള മകളേയും പാലാഴി കനോലിക്കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അന്തിക്കാട് കല്ലിടവഴി സ്വദേശി ചോണാട്ടില്‍ അഖിലിന്റെ ഭാര്യ കൃഷ്ണപ്രിയ (24), മകള്‍ പൂജിത എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചെളിയില്‍ പുതഞ്ഞ നിലയിലായിരുന്നു ഇരുവരുടേയും മൃതദേഹങ്ങള്‍. രാവിലെ വേലിയിറക്കമായതിനാല്‍ വെള്ളം കുറവായിരുന്ന ഭാഗത്താണ് രണ്ട് മൃതദേഹങ്ങളും കിടന്നിരുന്നത്. സമീപവാസികളാണ് മൃതദേഹം കണ്ടത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് അന്തിക്കാട് പൊലീസ് സ്ഥലത്ത് എത്തി പരിശോധിക്കുകയും മൃതദേഹം ബന്ധുക്കളെ കാണിച്ച് ഉറപ്പ് വരുത്തുകയും ചെയ്തു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി […]Read More
മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തിൽ കെഎസ്ആർടിസി ഡ്രൈവർ യദുവിനെ പിരിച്ചുവിടണമെന്ന് പ്രമേയം പാസാക്കി തിരുവനന്തപുരം കോർപ്പറേഷൻ. മേയർക്ക് ഭരണപക്ഷം നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. മേയറുടെ നടപടി മാതൃകാപരമാണ് എന്ന് ഡപ്യൂട്ടി മേയർ പി കെ രാജു പറഞ്ഞു. ബസ്സിൽ നിന്ന് യാത്രക്കാർ ഇറക്കിവിട്ടത് അംഗീകരിക്കാനാവില്ല എന്ന് യുഡിഎഫ് കൗൺസിലർമാർ പറഞ്ഞു. ഇറക്കി വിട്ടതിന് തെളിവുണ്ടോ എന്ന് മേയർ ചോദിച്ചു. ഭരണ പക്ഷവുമായി വാക്കേറ്റം നടന്നതിനെ തുടർന്ന് യുഡിഎഫ് കൗൺസിലർമാർ കൗൺസിൽ യോഗം ബഹിഷ്കരിച്ചു. ബിജെപി കൗൺസിലർമാർ നടുത്തളത്തിൽ […]Read More
തിരുവനതപുരം : തിരുവനതപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ ട്രാൻസ്പോർട് ഡ്രൈവർക്കെതിരെ പറഞ്ഞ ആരോപണങ്ങൾ സി സി ടി വി ദൃശ്യം പുറത്ത് വന്നതോടുകൂടി മേയർ പറഞ്ഞതെല്ലാം കളവാണെന്ന് തെളിഞ്ഞു . സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി കൗൺസിലർമാർ നടുത്തളത്തിൽ മുദ്രാവാക്യം ഉയർത്തി പ്രതിഷേധിച്ചു. തലസ്ഥാനത്തെ ജനങ്ങളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന പ്രവൃത്തിയാണ് മേയർ നടത്തിയത് എന്ന് ബിജെപി കൗൺസിലർമാർ അഭിപ്രായപ്പെട്ടു. ഭരണപക്ഷവുമായി വാക്കേറ്റം ഉണ്ടായതിനെ തുടർന്ന് യുഡിഎഫ് കൗൺസിലർമാരും കൗൺസിൽ യോഗം ബഹിഷ്കരിച്ചു. ഈ അവസരത്തിൽ ബിജെപി […]Read More
പാലക്കാട്:ടൂറിസം കേന്ദങ്ങളിലേക്കുള്ള അവധിക്കാല പാക്കേജുകളുമായി ഇന്ത്യൻ റെയിൽവെ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ ഇത്തവണ അവതരിപ്പിക്കുന്നത് അയോധ്യയടക്കമുള്ള ക്ഷേത്രങ്ങളിലേക്കുള്ള യാത്രകൾ.അയോധ്യ, വാരണാസി,പ്രയാഗ് രാജ് തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള ട്രെയിൻ, വിമാന യാത്രാ പാക്കേജുകൾക്കാണ് മറ്റുള്ളവയെക്കാൾ പ്രാധാന്യം.’ ഐആർ സിടിസി ഭാരത് ഗൗരവ് ‘ എന്ന പേരിലാണ് സർവീസ്.അയോധ്യാ പ്രതിഷ്ഠാ സമയത്ത് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് സ്പെഷ്യൽ ട്രെയിനുകൾ ഓടിക്കാൻ കേരളത്തിലേക്കുള്ള നിരവധി ട്രെയിനുകൾ റെയിൽവെ റദ്ദാക്കിയിരുന്നു. കൊച്ചുവേളിയിൽ നിന്ന് അയോധ്യ, വാരണാസി എന്നിവിടങ്ങളിലേക്കുള്ള ട്രെയിൻ മെയ് 18 […]Read More
ഇപി വിവാദത്തിൽ ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് എൽഡിഎഫ് കൺവീനർ കൂടിയായ ജയരാജന് നിർദ്ദേശം നൽകിയെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. “ദല്ലാള്‍ നന്ദകുമാറിനെ പോലുള്ളവരുമായുള്ള ബന്ധങ്ങള്‍ അവസാനിപ്പിക്കുക തന്നെ വേണം. അത് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നന്ദകുമാറുമായുള്ള ബന്ധം മുമ്പേ അവസാനിപ്പിച്ചു എന്ന് ജയരാജന് വ്യക്തമാക്കി. വോട്ടെടുപ്പ് ദിവസത്തെ ജയരാജൻ്റെ തുറന്നു പറച്ചില് പാര്‍ട്ടിയെ ബാധിക്കേണ്ട കാര്യമില്ല”. എംവി […]Read More
മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവും തമ്മിലുള്ള തർക്കത്തിൽ ഇടപ്പെട്ട് സിഎംഡി. യദുവിനെ പിരിച്ചുവിടേണ്ടതില്ലെന്നും തൽക്കാലത്തേക്ക് മാറ്റി നിർത്താനുമാണ് സിഎംഡിയുടെ ശുപാർശ. ഇതുസംബന്ധിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന് സിഎംഡി റിപ്പോർട്ട് നൽകി. ഡ്രൈവര്‍ അസഭ്യമായ രീതിയില്‍ ലൈംഗിക ചുവയോട് കൂടി ആംഗ്യം കാണിച്ചുവെന്ന് മേയര്‍ ആവര്‍ത്തിച്ചു. റെഡ് സിഗ്നലില്‍ വെച്ചാണ് ഡ്രൈവറുടെ ബസ് തടഞ്ഞത്. ഡ്രൈവര്‍ ലഹരി പദാര്‍ത്ഥം ഉപയോഗിച്ചിരുന്നുവെന്നും മന്ത്രിയെ വിളിച്ച് അപ്പോഴേ കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നും മേയര്‍ ആര്യാ രാജേന്ദ്രന് […]Read More
കണ്ണൂർ ചെറുകുന്നിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. ഗ്യാസ് ടാങ്കറും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ചാണ് അപകടം. കാറില്‍ യാത്ര ചെയ്തിരുന്ന തലശ്ശേരി സ്വദേശികളാണ് മരിച്ചത്.മൂന്നുപേര്‍ സംഭവ സ്ഥലത്തും രണ്ടുപേര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് മരണപ്പെട്ടത്. മരിച്ചവരെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.Read More
തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കെഎസ്ആർടിസി ബസിന് കുറുകെ കാറിട്ട ശേഷമായിരുന്നു വാക്പോര്. സീബ്ര ലൈനിന്ന് മുകളിലാണ് മേയര്‍ ആര്യ രാജേന്ദ്രന് സഞ്ചരിച്ചിരുന്നു കാറിട്ടിരിക്കുന്നത്. ശനിയാഴ്ച രാത്രി 9.45-ന് പാളയം സാഫല്യം കോംപ്ലക്സിന് മുന്നിലെ സിഗ്നലിലാണ് സംഭവം. പ്ലാമൂട് – പിഎംജി റോഡിൽ ബസും കാറും സമാന്തരമായി വരുന്നതും ഒടുവിൽ പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. നേരത്തെ ബസ് തടഞ്ഞില്ലെന്ന് മേയർ പറഞ്ഞിരുന്നു. ഇതിനിടെ മേയറുമായി […]Read More
ചെന്നൈ: മുത്താപ്പുതുപ്പെട്ടിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തി വൻ കവർച്ച. സിദ്ധ ഡോക്ടറായ ശിവൻ നായർ, ഭാര്യ പ്രസന്നകുമാരി എന്നിവരാണ് മോഷ്ടാക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടിൽ നിന്ന് 100 പവൻ സ്വർണം കവർന്നു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. രോഗികളെന്ന വ്യാജേന ഇവരുടെ വീട്ടിൽ പ്രവേശിച്ച ശേഷമാണ് മോഷ്ടാക്കൾ ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. മുത്താപ്പുതുപ്പെട്ട് ഗാന്ധിനഗറിൽ വീടിനോട് ചേർന്ന് ശിവൻ നായർ ഒരു ക്ലിനിക് നടത്തുന്നുണ്ട്. വീട്ടിൽനിന്ന് അസാധാരണമായ ബഹളം കേട്ട് അയൽക്കാരാണ് വിവരം പൊലീസിൽ അറിയിച്ചത്.Read More
