തിരുവനന്തപുരം: ട്രെയിനില്‍ വീണ്ടും ടിടിഇക്ക് നേരെ അതിക്രമം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ചെന്നൈ മെയിലിലാണ് വനിതാ ടിടിഇക്ക് നേരെ കൈയേറ്റ ശ്രമം ഉണ്ടായത്. ലേഡീസ് കമ്പാർട്ട്മെന്റില്‍ ഇരുന്നത് ചോദ്യം ചെയ്തതിനായിരുന്നു അതിക്രമം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട കൊല്ലം കഴിഞ്ഞപ്പോഴാണ് സംഭവം ഉണ്ടായത്. പ്രതിയെ അറസ്റ്റ് ചെയ്ത് കായംകുളം ആർപിഎഫിന് കൈമാറി. അതേസമയം, ആർപിഎഫിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ രംഗത്തെത്തി. വളരെ ലാഘവത്തോടെയാണ് റെയിൽവേ പൊലീസ് പെരുമാറിയതെന്നാണ് ആരോപണം. കൊല്ലം സ്റ്റേഷനിൽ എത്തിയപ്പോൾ രണ്ട് പൊലീസുകാർ വന്നു. […]Read More
ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാ സർവേകളും പറയുന്നു കേരളം മുഴുവൻ നരേന്ദ്ര മോദിയോട് ഒപ്പം ചേർന്ന് മുന്നേറാൻ ഒരുങ്ങുന്നുവെന്ന്. കേരളത്തിലെ കർഷകരും യുവതി യുവാക്കളും നരേന്ദ്ര മോദിക്കൊപ്പം മുന്നേറാൻ മുന്നേറാൻ തയ്യാറാണ്. ശോഭാ സുരേന്ദ്രൻ ഈ തെരെഞ്ഞെടുപ്പിൽ വിജയിക്കും എംപിയാകും. ഇനി വരുന്നത് ബിജെപിയുടെ നാളുകളെന്ന് അമിത് ഷാ പറഞ്ഞു. കാപട്യത്തിന്റെ ആളുകളാണ് ഇന്ത്യ സഖ്യത്തിലുള്ളത്. സഖ്യത്തിൽ ഉൾപ്പെട്ടിട്ടുള്ള കമ്യൂണിസ്റ്റും […]Read More
നിമിഷ പ്രിയയെ കാണാൻ മാതാവ് പ്രേമകുമാരിക്ക് അനുമതി. ജയിലിൽ എത്തി ഇന്ന് ഉച്ചയ്ക്ക് നേരിൽ കാണാനാണ് അനുമതി. മാതാവ് നിമിഷയെ കാണുന്നത് 12 വർഷങ്ങൾക്ക് ശേഷമാണ്. യെമൻ പൗരന്റെ കുടുംബവുമായി നേരിട്ട് ചർച്ച നടത്തുന്നില്ലെന്ന് സേവ് നിമിഷപ്രിയ ഫോറത്തിലെ സാമുവൽ ജെറോം പറഞ്ഞിരുന്നു. മോചന ദ്രവ്യത്തെ പറ്റി ചർച്ച ചെയ്യുകയല്ല പകരം, നിമിഷയ്ക്ക് മാപ്പ് നൽകണമെന്ന് ആവശ്യപ്പെടും. ഗോത്രത്തവന്മാരുമായും ചർച്ച നടത്തേണ്ടതുണ്ട്. മരിച്ചയാളുടെ കുടുംബം മാപ്പ് നൽകിയ ശേഷമാകും മോചന ദ്രവ്യത്തെ കുറിച്ച് ചർച്ച നടത്തൂവെന്നും സാമുവൽ […]Read More
വാഷിങ്ടൺ:പൗരത്വ ഭേദഗതി നിയമം ഇന്ത്യൻ ഭരണഘടനാ ലംഘനമാകുമെന്ന് അമേരിക്കൻ കോൺഗ്രസിന്റെ റിപ്പോർട്ട്. മുസ്ലിങ്ങളെ ഒഴിവാക്കി മൂന്ന് രാജ്യങ്ങളിലെ ആറ് മതത്തിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് പൗരത്വം അനുവദിക്കുന്ന സിഎഎയുടെ ചില അനുച്ഛേദങ്ങൾ ലംഘിക്കുന്നതായി കോൺഗ്രസ് റിസർച്ച് സർവീസിന്റെ (സിആർ എസ്)ഇൻ ഫോക്കസ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.2019ൽ പൗരത്വ ഭേദഗതി ബിൽ അവതരിപ്പിക്കുമ്പോൾ ഇന്ത്യയിൽ ഉണ്ടായിരുന്ന അമേരിക്കൻ നയതന്ത്രജ്ഞൻ വിഷയത്തിൽ ആശങ്കപ്രകടിപ്പിച്ചതായി സിആർഎസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.Read More
തിരുവനന്തപുരം:ലോക്സഭാ തെരഞ്ഞെടുപ്പിൽ തപാൽവോട്ടിന് അപേക്ഷിച്ച പോളിങ് ഡ്യൂട്ടിയുള്ള എല്ലാവരും വോട്ടിങ് ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിലെത്തി വോട്ടവകാശം വിനിയോഗിക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണി വരെയുള്ള കണക്കനുസരിച്ച് 9184 ഉദ്യോഗസ്ഥരാണ് തപാൽവോട്ട് രേഖപ്പെടുത്തിയത്. പോളിങ് ദിവസം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഫോം12 ൽ തപാൽവോട്ടിന് അപേക്ഷ നൽകിയവർക്കാണ് വോട്ട് ചെയ്യാൻ അവസരം. പോസ്റ്റൽ ബാലറ്റിന് അപേക്ഷിച്ചിട്ടുള്ളവർക്ക് തിരിച്ചറിയൽ കാർഡുമായി വിഎഫ്സികളിലെത്തി തപാൽവോട്ട് ചെയ്യാം. കലക്ടറേറ്റുകളിലും വരണാധികാരികളുടെ ഓഫീസിലും വിതരണ കേന്ദ്രങ്ങളിലും വിഎഫ്സികൾ സജ്ജീകരിച്ചിട്ടുണ്ട്.Read More
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് ഗ്രാമിന് 140 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6615 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 52,920 രൂപയുമായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 130 രൂപ കുറഞ്ഞ് 5535 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് വില ഇന്നലെ 54040 രൂപയായിരുന്നു. ഈ വിലയാണ് നിലവിൽ പവന് 1120 രൂപ കുറഞ്ഞ് 52920 രൂപയായത്.Read More
സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് നാളുകളായി കാലാവസ്ഥയിൽ അപ്രതീക്ഷിതമായ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്നും കേരളത്തിൽ ഇടിമിന്നലോടുകൂടിയ നേരിയ മഴയ്ക്കും ശക്തമായ തിരമാലയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. മഴ പെയ്യാത്ത സാഹചര്യത്തിൽ ഈ പ്രദേങ്ങളിൽ ചൂടും വർദ്ധിയ്ക്കും. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള […]Read More
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആദ്യ ജയം ബിജെപിക്ക്. ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നാമനിര്‍ദേശം ചെയ്തവര്‍ പിന്മാറിയതിനെ തുടര്‍ന്ന് ഇവിടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രിക കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പിന്നാലെ ബിജെപിയുടേതല്ലാത്ത മറ്റു സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുകയും ചെയ്തു. ഇതോടെയാണ് തെരഞ്ഞെടുപ്പിന് മുന്നേ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസിന്റെ നിലേശ് കുംഭാണിയുടെ പത്രികയാണ് നാമനിര്‍ദേശം ചെയ്ത മൂന്ന് വോട്ടര്‍മാരും പിന്മാറിയതിനെ തുടര്‍ന്ന് തള്ളിയത്. പകരക്കാരന്റെ പത്രികയും ഇതേ […]Read More
കോഴിക്കോട് : കോഴിക്കോട് കുണ്ടായിത്തോട്ടിൽ അമ്മയും മകളും ട്രെയിൻ ഇടിച്ച് മരിച്ചു. ഒളവണ്ണ മാത്തറ സ്വദേശിനി ചാലിൽവീട്ടിൽ നസീമ (43), ഫാത്തിമ നെഹല (15) എന്നിവരാണ് മരിച്ചത്. കുണ്ടായിത്തോട്ടിൽ ഒരു വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു അമ്മയും മകളും. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. കൊല്ലേരിപ്പാറ ഭാഗത്തുവെച്ച് പാളം മുറിച്ചുകടക്കാനായി ഇറങ്ങവെ ഇരുവരെയും കൊച്ചുവേളി- സമ്പർക് ക്രാന്തി എക്സ്പ്രസ് ഇടിക്കുകയായിരുന്നു.Read More
കാസര്‍ഗോഡ്: കാസര്‍ഗോഡ് നീലേശ്വരത്ത് വന്ദേഭാരത് ട്രെയിനിന് മുന്നില്‍ ചാടി യുവതി ജീവനൊടുക്കി. കാഞ്ഞങ്ങാട് കിഴക്കുംകര മുച്ചിലോട് സ്വദേശി നന്ദന ആണ് മരിച്ചത്. 22 വയസായിരുന്നു. നീലേശ്വരം പള്ളിക്കരയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് യുവതി ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടേകാലോടെ മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയിരുന്ന വന്ദേഭാരത് എക്സ്പ്രസിന് മുന്നില്‍ ചാടിയാണ് യുവതി ആത്മഹത്യ ചെയ്തത്. ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും. സംഭവത്തില്‍ നീലേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചു. പരേതനായ സുരേഷിന്റെയും വിദ്യയുടെയും […]Read More
