ചെന്നൈ :തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ ‘മൈചൗങ്’ ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ‘മിഷോങ്’ ചുഴലിക്കാറ്റന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ അതീവ ജാഗ്രതാ മുന്നറിയിപ്പ്. വടക്കൻ തമിഴ്നാട്ടിലെയും തെക്കൻ ആന്ധ്രയിലെയും തീരദേശ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഐഎംഡിയുടെ കണക്കനുസരിച്ച്, പുതുച്ചേരിയിൽ നിന്ന് ഏകദേശം 440 കിലോമീറ്റർ കിഴക്ക്-തെക്ക് കിഴക്കും ചെന്നൈയിൽ നിന്ന് 420 കിലോമീറ്റർ തെക്കുകിഴക്കുമാണ് ചുഴലിക്കാറ്റ് രൂപപ്പെടുന്നത്. ചെന്നൈ അടക്കം 4 ജില്ലകളിലെ എല്ലാ […]Read More
ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തത്. വന്‍ ഭൂചലനത്തിന് പിന്നാലെ ജപ്പാന്, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ് തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്കി. മിന്‍ദനവോ ദ്വീപാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. കടലില്‍ ചില വ്യതിയാനങ്ങള്‍ പ്രതീക്ഷിക്കാമെങ്കിലും നിലവിലെ സാഹചര്യത്തില്‍ സുനാമിയെക്കുറിച്ച് വലിയ ആശങ്ക വേണ്ടെന്ന് യുഎസ് സുനാമി വാണിംഗ് സിസ്റ്റം അറിയിച്ചു .Read More
ദുബായ്:കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ലോക കാലാവസ്ഥാ ഉച്ചകോടി ദുബായിൽ ആരംഭിച്ചു. 2030 -ഓടെ കാർബൺ പുറന്തള്ളൽ 45 ശതമാനമായി കുറയ്ക്കും. കാർബൺ പുറന്തള്ളൽ കുറയ്ക്കണമെങ്കിൽ പെട്രോൾ, ഡീസൽ, കൽക്കരി തുടങ്ങിയ ഇന്ധനങ്ങളുടെ ഉപയോഗവും കുറയ്ക്കേണ്ടി വരും.ആഗോളതാപനം നേരിടാൻ 3000 കോടി ഡോളറിന്റെ ഫണ്ട് യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചു. മെച്ചപ്പെട്ട കാലാവസ്ഥാ ധനകാര്യ സംവിധാനം സൃഷ്ടിക്കുന്നതിനായി ആറു വർഷത്തിനകം 25000 കോടി ഡോളർ സമാഹരിക്കാൻ ലക്ഷ്യമിടുന്ന ‘ആൾ […]Read More
.കഴക്കൂട്ടം:ടെക്നോപാർക്കിലെ നിള വിക്കറ്റ് ഗേറ്റ് തുറക്കും. ജില്ലാ കലക്ടർ ജറോമിക് ജോർജിന്റെ ചേമ്പറിൽ ചേർന്ന യോഗമാണ് ഗേറ്റ് തുറക്കുന്ന കാര്യം തീരുമാനിച്ചതു്. യോഗത്തിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, കഴക്കൂട്ടം പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ, ടെക്നോപാർക്ക് സിഇഒ, ചീഫ് സെക്യൂരിറ്റി ഓഫീസർ തുടങ്ങിയവരുമായി ചർച്ച ചെയ്ത് തീരുമാനിച്ചു. ആദ്യ ഘട്ടമെന്ന നിലയിൽ രാവിലെ ആറു മുതൽ വൈകിട്ട് 6 വരെ ഗേറ്റ് തുറക്കും. 33 വർഷത്തോളമായി ജീവനക്കാർക്ക് അകത്തേക്ക് വരാനും പുറത്തേക്ക് പോകാനും ടെക്നോപാർക്ക് ക്യാമ്പസിൽ ഉപയോഗിക്കുന്നതാണ്, വിക്കറ്റ് […]Read More
തിരുവനന്തപുരം:കെഎസ്ആർറ്റിസിയ്ക്ക് പുതിയ മൂന്ന് മേഖലകൾ. ഇതിന് നേതൃത്വം നൽകുന്നത് കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിലെ ആർ.രാരാരാജ്, എസ്.എസ്.സരിൻ, ജോഷോ ബെന്നറ്റ്, രോഷ്ന അലികുഞ്ഞ് എന്നിവരെ ജനറൽ മാനേജർമാരായി നിയമിച്ചു. കെഎഎസുകാർ നിയമനമേറ്റതോടെ സോണൽ മേധാവികളായിരുന്ന എക്സിക്യൂട്ടീവ് ഡയക്ടർ തസ്തിക ഇല്ലാതായി. പൊതു മേഖലാ സ്ഥാപനമായ കെഎസ്ആർറ്റിസിയെ ലാഭത്തിലാക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വം യുവത്വങ്ങളുടെ കൈകളിലാകും. ഒരു പൊതുമേഖലാ സ്ഥാപനത്തെ ലാഭത്തിലാക്കുന്നത് വലിയൊരു വെല്ലുവിളിയായി ഏറ്റെടുക്കുന്നുവെന്ന് അവർ പറഞ്ഞു.Read More
തിരുവനന്തപുരം:അഞ്ചാമത് ഗ്ലോബൽ ആയൂർവേദ ഫെസ്റ്റ് ഇന്ന് രണ്ടു മണിക്ക് ഉപരാഷ്ട്രപതി ജഗദ്ദീപ് ധൻകർ കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യും. ഇന്ന് നേരിടുന്ന ആരോഗ്യ പരമായ വെല്ലുവിളികൾ ആധുനിക ആയുർവേദ ചികത്സയിൽ ഫലം കണ്ടിരിക്കുന്നു. ഉയർന്ന നിലവാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് ആയൂർവേദ മരുന്നുകൾ ഉല്പാദിപ്പിക്കുന്നത്. പുരാതന കാലത്തെ ആചാര്യന്മാരുടെ ഔഷധക്കൂട്ടുകൾ പരിഷ്ക്കരിച്ചു കൊണ്ടാണ് പുതിയവ നിർമ്മിച്ചിരിക്കുന്നത്.ആയൂർവേദത്തിന്റെ മഹിമയും ആരോഗ്യ പരിപാലന രീതികളും ഫെസ്റ്റിൽ പ്രതിഫലിക്കും. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും വിദഗ്ദരും പരിശീലകരും ഫെസ്റ്റിൽ പങ്കെടുക്കും. […]Read More
തിരുവനന്തപുരം : ഉള്ളൂർ സ്വദേശി അനഘയും കൊല്ലം സ്വദേശി റിയാസും ശംഖുമുഖത്തെ വെഡിംഗ് ഡെസ്റ്റിനേഷൻ കേന്ദ്രത്തിന്റെ ചരിത്രത്തിന്റെ ഭാഗമായി. ഇരുവരും വിവാഹിതരായതോടെ സംസ്ഥാനത്തെ ആദ്യ ഡെസ്റ്റിനേഷൻ വെഡിംഗ് സെന്ററിന് തിരുവന്തപുരം ശംഖുമുഖത്ത് തുടക്കമായി.സാഗരം സാക്ഷിയായി മംഗളകർമ്മം നടന്നതിലും സർക്കാർ സംരംഭത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിലും ദമ്പതികൾ സന്തോഷം പങ്കുവെച്ചു. രണ്ട് കോടിയോളം രൂപ ചെലവിട്ടാണ് സർക്കാർ ഈ പദ്ധതി തയ്യാറാക്കിയത്. പദ്ധതിയുടെ നടത്തിപ്പ് ചുമതല ഡി ടി പി സിക്കാണ്. വിവാഹം നടത്താൻ എത്തുന്നവർക്കുള്ള താമസം ഭക്ഷണം തുടങ്ങി […]Read More
കോട്ടയം: കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുടെ കണക്കെടുത്താൽ കേരളം നാണിച്ച് തല കുനിക്കേണ്ടി വരുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കേരളത്തിലെ ഉദ്യോഗസ്ഥരും ഭരണകർത്താക്കളുമാണ് നാണിച്ച് തലകുനിക്കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. ഉദ്യോഗസ്ഥരുടെയും ഭരണകര്‍ത്താക്കളുടെയും ദുഷ്പ്രവൃത്തി കൊണ്ട് കേന്ദ്രവികസന പദ്ധതികളെ കുറിച്ച് അടിത്തട്ടിലുള്ളവര്‍ക്ക് അറിയാനേ പാടില്ല എന്നതാണ് സ്ഥിതിയെന്ന് സുരേഷ് ഗോപി കുറ്റപ്പെടുത്തി. ബിജെപിയോട് വലിയ എതിര്‍പ്പുള്ള ഡിഎംകെ ഭരിക്കുന്ന തമിഴ്നാട്ടിൽ മുദ്ര വായ്പ, ആവാസ് യോജന തുടങ്ങിയ കേന്ദ്ര പദ്ധതികള്‍ എത്രപേരിലേക്ക് എത്തിയെന്ന കണക്കെടുക്കണം. അത് […]Read More
കൊല്ലം: കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. പ്രതികള്‍ തമിഴ്നാട് തെങ്കാശിയില്‍ നിന്നാണ് പിടിയിലായത്.ചാത്തന്നൂര്‍ സ്വദേശി പത്മകുമാറും കുടുംബവുമാണ് പിടിയിലാത്. കൊല്ലം ചാത്തന്നൂര്‍ കവിതാലയത്തില്‍ പത്മകുമാര്‍ (52) ഭാര്യ, മകള്‍ എന്നിവരാണ് ഇപ്പോള്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇവരെ തമിഴ്നാട് തെങ്കാശി പുളിയറയില്‍ നിന്നാണ് പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തത്. ഇവരെ അടൂര്‍ കെഎപി ക്യാംപിലെത്തിച്ചു. സാമ്പത്തിക തര്‍ക്കം മൂലമാണ് കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് അനുമാനിക്കുന്നത്. ഇവരെ അടൂര്‍ കെഎപി ക്യാംപിലെത്തിച്ചു. ഉന്നത ഉദ്യോഗസ്ഥരെത്തി ഇവരെ […]Read More
ചെന്നൈ: ഡിസംബർ ഒന്നിനും നാലിനും ഇടയിൽ തമിഴ്നാട്ടിലെ തീരപ്രദേശങ്ങളിൽ കനത്ത മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കൂടാതെ ചെന്നൈയിലും തമിഴ്നാട്ടിലെ മറ്റ് അഞ്ച് ജില്ലകളിലും വെള്ളിയാഴ്ച ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചെങ്കൽപട്ട്, തിരുവള്ളൂർ, നാഗപട്ടണം, രാമനാഥപുരം, കാഞ്ചീപുരം എന്നിവയാണ് ഈ ജില്ലകൾ. കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിൽ മുന്നയിപ്പ് നൽകിയിട്ടുണ്ട്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള തെക്കൻ ആൻഡമാൻ കടലിലും രൂപംകൊണ്ട ചക്രവാതച്ചുഴിപടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി, […]Read More
