കൊച്ചി :തൃശൂര്‍ പൂരത്തിന് ആനകള്‍ക്ക് മുന്നില്‍ ആറു മീറ്റര്‍ ഒഴിച്ചിടണമെന്ന് ഹൈക്കോടതി. ഇതിനുള്ളില്‍ ചെണ്ടമേളമോ തീവെട്ടിയോ പാടില്ല, കുത്തു വിളക്ക് മാത്രമാകാം. ആനകളുടെ ഫിറ്റ്നസ് സാക്ഷ്യപ്പെടുത്തുമ്പോള്‍ കൃത്യമായ നടപടിക്രമം പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ആനയുടെ ഫിറ്റ്നസ് ചീഫ് വൈല്‍ഡ്ലൈഫ് വാര്ഡന് ഉറപ്പുവരുത്തണം. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് എന്ന ആനയ്ക്ക് കാഴ്ച ശക്തിയില്ലെന്നും, ഈ ആനയ്ക്ക് എങ്ങനെയാണ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്നും കോടതി ചോദിച്ചു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കണമെങ്കില്‍ ആരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാകൂ. ആര് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് കോടതി […]Read More
ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിൻ്റെ ശക്തി വർദ്ധിക്കേണ്ടത് അത്യാവശമാണ്. കേരളത്തിൽ പോരാട്ടം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്നണ് പ്രകാശ് കാരാട്ട് .രാജ്യത്തെ ജനാധിപത്യ ഭാവി നിർണ്ണയിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. നിർണ്ണായക തിരഞ്ഞെടുപ്പാണ് രാജ്യം കാത്തിരിക്കുന്നത്. രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാർ ഇപ്പോൾ ജയിലിലാണ്. സംസ്ഥാനത്ത് സിബിഐ ഉൾപ്പെടെയുള്ള ഏജൻസികൾ നിയമവിരുദ്ധമായി കടന്നുകയറുന്നു. ഏത് സാമ്പത്തിക കേസ് വന്നാലും ഇഡി കടന്നുവരുന്നു. അത് നിയമ വിരുദ്ധമാണ്. എന്ത് സാമ്പത്തിക ആരോപണം വന്നാലും. അവിടേക്കൊക്കെ കേന്ദ്ര ഏജൻസി വരുന്നു. സിബിഐ വരേണ്ട കേസുകളിൽ […]Read More
തിരുവനന്തപുരം:[കാട്ടാക്കട ] തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കാട്ടാക്കടയിലെത്തി. മലയാളത്തിൽ പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി, പത്മനാഭ സ്വാമിയുടെ മണ്ണിൽ വന്നത് സന്തോഷമെന്ന് വ്യക്തമാക്കി. ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും അനുസ്മരിച്ചായിരുന്നു മോദിയുടെ പ്രസംഗം. കോൺഗ്രസിനും ഇടതുപക്ഷത്തിനും പേരില്‍ മാത്രമാണ് വ്യത്യാസമെന്നും ഇരുകൂട്ടരെയും രാജ്യം തിരസ്കരിച്ചതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിപറഞ്ഞു . കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ എൻഡിഎ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോദി. കോൺഗ്രസും ഇടതുപക്ഷവും വികസന വിരോധികളും അരാജകത്വവാദികളുമാണ്. അഴിമതിയുടെ കാര്യത്തിൽ ഇവര്‍ മത്സരിക്കുന്നു. വ്യവസായങ്ങളെ തകർത്തെറിഞ്ഞ ചരിത്രമാണ് […]Read More
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാക്രമീകരണത്തിനായി റോഡിൽ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികൻ മരിച്ചു. കൊച്ചി പള്ളിമുക്ക് ജംഗ്ഷനിലാണ് സംഭവം. വടുതല സ്വദേശി മനോജ് ഉണ്ണിയാണ് മരിച്ചത്. റോഡിൽ തലയടിച്ചു വീണ മനോജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. എസ്എ റോഡിൽ നിന്ന് വന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് കയര്‍ കെട്ടിയിരുന്നത്. എന്നാൽ തങ്ങൾ കൈ കാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് ഉണ്ണി അപകടത്തിൽ […]Read More
കരുവന്നൂരിൽ സിപിഎമ്മും പിണറായി വിജയനും കള്ളം പറഞ്ഞ് പാവങ്ങളെ വഞ്ചിക്കുകയാണെന്ന് നരേന്ദ്ര മോദി ആരോപിച്ചു. വിഷുക്കാലത്ത് എത്താൻ കഴിഞ്ഞതിൽ സന്തോഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുന്നംകുളത്ത് മലയാളത്തിൽ പ്രസംഗം ആരംഭിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വടക്കുന്നാഥൻ, തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഗുരുവായൂർ പുണ്യ ഭൂമികളെ നമിക്കുകയാണെന്ന് പറഞ്ഞാണ് മോദി പ്രസംഗം ആരംഭിച്ചത്. വിഷു ആഘോഷത്തെയും മണപ്പുള്ളിക്കാവ് വേലയെയും വരാനിരിക്കുന്ന തൃശൂർ പൂരത്തെയും കുറിച്ചും പ്രധാന മന്ത്രി സംസാരിച്ചു. തൃപ്രയാർ ക്ഷേത്രം ദക്ഷിണേന്ത്യയിലെ അയോദ്ധ്യ ക്ഷേത്രമാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൻ്റെ ക്ഷേത്ര സാംസ്കാരിക […]Read More
തിരുവനന്തപുരം : അട്ടക്കുളങ്ങര കിള്ളിപ്പാലം ബൈ പാസ്സ് റോഡ് അടച്ചു.ഏപ്രിൽ 15 വരെ അടച്ചിടുന്നു.സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി അട്ടകുളങ്ങര കിള്ളിപ്പാലം ബൈപാസ് റോഡിന്റെ നവീകരണജോലികൾ നടക്കുകയാണ്.അതിനാലാണ് ഗതാഗതം പൂർണമായും തടയുന്നത്.റോഡിന്റെ ഇരുവശത്തും ഒരേ സമയം പണി നടക്കുന്നതുകൊണ്ടാണ് റോഡ് അടച്ചിടുന്നത്.ഒരു മാസം നീണ്ടുനിൽക്കുന്ന ജോലികളാണ് ഇവിടെ പൂർത്തിയാക്കുവാനുള്ളത്.സ്മാർട്ട് സിറ്റി പദ്ധതിയുടെ കരാറുകാരുമായുള്ള പ്രശ്നത്തെ തുടർന്ന് ഏറെ നാളായി പണികൾ മുന്നോട്ട് പോകാതെ നിന്നിരുന്നു. പുതിയ കരാറുകാരെ ഏൽപ്പിച്ചതോടെയാണ് പണി പുനരാരാംഭിച്ചത്. മാസങ്ങളായി ഇത് കാരണം ഇവിടെ […]Read More
തിരുവനന്തപുരം:സംസ്ഥാനത്ത് ചൂട് കൂടിയതിനെത്തുടർന്നുള്ള വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തിര നടപടികളുമായി സംസ്ഥാന സർക്കാർ. മുൻകൂട്ടി അനുവദിച്ചതിനു പുറമെ പൊതുമേഖലാ സ്ഥാപനമായ എൻടിപിസി വഴി 180 മെഗാവാട്ട് കൂടി സംസ്ഥാനം വാങ്ങും. യൂണിറ്റിന് 5.45 രൂപയ്ക്കാണ് വൈദ്യുതി വാങ്ങുന്നതു്.ഇതിനു പുറമെ ഹിമാചൽപ്രദേശിൽ നിന്ന് ഈ മാസം 7.43രു പ നിരക്കിൽ 25 മെഗാവാട്ടും മേയിൽ 50 മെഗാവാട്ടും വാങ്ങും. ജൂണിലേക്ക് 500 മെഗാവാട്ടിന് ടെൻഡർ വിളിച്ചിരുന്നു. റെഗുലേറ്ററി കമ്മീഷനാണ് ടെൻഡറുകൾക്ക് അനുമതി നൽകേണ്ടതു്.കൂടംകുളം നിലയത്തിലെ അറ്റകുറ്റ പണികൾ ഈ […]Read More
ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ഒമാനിൽ മലയാളിയടക്കം 12 പേർ മരിച്ചു. കൊല്ലം സ്വദേശി സുനിൽ കുമാർ സദാനന്ദനാണ് മരിച്ച മലയാളി. സൗത്ത് ഷർക്കിയയിൽ മതിൽ ഇടിഞ്ഞു വീണാണ് സുനിൽകുമാർ സദാനന്ദൻ മരിച്ചത്. മെക്കാനിക് ആയി ജോലി ചെയ്യുകയായിരുന്നു സുനിൽ കുമാർ. ഉച്ചയ്ക്ക് മൂന്നു മണിയോടെ ആയിരുന്നു അപകടം . മരിച്ചവരിൽ ഒമ്പത് വിദ്യാർത്ഥികളും രണ്ട് ഒമാനികളും ഒരു പ്രവാസിയും ഉൾപ്പെടുന്നുവെന്ന് നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്മെൻ്റ് അറിയിച്ചു. ഒമാൻ ന്യൂസ് ഏജൻസി നേരത്തെ റിപ്പോർട്ട് ചെയ്തതനുസരിച്ച് […]Read More
ഇന്ത്യയുമായുള്ള ഉഭയകക്ഷി കരാർ പ്രകാരം ഹെലികോപ്റ്ററുകൾ പ്രവർത്തിപ്പിക്കുന്ന ഇന്ത്യൻ സൈനികരുടെ രണ്ടാമത്തെ സംഘംമാലിദ്വീപ് വിട്ടു . ഏപ്രിൽ 9 ന് ആണ് സൈനികർ രാജ്യം വിട്ടത്. മാലെയിലെ വിദേശ അംബാസഡർമാർ തൻ്റെ മേൽ അധികാരം പ്രയോഗിക്കില്ലെന്ന് പ്രസിഡൻ്റ് മുഹമ്മദ് മുയിസു ആവർത്തിച്ചു.കഴിഞ്ഞ വർഷം തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തന്നെ മാലിദ്വീപിൽ നിന്ന് വിദേശ സൈനികരെ പിൻവലിക്കണമെന്ന് മുയിസു ആവശ്യപ്പെട്ടിരുന്നു. സൈനികരുടെ ആദ്യ സംഘം രാജ്യം വിട്ടു. ഇന്ത്യൻ സൈനികരുടെ ആദ്യ സംഘത്തിന് രാജ്യത്ത് നിന്ന് മടങ്ങുന്നതിന് മാർച്ച് […]Read More
ഇസ്രയേലിനെതിരായ ഇറാൻ ആക്രമണത്തെ വിമർശിച്ച് ഡൊണാൾഡ് ട്രംപ്. താൻ പ്രസിഡൻ്റായിരുന്നുവെങ്കിൽ ഇത്തരം ഒരു ആക്രമണം നടക്കില്ലായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു. ഏപ്രിൽ ഒന്നിന് ഡാമസ്കയിലെ കോൺസുലേറ്റിൻ ഉണ്ടായ ആക്രമണത്തിൽ 7 റവല്യൂഷണറി ഗാർഡുകൾ ഉൾപ്പടെ രണ്ട് കമാൻ്റർമാരും ആറ് സിറിയൻ സിവിലിയൻ ഗാർഡ്സും കൊല്ലപ്പെട്ടതിനെ തുടർന്നുള്ള പ്രതികാരമായാണ് ഞായറാഴ്ച ഇറാൻ ഇസ്രായേൽ പ്രദേശേത്തക്ക് നേരിട്ട് ആക്രമണം നടത്തിയത്. എന്നാൽ വ്യോമാക്രമണം ഇസ്രായേൽ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇതിനു പിന്നാലെയാണ് ട്രംപിൻ്റെ പോസ്റ്റ്. ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് പറയുന്നതനുസരിച്ച് ഞായറാഴ്ച പുലർച്ചെ ഇറാൻ 200 ലധികം മിസൈലുകളും ഡ്രോണുകളും ഇസ്രായേലിൻ്റെ പ്രദേശങ്ങളിൽ […]Read More
