ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പാണെന്ന രീതിയിൽ വ്യാജപ്രചരണം നടത്തിയതിന് സംസ്ഥാനത്ത് 12 കേസുകൾ രജിസ്റ്റർ ചെയ്തു. മലപ്പുറം, എറണാകുളം സിറ്റി, തൃശ്ശൂർ സിറ്റി എന്നിവിടങ്ങളിൽ രണ്ടു വീതവും തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, ഇടുക്കി ജില്ലകളിൽ ഒന്നുവീതവും കേസുകളാണ് രജിസ്റ്റർ ചെയ്തത്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും സമൂഹത്തിൽ വേർതിരിവും സ്പർധയും സംഘർഷവും വിദ്വേഷവും ഉണ്ടാക്കാനുമുള്ള ഉദ്ദേശ്യത്തോടെ വ്യാജവാർത്ത പ്രചരിപ്പിച്ചതിനാണ് കേസ്.Read More
തിരുവനന്തപുരം: യുഡിഎഫിനായി പണം വിതരണം ചെയ്തെന്ന് ആരോപിച്ച് വ്യവസായി ബിജു രമേശിനെ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞുവെച്ചു. അരുവിക്കര മൈലംമൂട് വടക്കേമല കോളനിയിലാണ് സംഭവം. ബിജു രമേശിനെയും യുഡിഎഫ് പ്രവർത്തകരെയും എൽഡിഎഫ് പ്രവർത്തകർ തടഞ്ഞുവെച്ചു. കോളനി നിവാസികൾക്ക് പണം കൈമാറിയെന്ന് എൽഡിഎഫ് ആരോപിച്ചു. പൊലീസും തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിക്കുന്നു. രാത്രിയോടെയാണ് ബിജു രമേശ് എത്തിയത്. രണ്ട് വാഹനങ്ങളിലായാണ് ബിജു രമേശും സംഘവും എത്തിയത്. അടൂര്‍ പ്രകാശിന്റെ ബന്ധുകൂടിയായ ബിജു രമേശ് എത്തിയത് കോളനികളില്‍ പണം നല്‍കാനാണെന്ന് ഡിവൈഎഫ്ഐ […]Read More
പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന്റെ ആവേശക്കാഴ്ചയായ കുടമാറ്റത്തിന് സാക്ഷിയായി ജനസാഗരം. വടക്കുംനാഥന് മുന്നിൽ തെക്കേഗോപുരനടയിൽ കാഴ്ച വിസ്മയമൊരുക്കി തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ കുടമാറ്റം. രാംലല്ല, അയോധ്യ രാമക്ഷേത്രം, ഐഎസ്ആർഒ ഉൾപ്പെടെ കുടമാറ്റത്തിൽ ഇടം പിടിച്ചു. പടിഞ്ഞാറേ നടയിലെ ഇലഞ്ഞിത്തറമേളത്തിനു പിന്നാലെയാണ് കുടമാറ്റം ആരംഭിച്ചത്. ഇലഞ്ഞിത്തറയിൽ കിഴക്കൂട്ട് അനിയൻ മാരാരും സംഘവും താളമേള വിസ്മയം തീർത്തു. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ 15 ഗജവീരൻമാർ ഇരു ഭാഗങ്ങളിലായി നിരന്നു. കുടമാറ്റത്തിന് സാക്ഷിയാകാൻ വടക്കുനാഥ ക്ഷേത്ര ഗോപുര നടയക്ക് മുൻപിലും സ്വരാജ് […]Read More
തിരുവനന്തപുരം:കോൺഗ്രസിന്റെ തെരഞ്ഞെടുപ്പുപ്രചാരണത്തിനായി പ്രിയങ്കാ ഗാന്ധി ശനിയാഴ്ച കേരളത്തിലെത്തും. പ്രിയങ്ക കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ കോൺഗ്രസിനു വേണ്ടി വോട്ട് അഭ്യർത്ഥിക്കും. എന്നാൽ അമേത്തിയിലോ റായ്ബറേലിയിലോ മത്സരിക്കണമെന്ന ആഗ്രഹവുമായി നിൽക്കുന്ന റോബർട്ട് വദ്ര ഡിഎൽഎഫ് ഗ്രൂപ്പുവഴി ബിജെപിയ്ക്ക് 170 കോടി കൈക്കൂലി കൊടുത്തതിനെക്കുറിച്ച് പ്രതികരിക്കാൻ രാഹുലും പ്രിയങ്കയുമടക്കമുള്ളവർ ഇനിയും തയ്യാറായിട്ടില്ല. 2019 നും 2022 നുമിടയിൽ ഡി ഡിഎൽഎഫ് ഗ്രൂപ്പ് ബിജെപിക്ക് സംഭാവനയായി നൽകിയത് 170 കോടി രൂപയാണ്.Read More
ന്യൂഡൽഹി:ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ എഎപി നേതാവ് മനീഷ് സിസോദിയയുടെ കസ്റ്റഡി പ്രത്യേകകോടതി ജഡ്ജി 26 വരെ നീട്ടി. ജുഡീഷ്യൽ കസ്റ്റഡി കാലാവധി പൂർത്തിയായതിനെത്തുടർന്ന് സിസോദിയയെ വ്യാഴാഴ്ച റൗസ് അവന്യു കോടതിയിൽ ഹാജരാക്കി.Read More
തിരുവനന്തപുരം:വിവിധ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് (കീം 2024)രജിസ്റ്റർ ചെയ്തത് ഒന്നേകാൾ ലക്ഷംപേർ. ജൂൺ ഒന്നു മുതൽ ഒമ്പത് വരെ നടക്കുന്ന പരീക്ഷ ഇത്തവണ ഓൺലൈൻ രീതിയിലാണ്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവ അപ് ലോഡ് ചെയ്യാൻ ഏപ്രിൽ 24 വൈകിട്ട് അഞ്ചു മണി വരെ സമയമുണ്ട്.മെയ് 20 മുതൽ അഡ്മിറ്റ് കാർഡ് ലഭിക്കും.www.cee.kerala.gov.inRead More
കൊച്ചി: ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത ഉണ്ടായ യുവാവ് മരിച്ചു. ആലങ്ങാട് നീറിക്കോട് കളത്തിപ്പറമ്പിൽ സിബിൻദാസാണ് (46) മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ചെമ്മീൻ കറി കഴിച്ചശേഷം ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചതായി പൊലീസ് പറഞ്ഞു. സംസ്കാരം നാളെ രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ നടക്കും. എൻജിൻ ഓയിലിന്റെ വിതരണക്കാരനായിരുന്നു സിബിൻ. ഭാര്യ: സ്മിതRead More
തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയിൽ വീട്ടമ്മയെ സ്വന്തം വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വർക്കല ഇലകമൺ പുതുവലിൽ വിദ്യാധരവിലാസത്തിൽ സിന്ധുവാണ് മരിച്ചത്. ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കുന്നുവെന്ന് എഴുതിയ കുറിപ്പാണ് വീട്ടിൽ നിന്ന് കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിൽ തന്നെ പൊലീസ്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് സിന്ധുവിനെ വീട്ടിൽ നിന്ന് കാണാതായത്. പിന്നാലെ മക്കളായ നന്ദുദാസും, വിധുൻദാസും അമ്മയെ തിരക്കിയിറങ്ങി. എന്നാൽ സിന്ധുവിനെ കണ്ടെത്താനായില്ല. തുടർന്ന് അയിരൂർ […]Read More
മലപ്പുറം: മലപ്പുറം വേങ്ങരയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ സഹോദരിമാർ മുങ്ങി മരിച്ചു. വേങ്ങര കോട്ടുമല കടലുണ്ടി പുഴയിലാണ് സഹോദരിമാർ മുങ്ങി മരിച്ചത്. വേങ്ങര വെട്ടുതോട് സ്വദേശിനി അജ്മല (21), സഹോദരി ബുഷ്റ (27) എന്നിവരാണ് മരിച്ചത്. ബന്ധുവീട്ടിൽ വിരുന്നിനെത്തിയ ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഒഴുക്കില്‍ പെട്ട ഇവരെ രക്ഷപ്പെടുത്തി മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.Read More
തിരുവനന്തപുരം പള്ളിത്തുറയിൽ കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കിൽപ്പെട്ട് കാണാതായി. പള്ളിത്തുറ സ്വദേശി മെൽബിൻ എഫ് ജൂസ (17) ആണ് ഒഴുക്കിൽപ്പെട്ടത്. വൈകുന്നേരം നാലരയോടെ നാലു സുഹൃത്തുക്കളുമായിട്ടാണ് മെൽബിൻ കുളിക്കാനിറങ്ങിയത്. മറ്റുള്ളവർ നീന്തിക്കയറിയെങ്കിലും ശക്തമായ ഒഴുക്കിൽ മെൽബിൻ കടലിലകപ്പെടുകയായിരുന്നു. പള്ളിത്തുറ സെൻ്റ് ഫാത്തിമ ലൈനിൽ ഫിനി ജൂസാ – മേരി ലീജിയ ദമ്പതികളുടെ മകനാണ് മെൽബിൻ. പ്ലസ് 2 വിദ്യാർത്ഥിയാണ്. വേലിയേറ്റ സമയം കൂടിയായതിനാൽ ശക്തമായ അടിയൊഴുക്കുണ്ടായിരുന്നു. കോസ്റ്റൽ പോലീസ് തെരച്ചിൽ ആരംഭിച്ചു.Read More
