തിരുവനന്തപുരം: സിപിഐയുടെ എതിർപ്പ് തള്ളി സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. പദ്ധതിയിൽ ഒപ്പുവെക്കുന്നതിനെ ചൊല്ലി ഇടതുപക്ഷ മുന്നണിയ്ക്കുള്ളിൽ ഭിന്നത രൂക്ഷമായി തുടരുന്നതിനിടയിലാണ് സംസ്ഥാന സർക്കാരിന്റെ അപ്രതീക്ഷിത നീക്കം. പദ്ധതിയിൽ ഒപ്പുവെച്ചതിന് പിന്നാലെ സംസ്ഥാനത്തിന്റെ തടഞ്ഞുവെച്ച ഫണ്ട് ഉടൻ നൽകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. 1500 കോടി എസ്എസ്കെ ഫണ്ടാണ് സംസ്ഥാനത്തിന് ലഭിക്കാനുള്ളത്. അതേസമയം, സംസ്ഥാന സർക്കാരിന്റെ നടപടിയോട് പിന്നീട് പ്രതികരിക്കാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി […]Read More
ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രം ഉള്‍പ്പെടെയുള്ള കേരളത്തിലെ ക്ഷേത്രങ്ങളിലെ അഴിമതിയിലും സ്വര്‍ണ്ണത്തട്ടിപ്പ് അടക്കമുള്ള വിഷയങ്ങളിലും അടിയന്തിരമായി ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ . പുണ്യക്ഷേത്രമായ ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണ്ണം മോഷണം പോയതിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഈ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ, സംസ്ഥാനത്തെ മറ്റ് ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങളിലെ ഭൂമിയും സ്വര്‍ണ്ണവും മോഷണം പോയ സമാനമായ സംഭവങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്വര്‍ണ്ണം പൂശിയുള്ള ജോലികളിലെ ഗുരുതരമായ തട്ടിപ്പുകള്‍, സ്വര്‍ണ്ണത്തിന്റെ അളവിലെ വിശദീകരിക്കാനാകാത്ത […]Read More
സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്നലെ രാവിലെ 2480 രൂപ കുറഞ്ഞ വിപണിയിൽ വൈകീട്ട് 960 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിന് പിന്നാലയാണ് ഇന്ന് വീണ്ടും വില താഴേക്കിറങ്ങിയത്. 600 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. ഇന്നലെയും ഇന്നുമായി 4000 രൂപയുടെ ഇടിവ് സ്വർണവിപണിയിലുണ്ടായിട്ടുണ്ട്. 91,720 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് നൽകേണ്ടത്. ദീപാവലിക്ക് ശേഷം സ്വർണവില കുറയും എന്ന ആഭരണം വാങ്ങാനായി കാത്തിരിക്കുന്നവരുടെ പ്രതീക്ഷയ്ക്ക് ഉണർവേകുന്നതാണ് ഈ വിലയിടിവ്. ഒരു ഗ്രാം […]Read More
കോഴിക്കോട്: പേരാമ്പ്രയിൽ നടന്ന പൊലീസ് അക്രമം ആസൂത്രിതമായതാണെന്നും ആക്രമണം നടത്തിയ സര്‍വീസില്‍ നിന്നു പിരിച്ചു വിട്ട പൊലീസുകാരനാണെന്നുമുള്ള ഗുരുതര ആരോപണവുമായി ഷാഫി പറമ്പില്‍ എംപി. പേരാമ്പ്രയിലെ പൊലീസ് അക്രമത്തിന് നേതൃത്വം നൽകിയ പൊലീസ് ഗുണ്ടയായ അഭിലാഷ് ഡേവിഡ് ആണെന്നും ഇയാളെ രണ്ടു വര്‍ഷത്തിനു മുന്‍പ് സര്‍വീസില്‍ നിന്നു പിരിച്ചു വിട്ടയാളാണെന്നും ഷാഫി ആരോപിച്ചു. തിരുവനന്തപുരത്ത് മൂന്നു പൊലീസുകാരെ പിരിച്ചുവിട്ടതില്‍ അഭിലാഷ് ഡേവിഡും ഉണ്ടായിരുന്നെന്ന മാധ്യമ വാര്‍ത്തകളും ഷാഫി വാര്‍ത്താസമ്മേളത്തില്‍ പ്രദര്‍ശിപ്പിച്ചു. ഇയാള്‍ ഇപ്പോള്‍ വടകര കണ്ട്രോള് റൂമില്‍ […]Read More
പത്തനംതിട്ട: ശബരിമല സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മു സന്നിധാനത്ത് എത്തി ദര്‍ശനം നടത്തി. തിരുവനന്തപുരത്ത് നിന്ന് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിൽ രാവിലെ 8.40 ന് പ്രത്യേക ഹെലികോപ്റ്ററിൽ എത്തിയ രാഷ്ട്രപതിയെ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ആന്റോ ആന്റണി എംപി, കെ.യു ജനീഷ് കുമാർ എംഎൽഎ, പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്, ജില്ലാ പൊലീസ് മേധാവി ആര് ആനന്ദ് എന്നിവരും സ്വീകരിക്കാനുണ്ടായിരുന്നു.Read More
താമരശ്ശേരി സംഘര്‍ഷത്തിൽ കോഴിക്കോട് ജില്ലയിലെ നാലു തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങിൽ ഇന്ന് ഹർത്താൽ. ഓമശ്ശേരി, താമരശ്ശേരി, കോടഞ്ചേരി, കൊടുവള്ളി ഭാഗങ്ങളിലെ 11 വാർഡുകളിലാണ് ഹർത്താലിന് ആഹ്വാനം നൽകിയിട്ടുള്ളത്. വെളിമണ്ണ, കൂടത്തായി, ചക്കിക്കാവ് , വെഴുപ്പൂർ, കുടുക്കിലുംമാരം, കരിങ്ങമണ്ണ, അണ്ടോണ, പൊയിലങ്ങാടി, ഓർങ്ങാട്ടൂർ, കളരാന്തിരി, മാനിപ്പുരം എന്നിവിടങ്ങളിലാണ് ഹർത്താൽ. താമരശ്ശേരി അമ്പായത്തോടെയില്‍ അറവ് മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു.Read More
ഇന്ന് (ഒക്ടോബര്‍ 22) പവന് ഒറ്റയടിക്ക് 2,480 രൂപയാണ് കുറഞ്ഞത്. പവന് 93,28 രൂപയായി. ഇതോടെ ഇന്നലെ ഉച്ചയ്ക്കും ഇന്നുമായി പവന് കുറഞ്ഞത് 4,080 രൂപയാണ്. സമീപകാല ചരിത്രത്തിൽ ഇത്രയധികം വലിയ ഇടിവ് ആദ്യമായാണ്. തിരുവനന്തപുരം: സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശ്വാസമായി സംസ്ഥാനത്ത് ഇന്നും (ഒക്ടോബര്‍ 22) സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ലാഭമെടുപ്പ് തുടങ്ങിയതോടെയാണ് സ്വര്‍ണവിലയില്‍ വന്‍ ഇടിവുണ്ടായിരിക്കുന്നത്. സമീപകാലത്തൊന്നും ഒറ്റയടിക്ക് ഇത്രയും അധികം വില കുറഞ്ഞിട്ടില്ല. വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശ്വാസം നല്‍കിയാണ് ഇപ്പോള്‍ […]Read More
പത്തനംതിട്ട: ശബരിമല സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മു സന്നിധാനത്ത് എത്തി. തിരുവനന്തപുരത്ത് നിന്ന് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിൽ രാവിലെ 8.40 ന് പ്രത്യേക ഹെലികോപ്റ്ററിൽ എത്തിയ രാഷ്ട്രപതിയെ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ആന്റോ ആന്റണി എംപി, കെ.യു ജനീഷ് കുമാർ എംഎൽഎ, പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്, ജില്ലാ പൊലീസ് മേധാവി ആര് ആനന്ദ് എന്നിവരും സ്വീകരിക്കാനുണ്ടായിരുന്നു.Read More
മലപ്പുറം : മലപ്പുറം ജില്ലയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ബുധനാഴ്ച (ഒക്ടോബർ 22)അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്റസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. അവധി സ്കൂൾ ശാസ്ത്രമേളകൾക്കും കലോത്സവങ്ങൾക്കും മുൻ നിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്കും റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.Read More
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തട് ഹൈക്കോടതി നിർദേശിച്ചു. ദേവസ്വം ബോര്‍ഡിന്റെ മിനുട്സ് പിടിച്ചെടുക്കാനും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു. നിലവിലെ അന്വേഷണത്തില്‍ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. എസ്ഐടിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാമര്‍ശങ്ങളുണ്ട്. 2019ല്‍ വീഴ്ചകള്‍ അറിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ മൗനം പാലിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റിക്ക് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചുവെന്ന് സൂചിപ്പിക്കുന്ന ഇടക്കാല ഉത്തരവാണ് ഹൈക്കോടതിയില്‍ നിന്ന് വന്നിരിക്കുന്നത്. […]Read More
