തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ വെഡ്ഡിങ് ഡെസ്റ്റിനേഷൻ ശംഖുംമുഖത്ത് ആരംഭിച്ചു. ബീച്ചിനോട് ചേർന്നുള്ള ഭാഗത്ത് ഡെസ്റ്റിനേഷൻ കേന്ദ്രം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയതു. സ്വകാര്യ പങ്കാളിത്തത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് പദ്ധതി സംഘടിപ്പിച്ചിരിക്കുന്നതു്.വെഡ്ഡിങ് ഡെസ്റ്റിനേഷൻ കേന്ദ്രത്തിലെ ആദ്യ വിവാഹം നവംബർ 30 ന് നടക്കും. ശംഖുംമുഖവും പരിസരവും മോടി പിടിപ്പിക്കും. കുട്ടികൾക്കായി അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് പാർക്ക്, എഐ ഗയിം സെന്റർ, സ്നാക്ക് പാർക്ക്, ഔട്ട്ഡോർ ഗെയിം സോൺ, ത്രീഡി ലൈറ്റ് […]Read More
ഇ- കോമേഴ്സ് മേഖല ലോക വിപണിയെ കീഴടക്കിയിരിക്കുന്നു. ദൈനംദിന സാധനസാമഗ്രികകൾ വീട്ട് പടിക്കലെത്തിക്കാൻ ആമസോണും ഫ്ളിപ്കാർട്ടും മത്സരിക്കുന്നു. നിരവധി പരിമിതികളുണ്ടെങ്കിലും ഓൺലൈൻ കച്ചവടം പൊടിപൊടിക്കുന്നു.അടുത്ത വർഷം മുതൽ കാറുകൾ ഓൺലൈനായി വാങ്ങുന്നതിനുള്ള പദ്ധതി ആമസോൺ ആരംഭിച്ചു കഴിഞ്ഞു. ഹ്യൂണ്ടായിയുമായിട്ടാണ് ആദ്യ പദ്ധതി ആമസോൺ തയ്യാറാക്കി വരുന്നതു്. ഹ്യൂണ്ടായ് വാഹനങ്ങളുടെ ഡീലർമാർ ആമസോണുമായി കരാറായിക്കഴിഞ്ഞു. ഈ പദ്ധതിയിൽ ആമസോണിന് ഇടനിലക്കാരുടെ റോളാണുള്ളത്.Read More
സി പി എം കാരണം പ്രശസ്തയായി തീർന്ന മറിയക്കുട്ടിയെ കാണുവാൻ സി പി എം കാരണം ജനപ്രിയ നേതാവായി മാറിയ സുരേഷ് ഗോപി വീട്ടിലെത്തി. വെള്ളിയാഴ്ച രാവിലെ 8.30-നായിരുന്നു സുരേഷ് ഗോപിയുടെ സന്ദർശനം.മറിയക്കുട്ടിയുടെ ദുരിത ജീവിതം നേരിൽ കണ്ടറിഞ്ഞ സാഹചര്യത്തിൽ വേണ്ട സഹായങ്ങൾ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിയോട് മറിയക്കുട്ടി നന്ദി അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ സുരേഷ് ഗോപിയുടെ കേസുമായി ബന്ധപ്പെട്ട വിഷയവും മറിയക്കുട്ടി ചാനൽ ചർച്ചകളിൽ ഉന്നയിച്ചിരുന്നു. പെന്ഷന് കിട്ടാത്തതിനെത്തുടര്‍ന്ന് ഭിക്ഷ യാചിച്ച […]Read More
നവകേരള സദസ്സിനായി ആഡംബര ബസ്സ് വാങ്ങിയത് വലിയ കാര്യമൊന്നുമല്ല എന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞു . പ്രതിപക്ഷത്തിന് സമനില നഷ്ടമായിരിക്കുകയാണ്. വാങ്ങിയ ബസ്സ് കെഎസ്ആർടിസിക്ക് നൽകുമല്ലോ, പിന്നെ എന്താണ് പ്രശ്നമെന്നും ഇപി ജയരാജൻ പറഞ്ഞു. നവകേരള സദസ്സ് നാളെ തുടങ്ങുകയാണ്. പ്രാദേശിക പ്രശ്നങ്ങൾ അറിയാനും പരിഹരിക്കാനുമാണ് ഉദ്ദേശിക്കുന്നത്. ഭരണ നിർവ്വഹണത്തിന്റെ പുതു മാതൃക. പുതിയ കേരള സൃഷ്ടിയാണ് ലക്ഷ്യം. ജനങ്ങൾ വലിയ പ്രതീക്ഷയിലാണ് കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി ഇല്ലാത്ത കാലം കേരളത്തിൽ ഉണ്ടായിട്ടുണ്ടോ. കേരളീയത്തിൽ […]Read More
നവകേരള സദസില്‍ കേരളത്തെ സ്നേഹിക്കുന്ന എല്ലാവരും അണിചേരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. ജനാധിപത്യ ചരിത്രത്തിലെ പുതിയ കാല്‍വെപ്പാകും നവകേരള സദസെന്ന് എംവി ഗോവിന്ദന് പറഞ്ഞു. സംസ്ഥാനത്തിനെതിരെ കേന്ദ്രം നടപ്പാക്കുന്ന സാമ്പത്തിക ഉപരോധം ഉള്‍പ്പെടെ സംവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.നാളെ വൈകുന്നേരം 3.30 ന് മഞ്ചേശ്വരം പൈവളികെ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം. 140 നിയോജകമണ്ഡലങ്ങളിലും നവ കേരള സദസ് സംഘടിപ്പിക്കും. നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും സംസ്ഥാനമൊട്ടാകെ സഞ്ചരിക്കും.Read More
തിരുവനന്തപുരം: ശവസംസ്കാരത്തിനു പോലും അമിത തുക ഈടാക്കുന്നതായി പരാതി.തൈക്കാട് ശാന്തി കവാടത്തിൽ ശവസംസ്കാരത്തിന് അമിതതുക കരാറുകാരൻ ഈടാക്കുന്നതായി കോർപ്പറേഷനിൽ പരാതിപ്രളയം. പരാതികളുടെ അടിസ്ഥാനത്തിൽ കോർപ്പറേഷൻ സെക്രട്ടറി കരാറുകാരന് നോട്ടീസ് നൽകി.പരാതികൾ കോർപ്പറേഷന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കരാറുകാരനോട് വിശദീകരണം തേടിയത്. നിയമപ്രകാരം വിറക് സ്മശാനത്തിൽ 1600 രൂപ മാത്രമേ ഈടാക്കാവു. പലപ്പോഴും കൃത്യമായ കണക്കില്ലാതെ കൂടുതൽ തുക ബന്ധുക്കളിൽ നിന്നും ഈടാക്കുന്നുണ്ട്. ഗ്യാസ്,വൈദ്യുത സ്മശാനങ്ങൾ കോർപ്പറേഷൻ നേരിട്ടാണ് നടത്തുന്നത്. ബിപിഎൽ വിഭാഗക്കാർക്ക് പ്രത്യേക ഇളവുകളും നൽകുന്നുണ്ട്.Read More
തൃശൂർ: നവംബർ 17, 18, 19 തീയതികളിൽ 8 ട്രെയിനുകൾ റദ്ദാക്കിയതായി ദക്ഷിണ റെയിൽവെ അറിയിച്ചു. പുതുക്കാട് – ഇരിങ്ങാലക്കുട സെക്ഷനിൽ പാലം പണി നടക്കുന്നതിനാലാണ് ദക്ഷിണ റെയിൽവെ ഭാഗികമായ നിയന്ത്രണം ഏർപ്പെടുത്തിയതു്. മംഗളരു തിരുവനന്തപുരം മാവേലി എക്പ്രസ്, ഷൊർണൂർ – എറണാകുളം മെമു, എറണാകുളം – ഗുരുവായൂർ എക്സ്പ്രസ്, എറണാകുളം – കോട്ടയം എക്സ്പ്രസ് എന്നിവയാണ് പൂർണമായും റദ്ദാക്കിയതു്.Read More
പാലക്കാട്: കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള നടപടി കോടതിയിൽ നിന്ന് കലക്ടർമാർക്ക് നേരിട്ട് നൽകാനുള്ള ദേദഗതി നിലവിൽ വന്നു. മുൻപ് രണ്ടു മുതൽ മൂന്നര വർഷം വരെയുണ്ടായിരുന്ന പ്രകിയ ആറ് മാസം കൊണ്ട് തീർപ്പ് കല്പിക്കാനുള്ള ഭേദഗതിയാണ് നിലവിൽ വന്നത്. രക്ഷിതാക്കളുടെ രേഖകൾ വിശദമായി പരിശോധിച്ച് ദത്തെടുക്കൽ നടപടി ലളിതമാക്കി. 2022 ലെ ഭേദഗതി പ്രകാരം കോടതി ഇടപെടൽ പൂർണമായി ഒഴിവാക്കി. രക്ഷിതാക്കളുടെ അപേക്ഷ പരിശോധിച്ച ശേഷം രണ്ടു മാസത്തിനകം താൽക്കാലിക സംരക്ഷണച്ചിതമതല നൽകും. അതിനു ശേഷം ജില്ലാതല കമ്മിറ്റിയുടെ […]Read More
ശബരിമല: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലക്ഷേത്ര നട തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരാണ് ക്ഷേത്രം നട തുറന്നത്. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ .ജയരാമൻ നമ്പൂതിരി ദീപം തെളിയിച്ചതോടെയാണ് രണ്ടര മാസക്കാലം നീണ്ടുനിൽക്കുന്ന തീർത്ഥാടനത്തിന് തുടക്കമായത്.പുതിയ മേശാന്തി മാർക്ക് തന്ത്രി മൂലമന്ത്രവും പൂജാവിധിയും ചൊല്ലി കൊടുത്തു. വൃശ്ചികം ഒന്നായ നാളെയാണ് പുതിയ മേൽശാന്തിമാർ നട തുറക്കുക. ആദ്യദിനം തീർത്ഥാടകരുടെ ഒഴുക്കാണ് ശബരിമലയിലേക്ക്. ഇരുമുടിക്കെട്ടേന്തി ശബരിമല മേൽശാന്തി, മാളികപ്പുറം […]Read More
തിരുവനന്തപുരം: ദിവസേന നാല് സർവീസുകളുമായി കളിയിക്കാവിള -കരുനാഗപ്പള്ളി കെ. എസ്. ആർ. ടി. സി. ബസ് യാത്ര തുടങ്ങി.തീരദേശത്തെ യാത്രക്കാരുടെ ദീർഘനാളത്തെ ആവശ്യമാണ് ഇപ്പോൾ യഥാർഥ്യമായിരിക്കുന്നത്.ആദ്യ സർവീസ് പുലർച്ചെ 4.30ന് ആരംഭിക്കുന്നു.കളിയിക്കാവിളയിൽ നിന്നും തുടങ്ങി പാറശ്ശാല, പൂവാർ, പുല്ലുവിള, വിഴിഞ്ഞം,പൂന്തുറ, വലിയതുറ, ബീമാപള്ളി, ശംഖുമുഖം ,കണ്ണാൻതുറ, വേളി, വെട്ടുകാട്, പെരുമാതുറ, അഞ്ചുതെങ്ങ്, വർക്കല, പരവൂർ, കാപ്പിൽ,ഇരവിപുരം, കൊല്ലം, ചവറ വഴി കരുനാഗപ്പള്ളി വരെയും തിരിച്ചും രണ്ട് ഫാസ്റ്റ് പാസഞ്ചർ ബസ്സുകളാണ് സർവീസ് നടത്തുന്നത്. ആകെ നാലു സർവീസുകൾ […]Read More
