സെൻട്രൽ പ്രീ-മെട്രിക് സ്കോളർഷിപ്പ് ശുചീകരണ തൊഴിലാളികളുടെ മക്കൾക്കുള്ള സെൻട്രൽ പ്രീ-മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2023 – 2024 ൽ സർക്കാർ, എയ്ഡഡ്, സർക്കാർ അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളിൽ ഒന്നു മുതൽ പത്ത് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ജാതി, മത, വരുമാന പരിഗണനകളില്ല.കൂടുതൽ വിവരങ്ങൾക്ക് അതത് ബ്ലോക്ക്, കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, പട്ടികജാതി വികസന ഓഫീകളിൽ നിന്ന് ലഭിക്കും. അവസാന തീയതി 2024 മാർച്ച് 15.Read More
നഴ്സിങ് പരിശീലനം കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി തിരുവനന്തപുരം മെഡിക്കൽ കോളേജ് കാത്ത്ലാബ് പ്രോഗ്രസീവ് കെയർ യൂണിറ്റിലേക്ക് നഴ്സിങ് വിഭാഗത്തിലേക്കുള്ള പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം റീജിയണൽ മാനേജരുടെ കാര്യാലയത്തിൽ ഡിസംബർ 27 ന് അഭിമുഖം നടക്കും. വിവരങ്ങൾക്ക്:www.khrws.kerala.gov.inRead More
കൈക്കൂലി വാങ്ങിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ അറസ്റ്റിൽ വഴിക്കടവ്: വഴിക്കടവ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ചുങ്കത്തറ കോട്ടേപ്പാടം അമ്പക്കാടൻ നിജാസിനെ കൈക്കൂലി വാങ്ങുന്നതിനിടെ ഡിവൈഎസ്പി ഫിറോസ് എം ഷെഫീഖിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം പിടികൂടി.ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ഭവനരഹിതരായ ഉപഭോക്താക്കൾക്ക് സർക്കാർ വിട് അനുവദിച്ചിരുന്നു. ആ നുകൂല്യം ലഭിക്കുന്നതിനായി വഴിക്കടവ് കാരക്കോട് കോരൻ കുന്നിലുള്ള വിധവയായ നടുത്തൊടിക സുനിതയുടെ പക്കൽ നിന്നും കൈക്കൂലിയായി 20000 രൂപ ആവശ്യപ്പെട്ടു. അതിന്റെ ആദ്യഗഡു എന്ന നിലയിൽ 10000 രൂപ […]Read More
തിരുവനന്തപുരം:വിനോദസഞ്ചാര വകുപ്പ് കനകക്കുന്നിൽ സംഘടിപ്പിക്കുന്ന ‘വസന്തോത്സവം ‘ പുഷ്പമേളയുടേയും പുതുവത്സര ദീപാലങ്കാരത്തിന്റെയും ഉദ്ഘാടനം ഞായറാഴ്ച വൈകിട്ട് 6 മണിക്ക് വിനോദസഞ്ചാര വകുപ്പുമന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. കനകക്കുന്നിലെ നടവഴികളും, മരങ്ങളും, മതിൽക്കെട്ടുകളും ദീപാലങ്കാരത്തിന്റെ ഭാഗമാകും. മുതിർന്നവർക്ക് 100 രൂപയും, കുട്ടികൾക്ക് 50 രൂപയുമാണ് പ്രവേശന നിരക്ക്. പുഷ്പമേളയോടനുബന്ധിച്ച് ഭക്ഷ്യമേള, പെറ്റ്സ് പാർക്ക്, ട്രേഡ് ഫെയർ, സാംസ്കാരിക പരിപാടികൾ എന്നിവയുമുണ്ടാകും.Read More
തങ്കയങ്കി ഘോഷയാത്ര ശനിയാഴ്ച പുറപ്പെടും പത്തനംതിട്ട:മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് ശബരിമലയിലേക്ക് ശനിയാഴ്ച പുറപ്പെടും. ശനിയാഴ്ച വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണത്തിന് ശേഷം ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിൽ വിശ്രമിക്കും. ഞായറാഴ്ച കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലും തിങ്കളാഴ്ച പെരുനാട് ശാസ്താ ക്ഷേത്രത്തിലും എത്തും. ചൊവ്വാഴ്ച 1.30 ന് പമ്പയിൽ നിന്ന് പുറപ്പെട്ട് 5 മണിക്ക് ശരംകുത്തിയിലെത്തും. ശരംകുത്തിയിൽ നിന്ന് ആചാരപൂർവം സന്നിധാനത്തേക്കെത്തുന്ന ഘോഷയാത്ര ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് […]Read More
ഡോ. ഷഹനയുടെ ആത്മഹത്യയിൽ റുവൈസിന് ജാമ്യം തിരുവനന്തപുരം:ഡോ. ഷഹന ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ റുവൈസിന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. അന്വേഷണത്തിന്റെ ഭാഗമായി വിശദ വിവരങ്ങൾ ലഭിച്ചതിനാൽ ഇനിയും കസ്റ്റഡിയിൽ വേണ്ടെന്ന നിലപാടിലാണ് ഹൈക്കോടതി ജാമ്യം നൽകിയതു്.അമ്പതിനായിരം രൂപയുടെ ബോണ്ടും രണ്ടാൾ ജാമ്യവും ഹാജരാക്കാൻ ജസ്റ്റിസ് പി ഗോപിനാഥൻ ഉത്തരവിട്ടു.അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകാനും അന്വേഷണവുമായി സഹകരാക്കാനും ഉപാധിവച്ചിട്ടുണ്ട്. സ്ത്രീധന നിരോധന നിയമം, ആത്മഹത്യാ പ്രേരണക്കുറ്റം എന്നീ വപ്പുകൾ ചുമത്തി മെഡിക്കൽ കോളേജ് പൊലീസ് രജിസ്റ്റർ […]Read More
സെൻ്റ് ജോൺ ആംബുലൻസ് ഇന്ത്യ കേരള സ്റ്റേറ്റ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ഫ്ളൈ സ്റ്റാർ എവിയേഷൻ അക്കാദമിയിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഫസ്റ്റ് ക്ലാസ്സ് ട്രെയിനിംഗ് കോഴ്സിന് നേതൃത്വം നൽകിയ ഗോകുലം മെഡിക്കൽ കോളജിനു വേണ്ടിഎമെർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ. ലിനു സെൻ്റ് ജോൺ ആംബുലൻസ് ഇന്ത്യ സംസ്ഥാന ചെയർമാൻ ഡോ.ബിജു രമേശിൽ നിന്നും ഉപഹാരം ഏറ്റു വാങ്ങുന്നു.ജനറൽ സെക്രട്ടറി കെ.ആർ.രാജ്, സെക്രട്ടറി ഇ.കെ.സുഗതൻ, ഡോ ഡോ.അമൽ,ഡോ. വിശാഖ് , എന്നിവർ സമീപം.Read More
സെഞ്ച്വറി തികച്ച് സഞ്ജു സാംസൺ പാൾ:ദക്ഷിണാഫ്രിക്കക്കെതിരെയുള്ള രാജ്യാന്തര ക്രിക്കറ്റിൽ സഞ്ജു സാംസൺ തിളങ്ങി.അതോടെ ഇന്ത്യയ്ക്ക് 78 റൺ വിജയം. 114 പന്തിൽ 108 റണ്ണാണ് സജ്ജു നേടിയതു്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തുടക്കം മികച്ചതല്ലായിരുന്നു.ബാറ്റിങ് ദുഷ്ക്കരമായ പിച്ചിൽ തകർപ്പൻ പ്രകടനമായിരുന്നു സഞ്ജുവിന്റേത്. പാളിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സഞ്ജുവിന്റെ ബാറ്റ് ആകാശം തൊട്ടു. പലപ്പോഴും അവസരങ്ങൾ നഷ്ടപ്പെട്ട താരമായിരുന്നു സഞ്ജു. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി മിന്നുന്ന പ്രകടനം പുറത്തെടുത്തപ്പോഴും ക്രിക്കറ്റിൽ സഞ്ജു സ്ഥിരത കാട്ടുന്നില്ലെന്നായിരുന്നു […]Read More
ശബരിമലയിൽ തീർഥാടക പ്രവാഹം ശബരിമല:മണ്ഡല പൂജ അടുത്തതോടെ ശബരി മലയിൽ തിരക്കേറി. വ്യാഴാഴ്ച വൈകിട്ട് അഞ്ച് വരെ 54,510 പേർ മല കയറി. നടപ്പന്തലിലും ഫ്ലൈ ഓവറിലെ ക്യൂ കോംപ്ളക്സിലും തീർഥാടക നിരയാണ്. വിവിധ ഇടത്താവളങ്ങളിൽ തീർഥാടക വാഹനങ്ങൾ തടയുന്നുണ്ട്. സന്നിധാനത്തെ തിരക്ക് കുറയുന്നതിനനുസരിച്ചാണ് നിലയ്ക്കലേക്ക് വാഹനങ്ങൾ കടത്തിവിടുന്നതു്. ക്യൂ നിൽക്കുന്ന അയ്യപ്പ ഭക്തർക്ക് ചുക്കു വെള്ളവും ലഘു ഭക്ഷണവും നൽകുന്നുണ്ട്. തീർത്ഥാടകർ സന്നിധാനത്ത് തങ്ങാതെ പമ്പയിലേക്ക് ഇറക്കി വിടാനുള്ള ക്രമീകരണവും പൊലീസ് നടത്തുന്നുണ്ട്. മണ്ഡല പൂജവരെയുള്ള […]Read More
