നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) യിലെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി വിദ്യാർത്ഥി ആത്മഹത്യ ചെയ്തതായി പോലീസ് അറിയിച്ചു. കാമ്പസിനുള്ളിലെ കെട്ടിടത്തിൽ നിന്നാണ് വിദ്യാർത്ഥി ചാടിയത്. മുംബൈ സ്വദേശിയായ യോഗേശ്വർ നാഥ് ആണ് മരിച്ചത്. രാവിലെ ആറരയോടെ ഹോസ്റ്റലിൻ്റെ ഏഴാം നിലയിൽനിന്നും താഴേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയാണ് യോഗേശ്വർ നാഥ്. ബിടെക് പരീക്ഷകൾ ഇന്നലെയാണ് അവസാനിച്ചത്. ഇതിന് മുൻപും ഈ ഹോസ്റ്റലിൽ സമാനമായ ആത്മഹത്യാ […]Read More
കൊല്ലം:പാരിപ്പള്ളിയിലെ കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ ഒമ്പത് വിഷയങ്ങളിൽ പി ജി കോഴ്സുകൾ ആരംഭിക്കുന്നതിന് ധനവകുപ്പ് അംഗീകാരം നൽകി. 34 ഡോക്ടർമാർക്കാണ് ഇതുവഴി ഉപരിപഠനത്തിന് അവസരം ഒരുങ്ങുന്നത്. ജനൽ മെഡിസിൻ, ജനറൽ സർജറി, അനസ്തേഷ്യോളജി എന്നിവയിൽ അഞ്ചുവീതവും ഒബ്സ്ട്രെട്രിക്സ് ആൻഡ് ഗൈനോക്കോളജി, പീഡിയാട്രിക്സ്, ഓർത്തോപീഡിയാട്രിക്സ് എന്നിവയിൽ നാലു വീതവും മെഡിസിനിൽ ഒന്നും സീറ്റുകളാണ് അനുവദിച്ചത്.Read More
തിരുവനന്തപുരം:സർക്കാർ ജോലിയിലിരിക്കെ മരിക്കുന്നവരുടെ ആശ്രിതർക്ക് നിയമനം നൽകുന്നതിൽ ഭരണപരിഷ്ക്കരണവകുപ്പ് തയ്യാറാക്കിയ കരട് മാർഗനിർദ്ദേശങ്ങൾ സർവീസ് സംഘടനകളുമായി ചർച്ച ചെയ്യും. അധ്യാപക തസ്തികകളിലെ ആശ്രിതനിയമനവും ചർച്ച ചെയ്യും. മരിക്കുന്ന ജീവനക്കാരുടെ കുട്ടികളുടെ പ്രായം 13 ൽ താഴെയാണെങ്കിൽ 17 മുതൽ 25 ലക്ഷം വരെ നഷ്ടപരിഹാരം നൽകാമെന്ന ശുപാർശ മാർഗ നിർദ്ദേശത്തിലുണ്ട്. എട്ട് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള ജീവനക്കാരന്റെ 13 വയസിന് മുകളിലുള്ള കുട്ടികൾക്ക് പ്രായപൂർത്തിയാകുന്ന മുറയ്ക്ക് ആശ്രിത നിമനത്തിന് അപേക്ഷ നൽകാം. നിയമനം ആവശ്യമില്ലാത്തവർക്ക് […]Read More
തിരുവനന്തപുരം : ചൊവ്വാഴ്ചവരെ സംസ്ഥാനത്തിൻ്റെ പല ഭാഗത്തും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് 08, 09 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയും മണിക്കൂറിൽ 30 മുതൽ 40 കിലോ മീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് പ്രവചിക്കുന്നുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി തെക്കൻ കേരള തീരത്തും, കന്യാകുമാരി, തൂത്തുക്കുടി, തെക്കൻ തമിഴ്നാട് തീരത്തും തീരപ്രദേശത്തിൻ്റെ താഴ്ന്ന പ്രദേശങ്ങളിലും ഞായറാഴ്ച രാത്രി 11.30 വരെ 0.5 മുതൽ 1.5 […]Read More
കോഴിക്കോട്: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്.ഇവർ ഇറാനിൽ മത്സ്യബന്ധനത്തിന് പോയ സംഘത്തിലുള്ളവരാണെന്നാണ് വിവരം. ശമ്പളം കിട്ടാഞ്ഞതിനെ തുടർന്ന് ഇറാനിൽനിന്ന് രക്ഷപ്പെട്ടെത്തിയതാണെന്നാണ് ഇവർ പറയുന്നത്. കൊച്ചിയില്‍ നിന്നുള്ള കോസ്റ്റ് ഗാര്‍ഡ് സംഘമാണ് ഇവരെ പിടികൂടിയത്. പുറംകടലില്‍ ഇറാനിയന്‍ ബോട്ടിന്റെ സാന്നിധ്യം സംബന്ധിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടന്നത്. കൊയിലാണ്ടിയിൽ നിന്ന് 20 നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് കണ്ടെത്തിയത്. ബോട്ട് നിലവിൽ കോസ്റ്റ് ഗാർഡിന്റെ കസ്റ്റഡിയിലാണ്.Read More
തിരുവനന്തപുരം: കെ.പി. സി.സി അദ്ധ്യക്ഷസ്ഥാനത്ത് കെ സുധാകരന്റെ തിരിച്ചു വരവ് ത്രിശങ്കുവിലായതോടെ, കേരളത്തില്‍ കോണ്‍ഗ്രസ്സില്‍ പിളര്‍പ്പുണ്ടാകുമെന്ന അഭ്യൂഹവും ശക്തം. തനിക്ക് കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനം തിരികെ ലഭിച്ചില്ലെങ്കില്‍ കടുത്ത നിലപാടിലേക്ക് പോകേണ്ടി വരുമെന്ന നിലപാടാണ് സുധാകരന് അനുയായികളെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ സുധാകരന് അദ്ധ്യക്ഷ സ്ഥാനം തിരികെ നല്‍കരുതെന്ന കടുത്ത നിലപാടിലാണ് വി.ഡി സതീശന് വിഭാഗം ഉള്ളത്. ഈ നിലപാടിന് കോണ്‍ഗ്രസ്സിലെ എ വിഭാഗത്തിന്റെ പിന്തുണയുമുണ്ട്. തിരഞ്ഞെടുപ്പ് രംഗത്ത് പലയിടത്തും ബുത്ത് ഏജന്റുമാര്‍ പോലും ഇല്ലാത്ത സാഹചര്യം ഉണ്ടായത് […]Read More
യദു –മേയർ വിഷയത്തിൽ നിലപാട് വ്യക്തമാക്കി ദേശിയ ജനത പാർട്ടി (RLM) പ്രസിഡന്റ് ഡോ. ബിജു കൈപ്പാറേടൻ മേയർ ഡ്രൈവർ യദു വിഷയത്തിന്റെ ശരി തെറ്റുകൾ തീരുമാനിക്കാൻ ദേശീയ ജനതാ പാർട്ടി തയ്യാറാവുന്നില്ല. അതെല്ലാം കോടതി തീരുമാനിക്കട്ടെ ഡോ. ബിജു കൈപ്പാരെടൻ പറഞ്ഞു. മേയറുടെ പത്തിലൊന്നു പോലും വരുമാനമില്ലാത്ത ഒരു താൽക്കാലിക ജീവനക്കാരനാണ് യദു. മേയറുടെ വീട്ടിൽ പണിക്ക് വരുന്ന കല്പണിക്കാരന് ദിവസം 1200 രൂപ കൊടുക്കണം. യദുവിന് ഈ തീപ്പൊരി ചൂടിൽ ഒരു ദിവസം വണ്ടി […]Read More
രാജ്യത്തെ വിവിധ മെഡിക്കൽ കോളേജുകളിലെ മെറിറ്റ് സീറ്റുകളിലെ പ്രവേശനത്തിനു നടത്തപ്പെടുന്ന നീറ്റ് യുജി (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് – അണ്ടർ ഗ്രാജുവേഷൻ) പരീക്ഷ, രാജ്യത്തെ വിവിധകേന്ദ്രങ്ങളിൽ ഇന്ന്( ഞായറാഴ്ച )നടക്കും. 2013നു വരെ എല്ലാ സംസ്ഥാനങ്ങളും അവരവർ തന്നെ മെഡിക്കൽ പ്രവേശന പരീക്ഷകൾ നടത്തി, പ്രവേശനം നടത്തുകയായിരുന്നു, പതിവ്. നീറ്റ് പരീക്ഷ വന്നതോടെ രാജ്യമെമ്പാടുമുള്ള മെഡിക്കൽ പ്രവേശന പരീക്ഷകൾ ഏകീകരിക്കപ്പെട്ടു. തമിഴ്നാട് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ എതിർപ്പ് പരിഗണിച്ച്, സുപ്രീംകോടതി 2014ൽ നീറ്റ് റദ്ദാക്കിയെങ്കിലും 2016ൽ ഇത് […]Read More
കാസർഗോഡ് : ജോലി സമ്മർദ്ദത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഗ്രേഡ് എഎസ്ഐ വിജയൻ മരിച്ചു. കാസർഗോഡ് ബേഡകം സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിഷം കഴിച്ചതിനെ തുടർന്ന് ആരോഗ്യ നില മോശമായ വിജയൻ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിഎം ഉനൈസിനെതിരായി സിപിഐഎം വനിതാ നേതാവ് നൽകിയ പരാതിയിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു വിജയൻ. ഈ കേസിലുണ്ടായ സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കോൺഗ്രസ് ആരോപണം.Read More
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) വാഹനവ്യൂഹത്തിന് നേരെ ഭീകരർ വെടിയുതിർത്തതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. ശനിയാഴ്ച നടന്ന വെടിവെയ്പ്പിൽ സൈനികർക്ക് പരിക്കേറ്റതായും അവർ പറഞ്ഞു. സുരൻകോട്ടിലെ സനായി ഗ്രാമത്തിലാണ് ആക്രമണം നടന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ ഇന്ത്യൻ ആർമിയുടെയും പോലീസിൻ്റെയും സേനാ വിഭാഗങ്ങൾ സ്ഥലത്തെത്തി പരിശേധനകൾ ആരംഭിച്ചിട്ടുണ്ട്. പ്രാദേശിക രാഷ്ട്രീയ റൈഫിൾസ് യൂണിറ്റ് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഷാസിതാറിനടുത്തുള്ള ജനറൽ ഏരിയയിലെ എയർബേസിനുള്ളിൽ വാഹനങ്ങൾ സുരക്ഷിതമാക്കിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. Read More
