തിരുവനന്തപുരം: മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. വെസ്റ്റ് നൈൽ പനിയെ പ്രതിരോധിക്കാൻ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്. കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനമാണെന്ന് മന്ത്രി അറിയിച്ചു. വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്. കഴിഞ്ഞയാഴ്ച നടന്ന ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം […]Read More
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു. വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തേക്ക് പാറക്കല്ല് കയറ്റി പോകുകയായിരുന്ന ലോറിക്കാണ് പോത്തൻകോട് വച്ച് തീപിടിച്ചത്. വാഹനത്തിന്റെ എഞ്ചിനിലാണ് തീ പടർന്നത്. തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട വാഹനത്തിന്റെ ഡ്രൈവർ അരുൺ പുറത്തിറങ്ങി ഫയർ എക്സ്റ്റിഗ്യൂഷർ ഉപയോഗിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടരുകയായിരുന്നു. പിന്നീട് കഴക്കൂട്ടം സ്റ്റേഷനിൽ നിന്ന് രണ്ട് ഫയർ യൂണിറ്റ് എത്തി തീയണച്ചു. ഡീസൽ ടാങ്കിലേക്ക് തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. […]Read More
തിരുവനന്തപുരം: സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ [70] അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1981-ല്‍ പുറത്തിറങ്ങിയ ആമ്പല്‍ പൂവാണ് ആദ്യചിത്രം.1994-ല്‍ എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത് സുകൃതമാണ് ശ്രദ്ധേയമായ ചിത്രം. മമ്മൂട്ടി, ഗൗതമി എന്നിവര്‍ പ്രധാനകഥപാത്രങ്ങളെ അവതരിപ്പിച്ച സുകൃതം ഏറ്റവും നല്ല മലയാള സിനിമയ്ക്കുള്ള ദേശീയ പൂരസ്കാരം നേടുകയും ചെയ്തു. ദേശീയ ചലച്ചിത്രപുരസ്ക്കാര ജൂറിയില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2005 ലും 2008 ലും ദേശീയ ചലച്ചിത്ര അവാർഡ് ജൂറിയിൽ അദ്ദേഹം […]Read More
നടി കനകലത അന്തരിച്ചു. 63 വയസായിരുന്നു. തിരുവനന്തപുരത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. മറവി രോഗവും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. 350ലധികം സിനിമകളില്‍ അഭിനയിച്ചിരുന്നു.ചെറിയ വേഷങ്ങളിലൂടെയാണെങ്കിലും മലയാളി ഒരിക്കലും മറക്കാത്ത കലാകാരിയാണ് കനകലത. നാടകത്തിയില്‍ നിന്നായിരുന്നു സിനിമാരംഗത്തേക്ക് എത്തിയത്. മുപ്പതിലധികം സീരിയലുകളിലും കനകലത വേഷമിട്ടു. പ്രമാണി ഇന്ദുലേഖ, സ്വാതി തിരുനാള്‍ തുടങ്ങിയ നാടകങ്ങളിലും കനക ലത അഭിനയിച്ചിട്ടുണ്ട്. ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകന്, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവര്‍, അമ്മയാണെ സത്യം, ആദ്യത്തെ കണ്മണി, തച്ചോളി […]Read More
കന്യാകുമാരി തീരത്ത് സന്ദര്‍ശകരായ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. തഞ്ചാവൂര്‍ സ്വദേശി ചാരുകവി, നെയ്വേലിസ്വദേശി ഗായത്രി, കന്യാകുമാരി സ്വദേശി സര്‍വദര്‍ശിത്, ദിന്‍ഡിഗള്‍ സ്വദേശി പ്രവീണ്‍ സാം, ആന്ധ്രാപ്രദേശ് സ്വദേശി വെങ്കിടേഷ് എന്നിവരാണ് മരിച്ചത്. തിരിച്ചിറപ്പള്ളി എസ്ആര്‍എം കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളാണ് മുങ്ങിമരിച്ചത്. മൂന്ന് വിദ്യാര്‍ത്ഥികൾ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. കരൂര്‍ സ്വദേശി നേഷി, തേനി സ്വദേശി പ്രീതി പ്രിയങ്ക, മധുര സ്വദേശി ശരണ്യ എന്നിവരാണ് രക്ഷപ്പെട്ടത്.Read More
സംസ്ഥാനത്തെ സഹകരണ സംഘം/ ബാങ്കുകളിലെ വിവിധ തസ്തികകളിലേക്ക് റിപ്പോർട്ട് ചെയ്യുന്ന പ്രകാരമുള്ള ഒഴിവുകളിലേക്ക് മെയ് 15 ന് വിജ്ഞാപനം പുറപ്പെടുവിക്കും. ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തീകരിക്കാനുളള ഉദ്യോഗാർഥികൾ വിജ്ഞാപനത്തിനു മുൻപ് പൂർത്തീകരിക്കണം. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന സംഘo/ ബാങ്കുകൾ സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ www.cseb.kerala.gov.in എന്നെ വെബ്സൈറ്റിൽ ഒഫീഷ്യൽ ലോഗിൻ വഴി 10 ന് മുൻപ് അപേക്ഷ സമർപ്പിക്കണം.Read More
ന്യൂഡൽഹി:ഒളിമ്പിക്സ് മെഡൽ ജേതാവായ ഇത്യൻ ഗുസ്തിതാരം ബജ്റങ് പുനിയയെ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ്) താൽക്കാലികമായി സസ്പെന്റ് ചെയ്തു. മെയ് ഏഴിനുള്ളിൽ വിശദീകരണം നൽകിയില്ലെങ്കിൽ കൂടുതൽ നടപടിയുണ്ടാകുമെന്ന് താക്കീത് നൽകി.ഉത്തേജക പരിശോധനയ്ക്കായി മൂത്രസാമ്പിൾ നൽകിയില്ലെന്നാണ് ആരോപണം.എന്നാൽ സാമ്പിൾ നൽകാൻ വിസമ്മതിച്ചില്ലെന്ന് പുനിയ അറിയിച്ചു. കാലാവധി കഴിഞ്ഞ കിറ്റ് ഉപയോഗിച്ച് സാമ്പിൾ പരിശോധിക്കുന്നതിൽ പരാതി ഉന്നയിച്ചിരുന്നു. നാഡയുടെ നോട്ടീസിന് അഭിഭാഷകൻ മുഖേന മറുപടി നൽകും. ലോക-ഒളിമ്പിക്സ് മെഡൽ ജേതാവായ പുനിയ വനിതാ ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ […]Read More
ലണ്ടൻ:ടൈറ്റാനിക്, ലോർഡ് ഓഫ് ദ റിങ്സ് തുടങ്ങിയ സിനിമകളിലൂടെ ലോകപ്രശസ്തനായ ബ്രിട്ടീഷ് താരം ബെർണാഡ് ഹിൽ (79) അന്തരിച്ചു. ഞായറാഴ്ച രാവിലെയാണ് മരിച്ചതെന്ന് അദ്ദേഹത്തിന്റെ സെക്രട്ടറി ലൂ കോൾസൺ അറിയിച്ചു. 1997ൽ പുറത്തിറങ്ങിയ ജെയിംസ് കാമറൂൺ ചിത്രം ടൈറ്റാനിക്കിൽ ക്യാപ്റ്റൻ എഡ്വേർഡ് സ്മിത് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചതു്. ലോർഡ് ഓഫ് ദി റിങ്സിൽ കിങ് തിയോഡെന്റെ വേഷത്തിലും ശ്രദ്ധേയനായി. റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത ഗാന്ധിയിൽ (1982) അഭിനയിച്ചിട്ടുണ്ട്. 1973 ൽ ബിബിസിയുടെ ബോയ്സ് ഫ്രം […]Read More
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസിനോടാണ് കോടതി നിർദേശിച്ചത്. മേയറുടെ ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവ്, മേയറുടെ സഹോദരൻ, സഹോദര ഭാര്യ എന്നിവർക്കെതിരെയും കേസെടുക്കണമെന്ന് കോടതി നിർദേശിച്ചു. തന്റെ പരാതിയിൽ പൊലീസ് കേസെടുക്കാത്തതുകൊണ്ടാണ് യദു കോടതിയെ സമീപിച്ചത്. ജോലി തടസപ്പെടുത്തിയതിന് മേയർക്കെതിരെയും ബസിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയതിന് എംഎൽഎയ്ക്കെതിരെയുമാണ് യദു പരാതി കൊടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിന്റെ പരാതിയില്‍ മേയർക്കും […]Read More
കെരെം ഷാലോം അതിർത്തി കടന്ന മാരകമായ റോക്കറ്റ് ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഹമാസ് ഏറ്റെടുത്തതിന് പിന്നാലെ തെക്കൻ ഗാസയിലെ റാഫ നഗരം ഇസ്രായേൽ തകർത്തു. ഞായറാഴ്ച ഇസ്രായേൽ പ്രത്യാക്രമണത്തിൽ 19 പേരെങ്കിലും കൊല്ലപ്പെട്ടതായി ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള എൻക്ലേവിലെ ആരോഗ്യ അധികൃതർ പറഞ്ഞതായി റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേൽ സൈന്യം പറയുന്നതനുസരിച്ച്, റാഫയിൽ നിന്ന് അതിർത്തി കടക്കലിലേക്ക് 10 പ്രൊജക്ടൈലുകൾ വിക്ഷേപിച്ചു. അത് ഇപ്പോൾ ഗാസയിലേക്ക് എയ്ഡ് ട്രക്കുകൾക്ക് പ്രവേശിക്കുന്നതിനായി അടച്ചിരിക്കുന്നു.Read More
