തിരുവനന്തപുരം:മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ക്ഷമ ചോദിച്ച് സുരേഷ് ഗോപി. പെരുമാറിയത് വാത്സല്യത്തോടെയാണെന്നും ഏതെങ്കിലും രീതിയിൽ മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞദിവസം കോഴിക്കോടുവെച്ചാണ് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ തന്നോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയോട് സുരേഷ് ഗോപി മോശമായി പെരുമാറിയെന്ന് ആക്ഷേപം ഉയർന്നത്.ചോദ്യം ചോദിക്കുമ്പോൾ സുരേഷ് ഗോപി മാധ്യമ പ്രവർത്തകയുടെ തോളത്ത് കൈവയ്ക്കുമ്പോൾ മാധ്യമ പ്രവർത്തക അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ അത് വകവയ്ക്കാതെ സുരേഷ് ഗോപി വീണ്ടും […]Read More
മലയാളസിനിമ ലോകത്തെ ത്രിമൂർത്തികളിൽ സത്യന്റെയും നസീറിന്റെയും വിയോഗത്തിലും നമ്മുടെചിന്തകളിൽ അവരുമായി അടുപ്പിക്കുന്ന ഘടകമായി ഇപ്പോഴും നിലകൊള്ളുന്നത് മധു എന്ന അതികായനാണ്.ഇതിഹാസ തുല്യ ജീവിതംനയിക്കുന്ന അദ്ദേഹത്തിന്റെ സാന്നിധ്യംതന്നെ മഹത്തരവും മാതൃകാപരവുമാണ്.”നിണമണിഞ്ഞ കാൽപ്പാടുകളിൽ “തുടങ്ങി,നടനെന്ന നിലയിൽ ആത്മവിശ്വാസം നേടിക്കൊടുത്ത മലയാള സിനിമയുടെമികച്ച ക്ളാസിക്കെന്ന് വിശേഷിപ്പിക്കാവുന്ന വിൻസെന്റ് മാസ്റ്ററുടെ “ഭാർഗവീ നിലയത്തിലെ”ഉജ്ജ്വലമായ അഭിനയത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച, പിന്നീട് ഇമേജിനു ചുറ്റും കറങ്ങാതെ സി. രാധാകൃഷ്ണന്റെ തേവിടിശ്ശി എന്ന നോവൽ ‘പ്രിയ’എന്ന പേരിൽ സിനിമയാക്കി സംവിധാനം ചെയ്ത്, അഭിനയസാധ്യത കണക്കിലെടുത്ത് […]Read More
ഒക്ടോബര്‍ ഏഴിന് ഹമാസ്, ഇസ്രയേലില്‍ പ്രവേശിച്ച് 1400 പേരെ കൊലപ്പെടുത്തുകയും 220-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു.തുടർന്ന് ഇസ്രായേൽ ശക്തമായി തിരിച്ചടിച്ചുകൊണ്ടിരിക്കുന്നു .ഇതുവരെയുള്ള ഏറ്റുമുട്ടലിൽ മരണം 7000 കഴിഞ്ഞു , ആഹാരവും മരുന്നും ഇല്ലാതെ ഗാസാനിവാസികൾ കഷ്ടപ്പെടുന്നു.ഇതിനിടയിൽ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന് രംഗത്ത് വന്നു,ഗാസയില്‍ സുരക്ഷിതമായും തടസമില്ലാതെയും സഹായം എത്തിക്കണമെന്ന് യൂറോപ്യന്‍ യൂണിയന് ആവശ്യപ്പെട്ടു. ഇന്ന് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ വെടിനിര്‍ത്തലാവശ്യപ്പെട്ട് വോട്ടെടുപ്പ് നടക്കും. ഇസ്രയേല്‍ ആക്രമണത്തില്‍ 50 ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചിരുന്നു. ഇതിനിടെ ഇസ്രയേല്‍-ഹമാസ് […]Read More
കൊച്ചി :സിനിമ റിവ്യൂ ബോംബിങ്ങില്‍ ആദ്യ കേസ് റജിസ്റ്റർ ചെയ്ത് കൊച്ചി സിറ്റി പൊലീസ്.തിയേറ്ററുകളിലുള്ള സിനിമയെ സമൂഹമാധ്യമങ്ങളിലൂടെ സിനിമ മോശമാണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചെന്നാണ് പരാതി.‘റാഹേൽ മകൻ കോര’ എന്ന സിനിമയുടെ സംവിധായകൻ ഉബൈനിയുടെ പരാതിയിലാണ് നടപടി.ഒൻപതു പേർക്കെതിരെയാണ് കേസ് റജിസ്റ്റർ ചെയ്തത്.സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ യൂട്യൂബും ഫേസ്ബുക്കും പ്രതികളാണ്.കേരളം പോലീസ് ആക്ട് സെക്ഷൻ 385 ,120 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത് . സിനിമ റിലീസ് ചെയ്യുന്നതിനു പിന്നാലെ നിരവധി അക്കൗണ്ടുകളിലൂടെ സിനിമയ്ക്കെതിരെ നെഗറ്റിവ് കമന്റുകളും മറ്റും പോസ്റ്റ് […]Read More
മദ്യപിച്ച് എറണാകുളം ടൗൺ പോലീസ് സ്റ്റേഷനിൽ ബഹളം വച്ച നടൻ വിനയകനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതിനെതിരെ തൃക്കാക്കര എം എൽ എ ഉമാ തൊമസ് ഉൾപ്പടെ പലരും സർക്കാരിനെ കുറ്റപ്പെടുത്തിയിരുന്നു .ലഹരിയ്ക്ക് അടിമയായ വിനായകൻ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകൾ മാധ്യമങ്ങളിലൂടെ നമ്മൾ എല്ലാവരും കണ്ടതാണ്. ഇത്രയും മോശമായി പെരുമാറിയിട്ടും ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയിട്ടും ദുർബലമായ വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ പറഞ്ഞ് വിട്ടത് സഖാവായതിന്റെ പ്രിവിലേജാണോയെന്ന് ഉമ തോമസ് ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഉമ തോമസ് […]Read More
കൊച്ചി :നടൻ വിനായകൻ പോലീസ് സ്റ്റേഷനിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ കേസിൽ കേരളാ പോലീസ് ആക്ട് 118 A, 117 E പ്രകാരം കേസെടുത്തു . കേരളാ പോലീസ് ആക്ട് 118 A, 117 E പ്രകാരമാണ് കേസെടുത്തത് .മൂന്നുവർഷം വീതം തടവ് ലഭിക്കാവുന്ന കുറ്റമാണ്.ഭാര്യയുമായി വഴക്കുണ്ടായതിനെ തുടർന്ന് വിനായകൻ പോലീസിനെ കലൂരിനടുത്തുള്ള തന്റെ ഫ്ളാറ്റിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ഇതിന് മുൻപും സമാനമായ സംഭവത്തെ തുടർന്ന് വിനായകൻ പോലീസിനെ ഫ്ളാറ്റിലേക്ക് വരുത്തിയിട്ടുണ്ട്. ഇത്തവണ ഫ്ളാറ്റിലെത്തിയ പോലീസ് ഇരുവരുടെയും മൊഴിയെടുത്തു. […]Read More
പോലീസ് സ്റ്റേഷനില്‍ മദ്യപിച്ചെത്തി ബഹളം വെച്ചതിന് നടന് വിനയകനെ അറസ്റ് ചെയ്തു .കൊച്ചി നോര്‍ത്ത് പോലീസാണ് വിനായകനെ അറസ്റ്റ് ചെയ്തത്. സ്റ്റേഷനില്‍ വിനായകന് എത്തിയത് മദ്യപിച്ചാണെന്ന് പോലീസ് പറഞ്ഞു. മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് നടനെ അറസ്റ്റ് ചെയ്തതെന്നും പോലീസ് പറഞ്ഞു. അറസ്റ്റിന് ശേഷം വിനായകനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയെന്നാണ് സൂചന.ഇന്ന് വൈകിട്ട് ഫ്ലാറ്റിൽ വെച്ച് ബഹളമുണ്ടാക്കിയതിനുശേഷം വിനായകൻ പോലീസിനെ വിളിച്ചു വരുത്തിയിരുന്നു. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട കേസിന്റെ ആവശ്യത്തിനാണ് വിനായകൻ നോർത്ത് പോലീസ് സ്റ്റേഷനിൽ എത്തിയത്.ഫ്ലാറ്റിലെത്തിയ പോലീസ് […]Read More
തിരുവനന്തപുരം: അറിവിന്റെ അക്ഷരമുറ്റത്തേക്ക് കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുന്ന വിദ്യാരംഭം ചടങ്ങുകൾ ഇന്ന് നടന്നു . സംസ്ഥാനത്തെ ക്ഷേത്രങ്ങളിലും പ്രത്യേകം തയ്യാറാക്കിയ എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വിദ്യാരംഭം ചടങ്ങുകള്‍ക്കായി വലിയ തിരക്കാണ് അനുഭവപ്പെട്ടത്.പ്രമുഖർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു.Read More
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപ്പശി ഉത്സവം ആറാട്ടോടെ സമാപിച്ചു. അല്പശി ഉത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് ആറാട്ട് ഘോഷയാത്ര നടന്നു. കിഴക്കേക്കോട്ടയിലെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് പത്മനാഭസ്വാമിയെ വിമാനത്താവളത്തിന് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ശംഖുമുഖം കടലിൽ ആചാരപരമായ ആറാട്ടിനെത്തിക്കുന്നതാണ് ചടങ്ങ്. തിരുവിതാംകൂർ രാജകുടുംബാംഗങ്ങളും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ജീവനക്കാരും ആനകളുടെയും പോലീസ് ബാൻഡിന്റെയും പോലീസുകാരുടെയും അകമ്പടിയോടെയാണ് ആറാട്ട്.ഗരുഡവാഹനത്തിൽ ശ്രീപത്മനാഭസ്വാമിയെയും നരസിംഹമൂർത്തിയെയും ശ്രീകൃഷ്ണസ്വാമിയെയും പുറത്തെഴുന്നള്ളിച്ചതോടെ ആറാട്ട് ഘോഷയാത്രയ്ക്ക് തുടക്കമായി. ഇവയ്ക്കൊപ്പം ചേരാനായി തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം,പാൽക്കുളങ്ങര ചെറിയ ഉദേശ്വരം മഹാവിഷ്ണുക്ഷേത്രം.അരകത്ത് […]Read More
