ബലാത്സംഗ കേസിൽ പ്രതിയായ സിഐ തൂങ്ങിമരിച്ചു. മലയിൻകീഴ് സിഐ സൈജു എം വിയാണ് ആത്മഹത്യ ചെയ്തത്. മൃതദേഹം കണ്ടെത്തിയത് എറണാകുളം KSRTC സ്റ്റാൻഡിന് സമീപം. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് വനിത ഡോക്ടർ പരാതി നൽകിയിരുന്നു. കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിന് പരിസരത്തെ മരത്തിലാണ് സൈജുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ബലാത്സംഗ കേസിൽ വ്യാജരേഖകൾ സമർപ്പിച്ച് ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ അറസ്റ്റ് ചെയ്യാൻ ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നതിനിടെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബലാത്സംഗം […]Read More
തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ച് ഏപ്രിൽ 19 പുലർച്ചെ രണ്ടു മണി മുതൽ 20 ന് ഉച്ചയ്ക്ക് രണ്ടുവരെ (36 മണിക്കൂർ) തൃശൂർ കോർപറേഷൻ പരിധിയിൽ ഉൾപ്പെട്ട എല്ലാ മദ്യവിൽപനശാലകളും കള്ള് ഷാപ്പ്, ബിയർ ആൻഡ് വൈൻ പാർലറുകൾ, ബാർ എന്നിവ പൂർണമായും അടച്ചിടണമെന്ന് ഉത്തരവ്. മദ്യം, മറ്റു ലഹരി വസ്തുക്കളുടെ വിൽപനയും നിരോധിച്ചു. ജില്ലാ കലക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.Read More
ന്യൂഡൽഹി:ഏപ്രിൽ 19ന് ആദ്യ ഘട്ട പോളിങ് നടക്കാനിരിക്കെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പിടിച്ചെടുത്തത് 4620 കോടി രൂപയും മറ്റു വസ്തുക്കളും. രാജ്യത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായാണ് ഇത്രയും തുക പിടിച്ചെടുക്കുന്നതെന്ന് കമ്മീഷൻ അറിയിച്ചു. മാർച്ച് ഒന്നിനു ശേഷം ദിവസവും 100 കോടി എന്ന നിരക്കിലാണ് പണം പിടിച്ചെടുക്കുന്നതെന്ന് കമ്മീഷൻ വാർത്താ ക്കുറിപ്പിറക്കി. പിടിച്ചെടുത്തതിൽ 45 ശതമാനവും മദ്യവും മയക്കുമരുന്നുമാണ്. 395.39 കോടി രൂപ പണമായി പിടിച്ചെടുത്തപ്പോൾ മയക്കുമരുന്ന് 2068. 85 കോടി മൂല്യമുള്ളതാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് ഫെബ്രുവരി, […]Read More
മസ്ക്കറ്റ്:ഒമാനിൽ ദുരിതം വിതച്ച് കാറ്റും മഴയും തുടരുന്നു. ഒരു വിദ്യാർഥായുടേത് ഉൾപ്പെടെ കാണാതായ ഏഴുപേരുടെ മൃതദേഹം തിങ്കളാഴ്ച കണ്ടെടുത്തു.ഇതോടെ മഴയിൽ മരിച്ചവരുടെ എണ്ണം 18 ആയി. പത്തനംതിട്ട അടൂർ കടമ്പനാട് സ്വദേശി സുനിൽ കുമാറാണ് ബിദിയയിലെ സനയയ്യിൽ മരിച്ചത്. ജോലി ചെയ്യുന്ന വർക്ക് ഷോപ്പിന്റെ മതിൽ ഇടിഞ്ഞു വീണാണ് സുനിൽ കുമാറിന് ജീവൻ നഷ്ടമായതു്. ഖുറിയാത്ത് വിലായത്തിലെ കൃഷിയിടങ്ങളിൽ ഒറ്റപ്പെട്ടുപോയ 21 പേരെ റോയൽ ഒമാൻ പൊലീസ് രക്ഷപ്പെടുത്തി. ചൊവ്വാഴ്ചയും ശക്തമായ മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.[16/04, […]Read More
ന്യൂഡൽഹി: സിവിൽ സർവീസ് 2023 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ആദിത്യ ശ്രീവാസ്തവയാണ് ഒന്നാം റാങ്ക് നേടിയത്. അനിമേഷ് പ്രധാൻ രണ്ടാം റാങ്കും ഡൊണൂരു അനന്യ റെഡ്ഡി മൂന്നാം റാങ്കും നേടി. എറണാകുളം സ്വദേശിയായ പികെ സിദ്ധാർഥ് രാംകുമാറാണ് നാലാം റാങ്ക് നേടിയത്. 2022ൽ 121-ാം റാങ്ക് നേടിയ സിദ്ധാർഥ് നിലവിൽ ഐപിഎസ് ട്രെയിനിങ്ങിലാണ്. സിദ്ധാർഥിന്റെ നാലാം സിവിൽ സർവീസ് നേട്ടമാണിത്. ആദ്യ നൂറിൽ നിരവധി മലയാളികൾ ഇടംപിടിച്ചു. വിഷ്ണു ശശികുമാർ (31 റാങ്ക്), അർച്ചന പിപി (40 […]Read More
കൊച്ചി : ദിലീപിന് വീണ്ടും തിരിച്ചടി. ജില്ലാ ജഡ്ജി തയ്യാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ടിലെ മൊഴിപ്പകർപ്പ് അതിജീവിതക്ക് നൽകരുതെന്ന ഹർജി ഹൈക്കോടതി തള്ളി. ഉത്തരവിൽ ഇടപെടാൻ കാരണങ്ങളില്ലെന്ന് വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ച് നടപടി. മൊഴിപകർപ്പ് നൽകരുതെന്ന് പറയാൻ പ്രതിക്ക് അവകാശമില്ലെന്നും വസ്തുതാന്വേഷണ റിപ്പോർട്ടിലെ സാക്ഷി മൊഴികളെക്കുറിച്ച് അറിയാൻ തനിക്ക് അവകാശമുണ്ടെന്നുമായിരുന്നു അതിജീവിത കോടതിയെ അറിയിച്ചത്. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതിലെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷി മൊഴിയാണ് അതിജീവിത ആവശ്യപ്പെട്ടത്. തന്റെ എതിര്‍പ്പ് രേഖപ്പെടുത്താതെയാണ് സിംഗിള്‍ ബെഞ്ച് അതിജീവിതയ്ക്ക് […]Read More
കൊച്ചി : പ്രശസ്ത സംഗീതജ്ഞന് കെ.ജി. ജയന് അന്തരിച്ചു. 90 വയസായിരുന്നു. കൊച്ചി തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചലച്ചിത്ര താരം മനോജ് കെ ജയന് മകനാണ്. ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു കെ ജി ജയൻ നവതി ആഘോഷിച്ചത്. ജയവിജയ എന്ന പേരിൽ ഇരട്ട സഹോദരനൊപ്പം അദ്ദേഹം നടത്തിയ നിരവധി കച്ചേരികൾ ശ്രദ്ധേയമായിരുന്നു. സിനിമ ഭക്തി ഗാനങ്ങളിലൂടെ കർണാടക സംഗീതത്തെ ജനകീയനാക്കിയ സംഗീതജ്ഞൻ കൂടിയായിരുന്നു കെ ജി ജയൻ. ഇരുപതോളം സിനിമകൾക്ക് സംഗീത സംവിധാനം നിർവഹിച്ചു. 1968-ൽ പുറത്തിറങ്ങിയ […]Read More
കോഴിക്കോട് : പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ചു രാഹുൽ ഗാന്ധി. കോഴിക്കോട് നടന്ന മഹാറാലിയിലാണ് രാഹുലിൻ്റെ വിമർശനം. പ്രധാനമന്ത്രിക്ക് അധികാരക്കൊതിയെന്ന് വിമർശിച്ച രാഹുൽ രണ്ട് മുഖ്യമന്ത്രിമാർ ജയിലിലായപ്പോഴും ബിജെപി പിണറായി വിജയനെ തൊടുന്നില്ലെന്നും പറഞ്ഞു. ഇലക്ട്രൽ ബോണ്ട് ലോകം കണ്ട തീവെട്ടിക്കൊള്ളകളിൽ ഒന്നാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ തനിക്കെതിരെയാണ് എപ്പോഴും പ്രസംഗിക്കുന്നത്. വല്ലപ്പോഴും ബിജെപിക്കും ആർഎസ്എസിനുമെതിരെ പറയാൻ തയ്യാറാകണമെന്നും രാഹുൽ കോഴിക്കോട് നടന്ന മഹാറാലിയിൽ പറഞ്ഞു.Read More
തിരുവനന്തപുരം:തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വാഹനങ്ങൾ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. അനുമതിയില്ലാതെ വാഹനം ഉപയോഗിക്കുന്നത് കണ്ടെത്തിയാൽ അനധികൃതപ്രചാരണം നടത്തുന്നതായി കണക്കാക്കി ശിക്ഷാ നടപടി സ്വീകരിക്കും.പ്രചാരണത്തിന് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങുടേയും വിശദവിവരങ്ങൾ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകി അനുമതി വാങ്ങണം. രജിസ്ട്രേഷൻ നമ്പർ, അനുമതി ലഭിച്ച തീയതി, സ്ഥാനാർഥിയുടെ പേര്, പ്രചാരണം നടത്തുന്നപ്രദേശം എന്നിവ അനുമതിയിലുണ്ടാകും. അനുമതിപത്രത്തിന്റെ അസ്സൽ വാഹനത്തിന്റെ വിൻഡ് സ്ക്രീനിൽ പതിക്കണം. വാഹനങ്ങളുടെ വിശദ വിവരം തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരേയും അറിയിക്കണം. […]Read More
തിരുവനന്തപുരം:യുഡിഎഫിനു വേണ്ടി രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ തിങ്കളാഴ്ച മുതൽ തുടങ്ങി. തിങ്കളാഴ്ച വൈകിട്ട് ആറിന് കോഴിക്കോട്ട് പൊതു സമ്മേളത്തിൽ രാഹുൽ പങ്കെടുത്തു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വയനാട്ടിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. വ്യാഴാഴ്ച രാവിലെ 10 മണിക്ക് കണ്ണൂരിലും, മൂന്നു മണിക്ക് പാലക്കാട്ടും അഞ്ചു മണിക്ക് കോട്ടയത്തും പ്രചാരണവേദികളിൽ പങ്കെടുക്കും. 22-ാം തീയതി തിരുവനന്തപുരത്തെത്തും. കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ നാളെ 10 മണിക്ക് തിരുവനന്തപുരത്ത് സംസാരിക്കും.Read More
