ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി. ഇത് 38ാം തവണയാണ് ലാവലിൻ കേസ് മാറ്റിവക്കുന്നത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഇപ്പോള്‍ ലാവലിന്‍ കേസ് കേള്‍ക്കുന്നത്. ഇതിനുമുമ്പ് ഒക്ടോബര്‍ 31നാണ് അവസാനമായി കേസ് പരിഗണിച്ചത്. കേസ് സുപ്രീംകോടതി അന്തിമ വാദത്തിനായി മേയ് ഒന്നിന് പരിഗണിക്കും. വാദം പൂർത്തിയായില്ലെങ്കിൽ മേയ് 2നും തുടരും. കേസിൽ മുൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ നൽകിയ അപ്പീൽ മേയ് 7ന് പരിഗണിക്കുമെന്നും കോടതി പറഞ്ഞു. സുധീരന്റെ […]Read More
കോഴിക്കോട് : രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിലെ വിധി പ്രസ്ഥാപിച്ച ജഡ്ജിനെ വധിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട കോഴിക്കോട് ചങ്ങരോത്ത് സ്വദേശി മുഹമ്മദ് ഹാദി (26) പോലീസ് പിടിയിലായി. പേരാമ്പ്രയിലെ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നാണ് പ്രതിയെ പെരുവണ്ണാമുഴി പൊലീസ് പിടികൂടിയത്. സ്വമേധയാ എടുത്ത കേസിലാണ് നടപടി .രൺജിത് കേസിൽ വിധി പറഞ്ഞ മാവേലിക്കര അഡീ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവി ക്കെതിരെയായിരുന്നു അധിക്ഷേപവും ഭീഷണിയും. രൺജിത് കേസിൽ എസ്ഡിപിഐ, പിഎഫ്ഐ പ്രവർത്തകരായ 15 പ്രതികൾക്കും വധശിക്ഷ വിധിച്ചിരുന്നു. ജഡ്ജിയെ […]Read More
ന്യൂഡൽഹി:ജെഎംഎം-ആർജെഡി -കോൺഗ്രസ് സഖ്യത്തിലെ 47 എം എംഎൽഎമാർ സർക്കാരിനെ അനുകൂലിച്ച് വോട്ടുചെയ്തതോടെ ചംപൈ സോറൻ സഭയിൽ വിശ്വാസവോട്ട് നേടി. എൻഡിഎയുടെ 29 പേർ വിശ്വാസപ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു. ഇ ഡി കസ്റ്റഡിയിലുള്ള മുൻ മുഖ്യമന്ത്രി ഹേമന്ദ് സോറനും സഭയിലെത്തി.ആരോഗ്യപ്രശ്നങ്ങൾ മൂലം ജഎംഎം അംഗം രാംദാസ് സോറൻ, ബിജെപിയുടെ ഇന്ദ്രജിത് മഹാതോ തുടങ്ങിയവർ സഭയിലെത്തിയില്ല. പുതിയ സർക്കാരിന്റെ ആദ്യ സഭയെ ഗവർണർ സി പി രാധാകൃഷ്ണൻ അഭിസംബോധന ചെയ്തപ്പോൾ ജെഎംഎ അംഗങ്ങൾ പ്രതിഷേധിച്ചു. തന്റെ പേരിലുണ്ടെന്ന് ഇ […]Read More
വിശാഖപട്ടണം:ഹൈദരാബാദിലെ പിഴവുകളിൽ നിന്ന് പാഠം പഠിച്ച ഇന്ത്യ വിശാഖപട്ടണത്ത് വിജയക്കൊടി നാട്ടി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 106 റണ്ണിന് രോഹിത് ശർമ്മയും സംഘവും 1-1 നിലയിലെത്തി. വമ്പൻ സ്കോറടിച്ച് ജയിക്കാമെന്ന ഇംഗ്ലണ്ടിന്റെ മോഹം പേസർ ജസ്പ്രീത് ബുമ്രയുടെ മുന്നിൽ കെട്ടടങ്ങി. 292 റണ്ണിന് ഇംഗ്ലണ്ട് പുറത്തായി. ഇംഗ്ലണ്ടിനെതിരായ മിന്നും ജയത്തോടെ ഇന്ത്യ ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്തെത്തി.ആറു കളിയിൽ മൂന്നു ജയവും രണ്ടു തോൽവിയും ഒരു സമനിലയുമുള്ള രോഹിത് ശർമയും കൂട്ടർക്കും 38 പോയിന്റാണ്. നിലവിലെ […]Read More
പാലോട്:61-ാമത് പാലോട് മേളയ്ക്ക് ബുധനാഴ്ച തുടക്കമാകും. കന്നുകാലിച്ചന്തയും കാർഷിക കലാ സാംസ്കാരിക മേളയും വിനോദ സഞ്ചാര വാരാഘോഷവും മേളയോടനുബന്ധിച്ച് നടക്കും. വിളംബരമായി ചൊവ്വാഴ്ച കടയ്ക്കൽ മുതൽ പാലോടുവരെ മാരത്തൺ സംഘടിപ്പിക്കും. തിരുവിതാംകൂർ ദേവസ്വംമ്പോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് കലാകായിക മേളയും,പാലോട് രവി പുസ്തകമേളയും ഉദ്ഘാടനം ചെയ്യും. സെമിനാറുകൾ, പങ്കെടുക്കുന്ന സമ്മേളനങ്ങൾ, കലാ പരിപാടികൾ, ചിത്രരചനാ മത്സരങ്ങൾ, കബഡി, വോളിബോൾ ടൂർണമെന്റുകൾ, പുഷ്പ-ഫല സസ്യപ്രദർശനവും വില്പനയും, വിപണന സ്റ്റാളുകൾ, അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് ഫെസ്റ്റ് തുടങ്ങിയവ മേളയോടനുബന്ധിച്ച് […]Read More
ലണ്ടൺ : ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന് ക്യാൻസർ സ്ഥിരീകരിച്ചു. പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കത്തെ തുടർന്നുള്ള ആശുപത്രി ചികിത്സയ്ക്ക് പിന്നാലെയാണ് ബക്കിങ്ഹാം കൊട്ടാരം ഇക്കാര്യം അറിയിച്ചത്. അർബുദത്തിന്റെ ഘട്ടത്തെക്കുറിച്ചോ രോഗനിർണയത്തെക്കുറിച്ചോ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രോസ്റ്റേറ്റ് അർബുദമല്ലെന്നും എന്നാൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കത്തിന് അടുത്തിടെ നടത്തിയ ചികിത്സയ്ക്കിടെയാണ് ഇത് കണ്ടെത്തിയതെന്നുമാണ് റിപ്പോർട്ട്. ക്യാൻസർ ഏതു ഭാഗത്തെയാണ് ബാധിച്ചതെന്ന് കൊട്ടാരം വ്യക്തമാക്കിയിട്ടില്ല. അതേസമയം 75 കാരനായ രാജാവിന് ചികിത്സ ആരംഭിച്ചതായും തന്റെ പൊതു ചുമതലകൾ മാറ്റിവെച്ചതായും കൊട്ടാരം പ്രസ്താവനയിൽ […]Read More
കൊച്ചി:ഹൈക്കോടതി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റി കളമശ്ശേരിയിൽ സ്ഥാപിക്കും.ഹൈക്കോടതി ജസ്ജിമാരുടേയും മന്ത്രിമാരുടേയും സാന്നിധ്യത്തിൽ സ്ഥലപരിശോധന ഫെബ്രുവരി 17 ന് നടക്കും. നിലവിലുള്ള 27 ഏക്കറിന് പുറമെ കൂടുതൽ സ്ഥലം കണ്ടെത്തും. 60 കോടതികൾ ഉൾക്കൊള്ളുന്ന ഹൈക്കോടതി മന്ദിരത്തിനു പുറമെ ജുഡീഷ്യൽ അക്കാദമി, മീഡിയേഷൻ സെന്റർ തുടങ്ങി നിയമരംഗത്ത് രാജ്യാന്തര ആധുനിക സ്ഥാപനങ്ങളും സംവിധാനങ്ങളും ഒരുക്കം. 28 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ ഭാവിയിലെ ആവശ്യങ്ങൾകൂടി കണക്കിലെടുത്ത് സൗകര്യങ്ങൾ ഒരുക്കും.ജഡ്ജിമാരുടെ ഓഫീസ്, അഡ്വക്കേറ്റ് ജനറൽ ഓഫീസ്, സ്റ്റാഫ് ക്വാർട്ടേഴ്സ്, അഭിഭാഷക ചേംബർ, […]Read More
റാമള്ള:ഗാസയിലേക്ക് കടന്നാക്രമണം ആരംഭിച്ച ശേഷം സിറിയയിലും ലബനനിലുമുള്ള ആയിരക്കണക്കിന് ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ. സിറിയയിൽ 50 കേന്ദ്രങ്ങളിലേക്കും ലബനനിൽ 3400 കേന്ദ്രങ്ങളിലേക്കുമാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേൽ സൈനിക വക്താവ് ഡാനിയേൽ ഹഗാരി പറഞ്ഞു.ഒക്ടോബർ ഏഴിന് ഗാസയിലേക്ക് ഇസ്രയേൽ കടന്നാക്രമണം ആരംഭിച്ചതുമുതൽ വടക്കൻ അതിർത്തിയിൽ ഇസ്രയേലും ലബനനിലെ ഹിസ്ബുള്ളയും തമ്മിൽ ഏറ്റുമുട്ടൽ ശക്തമാണ്. ചെറിയ പ്രകോപനമുണ്ടായാൽ പോലും വലിയ ആക്രമണം നടത്താൻ തങ്ങൾ സജ്ജരാണെന്നും ഹിസ്ബുള്ളയ്ക്ക് ഇസ്രയേൽ സൈന്യം ഞായറാഴ്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.Read More
ദക്ഷിണ റെയിൽവേയുടെ വിവിധ ഡിവിഷനുകളിലും വർക്ക് ഷോപ്പുകളിലും 2860 അപ്രന്റീസുകളുടെ ഒഴിവുണ്ട്. തിരുവനന്തപുരം, പാലക്കാട്, തിരുച്ചിറപ്പള്ളി, സേലം, ചെന്നൈ, മധുരൈ, കോയമ്പത്തൂർ തുടങ്ങിയ സോണുകളിലാണ് അപ്രന്റീസുകളുടെ ഒഴിവ്. ഫിറ്റർ, വെൽഡർ, പെയിന്റർ, കാർപെന്റർ, ടർണർ, വയർമാൻ, ഇലക്ട്രീഷ്യൻ തുടങ്ങിയ ഐടിഐ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 28. വിശദ വിവരങ്ങൾക്ക് https://sr.indianrailways.gov.in കാണുക.Read More
ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ തമ്മിൽ തല്ലിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും എന്നാൽ സമസ്ത അതിന് മുതിരില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ഗ്യാൻവാപി മസ്ജിദിൽ പൂജയ്ക്ക് അനുമതി നൽകിയതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പൂജയ്ക്ക് അനുമതി നൽകിയത് ഏറെ വേദനാജനകമാണെന്നും മതേതരത്വത്തിന് വിഘാതമുണ്ടാക്കുന്നതാണ് കോടതി വിധിയെന്നും തങ്ങൾ പറഞ്ഞു. ഗ്യാൻവാപിയിൽ ആരാധന നടത്താനുള്ള വാരാണസി ജില്ലാ കോടതിയുടെ ഉത്തരവിന് അടിയന്തര സ്റ്റേ ഇല്ലെന്ന് അലഹബാദ് ഹൈക്കോടതി പറഞ്ഞിരുന്നു. മസ്ജിദ് കമ്മിറ്റിയുടെ ഹർജിയിൽ ഇടപെടാൻ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചു. വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് […]Read More
