പാല : കേരള കോൺഗ്രസ്സ് [ബി ] സംസ്ഥാന സെക്രട്ടറി ഷിബി ജോർജ് [54 ] അന്തരിച്ചു . ഇന്നലെ തിരുവനന്തപുരത്തു വച്ചായിരുന്നു അന്ത്യം. കടുത്ത നെഞ്ചു വേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല.ഹൃദയാഘാതമായിരുന്നു മരണ കാരണം. കേരള ഫിലിം അക്കാദമിയിലെ പൂർവ വിദ്യാർത്ഥി കൂടിയായിരുന്നു ഷിബി . ഫിലിം ഡയറക്ഷനിൽ ഡിപ്ലോമ എടുത്തെങ്കിലും രാഷ്ടിയത്തിൽ മുഴുവൻ സമയ പ്രവർത്തകനായി മാറുകയായിരുന്നു . ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. പാല […]Read More
ക്ഷേമപെന്ഷന് നിഷേധിക്കപ്പെട്ട് ഭിക്ഷ യാചിച്ച മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയെന്ന വാര്‍ത്തയാണ് ദേശാഭിമാനി നല്‍കിയത്. വ്യാജമാണെന്ന് തെളിഞ്ഞതോടെ പാര്‍ട്ടി മുഖപത്രം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.എന്നാൽ കേസുമായി മുന്നോട്ടു പോകാൻ തന്നെയാണ് മറിയക്കുട്ടിയുടെ തീരുമാനം .മറിയക്കുട്ടിക്കെതിരായ വ്യാജവാര്‍ത്ത തെറ്റിദ്ധാരണ മൂലം സംഭവിച്ചതാണെന്നാണ് ദേശാഭിമാനിയുടെ വിശദീകരണം. സിപിഐഎം സൈബർ പേജുകളിലും, മുഖപത്രത്തിലും മറിയക്കുട്ടിക്ക് സ്വന്തമായി ഒന്നര ഏക്കർ സ്ഥലവും രണ്ടു വീടും മറിയക്കുട്ടിക്ക് ഉണ്ടെന്നും മകള്‍ പ്രിന്‍സി വിദേശത്തുമെന്നായിരുന്നു വാര്‍ത്ത.മന്നാങ്കണ്ടം വില്ലേജ് പരിധിയിൽ മറിയക്കുട്ടിക്ക് ഭൂമി ഇല്ല എന്ന് വില്ലേജ് ഓഫീസർ […]Read More
ന്യൂഡൽഹി:1998 ൽ ദക്ഷിണ ഡൽഹിയിൽ പ്രവർത്തനം തുടങ്ങിയ ശാന്തിഗിരി ആശ്രമത്തിന്റെ സിൽവർ ജൂബിലി സെന്റർ നവംബർ 20 ന് ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ ഉത്ഘാടനം ചെയ്യും. പ്രാർത്ഥനാലയം,നൈപുണ്യ വികസന കേന്ദ്രo, യോഗ, ആയുഷ് ചികിത്സാ കേന്ദ്രം എന്നിവയെല്ലാം ആശ്രമത്തിലുണ്ട്. ജാതി – മത വ്യത്യാസമില്ലാതെ ലോക സമാധാനത്തിനുള്ള പ്രാർത്ഥനാകേന്ദ്രമെന്ന നിലയിൽ സെന്റർ പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളത്തിൽ പ്രസ്താവിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങൾ നവംഞ്ചർ 17 ന് ഡൽഹി ലെഫ്.ഗവർണർ വി.കെ. […]Read More
പത്തനംതിട്ട: മണ്ഡലമാസ പൂജകൾക്കായി നവംബർ 16 വൈകിട്ട് 5 മണിക്ക് പുതിയ മേൽശാന്തി മൂവാറ്റുപുഴ ഏനനല്ലൂർ പുത്തില്ലത്ത് മനയിൽ പി.എൻ. മഹേഷ് ശബരിമല നട തുറക്കും.അന്നേ ദിവസം തന്നെ മാളികപ്പുറം മേൽശാന്തിയായി കെ.ജയരാമൻ നമ്പൂതിരിയും സ്ഥാനമേൽക്കും.473 ബസുകളുമായി കെ.എസ്.ആർ.റ്റി.സി ബസ് സ്റ്റേഷനും വ്യാഴാഴ്ച മുതൽ പമ്പയിൽ പ്രവർത്തനമാരംഭിക്കും. പമ്പയിൽ 64 കിടക്കകളും സന്നിധാനത്ത് 15 കിടക്കകളുമുള്ള ഐ.സി.യു സംവിധാനമുള്ള ആശുപത്രികൾ സ ജ്ജമായിട്ടുണ്ട്. കൂടാതെ അപ്പാച്ചിമേട്, നീലിമല എന്നിവിടങ്ങളിൽ കാർഡിയോളജി സെന്ററും തയ്യാറാക്കിക്കഴിഞ്ഞു. പമ്പയിലേക്കുള്ള ജലവിതരണം സുഗമമാക്കാൻ […]Read More
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റായി പി.എസ്.പ്രശാന്ത് ചുമതലയേറ്റു. നന്തൻകോട് ദേവസ്വം ആസ്ഥാനത്ത് ബോർഡ് സെക്രട്ടറി ജി. ബൈജു സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻപ്രസിഡന്റ് കെ.അനന്തഗോപൻ, കമ്മീഷണർ ബി.എസ്. പ്രകാശ്, ചീഫ് എഞ്ചിനീയർ ആർ. അജിത് കുമാർ, സി.പി.ഐ.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടറി വി.ജോയി, വി.കെ.പ്രശാന്ത് എ.എൽ.എ; ഡി.കെ.മുരളി എം.എൽ.എ. തുടങ്ങിയവർ സംബന്ധിച്ചിരുന്നു.ബോർഡിൽ ഒഴിവുവന്ന അംഗമായി എ.അജി കുമാറും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.Read More
ലൈബ്രേറിയൻ കോഴ്സ് തിരുവനന്തപുരം സെൻട്രൽ ലൈബ്രേറിയിൽ നടത്തുന്ന ആറ് മാസത്തെ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി യോ തത്തുല്യ പരീക്ഷയോ പാസായിട്ടുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. അവസാന തീയതി ഡിസംബർ 10. www.statelibrary. kerala. gov. in. എന്ന വെബ്സൈറ്റ് കാണുക. ടി.ടി.സി. സപ്ളിമെന്ററി അപേക്ഷ നവംബർ 25 വരെ 2004 – 2005 വർഷത്തെ പാഠ്യപദ്ധതി പ്രകാരമുള്ള ടി ടി സി സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കുവാനുള്ള […]Read More
കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് വിട്ടയച്ചു. നടക്കാവ് പൊലീസ് സ്റ്റേഷനിലെ ആധുനിക ചോദ്യം ചെയ്യൽ മുറിയിലായിരുന്നു സുരേഷ് ഗോപിയുടെ മൊഴിയെടുക്കൽ. ചോദ്യം ചെയ്യുന്നതിനിടയിൽ പ്രതിയിൽ ഉണ്ടാകുന്ന നേരിയ ചലനങ്ങൾ, മുഖഭാവങ്ങൾ, ശബ്ദങ്ങൾ എന്നിവ പകർത്താനും സൂക്ഷിച്ചു വയ്ക്കാനുമുള്ള ഉപകരണങ്ങളും സൗകര്യങ്ങളും ഈ മുറിയിലുണ്ട്.ചോദ്യം ചെയ്യലിന് ശേഷം നോട്ടീസ് നൽകി സുരേഷ് ഗോപിയെ വിട്ടയക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാവാൻ ആവശ്യപ്പെട്ടാണ് നോട്ടിസ് നൽകിയത്. സുരേഷ് ഗോപിയെ രണ്ടു മണിക്കൂറിലേറെ ചോദ്യം […]Read More
ഗുരുവായൂർ: ഗുരുവായൂർ റെയിൽവേ മേൽപ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. ഉത്സവ ആഘോഷ തിമിർപ്പിൽ ടൌൺ ഹാൾ വളപ്പിൽ ജനസാഗരത്തെ സാക്ഷിയാക്കി ഗുരുവായൂരിന്റെ സ്വപ്ന പദ്ധതിയായ റെയിൽവേ മേൽപ്പാലത്തിന്റെ ഉൽഘാടനം ഓൺലൈനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു . ടൗൺഹാളും പരിസരവും വാദ്യമേളവും കാവടിയാവും കൊണ്ട് പുളകിതമായപ്പോൾ ഗുരുവായൂർ ആനന്ദ ലഹരിയിലമർന്നു. . ആയിരക്കണക്കിന് ജനങ്ങളാണ് ചരിത്രമുഹൂർത്തത്തിന് സാക്ഷിയായത്. ഉദ്ഘാടന സമ്മേളനത്തിന് ശേഷം മന്ത്രിമാരുടെ നേതൃത്വത്തിൽ കെഎസ്ആർടിസി ബസിൽ പാലത്തിലൂടെ ആദ്യ യാത്ര നടത്തി. ബസിൽ പൊതു ജനങ്ങൾക്ക് […]Read More
നവകേരള സദസിനായുള്ള ആഡംബര സൗകര്യമുള്ള ബസിനായി ഒരു കോടി അഞ്ചു ലക്ഷം രൂപ ഫണ്ട് അനുവദിച്ചു.ട്രഷറി നിയന്ത്രണം മറി കടന്നാണ് പണം അനുവദിച്ചത്. ബസിന്റെ പണി ബെംഗളൂരുവിൽ പുരോഗമിക്കുകയാണ്.നവ കേരള സദസ്സിൽ മുഖ്യ മന്ത്രിക്കും മറ്റ് മന്ത്രിമാർക്കും പങ്കെടുക്കാനാണ് ഈ ആഡംബര ബസ് വാങ്ങുന്നത്. നവകേരള സദസ് സി.പി.ഐഎമ്മിന്റെയും എല്‍.ഡി.എഫിന്റെയും രാഷ്ട്രീയ പ്രചാരണ പരിപാടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചിരുന്നു .പക്ഷെ അത് സര്‍ക്കാര്‍ ചെലവില്‍ വേണ്ട. തെരഞ്ഞെടുപ്പ് പ്രചരണം സി.പി.ഐ.എമ്മിന്റെയും എല്‍.ഡി.എഫിന്റെയും ചെലവിലാണ് നടത്തേണ്ടത്. […]Read More
തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദ സഞ്ചാരം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന് ആദ്യ ടൂറിസം നിക്ഷേപ സംഗമം തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നവംബർ 16 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്യും. മന്ത്രിമാരായ കെ.രാജൻ, കെ.എൻ. ബാലഗോപാൽ, ചീഫ് സെക്രട്ടറി കെ.വേണു, ടൂറിസം സെക്രട്ടറി കെ.ബിജു, ആസൂത്രണ ബോർഡ് അംഗം സന്തോഷ് ജോർജ് കുളങ്ങര തുടങ്ങിയവർ പങ്കെടുക്കും.പ്രസിദ്ധ ടൂറിസം കേന്ദ്രങ്ങൾ, നവീന ടൂറിസം ഉൽപ്പന്നങ്ങൾ എന്നിവ നിക്ഷേപകർക്ക് മുന്നിൽ കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് വാർത്താ സമ്മേളനത്തിൽ […]Read More
