കുമളി: ബുധനാഴ്ച രാവിലെ മുതൽ പെയ്ത മഴ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയായി ഉയർന്നു. 142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി.24 മണിക്കൂറിനുള്ളിൽ മുല്ലപ്പെരിയാറിൽ ശക്തമായ നീരൊഴുക്കുണ്ടായി. സെക്കന്റിൽ 4118 ഘനയടി വെള്ളമാണ് അണക്കെട്ടിൽ ഒഴുകിയെത്തുന്നത്. ആകെ 1000 ഘനയടി വെളളം മാത്രമാണ് ദിവസവും തമിഴ്നാട് കൊണ്ടുപോകുന്നത്. തെക്കൻ തമിഴ്നാട്ടിലും കന്നത്ത മഴ പെയ്യുകയാണ്.രണ്ട് ദിവസത്തെ കനത്ത മഴയെത്തുടർന്ന് ഇടുക്കി ജലസംഭരണിയിലും ജലനിരപ്പുയർന്നു. കഴിഞ്ഞ ദിവസം 644 മില്ലിമീറ്റർ മഴ പെയ്തതോടെ സംഭരണിയിലെ ജലനിരപ്പ് 2360.78 അടിയായി […]Read More
തിരുവനന്തപുരം : ഡിസംബർ 15ന് തുടങ്ങുന്ന ബീമാപ്പള്ളി ദർഗ ഷെരീഫിലെ ഉറൂസ് മഹോത്സവത്തോട നുബന്ധിച്ചുള്ള ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു .ബീമാപ്പള്ളി ജമാ അത്ത് കൗൺസിൽ ഭാരവാഹികളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. ഡിസംബർ 25ന് അവസാനിക്കുന്ന ഉത്സവത്തിന് പങ്കെടുക്കുന്ന തീർത്ഥടകരുടെ ബാഹുല്യം പരിഗണിച്ചു വിപുലമായ ഒരുക്കങ്ങളാണ് വകുപ്പ് തലങ്ങളിൽ നടത്തുന്നത്. ബീമാപള്ളിയിലേയ്ക്കുള്ള പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളുടെ അറ്റകുറ്റ പണികൾ നടത്തുക,തെരുവ് വിളക്കുകൾ […]Read More
സംവിധായകൻ കമലിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് കേരള ബ്രാഹ്മണസഭ പരാതി നൽകി. അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണം എന്ന് പറയുന്ന സുരേഷ് ഗോപിയെ ഓർത്ത് ലജ്ജയുണ്ടെന്നും ബ്രാഹ്മണനായി പുനർജനിക്കണമെന്ന് ആഗ്രഹിക്കുന്ന അദ്ദേഹത്തിന്റെ സവർണബോധം സ്വന്തം മാതാപിതാക്കളെ പോലും തള്ളിപ്പറയുന്നതാണെന്ന് അദ്ദേഹം മറന്ന് പോയെന്നുമായിരുന്നു കമൽ കൊല്ലത്ത് പറഞ്ഞത് . കമലിന്റെ ഈ പ്രസ്താവന ബ്രാഹ്മണ സമുദായത്തെ ഒന്നടങ്കം മോശമായി ചിത്രീകരിച്ചാണ് കമലിനെതിരായ പരാതി. നടപടി സാമുദായിക സ്പർധ ഉണ്ടാക്കുന്നതാണെന്നും ഇത്തരം പ്രസ്താവനകളില്‍ നിന്നും വിലക്കി തക്കതായ നടപടി എടുക്കണമെന്നും […]Read More
ക്ഷേമ പെൻഷൻ ലഭിക്കാത്തതിന് മൺചട്ടിയുമായി സര്‍ക്കാരിനെതിരെ ഭിക്ഷയാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടി സിപിഎം മുഖപത്രമായ ദേശാഭിമാനിക്കെതിരെ മാനനഷ്ടക്കേസ് നല്കി. അടിമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ദേശാഭിമാനി ചീഫ് എഡിറ്ററും ന്യൂസ് എഡിറ്ററും ഉള്‍പ്പെടെ പത്തു പേരെ എതിര്‍കക്ഷികളാക്കിയാണ്. അതേസമയം അടിമാലിയില്‍ മണ്‍ചട്ടിയുമായി ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് അവസാനം പെന്ഷന് കിട്ടി. അടിമാലി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാര്‍ വീട്ടില്‍ നേരിട്ടെത്തിയാണ് ഒരു മാസത്തെ പെന്ഷന് തുക കൈമാറിയത്. ജൂലൈ മാസത്തിലെ പെന്‍ഷനായ 1600 രൂപയാണ് ലഭിച്ചത്.Read More
ഗുരുവായൂർ: ഗുരുവായൂരപ്പന്റെ തിടമ്പേറ്റിയ ഗജരാജൻ കേശവന് ആനത്താവളത്തിലെ ഒൻപത് ആനകൾ പ്രണാമമർപ്പിച്ചു. 1976 ഡിസംബർ 2 ന് ചരിഞ്ഞ കേശവൻ ക്ഷേത്രത്തിലെ തലയെടുപ്പുള്ള ഗജരാജനായിരുന്നു. രാവിലെ ഏഴു മണിയോടെ ഗുരുവായൂർ കേശവൻ അനുസ്മരണ ഘോഷയാത്ര തിരുവെങ്കിടചലപതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെത്തും. കേശവന്റെ ഛായാചിത്രം വഹിച്ച് ഇന്ദ്രസെന്നും, ഗുരുവായൂരപ്പന്റെ ചിത്രം വഹിച്ച് ബൽറാമും, മഹാലക്ഷ്മിയുടെ ചിത്രം വഹിച്ച് ഗോപീകണ്ണനും ഘോഷയാത്രയ്ക്ക് മികവേകി.ഗുരുവായൂർ ക്ഷേത്രസന്നിധിയിലെത്തിയ ഘോഷയാത്ര പ്രദക്ഷിണം ചെയ്ത ശേഷം ശ്രീവത്സം ഗസ്റ്റ് ഹൗസ് അങ്കണത്തിൽ […]Read More
തിരുവനന്തപുരം : ദാരിദ്ര്യത്തിന്റെ പടുംകുഴിയിൽ നിന്നും ഫീനിക്സ് പക്ഷിയെ പോലെ പറന്നുയർന്ന് ദേശീയ – സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ നെറുകയിൽ നിൽക്കുമ്പോഴും വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ നാലാം ക്ലാസ്സിൽ പഠിത്തം നിർത്തേണ്ടി വന്നതിന്റെ കുറ്റബോധത്തിലായിരുന്നു ഇന്ദ്രൻസ് എന്ന മഹാപ്രതിഭ.വിശപ്പ് സഹിക്കാതെ വന്നപ്പോൾ ക്ലാസ്സും പഠനവും മറന്ന് തയ്യൽ ജോലിക്കു പോയി.എങ്കിലും ഇന്ദ്രൻസ്വായനാശീലം കൈമുതലാക്കിയിരുന്നു. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുപ്പോഴും വിദ്യാഭ്യാസത്തിന്റെ കുറവ് അദ്ദേഹത്തെ അലട്ടിയിരുന്നു.Read More
തമിഴ്നാടിന് മുകളിലും കേരളത്തിന് സമീപത്തുമായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. മലയോര മേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, വയനാട്, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.പലയിടത്തും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മത്സ്യബന്ധത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെങ്കിലും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.കനത്ത മഴയെ തുടർന്ന് തിരുവനന്തപുരത്ത് പലയിടങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു. ശ്രീകാര്യത്തും ചെമ്പഴന്തിയിലും മണ്ണിടിച്ചിലുണ്ടായി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. തേക്ക്മൂട് […]Read More
സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി സർക്കാർ ഓഫീസിൽ സ്ഥിരമായുള്ള വിവരങ്ങൾ പൊതുജനങ്ങൾ ആവശ്യപ്പെടാതെത്തന്നെ ഓൺലൈനിൽ ലഭ്യമാകുന്ന സംവിധാനം വേണമെന്ന് വിവരാവകാശ കമ്മിഷണർ എ. എ ഹക്കീം നിർദ്ദേശിച്ചു.സർക്കാർ ഓഫീസുകളിലെ നിലവിലുള്ള ഫയലുകൾ, അവർ നൽകുന്ന സേവനങ്ങൾ, സർക്കുലറുകൾ,ഉത്തരവുകൾ തുടങ്ങി എല്ലാ വിവരങ്ങളും എപ്പോഴും നെറ്റിൽ ലഭ്യമാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്വയം തയ്യാറാകണമെന്ന് കമ്മിഷണർ നിർദ്ദേശിക്കുന്നു.പുതിയ സംവിധാനമായ ഹൈബ്രിഡ് മോഡ് തെളിവെടുപ്പിനായി വിവരാവകാശ കമ്മീഷൻ ആരംഭിച്ചിട്ടുണ്ട്.തെളിവെടുപ്പിന് നേരിട്ട് ഹാജരാകാൻ കഴിയാത്തവർക്ക് നവമാധ്യമ സംവിധാനങ്ങൾ വഴിയോ, ഓൺലൈനിലൂടെയോ, വീഡിയോ കോൺഫറൻസിലൂടെയോ […]Read More
ഡറാഡ്യൂൺ: 10 ദിവസമായി 41 തൊഴിലാളികൾ കുടുങ്ങിയ സിൽക്യാര തുരങ്കത്തിലെ രക്ഷാപ്രവർത്തനം ഫലപ്രദമാകാൻ പോകുന്നു. എൻഡോസ്കോപ്പിക് ക്യാമറയിലൂടെ തുരങ്കത്തിൽ കൂടുങ്ങിയ തൊഴിലാളികളുമായി രക്ഷാപ്രവർത്തകർ സംസാരിച്ചു. ഹെൽമറ്റ് ധരിച്ച തൊഴിലാളികൾ ആറിഞ്ചു കുഴലിലൂടെയുള്ള ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട ചിത്രങ്ങൾ പുറത്തു വന്നു.Read More
നെടുമങ്ങാട്: തിമിർത്ത് പെയ്ത മഴയിൽ കുറ്റിച്ചൽ,കള്ളിക്കാട്, ആര്യനാട് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൽ വെള്ളത്തിനടിയിലായി. നെയ്യാർ ഡാമിൽ അര മീറ്ററിലധികം വെള്ളം ഉയർന്നു. വൈകിട്ടോടെ 83.9 ഘനമീറ്റർ വെള്ളം നെയ്യാർഡാമിൽ ഒഴുകിയെത്തി. കോട്ടൂർ, ഉത്തരം കോട് മേഖലകളിൽ കനത്ത വെള്ളക്കെട്ടുണ്ടായി. ശക്തമായ മഴയെ തുടർന്ന് തിരുവനനന്തപുരം – ചെങ്കോട്ട പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.ഏക്കർ കണക്കിന് കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. നെടുമങ്ങാട് – പാലോട് റോഡിൽ മണ്ണിടിച്ചിലും വെള്ളക്കെട്ടും രൂക്ഷമായി. വാമനപുരം നദിയുടേയും കിള്ളിയാറിന്റേയും പ്രധാന കൈവഴികളായ തോടുകളെല്ലാം കര കവിഞ്ഞു.Read More
