കെഎസ് ആര്‍ടിസിജീവനക്കാരുടെ യൂണിഫാമില് മാറ്റം വരുന്നു, 2015ല്‍ വേണ്ടന്നു വച്ച കാക്കി യൂണിഫാമാണ് പുനസ്ഥൊപിക്കുന്നത് പുരുഷന്മാർക്ക് കാക്കിനിറത്തിലുള്ള അരക്കൈ ഷർട്ടും കാക്കി പാന്റ്സും പുനസ്ഥാപിക്കുമ്പോള് വനിതാകണ്ഡക്റ്റര്മാര്ക്ക് കാക്കി ചുരീദാറും ഓവര്ക്കോട്ടുമായിരിക്കും യൂണിഫാം. ഇൻസ്പെക്ടർമാർക്ക് കാക്കി സഫാരി സ്യൂട്ടാണ് യൂണിഫോം. മെക്കാനിക്കൽ വിഭാഗം ജീവനക്കാർ നേവി ബ്ലൂ പാന്റ്സും ഷർട്ടും ധരിക്കണം. രണ്ട് ജോഡി യൂണിഫോമിനുള്ള തുണി കെഎസ്ആർടിസി മാനേജ്മെന്റ് വിതരണം ചെയ്യും. ഇതോടെ വിവിധജീവനക്കാര് ഇപ്പോള്‍ ഉപയൗഗിച്ചുവരുന്ന വിവിധനിറത്തിലുള്ള യൂണിഫാമംകള് കാക്കിനിറമായി ഏകീകരിക്കപ്പെടും. യൂണിഫോമിന്റെ നിറം പരിഷ്കരിക്കണമെന്ന […]Read More
അഗളി: കേരളത്തിലെ ആദ്യത്തെ ഇലക്ടറൽ പാഠശാല അട്ടപ്പാടിയിലെ സാമ്പാർക്കോട് ഊരിൽ തുടക്കമായി. ഒരു പോളിങ് ബൂത്തിൽ സ്ക്കൂൾ വിദ്യാഭ്യാസo പൂർത്തിയാക്കത്തവരെയാണ് ഇലക്ടറൽ പാഠശാലയിലെത്തിക്കുന്നത്. പുതിയ വോട്ടർമാരെ ചേർക്കുക, വോട്ടിങ് മെഷീൻ പരിചയപ്പെടുത്തുക, ജനാധിപത്യത്തിൽ വോട്ടവകാശത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുക തുടങ്ങിയവയാണ് ചുനാവ് പാഠശാലയുടെ ലക്ഷ്യം.Read More
കരിപ്പൂർ: നാല് യാത്രക്കാരിൽ നിന്നായി രണ്ട് കോടിയുടെ സ്വർണ്ണം കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. കരിപ്പൂർ വിമാനത്താവളംവഴി 3.014 കിലോഗ്രാം കടത്താൻ ശ്രമിച്ച കാസർകോട് സ്വദേശി നിസാമുദ്ദീൻ, ബാലുശ്ശേരി സ്വദേശി അബൂ സഫീൽ, കോഴിക്കോട് സ്വദേശി സജ്ജാദ് കാമിൽ, എടക്കര സ്വദേശി പ്രജിൻ എന്നിവരിൽ നിന്നാണ് 3.014 കിലോ സ്വർണ്ണം പിടികൂടിയതു്.ദുബായ്, റിയാദ് എന്നിവിടങ്ങളിൽ നിന്നുള്ള എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലും, ജിദ്ദയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിൽ നിന്നുമാണ് രണ്ട് കോടി വിലമതിക്കുന്ന സ്വർണ്ണം പിടികൂടിയത്.Read More
തിരുവനന്തപുരം: 28-ാമത് ഐ എഫ് എഫ് കെ അവാർഡ് കെനിയൻ സംവിധായിക കനൂരി കഹിയുവിന് സമ്മാനിക്കുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ.അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. കാൻ ചലച്ചിത്ര മേളയിലെ ആദ്യ കെനിയൻ ചിത്രമാണ് വനൂരിയെ പ്രശസ്തയാക്കിയത്.രണ്ട് കെനിയൻ പെൺകുട്ടികളുടെ കഥയാണ് ചിത്രത്തിൽ പകർത്തിയിട്ടുളളത്. കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെട്ട ആദ്യ കെനിയൻ ചിത്രമാണ് ‘റഫീക്കി’. സ്വവർഗാനുരാഗികളായ സ്ത്രീകളുടെ കഥ പറഞ്ഞ ഈ ചിത്രം കെനിയയിൽ നിരോധിക്കപ്പെട്ടതാണ്. പിന്നീട് കെനിയൻ ഹൈക്കോടതിയുടെ വിധി അനുസരിച്ച് […]Read More
ഡെറാഡൂൺ : ഉത്തര കാശിയിലെ തുരങ്കത്തിലകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. തുരങ്കത്തിലകപ്പെട്ട 41 തൊഴിലാളികളുടെ ജീവൻ അപകടത്തിലാണെന്ന് അവരുടെ ബന്ധുക്കൾ ആരോപിക്കുന്നു. അപകടം നടന്ന് ഒരാഴ്ചയായിട്ടും തൊഴിലാളികളെ രക്ഷിക്കാൻ ദുരന്തസേനയ്ക്ക് കഴിഞ്ഞിട്ടില്ല. ഓരോ കിലോമീറ്റർ തുരങ്കത്തിനും രക്ഷാപാത ഉണ്ടാകണമെന്ന പൊതു നിയമം ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു.തൊഴിലാളികളുടെ ആരോഗ്യസ്ഥിതി വഷളാകുന്നതാണ് വിവരം. ട്യൂബുകൾ വഴി വെള്ളവും മരുന്നും നൽകന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല.Read More
പത്തനംതിട്ട: പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് കെ. ഐസ് ആർ.ടി.സി. ലോ ഫ്ളോർ എ.സി ബസ്. രാവിലെ 4.30 ന് പത്തനംതിട്ടയിൽ നിന്ന് പുറപ്പെടുന്ന ബസ് റാന്നി, എരുമേലി, തൊടുപുഴ, പാല, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി,തൃശൂർ, വടക്കാഞ്ചേരി, പാലക്കാട് വഴി 12മണിക്ക് കോയമ്പത്തൂരിലെത്തും. തിരിച്ച് ഉച്ചയ്ക്ക് 4.30 ന് പുറപ്പെടുന്ന ബസ് രാത്രി 12 മണിക്ക് പത്തനംതിട്ടയിലെത്തും.Read More
ഐപിഎൽ നടന്നുകൊണ്ടിരിക്കുമ്പോൾ ഓസീസ് താരം മിച്ചൽ മാർഷ് പ്രവചിച്ചു ഇത്തവണത്തെ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഓസ്ട്രേലിയയും ഇന്ത്യയും നേർക്കുനേർ ഏറ്റുമുട്ടുമെന്ന്.ആ പ്രവചനം ഫലിച്ചു . അടുത്ത പ്രവചനം ഫൈനലിൽ ഇന്ത്യ വൻ ബാറ്റിങ്ങ് തകർച്ച് നേരിടുമെന്നും ഓസീസ് അനായാസ വിജയം സ്വന്തമാക്കും എന്നുമാണ് പ്രവചിച്ചത്. ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച് ഓസ്ട്രേലിയ കിരീടം നേടും. പ്രവചിച്ചതെല്ലാം അതുപോലെ സംഭവിച്ചില്ലായെങ്കിലും ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച് ഓസ്ട്രേലിയ കിരീടം നേടി . ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ തകർത്ത് ഒസ്ട്രേലിയ. ഇന്ത്യയെ ഏഴ് […]Read More
കൊച്ചി: എറണാകുളം ആര്.ടി.ഒ അനന്തകൃഷ്ണനും മകൻ അശ്വിൻ കൃഷ്ണനും ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയതോടെ ഇവർ ഭക്ഷണം കഴിച്ച തൃക്കാക്കര ആര്യാസ് ഹോട്ടൽ നഗരസഭ പൂട്ടിച്ചു. ഇരുവരും എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ്. ഹോട്ടലിന് 50000 രൂപ പിഴയും ഈടാക്കി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് അനന്തകൃഷ്ണനും മകനും കാക്കനാട് ടി.വി സെന്ററിന് സമീപത്തുള്ള ആര്യാസ് ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചത്. ഇതിന് പിന്നാലെ ഇവർക്ക് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുകയായിരുന്നു. മസാലദോശയാണ് ഇരുവരും കഴിച്ചത്. തുടർച്ചയായുള്ള ഛര്‍ദി, വയറിളക്കം എന്നിവയെ തുടര്‍ന്നാണ് ഇരുവരും ആശുപത്രിയിൽ […]Read More
നടൻ വിനോദ് തോമസ് മരിച്ചത് കാർബൺ മോണോക്സൈഡ് ശ്വസിച്ച്. സ്റ്റാർട്ട് ആക്കി കിടന്ന കാറിൽ എ.സി ഓണാക്കി ഗ്ലാസ് പൂട്ടിയിരുന്നു. മയക്കത്തിനിടെ വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലായി മരണം സംഭവിച്ചു എന്നാണ് അനുമാനം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മരണകാരണം വ്യക്തമായത്. സംസ്കാരം മറ്റന്നാൾ മുട്ടമ്പലം പൊതു ശ്മശാനത്തിൽ നടക്കും. സ്റ്റാർട്ട് ചെയ്ത കാറിൽ എസി ഓണാക്കിയിട്ട ശേഷം ഗ്ലാസ് പൂട്ടി വിനോദ് ഇരിക്കുകയായിരുന്നു. പിന്നീട് മയക്കത്തിനിടെ വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലായി മരണം സംഭവിച്ചു എന്നാണ് അനുമാനം. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് […]Read More
പെർമിറ്റ് ലംഘിച്ചതിന് റോബിൻ ബസിനെ തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. ഗാന്ധിപുരം സെൻട്രൽ ആർടിഒ ആണ് ബസ് കസ്റ്റഡിയിലെടുത്തത്. റോബിൻ ബസ് ഇന്നലെ കോയമ്പത്തൂരിലേക്കുള്ള സർവീസ് തുടങ്ങിയശേഷം നാലു തവണയാണ് എംവിഡി തടഞ്ഞത്. കേരളത്തിൽ 37,000 രൂപയും തമിഴ്നാട്ടിൽ 70,410 രൂപയും പിഴ ലഭിച്ചിരുന്നു. നിയമപോരാട്ടത്തിന് തയ്യാറാണെന്നും ഹൈക്കോടതി പിഴയീടാക്കിയാൽ മാത്രമേ പിഴ ഒടുക്കുവുള്ളൂവെന്നുമാണ് ഉടമ ഗിരീഷിന്റെ നിലപാട്.Read More
