ടെഹ്റാൻ:ഇസ്രയേലിന് വീണ്ടും ഇറാന്റെ മുന്നറിയിപ്പ്. ഇറാന്റെ താല്പര്യങ്ങൾക്കെതിരായി ഇസ്രയേൽ സാഹസികതയ്ക്ക് മുതിരുകയാണെങ്കിൽ പ്രത്യാക്രമണം തൽക്ഷണമുണ്ടാകുമെന്നും അത് അതി ശക്തമായിരിക്കുമെന്നും ഇറാൻ വിദേശമന്ത്രി ഹൊസ്സെയ്ൻ അബ്ദുള്ളാഹിയാൻ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം ഇറാനിലേക്കുണ്ടായ ഡ്രോൺ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ഇസ്രയേലാണ് ആക്രമണത്തിനു പിന്നിലെന്നതിന് ഇതുവരെ വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്നും അബ്ദുള്ളാഹിയാൻ പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെയാണ് ഇസ്ഫഹാൻ പ്രവിശ്യയിലേക്ക് സ്രോൺ ആക്രമണമുണ്ടായത്.അമേരിക്ക ആക്രമണത്തിൽ ഇടപെട്ടിട്ടില്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കൻ വെളിപ്പെടുത്തി.Read More
കൊച്ചി:സംസ്ഥാനത്ത് സ്വർണവില പവന് 80 രൂപ കുറഞ്ഞെങ്കിലും ഡിമാന്റ് കുറയുന്നില്ല. പവന് ഇന്നത്തെ വില 54,440 രൂപയും ഗ്രാമിന് 6805രൂപയുമാണ്. വെള്ളിയാഴ്ച് 400 രൂപ വർധിച്ച് പവന് 54,520 രൂപ എന്ന റെക്കോർഡിൽ എത്തിയിരുന്നു. 20 ദിവസത്തിനുള്ളിൽ പവന് 4240 രുപ വർധിച്ചിരുന്നു.Read More
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ രണ്ട് പ്രദേശങ്ങളിൽ കൂടി പക്ഷിപ്പനിയെന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി പടരുന്നതെന്ന് സംശയം. ഇതേ തുടർന്ന് സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു. നേരത്തെ എടത്വ, ചെറുതന പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദേശത്തെ 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട എന്നിവയ്ക്കുള്ള വിൽപ്പന വിലക്ക് ഏപ്രിൽ 26 വരെ തുടരും. 34 തദ്ദേശസ്ഥാപനങ്ങളിലാണ് വിൽപ്പന നിരോധിച്ചിരിക്കുന്നത്. കേരളത്തിൽ പക്ഷിപ്പനി […]Read More
ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള ബാങ്കിന്റെ നടപടിയിൽ മനംനൊന്ത് ജീവനൊടുക്കാൻ ശ്രമിച്ച ഗൃഹനാഥ മരിച്ചു. നെടുങ്കണ്ടം ആശാരികണ്ടം സ്വദേശി ഷീബ ദിലീപാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്. കഴിഞ്ഞ ദിവസം ജപ്തി നടപടിക്കിടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് ഷീബയുടെ സ്ഥലം പണയപ്പെടുത്തി 20 ലക്ഷം രൂപ ലോൺ എടുത്തിരുന്നു. ഇത് പലിശയും കൂട്ടുപലിശയുമായി 36 ലക്ഷത്തിലെത്തി. ഈ തുക തിരിച്ചടയ്ക്കാതെ […]Read More
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പരീക്ഷിച്ചു വിജയിച്ച സംവിധാനമാണ് ഇപ്പോൾ ലോക്സഭ തിരഞ്ഞെടുപ്പിലും നടപ്പാക്കുന്നത്.ലോകസഭ തിരഞ്ഞെടുപ്പിലെ ആൾമാറാട്ടം തടയുന്നതിനും വോട്ടിങ് സുതാര്യമാക്കാനും പോളിംഗ് ഉദ്യോഗസ്ഥർക്കായി തയ്യാറാക്കിയിരിക്കുന്നതാണ് ഈ ആപ്പ്.എ എസ് ഡി മോണിറ്റർ സി ഇ ഒ എന്ന ആപ്പാണ് എൻ ഐ സി കേരളയുടെ സഹായത്തോടെ സംസ്ഥാനത്തിന് മാത്രമായി വികസിപ്പിച്ചെടുത്തത്.ഈ ആപ്പ് ഉപയോഗിച്ച് ഉദ്യോഗസ്ഥർക്ക് എ എസ് ഡി വോട്ടർമാരെ നിരീക്ഷിക്കാനും പട്ടികയിലെ ഇരട്ടിപ്പ് പോലുള്ള തട്ടിപ്പ് തടയാനും കഴിയുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സഞ്ജയ് കൗൾ […]Read More
ന്യൂഡൽഹി:ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം വോട്ടെടുപ്പിൽ 62.37 ശതമാനം പോളിങ് രേഖപ്പെടുത്തി.ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് സ്വാധീനമേഖലയായ ബസ്തറിൽ 63.41 ശതമാനം വോട്ട് രേഖപ്പെടുത്തി. ബംഗാളിൽ 77.57 ശതമാനവും, ത്രിപുരയിൽ 80.17 ശതമാനവും പുതുച്ചേരിയിൽ 73.25 ശതമാനവും അസമിൽ 71.38 ശതമാനവും പോളിങ് രേഖപ്പെടുത്തി. ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയായ തമിഴ് നാട്ടിൽ 72.02 ശതമാനവും ഉത്തരാഖണ്ഡിൽ 53.64 ശതമാനവുമാണ് പോളിങ്.Read More
പിറവം:വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പി പ്രേമകുമാരി ശനിയാഴ്ച യമനിലേക്ക് പോകും. യമനിൽ ഫെലിക്സ് എയർവേയ്സ് സിഇഒയായ സാമുവൽ ജറോമാണ് പ്രേമകുമാരിയുടെ പവർ ഓഫ് അറ്റോർണി. സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗം കൂടിയായ സാമുവൽ വെള്ളിയാഴ്ച രാവിലെ കൊച്ചിയിലെത്തി. യമനിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രതീക്ഷ നൽകന്നതാന്നെന്ന് സാമുവൽ പറഞ്ഞു. പുലർച്ചെ 5.30നുള്ള വിമാനത്തിൽ മുംബൈയിലേക്കും വൈകിട്ട് 5.30 ന് യമനിയ എയർലൈൻസിൽ യമനിലേക്കും പോകും. നിമിഷ […]Read More
ആലപ്പുഴ: തിരുവനന്തപുരത്തും ആലപ്പുഴയിലും കടുത്ത ത്രികോണ മത്സരമാണ് നടക്കുന്നത് എന്ന് എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശൻ. രാജീവ് ചന്ദ്രശേഖറിന്റെ വരവോടെ തിരഞ്ഞെടുപ്പിൽ തിരുവനന്തപൂരത്തിന് വേറിട്ട മുഖമെന്നും വെള്ളാപ്പള്ളി. ശക്തമായ ത്രികോണ മത്സരമാണ് തിരുവനന്തപുരത്ത് നടക്കുന്നതെന്നും മത്സരഫലം പ്രവചനാതീതമെന്നും പ്രമുഖ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വെള്ളപ്പള്ളി വ്യക്തമാക്കി.ജനവികാരം എൻ.ഡി.എക്ക് അനുകൂലമെന്ന് എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു . അയോദ്ധ്യ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നും രാമ നാമ ജപത്തിലൂടെ ഇന്ത്യ മുഴുവൻ ഒരു തരംഗം സൃഷ്ടിക്കാൻ ബിജെപിക്ക് […]Read More
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയും മഴയും ഉണ്ടാകുമെന്നാണ് അറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, കാസർകോട് ജില്ലകളിലാണ് മഴയ്ക്ക് സാദ്ധ്യത. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല് തീരത്തും ജാഗ്രത നിര്ദേശം നൽകിയിട്ടുണ്ട്. മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരവാസികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിര്ദേശിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വടക്കൻ കേരളത്തിലൊഴികെ കാര്യമായി മഴ ലഭിക്കുന്നുണ്ട്. ഇത്തവണ […]Read More
തിരുവനന്തപുരം : സംസ്കൃത ഭാഷ നിത്യജീവിതത്തിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു വിഭാഗം താമസിക്കുന്ന സ്ഥലമാണ് തിരുവനന്തപുരത്തെ നെടുങ്കാട്. ഇവിടെയാണ് എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ സംസ്കൃതത്തിൽ വോട്ടഭ്യർത്ഥന നടത്തിയത്.ബി ജെ പി ജില്ല ഉപാധ്യക്ഷനും കോർപറേഷൻ കൗൺസിലറുമായ കരമന അജിത്താണ് വേറിട്ട ഈ പ്രചാരണത്തിന് നേതൃത്വം നൽകിയത്.ചന്ദ്രശേഖരിന് വേണ്ടി സംസ്കൃതത്തിൽ ബാനറുകൾ കെട്ടിയും ലഘുരേഖകൾ വിതരണം ചെയ്തുമാണ് പ്രചാരണം. സിംഗിൾ സ്ട്രീറ്റ്, ശങ്കരൻ സുബയ്യ സ്ട്രീറ്റ്,ശിവൻ കോവിൽ സ്ട്രീറ്റ്, എസ് ബി സ്ട്രീറ്റ് തുടങ്ങിയ […]Read More
