കാഠ്മണ്ഡു:വെള്ളിയാഴ്ച അർദ്ധരാത്രി നേപ്പാളിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 150 കവിഞ്ഞു. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി വീടുകളും ബഹുനില മന്ദിരങ്ങളും നിലംപൊത്തി. നിരവധി പേർ തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കാഠ്മണ്ഡുവിൽ നിന്ന് 500 കിലോമീറ്റർ അകലെയുള്ള ജോ ജാർക്കോട്ടിലാണ് ഭൂചലനത്തിന്റെ പ്രഭാവം കണ്ടെത്തിയത്. സമീപ ജില്ലകളിലും കനത്ത നാശനഷ്ടങ്ങൾ ഉണ്ടായതിനുപുറമെ വാർത്താവിനിമയ ബന്ധങ്ങളും വിഛേദിക്കപ്പെട്ടിരിക്കുകയാണ്. രക്ഷാപ്രവർത്തനം ത്വരിതഗതിയിൽ നടന്നു വരുന്നു. നേപ്പാളിനൊപ്പം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.Read More
കൊച്ചി: നാവികസേനയുടെ ചേതക് ഹെലികോപ്റ്ററിനുണ്ടായ സാങ്കേതിക തകരാർ നാവികന്റെ മരണത്തിനിടയാക്കി. ഗ്രൗണ്ട് ക്രൂ സ്റ്റാഫായ യോഗേന്ദ്ര സിങ്ങാണ്(26) ഐ.എൻ.എസ്. ഗരുഡയുടെ റൺവേയിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതു്. കൊച്ചി നാവിക ആസ്ഥാനത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം സഞ്ജീവനി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.Read More
തിരുവനന്തപുരം:ശനിയാഴ്ച പുലർച്ചെ മാനവീയം വീഥിയിലുണ്ടായ സംഘർഷത്തിന്റെ അടിസ്ഥാനത്തിൽ മാനവീയം വീഥി പോലീസിന്റെ കർശന നിയന്ത്രണത്തിൻ കീഴിലാക്കി. ഒരു സംഘം ചെറുപ്പക്കാർ ഒരു യുവാവിനെ വളഞ്ഞിട്ട് മർദ്ദിക്കുന്ന ദൃശ്യം ചാനലുകളിലും സാമൂഹിക മാധ്യമങ്ങളിലും വൈറലായിരുന്നു. വീഥിയിൽ അനുവദിച്ചിരിക്കുന്ന നൈറ്റ് ലൈഫാണ് സംഭവത്തിന് കാരണമായി പറയുന്നതു്. കേരളീയം പരിപാടിയെ താറടിച്ചു കാണിക്കാനുള്ള ഒരു വിഭാഗത്തിന്റെ ഗൂഢ ലക്ഷ്യമാണ് ഇതിന്റെ പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. മർദ്ദനത്തിന്റെ പിന്നിൽ മറ്റെന്തെങ്കിലും പദ്ധതിയുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.Read More
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.തെക്കന്‍ തമിഴ്നാട് തീരത്തായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള കാറ്റും ശക്തമാണ്. ഇതിന്റെ സ്വാധീനഫലമായാണ് തുലാവര്‍ഷം ശക്തമാകുന്നത്.ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനതപുരം എറണാകുളം ജില്ലകളിൽ പല സ്ഥലത്തും വെള്ളക്കെട്ട്കൊണ്ട് ജനങ്ങൾ ബുദ്ധിമുട്ടുകയാണ്.Read More
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ തന്റെ ചിത്രമായ ഗരുഡന്റെ വിശേഷങ്ങൾമാധ്യമ പ്രവർത്തകരുമായി പങ്കുവയ്ക്കുകയായിരുന്നു സുരേഷ് ഗോപി ഇതിനിടെ റിപ്പോർട്ടർ ചാനലിലെ ഒരു മാധ്യമപ്രവർത്തക സുരേഷ് ഗോപി മറ്റൊരു മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തെക്കുറിച്ച് ചോദിച്ചു. തുടക്കത്തിൽ ഇതിനോട് പ്രതികരിച്ചെങ്കിലും തുടർന്നും മാധ്യമപ്രവർത്തക സുരേഷ് ഗോപിയെ പ്രകോപിതനാക്കുന്ന രീതിയിൽ ചോദ്യങ്ങൾ തുടർന്നപ്പോൾ നടന്റെ നിയന്ത്രണം വിട്ടു .എന്നോട് ആളാകാൻ വരരുത് , കോടതിയാണ് ഇനി നോക്കുന്നത്, ഇനി അവർ നോക്കിക്കോളും എന്നാണ് നടൻ മാധ്യമപ്രവർത്തകയോട് ദേഷ്യത്തോടെ പറഞ്ഞത്. ഇതിന് മറുപടി […]Read More
‘മൈ ലോർഡ് ‘, ‘യുവർ ലോർഡ്ഷിപ്’ എന്നീ സംബോധനകൾ അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതി ജസ്റ്റിസ് പി. എസ്. നരസിംഹ. ഒരു കേസിന്റെ വാദം നടക്കുന്നതിനിടെ അഭിഭാഷകൻ നിരവധി തവണ ഈ പ്രയോഗം നടത്തിയതിനെതിരെയാണ് കോടതിയുടെ പരാമർശം. ഈ പ്രയോഗം നിർത്തിയാൽ പകുതി ശമ്പളം നൽകാമെന്നും ജഡ്ജി പറഞ്ഞു. കോളനി ഭരണകാലത്തെ രീതി മാറ്റണമെന്ന് കോടതി നിർദ്ദേശിച്ചു.2006 ൽ ഇതുപോലുള്ള അഭിസംബോധന അവസാനിപ്പിക്കണമെന്ന പ്രമേയം ബാർ കൗൺസിൽ ഓഫ് ഇന്ത്യ പാസ്സാക്കിയിരുന്നു. പല സംസ്ഥാനങ്ങളിലേയും ജഡ്ജിമാർ ഇത്തരം പ്രയോഗങ്ങൾക്കെതിരെ […]Read More
ഗോവ :നീന്തൽ കുളത്തിൽ നിന്ന് സജൻ പ്രകാശ് 200 മീറ്റർ മെഡ്ലെയിൽ സ്വർണം നേടി. കൂടാതെ 400 മീറ്റർ ഫ്രീസ്റ്റൈൽലിലും വെള്ളി മെഡൽ നേടി.3 സ്വർണം ഉൾപ്പെടെ സജൻ പ്രകാശിന് 9 മെഡൽ ലഭിച്ചു. കേരളത്തിന്റെ മറ്റൊരു നീന്തൽ താരമായ മാർഗരറ്റ് മരിയ തായ്ക്വ ണ്ടോയിൽ സ്വർണം നേടി. പി. അഭിരാം, ഗൗരിനന്ദ, റിൻസ് ജോസഫ്, ജിസ്ന മാത്യു എന്നിവരടങ്ങിയ ടീം മിക്സഡ് റിലേയിൽ വെള്ളി നേടി. കേരള പുരുഷ ടീം സെപാക്താക്രോയിൽ വെള്ളി മെഡൽ കരസ്ഥസമാക്കി. […]Read More
കൊച്ചി : ആലുവയിലെ 5 വയസ്സുകാരിയുടെ കൊലപാതകത്തിൽ ബീഹാർ സ്വദേശി അസ്ഫക്ക് ആലം കുറ്റക്കാരനെന്ന് കോടതി. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, പ്രകൃതിവിരുദ്ധപീഡനം തുടങ്ങിയ 16 കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തി. കൂടാതെ പോക്സോ കുറ്റങ്ങളുൾപ്പെടെ വധ ശിക്ഷ ലഭിക്കാവുന്ന മൂന്ന് കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. നൂറാം ദിവസമാണ് എറണാകുളം പോക്സോ കോടതി ആലമിനെതിരെ വിധി പറയാനിരിക്കുന്നത്. ബലാൽസംഗത്തിനിടെ പരിക്കേറ്റതുകൊണ്ടാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ഒക്ടോബർ ആദ്യവാരം ആരംഭിച്ച വിചാരണ 26 ദിവസംകൊണ്ട് പൂർത്തിയായി.99 സാക്ഷികളിൽ 41 സാക്ഷികളെ വിസ്തരിച്ചു. […]Read More
തിരുവനന്തപുരം:അമിതമായ തോതിൽ പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനി സാന്നിധ്യം കണ്ടെത്തിയതായി വെള്ളായണിയിലെ കാർഷികകോളേജ് ലാബിൽ നടത്തിയ പരിശോധനയിൽ തെളിഞ്ഞു. ഫുഡ് ഓഫീ സർമാർ ശേഖരിച്ച സാമ്പിളിലാണ് കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയത്. “സേവ് ടു ഈറ്റ് “പദ്ധതിയുടെ ഭാഗമായാണ് ലാബ് റിപ്പോർട്ട് പുറത്തുവന്നത്.ഒക്ടോബർ മാസം ശേഖരിച്ചു പരിശോധിച്ച നിരവധി പച്ചക്കറികളിലാണ് കീടനാശിനി സാന്നിധ്യം കണ്ടുപിടിച്ചത്. അസഫേറ്റ്, റെക്സോസിം, മീഥയെൽ,മോണോ ക്രോട്ടോഫസ്, പ്രൊഫെനോ ഫോസ് തുടങ്ങിയ കീടനാശിനികളാണ് സാമ്പിളിൽ കണ്ടെത്തിയത്. ലാബിന്റെ പരിശോധനഫലം ഉദ്യോഗസ്ഥർ ഭക്ഷ്യസുരക്ഷവകുപ്പിന് കൈമാറി. ReplyForwardRead More
കൊച്ചി: സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ അസമയത്തുള്ള വെടിക്കെട്ടിന് ഹൈക്കോടതി നിരോധനം ഏര്‍പ്പെടുത്തി.വെടിക്കെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണങ്ങൾക്ക് കാരണമാകുന്നതും ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയില്‍ ജസ്റ്റിസ് അമിത് റാവല്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. വെടിക്കെട്ട് നടത്തുന്നത് ദൈവങ്ങളെ പ്രീതിപ്പെടുത്തുമെന്ന് ഒരു വിശുദ്ധഗ്രന്ഥത്തിലും പ്രതിപാദിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ആരാധനാലയങ്ങളില്‍ പരിശോധന നടത്തി അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന പടക്കങ്ങളും കരിമരുന്നുകളും മറ്റും പിടിച്ചെടുക്കാന്‍ ജസ്റ്റിസ് അമിത് റാവലിന്റെ നേതൃത്വത്തിലുള്ള സിംഗിള്‍ ബെഞ്ച് നിര്‍ദേശം […]Read More
