സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് നാളുകളായി കാലാവസ്ഥയിൽ അപ്രതീക്ഷിതമായ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്നും കേരളത്തിൽ ഇടിമിന്നലോടുകൂടിയ നേരിയ മഴയ്ക്കും ശക്തമായ തിരമാലയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. മഴ പെയ്യാത്ത സാഹചര്യത്തിൽ ഈ പ്രദേങ്ങളിൽ ചൂടും വർദ്ധിയ്ക്കും. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള […]Read More
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആദ്യ ജയം ബിജെപിക്ക്. ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നാമനിര്‍ദേശം ചെയ്തവര്‍ പിന്മാറിയതിനെ തുടര്‍ന്ന് ഇവിടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രിക കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പിന്നാലെ ബിജെപിയുടേതല്ലാത്ത മറ്റു സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുകയും ചെയ്തു. ഇതോടെയാണ് തെരഞ്ഞെടുപ്പിന് മുന്നേ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസിന്റെ നിലേശ് കുംഭാണിയുടെ പത്രികയാണ് നാമനിര്‍ദേശം ചെയ്ത മൂന്ന് വോട്ടര്‍മാരും പിന്മാറിയതിനെ തുടര്‍ന്ന് തള്ളിയത്. പകരക്കാരന്റെ പത്രികയും ഇതേ […]Read More
കോഴിക്കോട് : കോഴിക്കോട് കുണ്ടായിത്തോട്ടിൽ അമ്മയും മകളും ട്രെയിൻ ഇടിച്ച് മരിച്ചു. ഒളവണ്ണ മാത്തറ സ്വദേശിനി ചാലിൽവീട്ടിൽ നസീമ (43), ഫാത്തിമ നെഹല (15) എന്നിവരാണ് മരിച്ചത്. കുണ്ടായിത്തോട്ടിൽ ഒരു വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു അമ്മയും മകളും. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. കൊല്ലേരിപ്പാറ ഭാഗത്തുവെച്ച് പാളം മുറിച്ചുകടക്കാനായി ഇറങ്ങവെ ഇരുവരെയും കൊച്ചുവേളി- സമ്പർക് ക്രാന്തി എക്സ്പ്രസ് ഇടിക്കുകയായിരുന്നു.Read More
കാസര്‍ഗോഡ്: കാസര്‍ഗോഡ് നീലേശ്വരത്ത് വന്ദേഭാരത് ട്രെയിനിന് മുന്നില്‍ ചാടി യുവതി ജീവനൊടുക്കി. കാഞ്ഞങ്ങാട് കിഴക്കുംകര മുച്ചിലോട് സ്വദേശി നന്ദന ആണ് മരിച്ചത്. 22 വയസായിരുന്നു. നീലേശ്വരം പള്ളിക്കരയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് യുവതി ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടേകാലോടെ മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയിരുന്ന വന്ദേഭാരത് എക്സ്പ്രസിന് മുന്നില്‍ ചാടിയാണ് യുവതി ആത്മഹത്യ ചെയ്തത്. ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും. സംഭവത്തില്‍ നീലേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചു. പരേതനായ സുരേഷിന്റെയും വിദ്യയുടെയും […]Read More
സമ്പന്നരുടെ വീടുകൾ മാത്രം കേന്ദ്രീകരിച്ചു പണവും സ്വർണവും മോഷ്ടിക്കുകയും അതു പാവങ്ങൾക്ക് നൽകുകയും ചെയ്യുന്ന മോഷ്ടാവ് നാട്ടുകാർക്ക് പ്രിയങ്കരനാണ്.വില കൂടിയ കാറുകളിൽ സഞ്ചരിച്ച് മോഷണം നടത്തുകയാണ് പതിവ്.കൊച്ചിയിൽ സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ ഈ കള്ളന്റെ ജീവിതം സിനിമകഥപോലെ നാടകീയത നിറഞ്ഞതാണ്.ബീഹാർ റോബിൻ ഹുഡ് എന്നറിയപ്പെടുന്ന കള്ളന്റെ കഥകേൾക്കുമ്പോൾ കായംകുളം കൊച്ചുണ്ണിയുടെ കഥയാണ് ഓർമ്മയിൽ എത്തുന്നത്. ജോഷിയുടെ വീട്ടിൽ നിന്നും ഒരു കോടിയുടെ ആഭരണങ്ങൾ മോഷണം നടത്തിയ ബീഹാർ റോബിൻ ഹൂഡിന്റെ ജീവിതമാണ് ഇപ്പോൾ ചർച്ച […]Read More
ചരിത്ര നെറുകയിൽ ഗുകേഷ്, ലോക ചാമ്പ്യൻഷിപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥി.|കാൻഡിഡേറ്റ്സ് കിരീടത്തിൽ മുത്തമിട്ട് ചരിത്രനേട്ടം കുറിച്ച ഇന്ത്യൻതാരം ഡി ഗുകേഷ്. കാൻഡിഡേറ്റ്സ് ചെസ് ചാംപ്യൻഷിപ്പിൽ വിജയംനേടുന്ന പ്രായം കുറഞ്ഞ താരമായിരിക്കുകയാണ് 17കാരൻ.13 റൗണ്ടുകൾ പിന്നിടുമ്പോൾ ഒറ്റയ്ക്ക് ലീഡെടുത്ത താരം 14-ാം റൗണ്ടിൽ എതിരാളിയും യു.എസ് താരവുമായ ഹിക്കാറു നകാമുറയെ സമനിലയിൽ തളയ്ക്കുകയായിരുന്നു. ഇതോടെ ലോക ചാംപ്യനെ കണ്ടെത്താനുള്ള മത്സരത്തിനു യോഗ്യത നേടിയിരിക്കുകയാണ് ഗുകേഷ്.കാനഡയിലെ ടൊറന്റോയിൽ നടന്ന മത്സരത്തിൽ 13-ാം റൗണ്ടിൽ ഫ്രഞ്ച് താരം അലിറേ ഫിറോസയെ […]Read More
രാഹുൽ ഗാന്ധി ഇപ്പോഴും അമൂൽ ബേബിയാണെന്ന് വി എസ് അച്യുതനന്ദന്റെ പരാമർശത്തെ ഓർമിപ്പിച്ചുകൊണ്ട് മുൻ പ്രധാന മന്ത്രിയും ജെ ഡി എസ് അധ്യക്ഷനുമായ എച്ച് ഡി ദേവഗൗഡ.രാജ്യത്ത് മോദി തരംഗമില്ലെന്നും ബി ജെ പി 150സീറ്റ് തികയ്ക്കുകയില്ലെന്നുമുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കോലാറിൽ മൂന്നു ദിവസം മുൻപ് രാഹുൽ പറഞ്ഞതിനോട് എനിക്കൊന്നും പറയാനില്ല. നിങ്ങൾ കേരള മുഖ്യമന്ത്രി പിണറായി വിജയൻ രാഹുലിനെ പറ്റി പറഞ്ഞത് കേട്ടുകാണുമല്ലോ.രാഹുൽ ഗാന്ധി ഇപ്പോഴും അമൂൽ ബേബിയാണെന്ന അച്യുതനന്ദന്റെ പ്രസ്താവനയെ അദ്ദേഹം […]Read More
തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകളില്‍ നടപടികളിലേക്ക് കടന്ന് സര്‍ക്കാര്‍. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകനെയും അസിസ്റ്റന്റ് കമ്മീഷണര്‍ സുദര്‍ശനനെയും സ്ഥലം മാറ്റാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടു കൂടിയാണ് സര്‍ക്കാര്‍ നടപടിയെടുത്തത്. അതേസമയം തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് പോലീസിൻ്റെ നടപടികളില്‍ ഉയർന്നുവന്ന പരാതികള്‍ വിശദമായി അന്വേഷിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നല്കി. ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോർട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ തൃശൂർ പൂരത്തിൽ […]Read More
തിരുവനന്തപുരം:കോഴിക്കോടുനിന്ന് ബംഗളുരുവിലേക്ക് കെഎസ്ആർടിസി യുടെ ആഡംബര ബസ് സർവീസ് ഉടൻ തുടങ്ങും. നവകേരള ബസ്സാണ് അന്തർ സംസ്ഥാന റൂട്ടിൽ എത്തുന്നത്. ടിക്കറ്റ് നിരക്ക് നിലവിലുള്ളതി നേക്കാൾ കൂടുതലായിരിക്കും. 25 പുഷ്ബാക്ക് സീറ്റുകൾ മാത്രമാകും.ലഗേജിന് ധാരാളം സ്ഥലമുണ്ടാകും. ശുചി മുറി, ഹൈഡ്രോളിക്ക് ലിഫ്റ്റ്, വാഷ്ബെയ്സി ൻ എന്നിവ നിലനിർത്തിയിട്ടുണ്ട്. ടിവിയും മ്യൂസിക് സിസ്റ്റവുമുണ്ട്. ലഘുപാനീയവും ലഘു ഭക്ഷണവും ലഭിക്കും. അന്തർസംസ്ഥാന പെർമിറ്റ് ലഭിച്ചാലുടൻ സർവീസ് ആരംഭിക്കും. ബസിന്റെ നിറത്തിലോ, ബോഡിയിലോ മാറ്റങ്ങളില്ല. മുഖ്യമന്ത്രിക്ക് ഇരിക്കാനായി തയ്യാറാക്കിയിരുന്ന കസേരമാറ്റി ഇരട്ട […]Read More
ടെഹ്റാൻ:ഇസ്രയേലിന് വീണ്ടും ഇറാന്റെ മുന്നറിയിപ്പ്. ഇറാന്റെ താല്പര്യങ്ങൾക്കെതിരായി ഇസ്രയേൽ സാഹസികതയ്ക്ക് മുതിരുകയാണെങ്കിൽ പ്രത്യാക്രമണം തൽക്ഷണമുണ്ടാകുമെന്നും അത് അതി ശക്തമായിരിക്കുമെന്നും ഇറാൻ വിദേശമന്ത്രി ഹൊസ്സെയ്ൻ അബ്ദുള്ളാഹിയാൻ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം ഇറാനിലേക്കുണ്ടായ ഡ്രോൺ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ഇസ്രയേലാണ് ആക്രമണത്തിനു പിന്നിലെന്നതിന് ഇതുവരെ വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്നും അബ്ദുള്ളാഹിയാൻ പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെയാണ് ഇസ്ഫഹാൻ പ്രവിശ്യയിലേക്ക് സ്രോൺ ആക്രമണമുണ്ടായത്.അമേരിക്ക ആക്രമണത്തിൽ ഇടപെട്ടിട്ടില്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കൻ വെളിപ്പെടുത്തി.Read More
